പോസ്റ്റുകള്‍

സെപ്റ്റംബർ, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ അവസാനത്തവൻ ആകണം

"അവർ പിന്നീട് കഫർണാമിൽ എത്തി. അവൻ വീട്ടിലായിരിക്കുന്പോൾ അവരോടു ചോദിച്ചു: വഴിയിൽവച്ച് എന്തിനെക്കുറിച്ചാണ് നിങ്ങൾ തമ്മിൽ തർക്കിച്ചിരുന്നത്? അവർ നിശ്ശബ്ദരായിരുന്നതേയുള്ളൂ. കാരണം, തങ്ങളിൽ ആരാണ് വലിയവൻ എന്നതിനേക്കുറിച്ചാണ് വഴിയിൽവച്ച് അവർ തർക്കിച്ചത്. അവൻ ഇരുന്നിട്ട് പന്ത്രണ്ടുപേരെയും വിളിച്ചു പറഞ്ഞു: ഒന്നാമകനാകാൻ ആഗ്രഹിക്കുന്നവൻ അവസാനത്തവനും എല്ലാവരുടെയും ശുശ്രൂഷകനും ആകണം. അവൻ ഒരു ശിശുവിനെ എടുത്തു അവരുടെ മധ്യേ നിറുത്തി. അവനെ കരങ്ങളിൽ വഹിച്ചുകൊണ്ടു പറഞ്ഞു: ഇതുപോലുള്ള ഒരു ശിശുവിനെ എന്റെ നാമത്തിൽ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവൻ എന്നെയല്ല, എന്നെ അയച്ചവനെയാണ് സ്വീകരിക്കുന്നത്." (മർക്കോസ് 9:33-37) വിചിന്തനം  ഈശോ സുവിശേഷത്തിൽ പല അവസരങ്ങളിലായി തന്റെ പീഡാസഹനത്തെക്കുറിച്ചും കുരിശുമരണത്തെക്കുറിച്ചുമൊക്കെ ശിഷ്യർക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ, എന്നാൽ ശിഷ്യർക്ക് അക്കാര്യങ്ങൾ പൂർണ്ണമായും മനസ്സിലാക്കുവാൻ കഴിഞ്ഞിരുന്നില്ല. അവരുടെ ഭാവനകളിലെ ഈശോ ഇസ്രായേലിനെ അടിമത്തത്തിൽനിന്നും മോചിപ്പിച്ച്‌ ലൗകീകമായ ഒരു രാജ്യം ഭരിക്കുന്ന ഒരാളായിരുന്നു.  ഈശോ രാജ്യം സ

നിത്യജീവന്റെ പാതയിലെ വഴിവിളക്കുകൾ

"ആരും വിളക്കുകൊളുത്തി കൊളുത്തി പാത്രംകൊണ്ടു മൂടുകയോ കട്ടിലിനടിയിൽ വയ്ക്കുകയോ ചെയ്യുന്നില്ല, മറിച്ച്, അകത്തുപ്രവേശിക്കുന്നവർക്ക് വെളിച്ചം കാണാൻ അത് പീഠത്തിന്മേൽ വയ്ക്കുന്നു. മറഞ്ഞിരിക്കുന്നതോന്നും വെളിപ്പെടാതിരിക്കുകയില്ല. അറിയപ്പെടാതെയും വെളിച്ചത്തുവരാതെയും ഇരിക്കുന്ന രഹസ്യവുമില്ല. ആകയാൽ, നിങ്ങൾ എപ്രകാരമാണ് കേൾക്കുന്നതെന്ന് സൂക്ഷിച്ചുകൊള്ളുവിൻ. എന്തെന്നാൽ, ഉള്ളവനു പിന്നെയും നല്കപ്പെടും; ഇല്ലാത്തവനിൽനിന്ന് ഉണ്ടെന്ന് അവൻ വിചാരിക്കുന്നതു കൂടെയും എടുക്കപ്പെടും." (ലൂക്കാ 8:16 - 18) വിചിന്തനം  വൈദ്യുതി ഉപയോഗിച്ച് വിളക്കുകൾ തെളിയിക്കുന്ന ഒരു കാലഘട്ടത്തിലും രണ്ടായിരം വർഷം മുന്പ് ഈശോ പറഞ്ഞ വിളക്കിന്റെ ഉപമ പ്രസക്തമാണ്. അന്ധകാരമുള്ളിടത്തു വിളക്കു കത്തിച്ചുവച്ചു അവിടം പ്രകാശമാനമാക്കുന്നത് മനുഷ്യൻ എക്കാലവും തുടർന്നുവരുന്ന ഒരു രീതിയാണ്. ഇപ്രകാരം കത്തുന്ന വിളക്കുകൾ നാമൊരിക്കലും ഒളിച്ചു വയ്ക്കാറില്ല. മുറിയുടെ മൂലയിലോ മേശയുടെ അടിയിലോ ഒന്നും അല്ല അത് നമ്മൾ അത് വയ്ക്കുന്നത്, കത്തിച്ച വിളക്ക് ഇപ്പോഴും എല്ലാവർക്കും പ്രകാശം ലഭിക്കാൻ ഉതകുന്നവിധത്തിൽ മുറിയുടെ നടുക്കോ, മറ്റുള്ളവയെക്കാളും ഉയര

