പോസ്റ്റുകള്‍

മലകളെ മാറ്റുന്ന വിശ്വാസം

"പ്രഭാതത്തിൽ നഗരത്തിലേക്ക് പോകുന്പോൾ അവനു വിശന്നു. വഴിയരികിൽ ഒരു അത്തിവൃക്ഷം കണ്ട് അവൻ അതിന്റെ അടുത്തെത്തി. എന്നാൽ, അതിൽ ഇലകളല്ലാതെ ഒന്നും കണ്ടില്ല. അവൻ അതിനോട് പറഞ്ഞു: ഇനി ഒരിക്കലും നിന്നിൽ ഫലങ്ങളുണ്ടാകാതിരിക്കട്ടെ. ആ നിമിഷം തന്നെ ആ അത്തിവൃക്ഷം ഉണങ്ങിപ്പോയി. ഇതുകണ്ട് ശിഷ്യന്മാർ അത്ഭുതപ്പെട്ടു; ആ അത്തിവൃക്ഷം ഇത്രവേഗം ഉണങ്ങിപ്പോയതെങ്ങിനെ എന്നു ചോദിച്ചു. യേശു പറഞ്ഞു: സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, നിങ്ങൾ വിശ്വസിക്കുകയും സംശയിക്കാതിരിക്കുകയും ചെയ്‌താൽ അത്തിവൃക്ഷത്തോട്‌ ഞാൻ ചെയ്തത് മാത്രമല്ല നിങ്ങൾക്ക് ചെയ്യാൻ കഴിയുക; ഈ മലയോട് ഇവിടെനിന്നു മാറി കടലിൽ ചെന്നു വീഴുക എന്ന് നിങ്ങൾ പറഞ്ഞാൽ അതും സംഭവിക്കും. വിശ്വാസത്തോടെ പ്രാർ ത്ഥി ക്കുന്നതെല്ലാം നിങ്ങൾക്ക് ലഭിക്കും." (മത്തായി 21:18-22) വിചിന്തനം  ഫലങ്ങളില്ല്ലാതെ നിറയെ ഇലകളുമായി തഴച്ചുവളർന്നു നിന്നിരുന്ന അത്തിമരം യേശുവിന്റെ വാക്കുകളുടെ ഫലമായി ഉടൻതന്നെ ഉണങ്ങിപ്പോയി. നമ്മെ സംബന്ധിച്ചിടത്തോളം എന്താണീ ഫലം തരാത്ത, എന്നാൽ ഇലകളാൽ മൂടപ്പെട്ട അത്തിവൃക്ഷം? നമ്മിലെ സ്വഭാവവൈകല്യങ്ങൾക്ക് പലപ്പോഴും ഇത്തരത്തിലുള്ള അത്തിമരങ്ങളുമായി ഒട്ടേറെ സാമ്യമു...

ഉയർച്ചയിലേക്കുള്ള വഴി

 "ക്ഷണിക്കപ്പെട്ടവർ പ്രമുഖ സ്ഥാ നങ്ങൾ തിരഞ്ഞെടുക്കുന്നതു കണ്ടപ്പോൾ അവൻ അവരോട് ഒരു ഉപമ പറഞ്ഞു: ആരെങ്കിലും നിന്നെ ഒരു കല്യാണവിരുന്നിനു ക്ഷണിച്ചാൽ, പ്രമുഖ സ്ഥാ നത്ത് കയറിയിരിക്കരുത്. ഒരുപക്ഷേ, നിന്നേക്കാൾ ബഹുമാന്യനായ ഒരാളെ അവൻ ക്ഷണിച്ചിട്ടുണ്ടായിരിക്കും. നിങ്ങളെ രണ്ടുപേരെയും ക്ഷണിച്ചവൻ വന്ന്, ഇവന്  സ്ഥലം  കൊടുക്കുക എന്നു നിന്നോട് പറയും. അപ്പോൾ നീ ലജ്ജിച്ച്, അവസാനത്തെ  സ്ഥാന ത്തുപോയി ഇരിക്കും. അതുകൊണ്ട്, നീ വിരുന്നിനു ക്ഷണിക്കപ്പെടുന്പോൾ അവസാനത്തെ  സ്ഥാന ത്ത് പോയി ഇരിക്കുക. ആതിഥേയൻ വന്നു നിന്നോട്, സ്നേഹിതാ, മുന്പോട്ട് കയറിയിരിക്കുക എന്നു പറയും. അപ്പോൾ നിന്നോടുകൂടെ ഭക്ഷണത്തിനിരിക്കുന്ന സകലരുടെയും മുന്പാകെ നിനക്കു മഹത്വമുണ്ടാകും. തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും ."(ലൂക്കാ 14:7-11) വിചിന്തനം  പ്രഥമദൃഷ്ടിയിൽ, പാലിക്കാൻ ഒട്ടേറെ ബുദ്ധിമുട്ടുള്ള ഒന്നാണ് ഇന്നത്തെ വചനഭാഗം. നമ്മിൽ ആരാണ് ഏറ്റവും ഒടുവിലത്തെ ആളാവാൻ ഇഷ്ടപ്പെടുന്നത്? ഇതു വായിക്കുന്ന പലരിലും ഉണ്ടായേക്കാവുന്ന ഒരു തെറ്റിധാരണ, യേശുവിന്റെ വചനങ്ങൾ പാലിച്ചു ജീവിക...

