പോസ്റ്റുകള്‍

നാവു തീയാണ്

"യോഹന്നാന്റെ ദൂതന്മാർ പോയപ്പോൾ യേശു അവനെപ്പറ്റി ജനക്കൂട്ടത്തോട്‌ പറയാൻ തുടങ്ങി. നിങ്ങൾ എന്തു കാണാനാണ് മരുഭൂമിയിലേക്ക് പോയത്? കാറ്റത്തുലയുന്ന ഞാങ്ങണയോ? അല്ലെങ്കിൽ പിന്നെ എന്തു കാണാനാണ് നിങ്ങൾ പോയത്? മൃദുലവസ്ത്രങ്ങൾ ധരിച്ചവനെയോ? മോടിയായി വസ്ത്രം ധരിച്ച് ആഡംബരത്തിൽ ജീവിക്കുന്നവർ രാജകൊട്ടാരങ്ങളിലാണല്ലോ. അതുമല്ലെങ്കിൽ, എന്തു കാണാനാണ് നിങ്ങൾ പോയത്? പ്രവാചകനെയൊ? അതേ, ഞാൻ നിങ്ങളോടു പറയുന്നു, പ്രവാചകനേക്കാൾ വലിയവനെത്തന്നെ. ഇവനെപ്പറ്റിയാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്. ഇതാ നിനക്കുമുന്പേ എന്റെ ദൂതനെ ഞാനയയ്ക്കുന്നു. അവൻ മുന്പേ പോയി നിനക്കു വഴിയൊരുക്കും. ഞാൻ നിങ്ങളോടു പറയുന്നു, സ്ത്രീകളിൽനിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ഇല്ല. എങ്കിലും, ദൈവരാജ്യത്തിലെ ഏറ്റവും ചെറിയവൻ അവനെക്കാൾ വലിയവനാണ്‌. ഇതുകേട്ട്, യോഹന്നാന്റെ സ്നാനം സ്വീകരിച്ച സാമാന്യജനവും ചുങ്കക്കാരും ദൈവനീതിയെ പ്ര ഘോ ഷിച്ചു. ഫരിസേയരും നിയമജ്ഞരുമാകട്ടെ യോഹന്നാന്റെ ജ്ഞാനസ്നാനം സ്വീകരിക്കാതെ തങ്ങളെപ്പറ്റിയുള്ള ദൈവഹിതം നിരസിച്ചുകളഞ്ഞു. ഈ തലമുറയെ എന്തിനോടാണ്‌ ഞാൻ ഉപമിക്കേണ്ടത്‌? അവർ ആരെപ്പോലെയാണ്? ഞങ്ങൾ നിങ്ങൾക്കുവേണ്ടി കുഴലൂതിയെങ്കിലും നി...

എളിമയെന്ന വാതിൽ

" യേശു ജനങ്ങളോടുള്ള പ്രബോധനം അവസാനിപ്പിച്ച് കഫർണാമിലേക്ക് പോയി. അവിടെ ഒരു ശതാധിപന്റെ ഭൃത്യൻ രോഗം ബാധിച്ച് ആസന്നമരണനായി കിടന്നിരുന്നു. അവൻ യജമാനന് പ്രിയങ്കരനായിരുന്നു. ശതാധിപൻ യേശുവിനെപ്പറ്റി കേട്ട്, തന്റെ ഭൃത്യനെ സുഖപ്പെടുത്തണമെന്ന്  അപേക്ഷിക്കാൻ ചില യഹൂദപ്രമാണികളെ അവന്റെ അടുത്തേക്ക് അയച്ചു. അവർ യേശുവിന്റെ അടുത്തുവന്ന് കേണപേക്ഷിച്ചു പറഞ്ഞു: നീ ഇത് ചെയ്തുകൊടുക്കാൻ അവൻ അർഹനാണ്. എന്തെന്നാൽ, അവൻ നമ്മുടെ ജനത്തെ സ്നേഹിക്കുന്നു. നമുക്ക് ഒരു സിസഗോഗു പണിയിച്ചുതരുകയും ചെയ്തിട്ടുണ്ട്. യേശു അവരോടൊപ്പം പുറപ്പെട്ടു. അവൻ വീടിനോട് അടുക്കാറായപ്പോൾ ആ ശതാധിപൻ തന്റെ സ്നേഹിതരിൽ ചിലരെ അയച്ച് അവനോടു പറഞ്ഞു: കർത്താവേ, അങ്ങ് ബുദ്ധിമുട്ടേണ്ടാ. അങ്ങ് എന്റെ വീട്ടിൽ പ്രവേശിക്കാൻ ഞാൻ യോഗ്യനല്ല. അങ്ങയെ നേരിട്ടു സമീപിക്കാൻപോലും എനിക്കു യോഗ്യതയില്ല എന്നു ഞാൻ വിചാരിച്ചു. അങ്ങ് ഒരു വാക്ക് ഉച്ചരിച്ചാൽ മാത്രംമതി, എന്റെ ഭൃത്യൻ സുഖപ്പെട്ടുകൊള്ളും. കാരണം, ഞാനും അധികാരത്തിനു കീഴ്പെട്ടവനാണ്; എന്റെ കീഴിലും പടയാളികൾ ഉണ്ട്. ഞാൻ ഒരുവനോട് പോകുക എന്നു പറയുന്പോൾ അവൻ പോകുന്നു. വേറൊരുവനോട് വരുക എന്ന് പറയുന്പോൾ അവൻ വരുന്നു. എ...

