പരിശുദ്ധാത്മാവിന്റെ പ്രവർത്തനം
എന്നാൽ, ഇപ്പോൾ ഞാൻ എന്നെ അയച്ചവന്റെ അടുക്കലേക്കു പോവുകയാണ്. എന്നിട്ടും നീ എവിടെപ്പോകുന്നു എന്ന് നിങ്ങളിലാരും എന്നോട് ചോദിക്കുന്നില്ല. ഞാൻ ഇതെല്ലാം നിങ്ങളോട് പറഞ്ഞതുകൊണ്ട് നിങ്ങളുടെ ഹൃദയം ദുഖപൂരിതമായിരിക്കുന്നു. എങ്കിലും സത്യം ഞാൻ നിങ്ങളോട് പറയുന്നു, നിങ്ങളുടെ നന്മയ്ക് വേണ്ടിയാണ് ഞാൻ പോകുന്നത്. ഞാൻ പോകുന്നില്ലെങ്കിൽ സഹായകൻ നിങ്ങളുടെ അടുക്കലേക്കു വരികയില്ല. ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കലേക്കു ഞാൻ അയക്കും. അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും - അവർ എന്നിൽ വിശ്വസിക്കാത്തതിനാൽ പാപത്തെക്കുറിച്ചും, ഞാൻ പിതാവിന്റെ അടുക്കലേക്കു പോകുന്നതുകൊണ്ടും നിങ്ങൾ ഇനി മേലിൽ എന്നെ കാണുകയില്ലാത്തതുകൊണ്ടും നീതിയെക്കുറിച്ചും, ഈ ലോകത്തിന്റെ അധികാരി വിധിക്കപ്പെട്ടിരിക്കുന്നതിനാൽ ന്യായവിധിയെക്കുറിച്ചും ബോധ്യപ്പെടുത്തും.
ഇനിയും വളരെക്കാര്യങ്ങൾ എനിക്ക് നിങ്ങളോട് പറയുവാനുണ്ട്. എന്നാൽ, അവ ഉൾക്കൊള്ളാൻ ഇപ്പോൾ നിങ്ങള്ക്ക് കഴിവില്ല. സത്യത്മാവ് വരുംപോൾ നിങ്ങളെ സത്യത്തിന്റെ പൂർണതയിലേക്ക് നയിക്കും. അവൻ സ്വമേധയാ ആയിരിക്കയില്ല സംസാരിക്കുന്നത്; അവൻ കേൾക്കുന്നത് മാത്രം സംസാരിക്കും. വരാനിരിക്കുന്ന കാര്യങ്ങൾ അവൻ നിങ്ങളെ അറിയിക്കും. അവൻ എനിക്കുള്ളവയിൽനിന്നു സ്വീകരിച്ചു നിങ്ങളോട് പ്രഖ്യാപിക്കും. അങ്ങനെ അവൻ എന്നെ മഹത്വപ്പെടുത്തും. പിതാവിനുള്ളതെല്ലാം എനിക്കുള്ളതാണ്. അതുകൊണ്ടാണ് എനിക്കുള്ളവയിൽനിന്നു സ്വീകരിച്ച് അവൻ നിങ്ങളോട് പ്രഖ്യാപിക്കും എന്ന് ഞാൻ പറഞ്ഞത്. (യോഹന്നാൻ 16: 5-15)
ചിന്തനം
ഇനിയും വളരെക്കാര്യങ്ങൾ എനിക്ക് നിങ്ങളോട് പറയുവാനുണ്ട്. എന്നാൽ, അവ ഉൾക്കൊള്ളാൻ ഇപ്പോൾ നിങ്ങള്ക്ക് കഴിവില്ല. സത്യത്മാവ് വരുംപോൾ നിങ്ങളെ സത്യത്തിന്റെ പൂർണതയിലേക്ക് നയിക്കും. അവൻ സ്വമേധയാ ആയിരിക്കയില്ല സംസാരിക്കുന്നത്; അവൻ കേൾക്കുന്നത് മാത്രം സംസാരിക്കും. വരാനിരിക്കുന്ന കാര്യങ്ങൾ അവൻ നിങ്ങളെ അറിയിക്കും. അവൻ എനിക്കുള്ളവയിൽനിന്നു സ്വീകരിച്ചു നിങ്ങളോട് പ്രഖ്യാപിക്കും. അങ്ങനെ അവൻ എന്നെ മഹത്വപ്പെടുത്തും. പിതാവിനുള്ളതെല്ലാം എനിക്കുള്ളതാണ്. അതുകൊണ്ടാണ് എനിക്കുള്ളവയിൽനിന്നു സ്വീകരിച്ച് അവൻ നിങ്ങളോട് പ്രഖ്യാപിക്കും എന്ന് ഞാൻ പറഞ്ഞത്. (യോഹന്നാൻ 16: 5-15)
ചിന്തനം
മനുഷ്യർക്ക് സ്നേഹം എന്നത് ഒരു വികാരമാണ്. എന്നാൽ, ദൈവസ്നേഹത്തിന് മനുഷ്യസ്നേഹത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു തലം കൂടി ഉണ്ട്. ദൈവസ്നേഹം കേവലം ഒരു മനോഭാവം മാത്രം അല്ല, മറിച്ച് വസ്തുനിഷ്ഠമായ ഒരു യാഥാര്‍ത്ഥ്യം ആണ്. ദൈവസ്നേഹത്തിനു രൂപവും ഭാവവും ഉണ്ട്, അതിന് ഒരു വ്യക്തിത്വം ഉണ്ട്, ആ വ്യക്തി പരിശുദ്ധാത്മാവ് ആണ്. "നമുക്ക് ലഭിച്ചിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവസ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപ്പെട്ടിരിക്കുന്നു" (റോമ 5:5)