അവനെ കാണാൻ അവൻ ആഗ്രഹിച്ചു

"സംഭവിച്ചതെല്ലാം കേട്ട് ഹേറോദേസ് രാജാവ് പരിഭ്രാന്തനായി. എന്തെന്നാൽ, യോഹന്നാൻ മരിച്ചവരിൽ നിന്ന് ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു എന്നു ചിലരും, എലിയാ പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നു മറ്റു ചിലരും, പണ്ടത്തെ പ്രവാചകന്മാരിൽ ഒരുവൻ ഉയിർത്തുവന്നിരിക്കുന്നു എന്നു വേറെ ചിലരും പറഞ്ഞിരുന്നു. ഹേറോദേസ് പറഞ്ഞു: ഞാൻ യോഹന്നാനെ ശിരച്ചേദം ചെയ്തു. പിന്നെ ആരെക്കുറിച്ചാണ് ഞാൻ ഇക്കാര്യങ്ങൾ കേൾക്കുന്നത്? അവൻ ആരാണ്? അവനെ കാണാൻ ഹേറോദേസ് ആഗ്രഹിച്ചു." (ലൂക്കാ 9:7-9) വിചിന്തനം സുവിശേഷത്തിൽ പലയിടങ്ങളിൽ പലരും യേശുവിനെ കാണാൻ ആഗ്രഹിക്കുന്നുണ്ട്. യേശുവിന്റെ ജനനസമയത്ത് അവിടുത്തെ തിരഞ്ഞെത്തിയ ആട്ടിടയരും വിജ്ഞാനികളും മുതൽ യേശുവിനെ അന്വേഷിച്ച് മരത്തിൽ കയറിയ സക്കേവൂസ് വരെ ഒട്ടേറെപ്പേർ യേശുവിനെ നേരിൽ കാണുവാനും അവനെപ്പറ്റി കൂടുതൽ അറിയുവാനും ആഗ്രഹിച്ചവരാണ്. മറ്റാരിലും കാണാത്ത എന്തോ ഒരു പ്രത്യേകത യേശുവിൽ ഉണ്ടെന്നു മനസ്സിലാക്കി, അതെന്തെന്നു ഗ്രഹിക്കുവാനും, അതുവഴി അവിടുത്തെ കൂടുതൽ അറിയുവാനും ഉള്ള ആഗ്രഹം അവരിലെല്ലാം ഉണ്ടായിരുന്നു. ഇപ്രകാരം യേശുവിനെ അന്വേഷിച്ചവർ അവിടുത്തെ കണ്ടെത്തിയപ്പോൾ, ആ കണ്ടെത്തൽ അവരുടെ ജീവിതത്തിൽ

ദൈവത്തിന്റെ ബന്ധുക്കൾ

"അവന്റെ അമ്മയും സഹോദരരും അവനെ കാണാൻ വന്നു. എന്നാൽ, ജനക്കൂട്ടം നിമിത്തം അവന്റെ അടുത്ത് എത്താൻ കഴിഞ്ഞില്ല. നിന്റെ അമ്മയും സഹോദരരും നിന്നെ കാണാൻ ആഗ്രഹിച്ച് പുറത്തു നിൽക്കുന്നു എന്ന് അവർ അവനെ അറിയിച്ചു. അവൻ പറഞ്ഞു: ദൈവവചനം ശ്രവിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് എന്റെ അമ്മയും സഹോദരരും." (ലൂക്കാ 8:19-21) വിചിന്തനം  "മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല" (ഉൽപത്തി 2:18) എന്ന വാക്കുകളോടെയാണ് ദൈവം ആദിയിൽ ആദത്തിനു തുണയായി ഹവ്വയെ സൃഷ്ടിച്ചത്. ഇന്ന്, മാതാപിതാക്കന്മാരിലൂടെയും ബന്ധുമിത്രാദികളിലൂടെയും പടർന്നു പന്തലിച്ച ഒരു വൻവൃക്ഷമാണ് മനുഷ്യബന്ധങ്ങൾ. ഈ ബന്ധങ്ങളെ ദൈവം എത്രമാത്രം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നു എന്നതിന്റെ മകുടോടാഹരണമാണ് ഈശോയുടെ മാതാപിതാക്കളും ബന്ധുമിത്രാദികളും. പ്രായപൂർത്തിയായ ഒരു വ്യക്തിയായല്ല ദൈവം മനുഷ്യനായി രൂപമെടുത്തത്. മറ്റേതൊരു മനുഷ്യനെയുംപോലെ ഒരു സ്ത്രീയുടെ ഉദരത്തിൽ ശിശുവായി രൂപമെടുത്ത്‌, മനുഷ്യബന്ധങ്ങളുടെ തീവ്രതയും ഊഷ്മളതയും വാത്സല്യവും പിരിമുറുക്കങ്ങളും ഒക്കെ അനുഭവിച്ചാണ് ഈശോ വളർന്നത്. ഈശോയുടെ വ്യക്തിജീവിതത്തിലെ ഏറ്റവും പ്രധ

രോഗങ്ങളുടെമേൽ അധികാരവും ശക്തിയും

"അവൻ പന്ത്രണ്ടുപേരെയും വിളിച്ച് സകല പിശാച്ചുക്കളുടെയുംമേൽ അവർക്ക് അധികാരവും ശക്തിയും കൊടുത്തു; അതോടൊപ്പം രോഗങ്ങൾ സുഖപ്പെടുത്താനും. ദൈവരാജ്യം പ്രസംഗിക്കാനും രോഗങ്ങൾ സുഖപ്പെടുത്താനുമായി അവൻ അവരെ അയച്ചു. അവൻ പറഞ്ഞു: യാത്രയ്ക്ക് വടിയോ സഞ്ചിയോ അപ്പമോ പണമോ ഒന്നും എടുക്കരുത്. രണ്ടു ഉടുപ്പും ഉണ്ടായിരിക്കരുത്. നിങ്ങൾ ഏതു വീട്ടിൽ പ്രവേശിക്കുന്നുവോ അവിടെ താമസിക്കുക. അവിടെനിന്നു പുറപ്പെടുകയും ചെയ്യുക. നിങ്ങളെ സ്വീകരിക്കാതിരിക്കുന്നവരുടെ പട്ടണത്തിൽനിന്നു പോകുന്പോൾ അവർക്കെതിരേ സാക്ഷ്യത്തിനായി നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുവിൻ. അവർ പുറപ്പെട്ട്, ഗ്രാമങ്ങൾതോറും ചുറ്റിസഞ്ചരിച്ച്, സുവിശേഷം പ്രസംഗിക്കുകയും എല്ലായിടത്തും രോഗശാന്തി നൽകുകയും ചെയ്തു." (ലൂക്കാ 9: 1-6) വിചിന്തനം   രക്ഷകന്റെ ആഗമനത്തെക്കുറിച്ചുള്ള ഏശയ്യാ പ്രവചനം ഇപ്രകാരം പറയുന്നു, "പീഡിതരെ സദ് വാർത്ത അറിയിക്കുന്നതിനു അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ഹൃദയം തകർന്നവരെ ആശ്വസിപ്പിക്കാനും തടവുകാർക്ക് മോചനവും ബന്ധിതർക്കു സ്വാതന്ത്ര്യവും പ്രഖ്യാപിക്കാനും ...വിലപിക്കുന്നവർക്ക് സമാശ്വാസം നൽകാനും എന്നെ അയച്ചിരിക്കുന്നു&qu

