പോസ്റ്റുകള്‍

സെപ്റ്റംബർ 22, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

എനിക്കുള്ളതെല്ലാം നിന്റേതാണ്

"അവന്റെ മൂത്തമകൻ വയലിലായിരുന്നു. അവൻ തിരിച്ചുവരുന്പോൾ വീടിനടുത്തുവച്ച് സംഗീതത്തിന്റെയും നൃത്തത്തിന്റെയും ശബ്ദം കേട്ടു. അവൻ ഒരു വേലക്കാരനെ വിളിച്ച് കാര്യം തിരക്കി. വേലക്കാരൻ പറഞ്ഞു: നിന്റെ സഹോദരൻ തിരിച്ചുവന്നിരിക്കുന്നു. അവനെ സസുഖം കിട്ടിയതുകൊണ്ട് നിന്റെ പിതാവ് കൊഴുത്ത കാളക്കുട്ടിയെ കൊന്നിരിക്കുന്നു. അവൻ കോപിച്ച് അകത്തുകയറാൻ വിസമ്മതിച്ചു. പിതാവ് പുറത്തുവന്ന് അവനോടു സ്വാന്തനങ്ങൾ പറഞ്ഞു. എന്നാൽ അവൻ പിതാവിനോട് പറഞ്ഞു: നോക്കൂ, എത്ര വർഷമായി ഞാൻ നിനക്കു ദാസ്യവേല ചെയ്യുന്നു. ഒരിക്കലും നിന്റെ കല്പന ഞാൻ ലം ഘിച്ചി ട്ടില്ല. എങ്കിലും, എന്റെ കൂട്ടുകാരോടൊത്ത് ആഹ്ലാദിക്കാൻ ഒരു ആടിൻകുട്ടിയെപ്പോലും നീ എനിക്കു തന്നില്ല. എന്നാൽ, വേശ്യകളോട് കൂട്ടുചേർന്ന്, നിന്റെ സ്വത്തെല്ലാം ധൂർത്തടിച്ച നിന്റെ മകൻ തിരിച്ചുവന്നപ്പോൾ അവനുവേണ്ടി നീ കൊഴുത്ത കാളയെ കൊന്നിരിക്കുന്നു. അപ്പോൾ പിതാവ് പറഞ്ഞു: മകനേ, നീ എപ്പോഴും എന്നോടുകൂടെ ഉണ്ടല്ലോ. എനിക്കുള്ളതെല്ലാം നിന്റേതാണ്. ഇപ്പോൾ നമ്മൾ ആനന്ദിക്കുകയും ആഹ്ലാദിക്കുകയും വേണം. എന്തെന്നാൽ, നിന്റെ ഈ സഹോദരൻ മൃതനായിരുന്നു; അവനിപ്പോൾ ജീവിക്കുന്നു. നഷ്ടപ്പെട്ടിരുന്നു; ഇപ്പോൾ കണ്ടുകി...