വചനമാകുന്ന വിത്ത്
"അവൻ പറഞ്ഞു: ദൈവരാജ്യം, ഒരുവൻ ഭൂമിയിൽ വിത്തു വിതയ്ക്കുന്നതിനു സദൃശ്യം. അവൻ രാവും പകലും ഉറങ്ങിയും ഉണർന്നും കഴിയുന്നു. അവൻ അറിയാതെതന്നെ വിത്തുകൾ പൊട്ടിമുളച്ചു വളരുന്നു: ആദ്യം ഇല, പിന്നെ കതിർ, തുടർന്ന് കതിരിൽ ധാന്യമണികൾ - ഇങ്ങനെ ഭൂമി ഫലം പുറപ്പെടുവിക്കുന്നു. ധാന്യം വിളയുന്പോൾ കൊയ്ത്തിനു കാലമാകുന്നതുകൊണ്ട് അവൻ അരിവാൾ വയ്ക്കുന്നു." (മർക്കോസ് 4: 26-29)
ചിന്ത
യേശു തന്റെ പരസ്യജീവിതകാലത്ത് വളരെ ചുരുങ്ങിയ സ്ഥലങ്ങളിലൂടെ മാത്രമേ സഞ്ചരിച്ചിട്ടുള്ളൂ, വളരെ കുറച്ചുപേർക്ക് മാത്രമേ യേശുവിനെപ്പറ്റി അറിയാമായിരുന്നുള്ളൂ, അറിയാവുന്നവരിൽ ചെറിയൊരു ശതമാനം മാത്രമേ യേശുവിനെ കർത്താവായി അംഗീകരിച്ചുള്ളൂ. ആയിരക്കണക്കിന് വർഷത്തെ മാനവരാശിയുടെ കാത്തിരിപ്പിനുള്ള ഉത്തരമാണ് യേശു - മനുഷ്യനായി അവതരിച്ച ദൈവം. വെറുമൊരു വഴിയോര പ്രാസംഗികനായി ജീവിച്ച യേശുവിന്റെ വചനം ഇന്നെങ്ങിനെയാണ് ലോകം മുഴുവനും വ്യാപിച്ചത്?
ഏശയ്യാ പ്രവാചകനിലൂടെ ദൈവവചനത്തിന്റെ ശക്തി ദൈവം നമുക്ക് വെളിപ്പെടുത്തിതരുന്നുണ്ട്. "മഞ്ഞും മഴയും ആകാശത്തുനിന്നും വരുന്നു; അങ്ങോട്ട് മടങ്ങാതെ ഭൂമിയെ നനയ്ക്കുന്നു. അത് സസ്യങ്ങൾ മുളപ്പിച്ച് ഫലം നൽകി, വിതയ്ക്കാൻ വിത്തും ഭക്ഷിക്കാൻ ആഹാരവും ലഭ്യമാക്കുന്നു. എന്റെ അധരങ്ങളിൽനിന്നു പുറപ്പെടുന്ന വാക്കും അങ്ങനെതന്നെ. ഫലരഹിതമായി അത് തിരിച്ചുവരില്ല; എന്റെ ഉദ്ദേശ്ശം അത് നിറവേറ്റും; ഞാൻ ഏൽപ്പിക്കുന്ന കാര്യം വിജയപ്രദമായി ചെയ്യും. (ഏശയ്യാ 55: 10,11). ഒട്ടേറെപ്പേർ ഇന്ന് പലവിധത്തിൽ ദൈവവചനം പ്രചരിപ്പിക്കാൻ അധ്വാനിക്കുന്നുണ്ട്. അവരുടെ അധ്വാനത്തിനോത്തവിധം ഉള്ള ഫലങ്ങൾ സമൂഹത്തിൽ പലപ്പോഴും കാണാറുമില്ല. എങ്കിൽ പിന്നെ ഈ പ്രയത്നമെല്ലാം വ്യർത്ഥം ആണോ എന്ന സംശയത്തിന് ദൈവം തരുന്ന മറുപടിയാണ് ഇന്നത്തെ വചനഭാഗം. ദൈവരാജ്യവും, അത് ദൈവവചനത്തിലൂടെ പ്രചരിപ്പിക്കുന്നതും എല്ലാം ഭൂമിയിൽ വിതച്ച വിത്തിന് സദൃശ്യമാണ്. നമ്മുടെ ഹൃദയമാകുന്ന ഭൂമിയിൽ വിതക്കപ്പെട്ട വചനം ഒട്ടേറെ കാലം അവിടെ നിഷ്‌ക്രിയമായി കിടന്നുവെന്നും വരാം. പക്ഷേ അതൊരിക്കലും നശിച്ചു പോകുന്നില്ല.
മണ്ണിൽ ഉറങ്ങിക്കിടക്കുന്ന വിത്തിന് ജീവൻ നൽകുന്നത് ആകാശത്തുനിന്നും വരുന്ന മഞ്ഞും മഴയും ആണ്. ഇതുപോലെത്തന്നെ, നമ്മുടെ ഹൃദയങ്ങളിൽ വിതക്കപ്പെട്ട വചനം പൊട്ടിമുളക്കുന്നത് ഉന്നതങ്ങളിൽനിന്നു പരിശുദ്ധാത്മാവ് ആഗതമാകുന്പോഴാണ്. ലോകമെങ്ങുംപോയി വചനമാകുന്ന വിത്ത് വിതക്കുകയാണ് ക്രിസ്തുശിഷ്യരുടെ കടമ. അല്ലാതെ, അതെപ്പോൾ പൊട്ടിമുളക്കുന്നു, എങ്ങിനെ വളരുന്നു, എന്ത് ഫലം തരുന്നു എന്നിങ്ങനെയുള്ള കാര്യങ്ങൾ ഓർത്ത് ആകുലപ്പെടുകയല്ല. ഇന്ന് ദൈവവചനം ലോകമെമ്പാടും അറിയപ്പെടുന്നുണ്ടെങ്കിൽ അത് ദൈവത്തിന്റെ ശക്തിയുടെ ഒരടയാളം മാത്രമാണ്. ഇതുകൊണ്ട് തന്നെയാണ് യേശു വളരെക്കുറഞ്ഞ കാലയളവ് വളരെ ചെറിയൊരു പ്രദേശത്ത് മാത്രം വചനം വിതച്ചത്. അത് ഫലരഹിതമാകാതെ ലോകമെങ്ങും വ്യാപിക്കുമെന്ന് കർത്താവിനറിയാമായിരുന്നു.
അടയാളങ്ങളിലൂടെയും അത്ഭുതങ്ങളിലൂടെയും രോഗശാന്തികളിലൂടെയും ദൈവവചനം സ്ഥിരീകരിക്കുന്ന ദൈവാത്മാവിന്റെ അഭിഷേകം നമ്മിലും നമ്മുടെ കുടുംബത്തിലും സമൂഹത്തിലും ഉണ്ടാകുന്നതിനായി നമുക്കും പ്രാർത്ഥിക്കാം.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