ദൈവവും ധനവും

"ഒരു ഭൃത്യനു രണ്ടു യജമാനന്മാരെ സേവിക്കാൻ സാധിക്കുകയില്ല. ഒന്നുകിൽ അവൻ ഒരുവനെ ദ്വേഷിക്കുകയും മറ്റവനെ സ്നേഹിക്കുകയും ചെയ്യും. അല്ലെങ്കിൽ ഒരുവനോട് ഭക്തി കാണിക്കുകയും മറ്റവനെ നിന്ദിക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒന്നിച്ചു സ്നേഹിക്കാൻ നിങ്ങൾക്ക് കഴിയുകയില്ല. പണക്കൊതിയരായ ഫരിസേയർ ഇതെല്ലാം കേട്ടപ്പോൾ അവനെ പുച്ഛിച്ചു. അവൻ അവരോടു പറഞ്ഞു: മനുഷ്യരുടെ മുൻപിൽ നിങ്ങൾ നിങ്ങളെത്തന്നെ നീതീകരിക്കുന്നു. എന്നാൽ, ദൈവം നിങ്ങളുടെ ഹൃദയങ്ങളെ അറിയുന്നു. മനുഷ്യർക്ക്‌ ഉൽ കൃഷ്ടമായത് ദൈവദൃഷ്ടിയിൽ നികൃഷ്ടമാണ്. നിയമവും പ്രവാചകന്മാരും യോഹന്നാൻവരെ ആയിരുന്നു. അതിനുശേഷം ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കപ്പെടുന്നു. എല്ലാവരും ബലം പ്രയോഗിച്ച് അതിൽ പ്രവേശിക്കുന്നു. നിയമത്തിലെ ഒരു പുള്ളിയെങ്കിലും അസാധുവാകുന്നതിനെക്കാൾ എളുപ്പം, ആകാശവും ഭൂമിയും അപ്രത്യക്ഷമാകുന്നതാണ്." (ലൂക്കാ 16:13-17) വിചിന്തനം   നമ്മുടെ ജീവിതത്തിൽ നമ്മൾ സ്വയം ചോദിക്കുവാനോ ഉത്തരം കണ്ടെത്തുവാനോ തീരെ ഇഷ്ടപ്പെടാത്ത ഒരു വിഷയത്തിലേക്കാണ് ഈശോ ഇന്ന് നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നത്. ആരാണ് നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നത്‌, സ്രഷ്ടാവോ അതോ സ

ചെറിയ കാര്യങ്ങളിൽ വിശ്വസ്തൻ

"ചെറിയ കാര്യങ്ങളിൽ വിശ്വസ്തൻ വലിയ കാര്യങ്ങളിലും വിശ്വസ്തനായിരിക്കും. ചെറിയ കാര്യത്തിൽ അവിശ്വസ്തൻ വലിയ കാര്യത്തിലും അവിശ്വസ്തനായിരിക്കും. അധാർമ്മികസന്പത്തിന്റെ കാര്യത്തിൽ വിശ്വസ്തനായിരിക്കുന്നില്ലെങ്കിൽ യഥാർത്ഥ ധനം ആരു നിങ്ങളെ ഏൽപ്പിക്കും? മറ്റൊരുവന്റെ കാര്യത്തിൽ നിങ്ങൾ വിശ്വസ്തരല്ലെങ്കിൽ നിങ്ങൾക്കു സ്വന്തമായവ ആരു നിങ്ങൾക്കു തരും?" (ലൂക്കാ 16:10-12) വിചിന്തനം  ദൈവവും മനുഷ്യനും ഒരേപോലെ ചിന്തിക്കുകയും തീരുമാനങ്ങളെടുക്കുകയും ചെയ്യുന്ന ഒരു മേഖലയിലേക്കാണ് ഇന്നത്തെ വചനഭാഗം വിരൽ ചൂണ്ടുന്നത്.  നമ്മുടെ അനുദിന ജീവിതത്തിൽ ഒട്ടേറെ അവസരങ്ങളിൽ മറ്റുള്ളവർ അവരുടെ സന്പത്തും മറ്റു വിലപ്പെട്ടവയും നോക്കിനടത്താൻ നമ്മെ ഭരമേൽപ്പിക്കാറുണ്ട്. ഒരു പരിചയവും ഇല്ലാത്ത ഒരാൾ തനിക്കുള്ളതെല്ലാത്തിന്റെയുംമേൽ ആദ്യമേതന്നെ നമുക്ക് മേൽനോട്ടം വിട്ടുതരാറില്ല. പലപ്പോഴും അത്രയൊന്നും പരിഗണന അർഹിക്കാത്ത മേഖലകളാകാം ആദ്യമൊക്കെ നമ്മെ ഏൽപ്പിക്കുന്നത്. പിന്നീട് നമ്മുടെ നമ്മുടെ അധ്വാനവും പരിണിതഫലങ്ങളും ഒക്കെ കണക്കിലെടുത്ത് ക്രമേണ കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങളുടെ ചുമതല ഏൽപ്പിച്ചുതരികയാണ് പതിവ്. എന്നാൽ പലപ്പോഴും ചെറിയ

അവിശ്വസ്ഥന് അഭിനന്ദനം?

