സദാ ജാഗരൂകരായിരിക്കുവിൻ
"കള്ളൻ രാത്രിയിൽ ഏതു സമയത്താണ് വരുന്നതെന്ന് ഗൃഹനാഥൻ അറിഞ്ഞിരുന്നെങ്കിൽ, അവൻ ഉണർന്നിരിക്കുകയും തന്റെ ഭവനം കവർച്ച ചെയ്യാൻ ഇടകൊടുക്കാതിരിക്കുകയും ചെയ്യുമായിരുന്നു എന്ന് നിങ്ങൾ അറിയുന്നു. അതിനാൽ, നിങ്ങളും തയ്യാറായിരിക്കണം. നിങ്ങൾ പ്രതീക്ഷിക്കാത്ത മണിക്കൂറിൽ ആയിരിക്കും മനുഷ്യപുത്രൻ വരുന്നത്." (മത്തായി 24:43,44) ചിന്ത അപകടത്തെക്കുറിച്ച് മുൻകൂട്ടി അറിയിപ്പ് ലഭിച്ചാൽ അതിൽനിന്നും രക്ഷനേടാനുള്ള മാർഗ്ഗങ്ങൾ തേടാത്തവരായി ആരുമുണ്ടാവില്ല. കർത്താവിന്റെ രണ്ടാംവരവിനെപറ്റി ഓർമിപ്പിച്ചുകൊണ്ട് ഈശോ നമുക്കെല്ലാവർക്കും അന്ത്യവിധിയെകുറിച്ച് മുന്നറിയിപ്പ് നൽകുകയാണ്. കർത്താവിന്റെ സമയം എപ്പോഴെന്ന് വെളിപ്പെടാത്തതിനാൽ നമോരോരുത്തരോടും സദാ ജാഗരൂകരായിരിക്കാനാണ് അവിടുന്ന് ആവശ്യപ്പെടുന്നത്. രാത്രിയിലാണ് സാധാരണ കള്ളന്മാർ മോഷ്ടിക്കാൻ ഇറങ്ങാറ്. ഏതു സമയത്താണ് മോഷ്ടാവ് വരുകയെന്ന് കൃത്യമായി പറയാനാവില്ലെങ്കിലും, ഇരുട്ടത്ത് അവർ വരാൻ സാധ്യത കൂടുതലാണെന്ന് നിശ്ചയമായും പറയാനാകും. എന്തായിരിക്കും യേശു ഈ വചനത്തിലൂടെ ഉദ്ദേശിക്കുന്ന രാത്രിയും ഇരുട്ടും? നമ്മുടെ എല്ലാവരുടെയും ജീവിതത്തിനു ഒരവസാനമുണ്ട്. ആ...