രോഗിയും വൈദ്യനും
"യേശു അവിടെനിന്നു നടന്നുനീങ്ങവേ, മത്തായി എന്നൊരാൾ ചുങ്ക സ്ഥ ലത്ത് ഇരിക്കുന്നത് കണ്ടു. യേശു അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവൻ എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു. യേശു അവന്റെ ഭവനത്തിൽ ഭക്ഷണത്തിനിരുന്നപ്പോൾ അനേകം ചുങ്കക്കാരും പാപികളും വന്ന്, അവനോടും ശിഷ്യന്മാരോടുംകൂടെ ഭക്ഷണത്തിനിരുന്നു. ഫരിസേയർ അതുകണ്ട് ശിഷ്യന്മാരോട് ചോദിച്ചു: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടുംകൂടെ ഭക്ഷിക്കുന്നതെന്തുകൊണ്ട്? ഇതു കേട്ട് അവൻ പറഞ്ഞു: ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. ബലിയല്ല, കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നതിന്റെ അർത്ഥം നിങ്ങൾ പോയി പഠിക്കുക. ഞാൻ വന്നത് നീതിമാന്മാരെ വിളിക്കാനല്ല, പാപികളെ വിളിക്കാനാണ്." (മത്തായി 9:9-13) വിചിന്തനം യേശുവിന്റെ കാലത്ത് യഹൂദർ റോമാസാമ്രാജ്യത്തിന്റെ അധീനതയിലായിരുന്നു. വളരെ വിശാലമായിരുന്ന റോമാസാമ്രാജ്യത്തിലെ ഭരണസംബന്ധമായ ഒട്ടേറെ കാര്യങ്ങൾ നിർവഹ്ഹിച്ചിരുന്നത് കരാറുകാരായിരുന്നു. റോമിന്റെ അധീനതയിലുള്ള ദേശങ്ങളിൽനിന്നും നികുതിപിരിച്ച് സീസറിനു കൊടുത്തിരുന്നത് പ്രധാനമായും ഇത്തരത്തിലുള്ള കരാറുകാരായിരുന്നു. നികുതി ചുമത്തുന്നതിൽ...