"യേശു ശിഷ്യരോടു പറഞ്ഞു: ഒരു ധനവാന് ഒരു കാര്യസ്ഥൻ ഉണ്ടായിരുന്നു. അവൻ സ്വത്ത് ദുർവ്യയം ചെയ്യുന്നുവെന്ന് യജമാനന് പരാതി ലഭിച്ചു. യജമാനൻ അവനെ വിളിച്ചുചോദിച്ചു: നിന്നെപ്പറ്റി ഞാൻ കേൾക്കുന്നത് എന്താണ്? നിന്റെ കാര്യസ്ഥതയുടെ കണക്കു ബോധിപ്പിക്കുക. മേലിൽ നീ കാര്യസ്ഥനായിരിക്കാൻ പാടില്ല. ആ കാര്യസ്ഥൻ ആത്മഗതം ചെയ്തു: യജമാനൻ കാര്യസ്ഥത എന്നിൽനിന്നു എടുത്തുകളയുന്നതിനാൽ ഞാൻ ഇനി എന്തു ചെയ്യും? കിളയ്ക്കാൻ എനിക്കു ശക്തിയില്ല; ഭിക്ഷ യാചിക്കാൻ എനിക്കു ലജ്ജ തോന്നുന്നു. എന്നാൽ, യജമാനൻ കാര്യസ്ഥത എന്നിൽനിന്ന് എടുത്തുകളയുന്പോൾ ആളുകൾ തങ്ങളുടെ വീടുകളിൽ എന്നെ സ്വീകരിക്കേണ്ടതിനു എന്തു ചെയ്യണമെന്നു എനിക്കറിയാം. യജമാനനിൽനിന്നു കടം വാങ്ങിയവർ ഓരോരുത്തരെ അവൻ വിളിച്ചു. ഒന്നാമനോട് അവൻ ചോദിച്ചു: നീ എന്റെ യജമാനന് എന്തു കൊടുക്കാനുണ്ട്? അവൻ പറഞ്ഞു: നൂറു ബത്ത് എണ്ണ. അവൻ പറഞ്ഞു: ഇതാ നിന്റെ പ്രമാണം, എടുത്ത് അന്പതു ബത്ത് എന്നു തിരുത്തിയെഴുതുക. അനന്തരം അവൻ മറ്റൊരുവനോട് ചോദിച്ചു: നീ എന്തു കടപ്പെട്ടിരിക്കുന്നു? അവൻ പറഞ്ഞു: നൂറു കോർ ഗോതന്പ്. അവൻ പറഞ്ഞു: നിന്റെ പ്രമാണം എടുത്തു എണ്‍പത് കോർ എന്നു തിരുത്തിയെഴുതുക. കൌശലപൂർവം പ്രവർത്തി

എനിക്കുള്ളതെല്ലാം നിന്റേതാണ്

"അവന്റെ മൂത്തമകൻ വയലിലായിരുന്നു. അവൻ തിരിച്ചുവരുന്പോൾ വീടിനടുത്തുവച്ച് സംഗീതത്തിന്റെയും നൃത്തത്തിന്റെയും ശബ്ദം കേട്ടു. അവൻ ഒരു വേലക്കാരനെ വിളിച്ച് കാര്യം തിരക്കി. വേലക്കാരൻ പറഞ്ഞു: നിന്റെ സഹോദരൻ തിരിച്ചുവന്നിരിക്കുന്നു. അവനെ സസുഖം കിട്ടിയതുകൊണ്ട് നിന്റെ പിതാവ് കൊഴുത്ത കാളക്കുട്ടിയെ കൊന്നിരിക്കുന്നു. അവൻ കോപിച്ച് അകത്തുകയറാൻ വിസമ്മതിച്ചു. പിതാവ് പുറത്തുവന്ന് അവനോടു സ്വാന്തനങ്ങൾ പറഞ്ഞു. എന്നാൽ അവൻ പിതാവിനോട് പറഞ്ഞു: നോക്കൂ, എത്ര വർഷമായി ഞാൻ നിനക്കു ദാസ്യവേല ചെയ്യുന്നു. ഒരിക്കലും നിന്റെ കല്പന ഞാൻ ലം ഘിച്ചി ട്ടില്ല. എങ്കിലും, എന്റെ കൂട്ടുകാരോടൊത്ത് ആഹ്ലാദിക്കാൻ ഒരു ആടിൻകുട്ടിയെപ്പോലും നീ എനിക്കു തന്നില്ല. എന്നാൽ, വേശ്യകളോട് കൂട്ടുചേർന്ന്, നിന്റെ സ്വത്തെല്ലാം ധൂർത്തടിച്ച നിന്റെ മകൻ തിരിച്ചുവന്നപ്പോൾ അവനുവേണ്ടി നീ കൊഴുത്ത കാളയെ കൊന്നിരിക്കുന്നു. അപ്പോൾ പിതാവ് പറഞ്ഞു: മകനേ, നീ എപ്പോഴും എന്നോടുകൂടെ ഉണ്ടല്ലോ. എനിക്കുള്ളതെല്ലാം നിന്റേതാണ്. ഇപ്പോൾ നമ്മൾ ആനന്ദിക്കുകയും ആഹ്ലാദിക്കുകയും വേണം. എന്തെന്നാൽ, നിന്റെ ഈ സഹോദരൻ മൃതനായിരുന്നു; അവനിപ്പോൾ ജീവിക്കുന്നു. നഷ്ടപ്പെട്ടിരുന്നു; ഇപ്പോൾ കണ്ടുകി

