പോസ്റ്റുകള്‍

നവംബർ 14, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പ്രാർത്ഥിക്കുന്പോൾ കപടനാട്യക്കാരെപ്പോലെ ആകരുത്

"നിങ്ങൾ പ്രാർത്ഥിക്കുന്പോൾ കപടനാട്യക്കാരെപ്പോലെ ആകരുത്. അവർ മറ്റുള്ളവരെ കാണിക്കാൻവേണ്ടി സിനഗോഗുകളിലും തെരുവീഥികളുടെ കോണുകളിലും നിന്നു പ്രാർത്ഥിക്കാനാണ് ഇഷ്ടപ്പെടുന്നത്. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: അവർക്കു പ്രതിഫലം ലഭിച്ചു കഴിഞ്ഞു. എന്നാൽ, നീ  പ്രാർത്ഥിക്കുന്പോൾ നിന്റെ മുറിയിൽ കടന്ന്, കതകടച്ച്, രഹസ്യമായി നിന്റെ പിതാവിനോട്  പ്രാർത്ഥിക്കുക; രഹസ്യങ്ങൾ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നൽകും.  പ്രാർത്ഥിക്കുന്പോൾ വിജാതീയരെപ്പോലെ നിങ്ങൾ അതിഭാഷണം ചെയ്യരുത്. അതിഭാഷണം വഴി തങ്ങളുടെ  പ്രാർത്ഥന കേൾക്കുമെന്ന് അവർ കരുതുന്നു. നിങ്ങൾ അവരെപ്പോലെ ആകരുത്. നിങ്ങൾ ചോദികുന്നതിനുമുന്പുതന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ് അറിയുന്നു." (മത്തായി 6:5-8) വിചിന്തനം   ഈശോ ഇന്നത്തെ വചനഭാഗത്തിലൂടെ ഒരിക്കൽകൂടി മതാനുഷ്ടാനങ്ങളുടെ ശരിയായ ഉദ്ദേശത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുവാൻ തന്റെ ശിഷ്യരെ പ്രേരിപ്പിക്കുകയാണ്. യഹൂദ ജീവിതത്തിൽ ഒഴിച്ചുകൂട്ടാൻ ആകാത്ത ആചാരങ്ങളിൽ ഒന്നായിരുന്നു ദിവസേന മൂന്നുനേരം പ്രാർത്ഥിക്കുന്നത്. പ്രാർത്ഥിക്കുന്ന വേളകളിൽ തങ്ങൾ ദൈവത്തിനു പ്രീതികരമായ ഒരു കാര്യമാണ് ചെയ്യുന്നത് എന്നവർ