പോസ്റ്റുകള്‍

സെപ്റ്റംബർ 27, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ദൈവത്തിന്റെ ബന്ധുക്കൾ

"അവന്റെ അമ്മയും സഹോദരരും അവനെ കാണാൻ വന്നു. എന്നാൽ, ജനക്കൂട്ടം നിമിത്തം അവന്റെ അടുത്ത് എത്താൻ കഴിഞ്ഞില്ല. നിന്റെ അമ്മയും സഹോദരരും നിന്നെ കാണാൻ ആഗ്രഹിച്ച് പുറത്തു നിൽക്കുന്നു എന്ന് അവർ അവനെ അറിയിച്ചു. അവൻ പറഞ്ഞു: ദൈവവചനം ശ്രവിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് എന്റെ അമ്മയും സഹോദരരും." (ലൂക്കാ 8:19-21) വിചിന്തനം  "മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല" (ഉൽപത്തി 2:18) എന്ന വാക്കുകളോടെയാണ് ദൈവം ആദിയിൽ ആദത്തിനു തുണയായി ഹവ്വയെ സൃഷ്ടിച്ചത്. ഇന്ന്, മാതാപിതാക്കന്മാരിലൂടെയും ബന്ധുമിത്രാദികളിലൂടെയും പടർന്നു പന്തലിച്ച ഒരു വൻവൃക്ഷമാണ് മനുഷ്യബന്ധങ്ങൾ. ഈ ബന്ധങ്ങളെ ദൈവം എത്രമാത്രം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നു എന്നതിന്റെ മകുടോടാഹരണമാണ് ഈശോയുടെ മാതാപിതാക്കളും ബന്ധുമിത്രാദികളും. പ്രായപൂർത്തിയായ ഒരു വ്യക്തിയായല്ല ദൈവം മനുഷ്യനായി രൂപമെടുത്തത്. മറ്റേതൊരു മനുഷ്യനെയുംപോലെ ഒരു സ്ത്രീയുടെ ഉദരത്തിൽ ശിശുവായി രൂപമെടുത്ത്‌, മനുഷ്യബന്ധങ്ങളുടെ തീവ്രതയും ഊഷ്മളതയും വാത്സല്യവും പിരിമുറുക്കങ്ങളും ഒക്കെ അനുഭവിച്ചാണ് ഈശോ വളർന്നത്. ഈശോയുടെ വ്യക്തിജീവിതത്തിലെ ഏറ്റവും പ്രധ...