സ്നേഹമെന്ന പദത്തിന്റെ അർഥം
"മറ്റുള്ളവർ നിങ്ങൾക്ക് ചെയ്തു തരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവർക്ക് ചെയ്യുവിൻ. ഇതാണ് നിയമവും പ്രവാചകന്മാരും." (മത്തായി 7:12)
ചിന്ത
അനുദിന ജീവിതത്തിൽ നമ്മൾക്കുണ്ടാകുന്ന ഒട്ടേറെ വേദനകൾക്ക് കാരണം മറ്റുള്ളവർ നമ്മോട് ഇടപഴകുന്ന രീതിയിൽ നമുക്കുള്ള അതൃപ്തിയാണ്. മറ്റുള്ളവർ, പ്രത്യേകിച്ച് നമ്മുടെ പ്രിയപ്പെട്ടവർ, നമ്മെ സ്നേഹിക്കണമെന്നും നമ്മോട് താത്‌പര്യം കാണിക്കണമെന്നും ആഗ്രഹിക്കാത്തവരായി നമ്മിലാരും ഉണ്ടാവില്ല. ഈ ആഗ്രഹത്തിന് എതിരായി ഉണ്ടാവുന്ന തിക്താനുഭവങ്ങളാണ് നമ്മെ പലപ്പോഴും ദുഖത്തിന്റെ നിലയില്ലാകയങ്ങളിലേക്ക് തള്ളിയിടുന്നത്. സ്നേഹം നിരസിക്കപ്പെടുന്പോഴുണ്ടാവുന്ന വേദനകൾ ബാഹ്യമായി നമ്മൾ പലപ്പോഴും മറക്കുമെങ്കിലും, അവയുണ്ടാക്കുന്ന ആന്തരികമുറിവുകൾ നാമറിയാതെ നമ്മുടെ ജീവിതത്തെ ഒട്ടേറെ രീതിയിൽ ബാധിക്കാറുണ്ട്. അപകർഷതാബോധം മുതൽ വിവിധതരത്തിലുള്ള ശാരീരികവും മാനസികവുമായ ആസക്തികൾവരെയുള്ള പലപല പ്രശ്നങ്ങളും പലപ്പോഴും ഉൾത്തിരിയുന്നത് ആവശ്യത്തിനു സ്നേഹം ലഭിക്കുന്നില്ലെന്ന ധാരണയിൽ നിന്നാണ്. സ്നേഹം ഓരോ വ്യക്തിയുടെയും അടിസ്ഥാന ആവശ്യവും അവകാശവുമായി തോന്നാമെങ്കിലും, തിരുലിഖിതങ്ങൾ അതിൽനിന്നും തികച്ചും വ്യത്യസ്തമായ ഒരു കാഴ്ച്ചപാടാണ് സ്നേഹത്തെക്കുറിച്ച് നൽകുന്നത്.
മറ്റുള്ളവരിൽനിന്നും സ്നേഹം പ്രതീക്ഷിച്ചു അത് സ്വീകരിക്കുവാനായി മനസ്സിനെ ഒരുക്കിവയ്ക്കുന്പോഴാണ്, ആവശ്യത്തിന് സ്നേഹം ലഭിക്കുന്നില്ല എന്ന പരാതി ഉയരുന്നത്. സ്നേഹത്തിന് അളവുകോലില്ല. അതുകൊണ്ടുതന്നെ, മറ്റുള്ളവർ നമ്മിൽനിന്നും എത്രമാത്രം സ്നേഹം ആഗ്രഹിക്കുന്നു എന്ന തിരിച്ചറിവ് നമുക്ക് ലഭിക്കാതെ പോകുന്നു. ഈ അളവുകോലിന്റെ അഭാവം കൊണ്ടുതന്നെ, സ്നേഹം ആഗ്രഹിക്കുന്ന വ്യക്തി തനിക്കു എന്തുമാത്രം സ്നേഹം ലഭിച്ചാൽ തൃപ്തിയാകും എന്ന ധാരണയിൽ എതുന്നതിൽ പരാജയപ്പെടുകയും ചെയ്യുന്നു. ഈ അവസ്ഥയുമായി മല്ലടിക്കുന്ന ഏവർക്കും ദൈവം തന്റെ പ്രവൃത്തികളിലൂടെ ശരിയായ സ്നേഹത്തെക്കുറിച്ച് വ്യക്തമായ ബോധ്യങ്ങൾ നൽകുന്നുണ്ട്. "നാം അവിടുത്തെ സ്നേഹിച്ചു എന്നതിലല്ല, അവിടുന്നു നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപങ്ങൾക്ക് പരിഹാരബലിയായി സ്വപുത്രനെ അയക്കുകയുംചെയ്തു എന്നതിലാണ് സ്നേഹം" (1 യോഹന്നാൻ 4:10). സ്നേഹം ലഭിക്കാനുള്ളതല്ല, കൊടുക്കാനുള്ളതാണ്. മറ്റുള്ളവർ നമ്മെ സ്നേഹിക്കണമെന്നു നാമാഗ്രഹിക്കുന്ന അവസരങ്ങളിലെല്ലാം, ആ സ്നേഹത്തിനായി കാത്തിരിക്കാതെ, അവരെ സ്നേഹിക്കാൻ നമുക്കാകണം.
ദൈവം നമ്മെ സ്നേഹിക്കുന്നത് നാമവിടുത്തെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് നോക്കിയല്ല, ഇവിടെയാണ് ദൈവസ്നേഹം മനുഷ്യരുടെ സ്നേഹത്തിൽനിന്നു വിഭിന്നമാകുന്നത്. മനുഷ്യരിൽ പ്രധാനമായും മൂന്നുതരം സ്നേഹമാണ് ഉള്ളത്: കുടുംബബന്ധങ്ങളിൽനിന്ന് ഉളവാകുന്ന സ്നേഹം (storge in Greek), സുഹൃത്ബന്ധങ്ങളിൽ നിന്നുളവാകുന്ന സ്നേഹം (phileo in Greek), ശാരീരികാഭിലാഷങ്ങളിൽ നിന്നും ഉരുത്തിരിയുന്ന സ്നേഹം (eros in Greek). ഈ മൂന്നുതരം സ്നേഹവും നമ്മിൽ ഉത്ഭവിക്കുന്നത് ഓരോരോ കാരണങ്ങൾ കൊണ്ടാണ്. അഥവാ, ഉപാധികളിൽ അധിഷ്ഠിതമാണ് നമ്മുടെ സ്നേഹം. അതുകൊണ്ടുതന്നെ, നമ്മൾ സ്നേഹം മറ്റുള്ളവരുമായി കൈമാറ്റം ചെയ്യുകയാണ് - കൊടുക്കുന്ന സ്നേഹത്തിന് പകരമായി സ്നേഹം വേണമെന്ന വ്യവസ്ഥ നമ്മുടെ ബന്ധങ്ങളിൽ എപ്പോഴും ഉണ്ട്.
നിയമങ്ങളിലൂടെയും പ്രവാചകരിലൂടെയുമൊക്കെ ദൈവം തന്റെ സ്നേഹം ഏതുവിധത്തിൽ ഉള്ളതാണ് എന്നാണ് വെളിപ്പെടുത്താനാഗ്രഹിച്ചത്. "ക്രിസ്തു സ്വന്തം ജീവൻ നമുക്കുവേണ്ടി പരിത്യജിച്ചു എന്നതിൽനിന്നു സ്നേഹം എന്തെന്ന് നാമറിയുന്നു" (1 യോഹന്നാൻ 3:16). വ്യവസ്ഥകളില്ലാത്ത സ്നേഹമാണ് ദൈവത്തിന്റെത് (agape in Greek), തിരിച്ചൊന്നും പ്രതീക്ഷിക്കാതെ കൊടുക്കുന്ന സ്നേഹം. "സ്നേഹം സകലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീവിക്കുന്നു. സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല." (1 കോറിന്തോസ് 13:7,8).
അതിരുകളില്ലാത്ത സ്നേഹമാണ് നമ്മെ സൃഷ്‌ടിക്കാൻ ദൈവത്തെ പ്രേരിപ്പിച്ചത്. ദൈവസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട നാമോരോരുത്തരും സ്നേഹത്തിന്റെ പ്രതിബിംബങ്ങളാണ്, സ്നേഹത്താൽ നിറഞ്ഞവരാണ്. നമ്മിൽ നിറഞ്ഞുതുളുന്പുന്ന ഈ സ്നേഹത്തെ തിരിച്ചറിയണമെങ്കിൽ, ദൈവം നമ്മെ എത്രമാത്രം സ്നേഹിക്കുന്നു എന്ന ബോദ്ധ്യം നമുക്ക് ലഭിക്കണം. പാപങ്ങളുപേക്ഷിച്ചു ദൈവത്തിങ്കലേക്കു തിരിയുന്ന എല്ലാവർക്കും ദൈവം തന്റെ ആത്മാവിലൂടെ ഈ തിരിച്ചറിവ് നൽകുന്നുണ്ട്. ഇപ്രകാരമുള്ള അറിവുലഭിച്ചവർ പിന്നീട് സ്നേഹം അന്വേഷിച്ചു നടക്കുന്നവരാകില്ല, മറിച്ചു തന്നിൽ ധാരാളമായുള്ള സ്നേഹം മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നവരാകും. കുഷ്ഠരോഗികളെ പരിചരിച്ച് ഒടുവിൽ കുഷ്ഠരോഗിയായി മരിച്ച Fr. ഡാമിയൻ, നാസ്സിപ്പാളയത്തിൽ സഹതടവുകാരന് പകരമായി ജീവൻ ത്യജിച്ച മാക്സ്മില്ലിയൻ കൊൾബി തുടങ്ങി തിരുസഭ ഇന്ന് വിശുദ്ധരായി ആദരിക്കുന്ന എല്ലാവരുംതന്നെ സ്നേഹത്തിന്റെ ശരിയായ അർഥം തിരിച്ചറിഞ്ഞവരാണ്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