പരിശുദ്ധാത്മാവിനെ നിന്ദിക്കരുത്
"ഞാൻ നിങ്ങളോടു പറയുന്നു, മനുഷ്യരുടെ മുന്പിൽ എന്നെ ഏറ്റുപറയുന്ന ഏതൊരുവനെയും ദൈവത്തിന്റെ ദൂതന്മാരുടെ മുന്പിൽ മനുഷ്യപുത്രനും ഏറ്റുപറയും. മനുഷ്യരുടെ മുന്പിൽ എന്നെ തള്ളിപ്പറയുന്നവൻ ദൈവത്തിന്റെ ദൂതന്മാരുടെ മുന്പിലും തള്ളിപ്പറയപ്പെടും. മനുഷ്യപുത്രനെതിരായി സംസാരിക്കുന്നവനോടു ക്ഷമിക്കപ്പെടും. എന്നാൽ, പരുശുദ്ധാത്മാവിനെതിരായി ദൂഷണം പറയുന്നവനോടു ക്ഷമിക്കപ്പെടുകയില്ല. സിനഗോഗുകളിലും അധികാരികളുടെയും ഭരണാധിപന്മാരുടെയും മുന്പിലും അവർ നിങ്ങളെ കൊണ്ടുപോകുന്പോൾ, എങ്ങനെ, എന്ത് ഉത്തരം കൊടുക്കുമെന്നും എന്തു പറയുമെന്നും ഉത്കണ്ഠാകുലരാകേണ്ടാ. എന്താണ് പറയേണ്ടതെന്ന് ആ സമയത്തു പരിശുദ്ധാത്മാവ് നിങ്ങളെ പഠിപ്പിക്കും." (ലൂക്കാ 12:8-12) വിചിന്തനം മനുഷ്യർക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിനും അതീതമാണ് ദൈവത്തിന്റെ കരുണയും സ്നേഹവും. അതുകൊണ്ടുതന്നെയാണ് യേശുവിനെ മനസ്സിലാക്കുവാനോ ആദരിക്കുവാനോ സ്നേഹിക്കുവാനോ ഒട്ടേറെപ്പേർക്കു കഴിയാതെ പോകുന്നത്. " ദൈവത്തിന്റെ രൂപത്തിൽ ആയിരുന്നെങ്കിലും അവൻ ദൈവവുമായുള്ള സമാനത നിലനിർത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനു...