പോസ്റ്റുകള്‍

മേയ്, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ദൈവം ലജ്ജിക്കുന്നില്ല

ഇമേജ്
തങ്ങൾ വിട്ടുപോന്ന സ്ഥലത്തെക്കുറിച്ചാണ് അവർ ചിന്തിച്ചിരുന്നതെങ്കിൽ, അവിടേക്കുതന്നെ മടങ്ങിച്ചെല്ലാൻ അവസരം ഉണ്ടാകുമായിരുന്നു. ഇപ്പോഴാകട്ടെ, അവർ അതിനേക്കാൾ ശ്രേഷ്ഠവും സ്വർഗ്ഗീയവുമായതിനെ ലക്‌ഷ്യം വയ്‌ക്കുന്നു. അവരുടെ ദൈവം എന്നു വിളിക്കപ്പെടുന്നതിൽ ദൈവം ലജ്ജിക്കുന്നില്ല. അവർക്കായി അവിടുന്ന് ഒരു നഗരം തയ്യാറാക്കിയിട്ടുണ്ടല്ലോ. (ഹെബ്രായർ 11:14-16) വിചിന്തനം ഹെബ്രായർക്കുള്ള ലേഖനത്തിലെ പതിനൊന്നാം അദ്ധ്യായത്തിലെ പ്രധാന പ്രതിപാദ്യം വിശ്വാസമാണ്. ദൈവവിശ്വാസത്തെക്കുറിച്ച് അറിവുനൽകുന്നതിനായി ലേഖകൻ പഴയനിയമത്തിലെ നിരവധി പ്രമുഖരുടെ ഉദാരഹരണങ്ങൾ വായനക്കാരുടെ മുന്പിൽ നിരത്തുന്നുണ്ട്. വിശ്വാസം മൂലം സഹോദരനെക്കാൾ ശ്രേഷ്ഠമായ ബലിയർപ്പിച്ച ആബേൽ മുതൽ പൂർവ പിതാക്കന്മാരെക്കുറിച്ചും ന്യായാധിപൻമാരെക്കുറിച്ചും രാജാക്കന്മാരെകുറിച്ചും പ്രവാചകന്മാരെക്കുറിച്ചുമെല്ലാമുള്ള പരാമർശങ്ങൾ ഈ അധ്യായത്തിൽ കാണാവുന്നതാണ്. ദൈവത്തെ വളരെയധികം സ്നേഹിക്കുകയും ദൈവഹിതം അനുസരിച്ചു ജീവിക്കാൻ ഒട്ടേറെ കഷ്ടതകൾ അനുഭവിക്കുകയും ചെയ്തവരായിരുന്നു അവരിൽ എല്ലാവരും തന്നെ. രക്ഷകന്റെ വരവിനായി ലോകത്തെ ഒരുക്കുന്നതിൽ അവർ വഹിച്ച പങ്ക് വളരെ വലുതാണ്. ദൈവ...