സത്യം പറയുന്നവനെ തള്ളിയിടരുത്
tbip
Xm³ hfÀ¶ kvYeamb \kd¯n h¶p. ]Xnhpt]mse Hcp km_¯pZnhkw Ah³
AhcpsS kn\tKmKn {]thin¨v hmbn¡m³ Fgpt¶äp\n¶p. Gi¿m
{]hmNIs³d ]pkvXIw Ah\p \ÂIs¸«p. ]pkvXIw Xpd¶t¸mÄ C{]Imcw
FgpXnbncn¡p¶Xv Ah³ Iïp: IÀ¯mhns³d BXvamhv Fs³d ta Dïv.
Zcn{Zsc kphntijw Adnbn¡m³ AhnSp¶v Fs¶ A`ntjIw sNbvXncn¡p¶p.
_\v[nXÀ¡v tamN\hpw A\v[À¡p ImgvNbpw ASn¨aÀ¯s¸«hÀ¡p
kzmX{´yhpw IÀ¯mhn\p kzoImcyamb hXvkchpw{]Jym]n¡m³ AhnSp¶v Fs¶
Ab¨ncn¡p¶p. ]pkvXIw AS¨p ip{iqjIs\ GÂ]n¨Xn\ptijw Ah³ Ccp¶p.
kn\tKmKn Dïmbncp¶ FÃmhcpw Ahs\ Däpt\m¡ns¡mïncp¶p. Ah³
AhtcmSp ]dbm³ XpS§n. \n§Ä tI«ncns¡¯s¶ C¶v Cu Xncpshgp¯p
\ndthdnbncn¡p¶p. FÃmhcpw Ahs\¸än {]iwkn¨p ]dbpIbpw Ahs³d
\mhnÂ\n¶p ]pds¸« Ir]mhNkvkptI«v AZv`pXs¸SpIbpw sNbvXp. Ch³
tPmk^ns³d aI\tà F¶v AhÀ tNmZn¨p. Ah³ AhtcmSp ]dªp: sshZym,
\ns¶¯s¶ kpJs¸Sp¯pI F¶ sNmÃv DZv[cn¨psImïv XoÀ¨bmbpw \n§Ä
Ft¶mSv I^ÀWman \o sNbvX AZv`pX§Ä ChnsS \ns³d kz´w kvYe¯pw
sN¿pI F¶p ]dbpw. F¶mÂ, kXyambn Rm³ \n§tfmSp ]dbp¶p, Hcp
{]hmNI\pw kz´w \m«n kzoIcn¡s¸Sp¶nÃ. kXyambn Rm³ \n§tfmSp
]dbp¶p: Genbm{]hmNIs³d Ime¯v C{kmtben At\Iw hn[ hIÄ Dïmbncp¶p.
A¶v aq¶p hÀj hpw Bdp amkhpw BImiw ASbv¡s¸SpIbpw `qanbnse§pw
cqIvjamb Ivjm aw DïmhpIbpw sNbvXp. F¶mÂ, kotZm\n ksd]vXmbnse
Hcp hn[hbpsS ASp¡te¡ÃmsX aämcpsS ASp¡te¡pw Genbm Abbv¡s¸«nÃ. Geoim{]hmNIs³d Ime¯v C{kmtben At\Iw IpjvTtcmKnIÄ Dïmbncp¶p.
F¶mÂ, Ahcn kndnbm¡mc\mb \mam³ AÃmsX aämcpw kpJam¡s¸«nÃ. CXp tI«t¸mÄ kn\tKmKn Dïmbncp¶ FÃmhcpw tIm]mIpecmbn. AhÀ
Ahs\ ]«W¯nÂ\n¶p ]pd¯m¡pIbpw X§fpsS ]«Ww kvYnXnsN¿p¶ aebpsS
irwK¯nÂ\n¶p Xmtg¡p XÅnbnSm\mbn sImïpt]mhpIbpw sNbvXp. F¶mÂ,
Ah³ AhcpsS CSbneqsS \S¶v AhnSw hn«pt]mbn. (ലൂക്കാ 4:16-30)
വിചിന്തനം
നാടുനീളെ അത്ഭുതങ്ങൾ പ്രവർത്തിച്ച് ചുറ്റി സഞ്ചരിച്ചിരുന്ന ഈശോ താൻ വളർന്ന നസറത്തിൽ തിരികെ എത്തിയപ്പോൾ വളരെ നല്ല സ്വീകരണമാണ് ലഭിച്ചത്. യഹൂദരിൽ ഒട്ടേറെപ്പേർ യേശുവിനെ ഒരു ഗുരുവായി അംഗീകരിച്ചിരുന്നു. അതുകൊണ്ട് അവിടെ സിനഗോഗിൽ പ്രാർത്ഥിക്കാനെത്തിയ യേശുവിനെ അന്ന് തിരുലിഖിതം വായിച്ച് അവിടെ കൂടിയിരുന്ന ജനങ്ങൾക്ക് വിശദീകരിച്ചു കൊടുക്കുവാനായി ക്ഷണിക്കുകയും ചെയ്തു. ഇങ്ങനെയൊക്കെ ആണെങ്കിൽകൂടിയും അവരുടെയെല്ലാം ഉള്ളിൽ യേശുവിനെക്കുറിച്ച് ഒട്ടേറെ സംശയങ്ങൾ ഉണ്ടായിരുന്നു. ദരിദ്രനായ ഒരു തച്ചന്റെ മകനായി മാത്രമേ അവർക്ക് അപ്പോഴും യേശുവിനെ കാണാൻ കഴിഞ്ഞുള്ളു. അവരുടെ സംശയങ്ങൾക്ക് നിവാരണം വരുത്താൻ അവിടെയും അത്ഭുതങ്ങൾ പ്രവർത്തിക്കാൻ അവർ ആഗ്രഹിക്കുന്നുണ്ടെന്നു യേശു ഗ്രഹിച്ചു. മാത്രവുമല്ല, അവർ തന്നോട് കാണിച്ച ആദരവും നൽകിയ പ്രശംസകളും പൊള്ളമാണെന്നും, അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും ഒന്നും അവരുടെ ഹൃദയം ദൈവത്തിന്റെ സദ്‌വാർത്തക്കായി തുറക്കില്ലെന്നും ഗ്രഹിച്ച യേശു അവിടെ എന്തെങ്കിലും അത്ഭുതം ചെയ്യാൻ വിസമ്മതിച്ചു. മാത്രവുമല്ല, ഇത്തരത്തിലുള്ള കാപട്യവും ഹൃദയകാഠിന്യവും മൂലം യഹൂദർക്കായി അവതരിച്ച രക്ഷ അവരിൽനിന്നും എടുത്ത് വിജാതീയർക്കു നൽകപ്പെടും എന്ന മുന്നറിയിപ്പും നല്കി. ഇതുകേട്ട യഹൂദർ കോപാകുലരായി; കാരണം, അവർ വിജാതീയരെ നരകത്തിലെ തീ കെട്ടുപോകാതെ നിലനിർത്തുന്ന വിറകായിട്ടാണ് കണ്ടിരുന്നത്. ദൈവം വിജാതീയർക്കു ചെയ്തുകൊടുത്ത നന്മകൾ പരാമർശിച്ച് അവരെ പ്രശംസിച്ച യേശു വളരെ പെട്ടെന്ന് അവരുടെ ശത്രുവായി മാറി.
ഞായറാഴ്ച നമ്മുടെ പള്ളിയിൽ കുർബ്ബാനയ്ക്കിടയ്ക്കു പ്രസംഗിക്കുവാൻ യേശു നേരിട്ടു വന്നാൽ നമ്മുടെ പ്രതികരണം എന്തായിരിക്കും? നമ്മുടെ ജീവിതങ്ങളിലെ പാളിച്ചകളും പ്രവർത്തികളിലെ പൊള്ളത്തരങ്ങളും ഹൃദയത്തിലെ കാപട്യങ്ങളും കർത്താവ് ചൂണ്ടിക്കാട്ടിയാൽ അത് സ്വീകരിക്കുവാൻ നമുക്കാവുമോ? നമുക്കിഷ്ടമില്ലാത്ത സത്യങ്ങൾ നമ്മുടെ മുഖത്ത് നോക്കി തുറന്നു പറയുന്നവരോടുള്ള നമ്മുടെ മനോഭാവമെന്താണ്? പലപ്പോഴും നമ്മുടെ പ്രതികരണവും നസ്രത്തിലെ യഹൂദരിൽനിന്നും ഒട്ടും വിഭിന്നമല്ല എന്നുള്ള ഞെട്ടിപ്പിക്കുന്ന യാഥാർത്യത്തെ നമ്മൾ അംഗീകരിച്ചേ മതിയാവൂ. നമ്മുടെ തെറ്റുകൾ ശരികളാക്കി നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നവരാണ് നമുക്ക് പ്രിയപ്പെട്ടവർ; നമ്മുടെ തെറ്റുകളെ കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നവരെയാണ് നമ്മൾ സുഹൃത്തുക്കൾ എന്നു വിളിക്കുന്നത്; നമ്മുടെ തെറ്റുകളുടെ നേരെ കണ്ണടച്ച് നിസ്സംഗത പാലിക്കുന്നവരുടെ കൂട്ടായ്മയാണ് നാമാഗ്രഹിക്കുന്ന സമൂഹം. ഇതിനിടയിൽ എപ്പോഴെങ്കിലും ആരെങ്കിലും സത്യത്തിന്റെ കണ്ണാടി നമ്മുടെ നേരെ നീട്ടിയാൽ അയാളെ സമൂഹത്തിൽനിന്നും പുറത്താക്കുവാനും, അയാളുടെ പേരിനു കളങ്കം വരുത്തി തള്ളിയിടാനും വ്യഗ്രത കൂട്ടുന്നവരാണ് നമ്മിലേറെയും.