നമുക്ക് ഭക്ഷിച്ച്‌ ആഹ്ലാദിക്കാം

" അവൻ എഴുന്നേറ്റ്, പിതാവിന്റെ അടുത്തേക്ക് ചെന്നു. ദൂരെവച്ചുതന്നെ പിതാവ് അവനെ കണ്ടു. അവൻ മനസ്സലിഞ്ഞ്‌ ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു ചുംബിച്ചു. മകൻ പറഞ്ഞു: പിതാവേ, സ്വർഗ്ഗത്തിനെതിരായും നിന്റെ മുന്പിലും ഞാൻ പാപം ചെയ്തു. നിന്റെ പുത്രൻ എന്ന് വിളിക്കപ്പെടാൻ ഇനി ഞാൻ യോഗ്യനല്ല. പിതാവാകട്ടെ, തന്റെ ദാസരോടു പറഞ്ഞു: ഉടനെ മേൽത്തരം വസ്ത്രം കൊണ്ടുവന്ന് ഇവനെ ധരിപ്പിക്കുവിൻ. ഇവന്റെ കൈയിൽ മോതിരവും കാലിൽ ചെരുപ്പും അനിയിക്കുവിൻ. കൊഴുത്ത കാളക്കുട്ടിയെ കൊണ്ടുവന്നു കൊല്ലുവിൻ. നമുക്ക് ഭക്ഷിച്ച്‌ ആഹ്ലാദിക്കാം. എന്റെ ഈ മകൻ മൃതനായിരുന്നു; അവൻ ഇതാ, വീണ്ടും ജീവിക്കുന്നു. അവൻ നഷ്ടപ്പെട്ടിരുന്നു; ഇപ്പോൾ വീണ്ടുകിട്ടിയിരിക്കുന്നു. അവർ ആഹ്ലാദിക്കാൻ തുടങ്ങി." (ലൂക്കാ 15:20-24) വിചിന്തനം  (നല്ലൊരു കഥാകാരനായിരുന്നു യേശു എന്ന് അവിടുത്തെ ഉപമകളിൽനിന്നും വ്യക്തമാണ്. ഈശോ പറഞ്ഞിട്ടുള്ള ഉപമകളിൽവച്ച് ഏറ്റവും പ്രശസ്തമായതാണ് ധൂർത്തപുത്രന്റെ അല്ലെങ്കിൽ മുടിയനായ പുത്രന്റെ ഉപമ. പാപികളായ മനുഷ്യരോടുള്ള ദൈവത്തിന്റെ പരിമിതിയില്ലാത്ത സ്നേഹം വിവരിച്ചു പറയുന്ന ഈ ഉപമയെ കേവലം രണ്ടോ മൂന്നോ ഖണ്ഡികയിൽ ഒതുങ്ങുന്ന ചിന്തകളിൽ ഒ

അപ്പോൾ അവനു സുബോധമുണ്ടായി

"അവൻ എല്ലാം ചെലവഴിച്ചുകഴിഞ്ഞപ്പോൾ ആ ദേശത്ത് ഒരു കഠിനക്ഷാമം ഉണ്ടാവുകയും അവൻ ഞെരുക്കത്തിലാവുകയും ചെയ്തു. അവൻ, ആ ദേശത്തെ ഒരു പൌരന്റെ അടുത്ത് അഭയം തേടി. അവൻ അവനെ പന്നികളെ മേയിക്കാൻ വയലിലേക്ക്‌ അയച്ചു. പന്നി തിന്നിരുന്ന തവിടെങ്കിലുംകൊണ്ടു വയറുനിറയ്ക്കാൻ അവൻ ആശിച്ചു. പക്ഷേ, ആരും അവനു കൊടുത്തില്ല. അപ്പോൾ അവനു സുബോധമുണ്ടായി. അവൻ പറഞ്ഞു: എന്റെ പിതാവിന്റെ എത്രയോ ദാസൻമാർ സുഭിക്ഷമായി ഭക്ഷണം കഴിക്കുന്നു. ഞാനോ ഇവിടെ വിശന്നു മരിക്കുന്നു!  ഞാൻ എഴുന്നേറ്റ് എന്റെ പിതാവിന്റെ അടുത്തേക്കു പോകും. ഞാൻ അവനോടു പറയും: പിതാവേ, സ്വർഗ്ഗത്തിനെതിരായും നിന്റെ മുന്പിലും ഞാൻ പാപം ചെയ്തു. നിന്റെ പുത്രൻ എന്നു വിളിക്കപ്പെടുവാൻ ഞാൻ ഇനി യോഗ്യനല്ല. നിന്റെ ദാസരിൽ ഒരുവനായി എന്നെ സ്വീകരിക്കണമേ." (ലൂക്കാ 15:14-19) വിചിന്തനം  (നല്ലൊരു കഥാകാരനായിരുന്നു യേശു എന്ന് അവിടുത്തെ ഉപമകളിൽനിന്നും വ്യക്തമാണ്. ഈശോ പറഞ്ഞിട്ടുള്ള ഉപമകളിൽവച്ച് ഏറ്റവും പ്രശസ്തമായതാണ് ധൂർത്തപുത്രന്റെ അല്ലെങ്കിൽ മുടിയനായ പുത്രന്റെ ഉപമ. പാപികളായ മനുഷ്യരോടുള്ള ദൈവത്തിന്റെ പരിമിതിയില്ലാത്ത സ്നേഹം വിവരിച്ചു പറയുന്ന ഈ ഉപമയെ കേവലം രണ്ടോ മൂന്നോ ഖണ്ഡികയി

