പിതാവായ ദൈവം
"അവൻ ഒരിടത്തു പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ ശിഷ്യന്മാരിലൊരുവൻ വന്നു പറഞ്ഞു: കർത്താവേ, യോഹന്നാൻ തന്റെ ശിഷ്യരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കുക. അവൻ അരുളിച്ചെയ്തു: നിങ്ങൾ ഇങ്ങനെ പ്രാർത്ഥിക്കുവിൻ. പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ; അന്നന്നുവേണ്ട ആഹാരം ഓരോ ദിവസവും ഞങ്ങൾക്ക് നൽകണമേ. ഞങ്ങളുടെ പാപങ്ങൾ ഞങ്ങളോടു ക്ഷമിക്കണമേ. എന്തെന്നാൽ ഞങ്ങളുടെ കടക്കാരോട് ഞങ്ങളും ക്ഷമിക്കുന്നു. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ." (ലൂക്കാ 11:1-4) വിചിന്തനം ഒട്ടനവധി അവസരങ്ങളിൽ ഈശോ തന്റെ ശിഷ്യരെ വിട്ട് തനിയെ പ്രാർത്ഥനക്കായി ചിലവഴിച്ചിരുന്നു; ചില അവസരങ്ങളിൽ ഈശോ രാത്രിമുഴുവൻ പ്രാർത്ഥിച്ചിരുന്നുവെന്ന് സുവിശേഷത്തിൽ കാണാവുന്നതാണ് (cf. ലൂക്കാ 6:12). പിതാവായ ദൈവവുമായി ചിലവഴിച്ചിരുന്ന ആ വേളകളിലെല്ലാം ഈശോ അനുഭവിച്ചിരുന്ന ആനന്ദത്തിനു സാക്ഷികളായിരുന്ന ശിഷ്യന്മാർ, യേശുവിനെപ്പോലെ പ്രാർത്ഥിക്കാൻ ആഗ്രഹിച്ചത് സ്വാഭാവികം മാത്രം. പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ എന്ന ശിഷ്യരുടെ അപേക്ഷയോട് ഈശോ പ്രതികരിച്ചത് 'സ്വർഗ്ഗസ്ഥനായ പിതാവേ...