പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക
"ഫരിസേയരും ജറുസലേമിൽനിന്നു വന്ന ചില നിയമജ്ഞരും യേശുവിനു ചുറ്റും കൂടി. അവന്റെ ശിഷ്യന്മാരിൽ ചിലർ കൈകഴുകി ശുദ്ധിവരുത്താതെ ഭക്ഷണം കഴിക്കുന്നത് അവർ കണ്ടു. പൂർവ്വികരുടെ പാരന്പര്യമനുസരിച്ച് ഫരിസേയരും യഹൂദരെ കൈ കഴുകാതെ ഭക്ഷണം കഴിക്കാറില്ല. പൊതുസ്ഥലത്തുനിന്നു വരുന്പോഴും ദേഹശുദ്ധി വരുത്താതെ അവർ ഭക്ഷണം കഴിക്കുകയില്ല. കോപ്പകളുടെയും കലങ്ങളുടെയും ഓട്ടുപാത്രങ്ങളുടെയും ക്ഷാളണം തുടങ്ങി മറ്റു പല പാരന്പര്യങ്ങളും അവർ അനുഷ്ഠിച്ചുപോന്നു. ഫരിസേയരും നിയമജ്ഞരും അവനോടു ചോദിച്ചു: നിന്റെ ശിഷ്യന്മാർ പൂർവ്വികരുടെ പാരന്പര്യത്തിനു വിപരീതമായി അശുദ്ധമായ കൈകൊണ്ടു ഭക്ഷിക്കുന്നതെന്ത്? അവൻ പറഞ്ഞു: കപടനാട്യക്കാരായ നിങ്ങളെക്കുറിച്ച് ഏശയ്യാ ശരിയായിത്തന്നെ പ്രവചിച്ചു. അവൻ എഴുതിയിരിക്കുന്നു: ഈ ജനം അധരങ്ങൾകൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാൽ, അവരുടെ ഹൃദയം എന്നിൽനിന്നു വളരെ ദൂരെയാണ്. വ്യർത്ഥമായി അവർ എന്നെ ആരാധിക്കുന്നു; മനുഷ്യരുടെ കല്പനകൾ പ്രമാണങ്ങളായി പഠിപ്പിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ കല്പന ഉപേക്ഷിച്ച്, മനുഷ്യരുടെ പാരന്പര്യം നിങ്ങൾ മുറുകെപ്പിടിക്കുന്നു. അവൻ തുടർന്നു: നിങ്ങളുടെ പാരന്പര്യം പാലിക്കാൻ വേണ്ടി നിങ്ങൾ കൌശ...