ദൂരദേശത്തേക്ക് പോയ ഇളയമകൻ

"അവൻ പറഞ്ഞു: ഒരു മനുഷ്യനു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു. ഇളയവൻ പിതാവിനോടു പറഞ്ഞു: പിതാവേ, സ്വത്തിൽ എന്റെ ഓഹരി എനിക്കു തരിക. അവൻ സ്വത്ത് അവർക്കായി ഭാഗിച്ചു. ഏറെത്താമസിയാതെ, ഇളയമകൻ എല്ലാം ശേഖരിച്ചുകൊണ്ട് ദൂരദേശത്തേക്ക് പോയി, അവിടെ ധൂർത്തനായി ജീവിച്ച് സ്വത്തു നശിപ്പിച്ചു കളഞ്ഞു." (ലൂക്കാ 15:11-13) വിചിന്തനം  (നല്ലൊരു കഥാകാരനായിരുന്നു യേശു എന്ന് അവിടുത്തെ ഉപമകളിൽനിന്നും വ്യക്തമാണ്. ഈശോ പറഞ്ഞിട്ടുള്ള ഉപമകളിൽവച്ച് ഏറ്റവും പ്രശസ്തമായതാണ് ധൂർത്തപുത്രന്റെ അല്ലെങ്കിൽ മുടിയനായ പുത്രന്റെ ഉപമ. പാപികളായ മനുഷ്യരോടുള്ള ദൈവത്തിന്റെ പരിമിതിയില്ലാത്ത സ്നേഹം വിവരിച്ചു പറയുന്ന ഈ ഉപമയെ കേവലം രണ്ടോ മൂന്നോ ഖണ്ഡികയിൽ ഒതുങ്ങുന്ന ചിന്തകളിൽ ഒതുക്കിനിർത്തുന്നത് പ്രായോഗികമല്ലാത്തതിനാൽ പല ഭാഗങ്ങളായി വിഭജിക്കുന്നു)    രണ്ടാം ഭാഗം    മൂന്നാം ഭാഗം   നാലാം ഭാഗം  ധൂർത്തപുത്രന്റെ ഉപമ - ഒന്നാം ഭാഗം  ഒട്ടേറെ സന്പത്തുള്ള ഒരു വ്യക്തിയാണ് ഈ ഉപമയിലെ കേന്ദ്രകഥാപാത്രമായ പിതാവ്. പിതാവിനോടൊപ്പം ജീവിച്ച് ആ സന്പത്തുകളൊക്കെ യഥേഷ്ടം ആസ്വദിക്കുന്ന പുത്രന്മാരാണ് പിന്നീടുള്ള രണ്ടു കഥാപാത്രങ്ങൾ. പക്ഷേ, സന്തോഷവും സമ

നാവു തീയാണ്

"യോഹന്നാന്റെ ദൂതന്മാർ പോയപ്പോൾ യേശു അവനെപ്പറ്റി ജനക്കൂട്ടത്തോട്‌ പറയാൻ തുടങ്ങി. നിങ്ങൾ എന്തു കാണാനാണ് മരുഭൂമിയിലേക്ക് പോയത്? കാറ്റത്തുലയുന്ന ഞാങ്ങണയോ? അല്ലെങ്കിൽ പിന്നെ എന്തു കാണാനാണ് നിങ്ങൾ പോയത്? മൃദുലവസ്ത്രങ്ങൾ ധരിച്ചവനെയോ? മോടിയായി വസ്ത്രം ധരിച്ച് ആഡംബരത്തിൽ ജീവിക്കുന്നവർ രാജകൊട്ടാരങ്ങളിലാണല്ലോ. അതുമല്ലെങ്കിൽ, എന്തു കാണാനാണ് നിങ്ങൾ പോയത്? പ്രവാചകനെയൊ? അതേ, ഞാൻ നിങ്ങളോടു പറയുന്നു, പ്രവാചകനേക്കാൾ വലിയവനെത്തന്നെ. ഇവനെപ്പറ്റിയാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്. ഇതാ നിനക്കുമുന്പേ എന്റെ ദൂതനെ ഞാനയയ്ക്കുന്നു. അവൻ മുന്പേ പോയി നിനക്കു വഴിയൊരുക്കും. ഞാൻ നിങ്ങളോടു പറയുന്നു, സ്ത്രീകളിൽനിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ഇല്ല. എങ്കിലും, ദൈവരാജ്യത്തിലെ ഏറ്റവും ചെറിയവൻ അവനെക്കാൾ വലിയവനാണ്‌. ഇതുകേട്ട്, യോഹന്നാന്റെ സ്നാനം സ്വീകരിച്ച സാമാന്യജനവും ചുങ്കക്കാരും ദൈവനീതിയെ പ്ര ഘോ ഷിച്ചു. ഫരിസേയരും നിയമജ്ഞരുമാകട്ടെ യോഹന്നാന്റെ ജ്ഞാനസ്നാനം സ്വീകരിക്കാതെ തങ്ങളെപ്പറ്റിയുള്ള ദൈവഹിതം നിരസിച്ചുകളഞ്ഞു. ഈ തലമുറയെ എന്തിനോടാണ്‌ ഞാൻ ഉപമിക്കേണ്ടത്‌? അവർ ആരെപ്പോലെയാണ്? ഞങ്ങൾ നിങ്ങൾക്കുവേണ്ടി കുഴലൂതിയെങ്കിലും നി

എളിമയെന്ന വാതിൽ

" യേശു ജനങ്ങളോടുള്ള പ്രബോധനം അവസാനിപ്പിച്ച് കഫർണാമിലേക്ക് പോയി. അവിടെ ഒരു ശതാധിപന്റെ ഭൃത്യൻ രോഗം ബാധിച്ച് ആസന്നമരണനായി കിടന്നിരുന്നു. അവൻ യജമാനന് പ്രിയങ്കരനായിരുന്നു. ശതാധിപൻ യേശുവിനെപ്പറ്റി കേട്ട്, തന്റെ ഭൃത്യനെ സുഖപ്പെടുത്തണമെന്ന്  അപേക്ഷിക്കാൻ ചില യഹൂദപ്രമാണികളെ അവന്റെ അടുത്തേക്ക് അയച്ചു. അവർ യേശുവിന്റെ അടുത്തുവന്ന് കേണപേക്ഷിച്ചു പറഞ്ഞു: നീ ഇത് ചെയ്തുകൊടുക്കാൻ അവൻ അർഹനാണ്. എന്തെന്നാൽ, അവൻ നമ്മുടെ ജനത്തെ സ്നേഹിക്കുന്നു. നമുക്ക് ഒരു സിസഗോഗു പണിയിച്ചുതരുകയും ചെയ്തിട്ടുണ്ട്. യേശു അവരോടൊപ്പം പുറപ്പെട്ടു. അവൻ വീടിനോട് അടുക്കാറായപ്പോൾ ആ ശതാധിപൻ തന്റെ സ്നേഹിതരിൽ ചിലരെ അയച്ച് അവനോടു പറഞ്ഞു: കർത്താവേ, അങ്ങ് ബുദ്ധിമുട്ടേണ്ടാ. അങ്ങ് എന്റെ വീട്ടിൽ പ്രവേശിക്കാൻ ഞാൻ യോഗ്യനല്ല. അങ്ങയെ നേരിട്ടു സമീപിക്കാൻപോലും എനിക്കു യോഗ്യതയില്ല എന്നു ഞാൻ വിചാരിച്ചു. അങ്ങ് ഒരു വാക്ക് ഉച്ചരിച്ചാൽ മാത്രംമതി, എന്റെ ഭൃത്യൻ സുഖപ്പെട്ടുകൊള്ളും. കാരണം, ഞാനും അധികാരത്തിനു കീഴ്പെട്ടവനാണ്; എന്റെ കീഴിലും പടയാളികൾ ഉണ്ട്. ഞാൻ ഒരുവനോട് പോകുക എന്നു പറയുന്പോൾ അവൻ പോകുന്നു. വേറൊരുവനോട് വരുക എന്ന് പറയുന്പോൾ അവൻ വരുന്നു. എന്റെ

മനുഷ്യരെപ്പിടിക്കുന്നവൻ

" ദൈവവചനം ശ്രവിക്കാൻ ജനങ്ങൾ അവനുചുറ്റും തിങ്ങിക്കൂടി. അവൻ ഗനേസറത്തു തടാകത്തിന്റെ തീരത്തു നിൽക്കുകയായിരുന്നു. രണ്ടു വള്ളങ്ങൾ കരയോടടുത്തു കിടക്കുന്നത് അവൻ കണ്ടു. മീൻപിടുത്തക്കാർ അവയിൽനിന്നിറങ്ങി വല കഴുകുകയായിരുന്നു. ശിമയോന്റെതായിരുന്നു വള്ളങ്ങളിൽ ഒന്ന്. യേശു അതിൽ കയറി. കരയിൽനിന്നു അല്പം അകലേക്ക്‌ വള്ളം നീക്കാൻ യേശു അവനോട് ആവശ്യപ്പെട്ടു. അതിൽ ഇരുന്ന് അവൻ ജനങ്ങളെ പഠിപ്പിച്ചു. സംസാരിച്ചുതീർന്നപ്പോൾ അവൻ ശിമയോനോട് പറഞ്ഞു: ആഴത്തിലേക്ക് നീക്കി, മീൻപിടിക്കാൻ വലയിറക്കുക. ശിമയോൻ പറഞ്ഞു: ഗുരോ, രാത്രി മുഴുവൻ അദ്ധ്വാനിച്ചിട്ടും ഞങ്ങൾക്ക് ഒന്നും കിട്ടിയില്ല. എങ്കിലും നീ പറഞ്ഞതനുസരിച്ച് ഞാൻ വലയിറക്കാം. വലയിറക്കിയപ്പോൾ വളയേറെ മത്സ്യങ്ങൾ അവർക്കു കിട്ടി. അവരുടെ വല കീറിത്തുടങ്ങി. അവർ മറ്റേ വള്ളത്തിൽ ഉണ്ടായിരുന്ന കൂട്ടുകാരെ ആംഗ്യം കാണിച്ച് സഹായത്തിനു വിളിച്ചു. അവർ വന്ന് രണ്ടു വള്ളങ്ങളും മുങ്ങാറാകുവോളം നിറച്ചു. ശിമയോൻപത്രോസ് ഇതുകണ്ടപ്പോൾ യേശുവിന്റെ കാല്ക്കൽ വീണ്, കർത്താവേ, എന്നിൽനിന്ന് അകന്നുപോകണമേ; ഞാൻ പാപിയാണ് എന്നു പറഞ്ഞു. എന്തെന്നാൽ, തങ്ങൾക്കു കിട്ടിയ മീനിന്റെ പെരുപ്പത്തെപ്പറ്റി ശിമയോനും കൂടെയുണ്ട

അന്യന്റെ കൃഷിയിടങ്ങളിൽ അധ്വാനിക്കണം

"വീണ്ടും ഞാൻ നിങ്ങളോട് പറയുന്നു, ഭൂമിയിൽ നിങ്ങളിൽ രണ്ടുപേർ യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്റെ സ്വർഗ്ഗസ്ഥനായ പിതാവ് നിറവേറ്റിത്തരും." (മത്തായി 18:19) വിചിന്തനം  വിഷമസന്ധികളിലൂടെ കടന്നുപോകുന്പോൾ പ്രശ്നപരിഹാരത്തിനായി ദൈവത്തെ വിളിച്ചപേക്ഷിക്കുന്നവരാണ് നമ്മിൽ ഏറെപ്പേരും. എന്നാൽ, പലപ്പോഴും നമ്മുടെ പ്രാർത്ഥനകൾക്ക് നാമുദ്ദേശിക്കുന്ന ഉത്തരം ദൈവത്തിൽനിന്നും നമുക്ക് ലഭിക്കാറില്ല. സുവിശേഷത്തിൽ പലയിടങ്ങളിലും ഈശോ വളരെ വ്യക്തമായി നമുക്ക് പ്രാർത്ഥനയുടെ ശക്തിയെപ്പറ്റിയുള്ള പ്രബോധനങ്ങൾ തരുന്നുണ്ട്. എന്തുചോദിച്ചാലും തരുന്ന ഒരു സ്നേഹപിതാവായാണ്  അത്യുന്നതങ്ങളിൽ വാഴുന്ന പിതാവായ ദൈവത്തെ പുത്രനായ ഈശോ വരച്ചുകാട്ടുന്നത്. പക്ഷേ ദൈവസന്നിധിയിൽ ആവശ്യങ്ങളുമായി ചെല്ലുന്പോൾ, നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുവാൻ ചില നിബന്ധനകളും ഈശോ വയ്ക്കുന്നുണ്ട്‌. പകയും വിദ്വേഷവും ഉപേക്ഷിച്ച്, വിശ്വാസത്തോടെ, പുത്രനായ യേശുവിന്റെ നാമത്തിൽ ചോദിക്കണം എന്നാണ് ഈശോ നമ്മെ ഉത്ബോധിപ്പിക്കുന്നത്. ഇന്നത്തെ വചനഭാഗം ദൈവത്തിനുമുൻപിൽ സ്വീകാര്യമായ മറ്റൊരു വിധത്തിലുള്ള പ്രാർത്ഥനയെപ്പറ്റിയാണ് പ്രതിപാദിക്കുന്നത്. ഭൂമിയിൽ രണ്ട