സ്നേഹത്തിന്റെ സന്ദേശവുമായി വന്ന യേശുവിനെ തള്ളിക്കളഞ്ഞ ലോകം ബൈബിൾ കാലഘട്ടത്തിന്റെ മാത്രം ഒരു പ്രത്യേകത അല്ല. അതിനുശേഷം ഉടലെടുത്ത ഓരോ സംസ്കാരവും വിവിധ കാലഘട്ടങ്ങളിൽ ആ സന്ദേശത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്, കാരണം, കാപട്യങ്ങൾക്കും അനാശ്യാസങ്ങൾക്കും നേരെ കണ്ണടയ്ക്കുകയോ അംഗീകരിക്കുകയോ അവയെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന ഒന്നല്ല യേശുവിലൂടെ വെളിപ്പെട്ട സുവിശേഷമാകുന്ന ദൈവസ്നേഹത്തിന്റെ സന്ദേശം. ഭീഷണിയും പീഡനങ്ങളും തിരിച്ചടികളും ഉണ്ടാകുന്പോൾ സന്ദർഭമനുസരിച്ച് മാറുന്ന ഒന്നല്ല അത്. അതുകൊണ്ടുതന്നെ, ക്രിസ്തു സ്ഥാപിച്ച സഭയും മാറിവരുന്ന സംസ്കാരങ്ങളുടെയും മിന്നിമായുന്ന ഭരണാധിപന്മാരുടെയും ഇംഗിതങ്ങൾക്കൊത്ത് യേശുവിന്റെ പ്രബോധനങ്ങളിൽ വെള്ളം ചേർക്കാറില്ല. സഭയെന്നും പീഡനങ്ങൾക്ക് വിധേയയാകാനുള്ള കാരണവും അതുതന്നെ. നമ്മുടെ ലൌകീക തൃഷ്ണകളെ തൃപ്തിപ്പെടുത്താൻ നമ്മൾ ചെയ്തുകൂട്ടുന്ന തെറ്റുകൾ തെറ്റാണെന്ന് വിളിച്ചുപറയുന്ന സഭയോടുള്ള നമ്മുടെ കാഴ്ചപ്പാടെന്താണ്? തെറ്റുകൾ മനസ്സിലാക്കി ഹൃദയം ദൈവസന്നിധിയിൽ ഏളിമപ്പെടുത്താനാണോ, അതോ സത്യം പറയുന്നവനെ ഏതുവിധേനയും ഇല്ലാതാക്കാനാണോ നമ്മൾ ശ്രമിക്കുന്നത്?
തന്നെ തള്ളിയിടാൻ ശ്രമിച്ചവരെ എതിരിടാനല്ല ഈശോ ശ്രമിച്ചത്; തന്റെ പ്രബോധനങ്ങൾ ഉൾകൊള്ളാൻ കഴിയാത്തവരെ അവരുടെ വഴിക്ക് വിട്ടിട്ട്, അവരുടെ ഇടയിലൂടെ നടന്ന് അവിടം വിട്ടു പോകുകയാണ് ചെയ്തത്. ഇന്നും യേശു തന്റെ പ്രബോധനങ്ങൾ അനുസരിച്ചു ജീവിക്കാൻ ആരെയും നിർബന്ധിക്കുന്നില്ല. പക്ഷേ യേശു കടന്നുപോയതിനുശേഷം അവിടുത്തെ അന്വേഷിക്കുന്നതിലും നല്ലത്, അവിടുന്ന് നമ്മുടെ ഹൃദയകവാടത്തിൽ മുട്ടിവിളിക്കുന്ന ഇന്ന് അവിടുത്തെക്കായി വാതിൽ തുറന്നു കൊടുക്കുകയാണ്.
കർത്താവേ, അങ്ങയുടെ സന്നിധിയിൽ സത്യസന്ധമായും വിശ്വസ്തതയോടെയും ജീവിക്കുവാനുള്ള കൃപ അവിടുത്തെ പരിശുദ്ധാത്മാവിലൂടെ എനിക്ക് നൽകണമേ. എന്റെ പ്രവൃത്തികളിലെ പോരായ്മകൾ തിരുസഭയിലൂടെ എനിക്ക് വെളിപ്പെട്ടു കിട്ടുന്പോൾ, അത് അംഗീകരിക്കാനും, മനസ്താപത്തോടെ മാനസാന്തരപ്പെടുന്നതിനുമായി എന്നെ എളിമപ്പെടുത്തണമേ. ആമ്മേൻ.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