പോസ്റ്റുകള്‍

ജൂലൈ 15, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മുൻവിധികളില്ലാതെ സഹിഷ്ണുതയോടെ വർത്തിക്കുക

"തന്റെ ആരോഹണത്തിന്റെ ദിവസങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കവേ, അവൻ ജറുസലേമിലേക്ക് പോകാൻ ഉറച്ചു. അവൻ തനിക്കുമുന്പേ ഏതാനും ദൂതന്മാരെ അയച്ചു. അവനുവേണ്ട ഒരുക്കങ്ങൾ ചെയ്യാൻ അവർ സമരിയാക്കാരുടെ ഒരു ഗ്രാമത്തിൽ പ്രവേശിച്ചു. അവൻ ജറുസലേമിലേക്കു പോവുകയായിരുന്നതുകൊണ്ട് അവർ അവനെ സ്വീകരിച്ചില്ല. ഇതു കണ്ടപ്പോൾ ശിഷ്യന്മാരായ യാക്കോബും യോഹന്നാനും പറഞ്ഞു: സ്വർഗ്ഗത്തിൽനിന്ന് അഗ്നി ഇറങ്ങി ഇവരെ നശിപ്പിക്കട്ടെ എന്ന് ഞങ്ങൾ പറയട്ടെയോ? അവൻ തിരിഞ്ഞ് അവരെ ശാസിച്ചു. അവർ മറ്റൊരു ഗ്രാമത്തിലേക്കു പോയി." (ലൂക്കാ 9:51-56) വിചിന്തനം  വിശുദ്ധ യോഹന്നാൻ ദൈവത്തെ എത്രമാത്രം അടുത്തറിഞ്ഞ ഒരു വ്യക്തിയാണെന്നത് അദ്ദേഹത്തിന്റെ ലേഖനങ്ങളിലൂടെ വ്യക്തമാണ്. ദൈവം സ്നേഹമാണെന്നും, സഹോദരനെ സ്നേഹിക്കാത്തവൻ കൊലപാതകിയാണെന്നും പരിശുദ്ധാത്മാവിനാൽ പ്രചോദിതനായ യേശുവിന്റെ പ്രിയശിഷ്യൻ നമ്മെ ഉത്ബോധിപ്പിക്കുന്നുണ്ട്. എന്നാൽ ഇന്നത്തെ വചനഭാഗത്തിൽ തികച്ചും വ്യത്യസ്തനായ യോഹന്നാനെയാണ് നാം കണ്ടുമുട്ടുന്നത്.  യഹൂദരും സമരിയാക്കാരുമായുള്ള ശത്രുതക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടായിരുന്നു. പരസ്പരമുള്ള കൂടിക്കാഴ്ചകൾ പലപ്പോഴും കൈയ്യാങ്കളിയിലാണ് അവസാനിച്ചി