പ്രശംസാപാത്രങ്ങളേ നിങ്ങൾക്കു ദുരിതം

"എന്നാൽ, സന്പന്നരേ, നിങ്ങൾക്കു ദുരിതം! നിങ്ങളുടെ ആശ്വാസം നിങ്ങൾക്കു ലഭിച്ചുകഴിഞ്ഞു. ഇപ്പോൾ സംതൃപ്തരായി കഴിയുന്നവരേ, നിങ്ങൾക്കു ദുരിതം! നിങ്ങൾക്കു വിശക്കും. ഇപ്പോൾ ചിരിക്കുന്നവരെ നിങ്ങൾക്കു ദുരിതം! നിങ്ങൾ ദുഖിച്ചു കരയും. മനുഷ്യരെല്ലാം നിങ്ങളെ പ്രശംസിച്ചു സംസാരിക്കുന്പോൾ നിങ്ങൾക്കു ദുരിതം! അവരുടെ പിതാക്കന്മാർ വ്യാജപ്രവാചാകന്മാരോടും അങ്ങനെതന്നെ ചെയ്തു." (ലൂക്കാ 6:24-26) വിചിന്തനം  പ്രതീക്ഷകൾ തകിടംമറിച്ച്, കഴിവുകൾക്കുപരിയായ വിധത്തിൽ പ്രവൃത്തികൾ ചെയ്തിരുന്നവർക്കു നൽകിയിരുന്ന പുരസ്കാരം ആയിരുന്നു ഒരുകാലത്ത് പ്രശംസകൾ. എന്നാൽ, പ്രശംസയുടെ വില മനസ്സിലാക്കിയ മനുഷ്യൻ അതിന്റെ ദുരുപയോഗംമൂലം ലഭിക്കാവുന്ന നേട്ടങ്ങളെക്കുറിച്ച് ബോധാവാനായപ്പോൾ, സ്വാർത്ഥതാല്പര്യങ്ങൾക്കായി അതിനെ ഉപയോഗിക്കാൻ തുടങ്ങി.  മനസ്സുകൾ തമ്മിലുള്ള അന്തരം വർദ്ധി ക്കുന്പോഴും ദരിദ്രനും സന്പന്നനും തമ്മിലുള്ള അകലം പെരുകുന്പോഴും അവയെ എല്ലാം മറയ്ക്കാൻ നാമുപയോഗിക്കുന്ന ഒരായുധമായിമാറി പ്രശംസ. നന്മതിന്മകളുടെയും ശരിതെറ്റുകളുടെയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന അതിർവരന്പുകൾ നമ്മെ സന്ദേഹത്തിൽ ആഴ്തുന്പോൾ തട്ടിവീഴാതെ പിടിച്ചുനിൽക്

തിരസ്കരിക്കപ്പെടുന്പോൾ ആഹ്ലാദിക്കുവിൻ

"അവൻ ശിഷ്യരുടെ നേരെ കണ്ണുകളുയർത്തി അരുളിച്ചെയ്തു: ദരിദ്രരേ, നിങ്ങൾ ഭാഗ്യവാന്മാർ; ദൈവരാജ്യം നിങ്ങളുടേതാണ്. ഇപ്പോൾ വിശപ്പു സഹിക്കുന്നവരേ, നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ തൃപ്തരാക്കപ്പെടും. ഇപ്പോൾ കരയുന്നവരേ, നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ ചിരിക്കും. മനുഷ്യപുത്രൻ നിമിത്തം മനുഷ്യർ നിങ്ങളെ ദ്വേഷിക്കുകയും പുറന്തള്ളുകയും അവഹേളിക്കുകയും നിങ്ങളുടെ പേര് ദുഷിച്ചതായിക്കരുതി തിരസ്കരിക്കുകയും ചെയ്യുന്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. അപ്പോൾ നിങ്ങൾ ആഹ്ലാദിക്കുവിൻ, സന്തോഷിച്ചു കുതിച്ചു ചാടുവിൻ; സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. അവരുടെ പിതാക്കന്മാർ പ്രവാചകന്മാരോടും ഇപ്രകാരംതന്നെയാണ് പ്രവർത്തിച്ചത്." (ലൂക്കാ 6:20-23) വിചിന്തനം  മതഹിംസ എന്ന വാക്ക് ഇന്നത്തെ സമൂഹത്തിൽ അത്രയധികമായി കേൾക്കാനില്ലാത്ത ഒന്നാണ്. എന്നാൽ കാലത്തിന്റെ പരിമിതികളില്ലാത്ത തന്റെ വചനങ്ങളിലൂടെ ഈശോ ഇന്ന് നമ്മെ ഓർമ്മിപ്പിക്കുന്നത് അവിടുത്തെ നാമം നിമിത്തം ക്രിസ്തുശിഷ്യർ മനുഷ്യരാൽ ദ്വേഷിക്കപ്പെടുകയും പുറന്തള്ളപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യും എന്നാണ്. മതഹിംസ എന്ന വാക്കുകൊണ്ട് നമ്മൾ പലപ്പോഴും അർത്ഥമാക്കുന്നത് അക്രമവും ജീവഹ