വിലകെടുത്തുന്ന സുപരിചയം

 "യേശു അവിടെനിന്നു പോയി, സ്വന്തം നാട്ടിലെത്തി. ശിഷ്യന്മാർ അവനെ അനുഗമിച്ചു. സാബത്തുദിവസം സിനഗോഗിൽ അവൻ പഠിപ്പിക്കാനാരംഭിച്ചു. അവന്റെ വാക്കുകേട്ട പലരും ആശ്ചര്യപ്പെട്ടു പറഞ്ഞു: ഇവന് ഇതെല്ലാം എവിടെ നിന്ന്? ഇവന് കിട്ടിയ ഈ ജ്ഞാനം എന്ത്? എത്ര വലിയ കാര്യങ്ങളാണ് ഇവന്റെ കരങ്ങൾവഴി സംഭവിക്കുന്നത്‌! ഇവൻ മറിയത്തിന്റെ മകനും യാക്കോബ്, യോസെ, യൂദാസ്, ശിമയോൻ എന്നിവരുടെ സഹോദരനുമായ മരപ്പണിക്കാരനല്ലേ? ഇവന്റെ സഹോദരിമാരും ഇവിടെ നമ്മുടെകൂടെയില്ലേ? ഇങ്ങനെ പറഞ്ഞ് അവർ അവനിൽ ഇടറി. യേശു അവരോടു പറഞ്ഞു: സ്വദേശത്തും ബന്ധുജനങ്ങളുടെയിടയിലും സ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും പ്രവാചകൻ അവമതിക്കപ്പെടുന്നില്ല. ഏതാനും രോഗികളുടെമേൽ കൈകൾവച്ചു സുഖപ്പെടുത്തുവാനല്ലാതെ മറ്റ് അത്ഭുതമൊന്നും അവിടെ ചെയ്യാൻ അവനു സാധിച്ചില്ല. അവരുടെ വിശ്വാസരാഹിത്യത്തെക്കുറിച്ച് അവൻ വിസ്മയിച്ചു." (മർക്കോസ് 6:1-6) വിചിന്തനം  മുപ്പതുവർഷം സാധാരണക്കാരിൽ ഒരുവനായി ജീവിച്ചതിനു ശേഷമാണ് യേശു തന്റെ പരസ്യജീവിതവും ദൈവരാജ്യപ്ര ഘൊ ഷണവും ആരംഭിച്ചത്. ആശാരിപ്പണിയും മറ്റു ചില്ലറ ജോലികളുമായി താൻ ജീവിച്ച നസ്രസ്സിലേക്ക് യേശു തിരിച്ചുവരുന്നത് തികച്ചും വ്യത്യസ്തനാ...