ക്രിസ്തീയ ജീവിതത്തിനു അനുബന്ധമായുള്ള ആചാരങ്ങളും ആരാധനാക്രമവും നിയമങ്ങളുമൊക്കെ മനസ്സിലാക്കുന്നതിൽ വിശ്വാസികൾ പലപ്പോഴും പരാജയപ്പെടാറുണ്ട്. ഒന്നുകിൽ യാന്ത്രികമായി, അല്ലെങ്കിൽ ഭയം കൊണ്ടാണ് പലപ്പോഴും നമ്മൾ വിശ്വാസത്തോട് ഐക്യപ്പെട്ട് ജീവിക്കുന്നത്. നാം പാപികളായിരിക്കെ നമ്മോടുള്ള സ്നേഹത്തെപ്രതി സ്വയം ശൂന്യനായി മനുഷ്യരൂപം സ്വീകരിച്ചു, ദൈവനിന്ദകരായ നമുക്കായി കുരിശിൽ മരിച്ചത് ദൈവമാണെന്ന തിരിച്ചറിവാണ് ക്രിസ്തീയ വിശ്വാസത്തിന്റെ അന്തസത്ത. നമ്മൾ ആയിരിക്കുന്ന അവസ് ഥയിൽ ദൈവം നമ്മെ സ്നേഹിക്കുന്നു. നമ്മെ ആയിരിക്കേണ്ട അവസ് ഥയിൽ എത്തിക്കുവാൻ സ്വയം ബലിയായി തീരാൻ ദൈവത്തെ പ്രേരിപ്പിച്ചതും ആ സ്നേഹം തന്നെയാണ്. ഇത് ഗ്രഹിക്കുവാനുള്ള കഴിവ് നമുക്ക് ലഭിക്കുന്നത് പരിശുദ്ധാത്മാവിലൂടെയാണ്. ഇങ്ങനെയൊരു തിരിച്ചറിവോന്നുമാത്രമാണ് മനുഷ്യനെ ദൈവത്തെ സ്നേഹിക്കാൻ പ്രാപ്തനാക്കുന്നത്. ഈ സ്നേഹത്തെ അറിയുന്നതിലൂടെ മാത്രമേ നമുക്ക് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചുമൊക്കെയുള്ള അവബോധമുണ്ടാവുകയുള്ളൂ. "ദൈവസ്നേഹത്തിന്റെ വലിപ്പം കണ്ടെത്തുംപോൾ നമ്മുടെ ഹൃദയം പാപത്തിന്റെ ഭീതിയും ഭാരവുംകൊണ്ട് കുലുങ്ങുന്നു." (CCC 1432)
ദൈവസ്നേഹം വെളിപ്പെടുത്തുന്ന പരിശുദ്ധാത്മാവിനെ ഹൃദയത്തിൽ ഉൾകൊള്ളാത്തിടത്തോളം കാലം മനുഷ്യനായി അവതരിച്ച യേശുക്രിസ്തു ദൈവമാണ് എന്നുള്ള വിശ്വാസം പൂർണ്ണമാകുന്നില്ല. നമ്മുടെ വിശ്വാസം അപൂർണ്ണമായിരിക്കുന്നിടത്തോളം കാലം യേശുക്രിസ്തു കർത്താവാണെന്നു വിശ്വസിക്കാനോ, അധരംകൊണ്ടത് ഏറ്റുപറയുവാനോ നമുക്കാവുകയില്ല. ഇത് ദൈവത്തിന്റെ രക്ഷാകരപദ്ധതിയിൽ ഭാഗമാകുന്നതിൽനിന്നു നമ്മെ അകറ്റുന്നു, നിത്യരക്ഷ നഷ്ടമാകാൻ കാരണമായി ഭവിക്കുന്നു.
ആയതിനാൽ ക്രിസ്തുവിന്റെ അനുയായികളാകുവാൻ, അങ്ങിനെ ദൈവത്തിന്റെ മക്കളായി തീരുവാൻ, സ്വര്‍ഗ്ഗരാജ്യത്തിന് അവകാശികളാകുവാൻ ആഗ്രഹിക്കുന്ന ഓരോരുത്തരും പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനായി പൂർണ്ണഹൃദയത്തോടെ അഭിലഷിക്കണം. ഇരുളടഞ്ഞ ഹൃദയത്തിൽ വെളിച്ചം വീശാൻ, പാപബോധവും പശ്ചാത്താപവും തരാൻ, 'പരിശുദ്ധാത്മാവേ അഗ്നിയായി ഇറങ്ങി വരണമേ' എന്ന് തീഷ്ണമായി പ്രാർത്ഥിക്കണം. സെഹിയോൻ ഊട്ടുശാലയിൽ ശിഷ്യന്മാർ പരിശുദ്ധാത്മാവിനാൽ നിറയാൻ അവർക്കുവേണ്ടി പ്രാർത്ഥിച്ച പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം നമുക്കും യാചിക്കാം.
"നന്മനിറഞ്ഞ മറിയമേ സ്വസ്തി, കർത്താവു നിന്നോട് കൂടെ, സ്ത്രീകളിൽ നീ അനുഗ്രഹീതയാകുന്നു, നിന്റെ ഉദരത്തിന്റെ ഫലമായ ഈശോ അനുഗ്രഹീതനാകുന്നു. പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങൾക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ, അമ്മേൻ."
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