പോസ്റ്റുകള്‍

ഓഗസ്റ്റ് 17, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പ്രയോജനമില്ലാത്ത ദാസൻ

"നിങ്ങളുടെ ഒരു ഭൃത്യൻ ഉഴുകയോ ആടുമേയിക്കുകയോ ചെയ്തിട്ടു വയലിൽനിന്നു തിരിച്ചു വരുന്പോൾ അവനോട്, നീ ഉടനെവന്ന് ഭക്ഷണത്തിനിരിക്കുക എന്നു നിങ്ങളിലാരെങ്കിലും പറയുമോ? എനിക്കു ഭക്ഷണം തയ്യാറാക്കുക. ഞാൻ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യുന്നതുവരെ അരമുറുക്കി എന്നെ പരിചരിക്കുക; അതിനുശേഷം നിനക്കു തിന്നുകയും കുടിക്കുകയും ചെയ്യാം എന്നല്ലേ നിങ്ങൾ പറയുക. കല്പിക്കപ്പെട്ടതു ചെയ്തതുകൊണ്ട് ദാസനോട് നിങ്ങൾ നന്ദി പറയുമോ? ഇതുപോലെതന്നെ നിങ്ങളും കല്പിക്കപ്പെട്ടവയെല്ലാം ചെയ്തതിനുശേഷം, ഞങ്ങൾ പ്രയോജനമില്ലാത്ത ദാസന്മാരാണ്; കടമ നിർവഹിച്ചതേയുള്ളൂ എന്നു പറയുവിൻ" (ലൂക്കാ 17: 7-10) വിചിന്തനം  ഈ ഉപമയിലെ ഭൃത്യനാകാൻ താല്പര്യമുള്ളവരായി നമ്മിലാരുംതന്നെ ഉണ്ടാവില്ല. സാധാരണഗതിയിൽ നമ്മൾ എന്തെങ്കിലുമൊക്കെ ചെയ്യുന്നത് അതുമൂലം നമുക്കെന്തെങ്കിലും ഒരു പ്രയോജനം ഉണ്ടാകാനാണ്. ചെയ്യുന്ന ജോലിക്ക് കൂലി പ്രതീക്ഷിക്കാത്തവരായി നമ്മളിൽ ആരുംതന്നെ ഉണ്ടാവില്ല. ദൈവരാജ്യത്തിനു വേണ്ടിയുള്ള പ്രവൃത്തികൾ പലപ്പോഴും വളരെ ക്ലേശം നിറഞ്ഞതാണ്‌. ശാരീരികവും മാനസികവും സാന്പത്തികവുമായി ഒട്ടേറെ ത്യാഗങ്ങളും ബുദ്ധിമുട്ടുകളും ദൈവത്തിനുവേണ്ടി അദ്ധ്വാനി...