രോഗിയും വൈദ്യനും

"യേശു അവിടെനിന്നു നടന്നുനീങ്ങവേ, മത്തായി എന്നൊരാൾ ചുങ്ക സ്ഥ ലത്ത് ഇരിക്കുന്നത് കണ്ടു. യേശു അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവൻ എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു. യേശു അവന്റെ ഭവനത്തിൽ ഭക്ഷണത്തിനിരുന്നപ്പോൾ അനേകം ചുങ്കക്കാരും പാപികളും വന്ന്, അവനോടും ശിഷ്യന്മാരോടുംകൂടെ ഭക്ഷണത്തിനിരുന്നു. ഫരിസേയർ അതുകണ്ട് ശിഷ്യന്മാരോട് ചോദിച്ചു: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടുംകൂടെ ഭക്ഷിക്കുന്നതെന്തുകൊണ്ട്? ഇതു കേട്ട് അവൻ പറഞ്ഞു: ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. ബലിയല്ല, കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നതിന്റെ അർത്ഥം നിങ്ങൾ പോയി പഠിക്കുക. ഞാൻ വന്നത് നീതിമാന്മാരെ വിളിക്കാനല്ല, പാപികളെ വിളിക്കാനാണ്." (മത്തായി 9:9-13) വിചിന്തനം  യേശുവിന്റെ കാലത്ത് യഹൂദർ റോമാസാമ്രാജ്യത്തിന്റെ അധീനതയിലായിരുന്നു. വളരെ വിശാലമായിരുന്ന റോമാസാമ്രാജ്യത്തിലെ ഭരണസംബന്ധമായ ഒട്ടേറെ കാര്യങ്ങൾ നിർവഹ്ഹിച്ചിരുന്നത്  കരാറുകാരായിരുന്നു. റോമിന്റെ അധീനതയിലുള്ള ദേശങ്ങളിൽനിന്നും നികുതിപിരിച്ച് സീസറിനു കൊടുത്തിരുന്നത് പ്രധാനമായും ഇത്തരത്തിലുള്ള കരാറുകാരായിരുന്നു. നികുതി ചുമത്തുന്നതിൽ...

യേശുവിലൂടെയുള്ള സ്വാതന്ത്ര്യം

"തന്നിൽ വിശ്വസിച്ച യഹൂദരോട് യേശു പറഞ്ഞു: എന്റെ വചനത്തിൽ നിലനിൽക്കുമെങ്കിൽ നിങ്ങൾ യഥാർത്ഥത്തിൽ എന്റെ ശിഷ്യരാണ്. നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും. അവർ അവനോടു പറഞ്ഞു: ഞങ്ങൾ അബ്രാഹത്തിന്റെ സന്തതികളാണ്. ഞങ്ങൾ ഒരിക്കലും ആരുടേയും അടിമകളായിരുന്നിട്ടില്ല. പിന്നെ എങ്ങനെയാണ് നിങ്ങൾ സ്വതന്ത്രരാക്കപ്പെടും എന്നു നീ പറയുന്നത്? യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, പാപം ചെയ്യുന്നവൻ പാപത്തിന്റെ അടിമയാണ്. അടിമ എക്കാലവും ഭവനത്തിൽ വസിക്കുന്നില്ല. പുത്രനാകട്ടെ എക്കാലവും വസിക്കുന്നു. അതുകൊണ്ട് പുത്രൻ നിങ്ങളെ സ്വതന്ത്രരാക്കിയാൽ നിങ്ങൾ യഥാർത്ഥത്തിൽ സ്വതന്ത്രരാകും." (യോഹന്നാൻ 8:31-36) വിചിന്തനം  സ്വാതന്ത്ര്യം എന്നതുകൊണ്ട്‌ നാമെല്ലാവരും അർത്ഥമാക്കുന്നത് ഇഷ്ടമുള്ള കാര്യങ്ങൾ ഇഷ്ടമുള്ളപ്പോൾ ചെയ്യുവാൻ കഴിയുന്ന അവ സ്ഥ  എന്നതാണ്. ഈയർത്ഥത്തിൽ സ്വാതന്ത്ര്യത്തെ കാണുന്പോൾ അത് പലപ്പോഴും അടിമത്തത്തിന്റെ മൂടുപടമായി മാറാറുണ്ട്. എന്നുവച്ചാൽ, സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കുന്നതാണെന്ന ചിന്താഗതിയോടെ ചെയ്യുന്ന ഒട്ടേറെ കാര്യങ്ങൾ നമ്മെ പാപത്തിനു അടിമയാക്കാറുണ...

സംശയം തോമസിന്റേതു മാത്രമോ?

