പോസ്റ്റുകള്‍

ജനുവരി 27, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ദൂഷണം പറയുന്ന മനുഷ്യമക്കൾ

"ജറുസലേമിൽനിന്നുവന്ന നിയമജ്ഞർ പറഞ്ഞു: അവനെ ബേൽസെബൂൽ ആവേശിച്ചിരിക്കുന്നു. പിശാചുക്കളുടെ തലവനെക്കൊണ്ടാണ് അവൻ പിശാചുക്കളെ പുറത്താക്കുന്നത്. അവൻ അവരെ അടുത്തു വിളിച്ച്, ഉപമകൾ വഴി അവരോടു പറഞ്ഞു: സാത്താന് എങ്ങിനെയാണ് സാത്താനെ പുറത്താക്കാൻ കഴിയുക? അന്തച്ചിദ്രമുള്ള രാജ്യം നിലനിൽക്കുകയില്ല. അന്തച്ചിദ്രമുള്ള ഭവനവും നിലനിൽക്കുകയില്ല. സാത്താൻ തനിക്കുതന്നെ എതിരായി തലയുയർത്തുകയും ഭിന്നിക്കുകയും ചെയ്‌താൽ അവനു നിലനിൽക്കുക സാധ്യമല്ല. അത് അവന്റെ അവസാനമായിരിക്കും. ശക്തനായ ഒരുവന്റെ ഭവനത്തിൽ പ്രവേശിച്ച് വസ്തുക്കൾ കവർച്ച ചെയ്യണമെങ്കിൽ ആദ്യമേ അവനെ ബന്ധിക്കണം. അതിനുശേഷമേ കവർച്ച നടത്താൻ കഴിയൂ. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, മനുഷ്യമക്കളുടെ എല്ലാ പാപങ്ങളും അവർ പറയുന്ന  ദൂഷണങ്ങളും ക്ഷമിക്കപ്പെടും. എന്നാൽ, പരിശുദ്ധാത്മാവിനെതിരായി ദൂഷണം പറയുന്നവന് ഒരു കാലത്തും പാപത്തിൽനിന്നു മോചനമില്ല. അവൻ നിത്യപാപത്തിനു ഉത്തരവാദിയാകും. അവൻ ഇങ്ങനെ പറഞ്ഞത്, തനിക്ക് ആശുദ്ധാത്മാവുണ്ട് എന്ന് അവർ പറഞ്ഞതിനാലാണ്." (മർക്കോസ് 3:22-30) വിചിന്തനം ഹൃദയലാളിത്യത്തോടെ യേശുവിന്റെ പ്രബോധനങ്ങൾ കേൾക്കുകയും അത്ഭുതങ്ങൾ ദർശിക്കുകയും ചെ