"പന്ത്രണ്ടുപേരിലോരുവനും ദിദിമോസ് എന്ന് വിളിക്കപ്പെടുന്നവനുമായ തോമസ്‌ യേശു വന്നപ്പോൾ അവരോടുകൂടെ ഉണ്ടായിരുന്നില്ല. അതുകൊണ്ടു മറ്റു ശിഷ്യന്മാർ അവനോടു പറഞ്ഞു: ഞങ്ങൾ കർത്താവിനെ കണ്ടു. എന്നാൽ, അവൻ പറഞ്ഞു: അവന്റെ കൈകളിൽ ആണികളുടെ പഴുതുകൾ ഞാൻ കാണുകയും അവയിൽ എന്റെ വിരൽ ഇടുകയും അവന്റെ പാർശ്വത്തിൽ എന്റെ കൈവയ്ക്കുകയും ചെയ്താലല്ലാതെ ഞാൻ വിശ്വസിക്കുകയില്ല. എട്ടു ദിവസങ്ങൾക്കുശേഷം വീണ്ടും അവന്റെ ശിഷ്യന്മാർ വീട്ടിൽ ആയിരുന്നപ്പോൾ തോമസും അവരോടുകൂടെയുണ്ടായിരുന്നു. വാതിലുകൾ അടച്ചിരുന്നു. യേശു വന്ന് അവരുടെ മധ്യത്തിൽ നിന്നുകൊണ്ടു പറഞ്ഞു: നിങ്ങൾക്കു സമാധാനം! അവൻ തോമസിനോട് പറഞ്ഞു: നിന്റെ വിരൽ ഇവിടെ കൊണ്ടുവരുക; എന്റെ കൈകൾ കാണുക; നിന്റെ കൈനീട്ടി എന്റെ പാർശ്വത്തിൽ വയ്ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക. തോമസ്‌ പറഞ്ഞു: എന്റെ കർത്താവേ, എന്റെ ദൈവമേ! യേശു അവനോടു പറഞ്ഞു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെതന്നെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ." (യോഹന്നാൻ 20:24-29) വിചിന്തനം  ക്രിസ്തുവിനെപ്രതി തകർച്ചകളും പരാജയങ്ങളും നിരാശയും ജീവനുതന്നെ ഭീഷണിയുമൊക്കെ ഉണ്ടാകുന്ന അവസരങ്ങളിൽ, ദൈവം നേരിട്ട് എങ്ങി...

അല്പവിശ്വാസികളേ, നിങ്ങളെന്തിനു ഭയപ്പെടുന്നു?

"യേശു തോണിയിൽ കയറിയപ്പോൾ ശിഷ്യന്മാർ അവനെ അനുഗമിച്ചു. കടലിൽ ഉഗ്രമായ കൊടുങ്കാറ്റുണ്ടാ യി. തോണി മുങ്ങത്ത ക്കവിധം തിരമാലകൾ ഉയർന്നു. അവൻ ഉറങ്ങുക യായിരുന്നു. ശിഷ്യന്മാർ അടുത്തുചെന്ന് അവനെ ഉണർത്തി അപേക്ഷിച്ചു: കർത്താവേ, രക്ഷിക്കണമേ. ഞങ്ങൾ ഇതാ നശിക്കുന്നു. അവൻ പറഞ്ഞു: അല്പവിശ്വാസികളേ, നിങ്ങളെന്തിനു ഭയപ്പെടുന്നു? അവൻ എഴുന്നേറ്റ്, കാറ്റിനെയും കടലിനെയും ശാസിച്ചു: വലിയ ശാന്തത ഉണ്ടായി. അവർ ആശ്ചര്യപ്പെട്ടു പറഞ്ഞു: ഇവൻ ആര്? കാറ്റും കടലും പോലും ഇവനെ അനുസരിക്കുന്നല്ലോ!" (മത്തായി 8:23-27) വിചിന്തനം  വിശ്വാസവും ഭയവും തമ്മിലുള്ള ബന്ധം എന്താണ്? യേശുവിനെ അനുഗമിച്ച ശിഷ്യന്മാർക്കുണ്ടായ അനുഭവത്തിൽനിന്നും, അവർക്ക് യേശുവിൽനിന്നും ലഭിക്കുന്ന പ്രതികരണത്തിൽനിന്നും വിശ്വാസവും ഭയവും തമ്മിൽ എങ്ങിനെ ബന്ധപ്പെട്ടുകിടക്കുന്നു എന്ന് നമുക്ക് കാണുവാൻ സാധിക്കും. യേശു ചെയ്യുന്ന അത്ഭുതപ്രവർത്തികൾ നേരിട്ട് കണ്ടവരാണ് അവിടുത്തെ അനുഗമിച്ച ശിഷ്യന്മാർ. അവരിൽ നല്ലൊരു ശതമാനം പേരും മീൻപിടിച്ചു ഉപജീവനം നടത്തിയിരുന്നവരുമാണ്. അതുകൊണ്ടുതന്നെ, യേശുവിനൊപ്പം തോണിയിൽ കയറിയപ്പോൾ കൊടുങ്കാറ്റിന്റെ ലക്ഷണങ്ങൾ അവർ കണ്ടിരുന്നിരിക്കണം. എങ...