മനുഷ്യരെപ്പിടിക്കുന്നവൻ

" ദൈവവചനം ശ്രവിക്കാൻ ജനങ്ങൾ അവനുചുറ്റും തിങ്ങിക്കൂടി. അവൻ ഗനേസറത്തു തടാകത്തിന്റെ തീരത്തു നിൽക്കുകയായിരുന്നു. രണ്ടു വള്ളങ്ങൾ കരയോടടുത്തു കിടക്കുന്നത് അവൻ കണ്ടു. മീൻപിടുത്തക്കാർ അവയിൽനിന്നിറങ്ങി വല കഴുകുകയായിരുന്നു. ശിമയോന്റെതായിരുന്നു വള്ളങ്ങളിൽ ഒന്ന്. യേശു അതിൽ കയറി. കരയിൽനിന്നു അല്പം അകലേക്ക്‌ വള്ളം നീക്കാൻ യേശു അവനോട് ആവശ്യപ്പെട്ടു. അതിൽ ഇരുന്ന് അവൻ ജനങ്ങളെ പഠിപ്പിച്ചു. സംസാരിച്ചുതീർന്നപ്പോൾ അവൻ ശിമയോനോട് പറഞ്ഞു: ആഴത്തിലേക്ക് നീക്കി, മീൻപിടിക്കാൻ വലയിറക്കുക. ശിമയോൻ പറഞ്ഞു: ഗുരോ, രാത്രി മുഴുവൻ അദ്ധ്വാനിച്ചിട്ടും ഞങ്ങൾക്ക് ഒന്നും കിട്ടിയില്ല. എങ്കിലും നീ പറഞ്ഞതനുസരിച്ച് ഞാൻ വലയിറക്കാം. വലയിറക്കിയപ്പോൾ വളയേറെ മത്സ്യങ്ങൾ അവർക്കു കിട്ടി. അവരുടെ വല കീറിത്തുടങ്ങി. അവർ മറ്റേ വള്ളത്തിൽ ഉണ്ടായിരുന്ന കൂട്ടുകാരെ ആംഗ്യം കാണിച്ച് സഹായത്തിനു വിളിച്ചു. അവർ വന്ന് രണ്ടു വള്ളങ്ങളും മുങ്ങാറാകുവോളം നിറച്ചു. ശിമയോൻപത്രോസ് ഇതുകണ്ടപ്പോൾ യേശുവിന്റെ കാല്ക്കൽ വീണ്, കർത്താവേ, എന്നിൽനിന്ന് അകന്നുപോകണമേ; ഞാൻ പാപിയാണ് എന്നു പറഞ്ഞു. എന്തെന്നാൽ, തങ്ങൾക്കു കിട്ടിയ മീനിന്റെ പെരുപ്പത്തെപ്പറ്റി ശിമയോനും കൂടെയുണ്ട...

അന്യന്റെ കൃഷിയിടങ്ങളിൽ അധ്വാനിക്കണം

"വീണ്ടും ഞാൻ നിങ്ങളോട് പറയുന്നു, ഭൂമിയിൽ നിങ്ങളിൽ രണ്ടുപേർ യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്റെ സ്വർഗ്ഗസ്ഥനായ പിതാവ് നിറവേറ്റിത്തരും." (മത്തായി 18:19) വിചിന്തനം  വിഷമസന്ധികളിലൂടെ കടന്നുപോകുന്പോൾ പ്രശ്നപരിഹാരത്തിനായി ദൈവത്തെ വിളിച്ചപേക്ഷിക്കുന്നവരാണ് നമ്മിൽ ഏറെപ്പേരും. എന്നാൽ, പലപ്പോഴും നമ്മുടെ പ്രാർത്ഥനകൾക്ക് നാമുദ്ദേശിക്കുന്ന ഉത്തരം ദൈവത്തിൽനിന്നും നമുക്ക് ലഭിക്കാറില്ല. സുവിശേഷത്തിൽ പലയിടങ്ങളിലും ഈശോ വളരെ വ്യക്തമായി നമുക്ക് പ്രാർത്ഥനയുടെ ശക്തിയെപ്പറ്റിയുള്ള പ്രബോധനങ്ങൾ തരുന്നുണ്ട്. എന്തുചോദിച്ചാലും തരുന്ന ഒരു സ്നേഹപിതാവായാണ്  അത്യുന്നതങ്ങളിൽ വാഴുന്ന പിതാവായ ദൈവത്തെ പുത്രനായ ഈശോ വരച്ചുകാട്ടുന്നത്. പക്ഷേ ദൈവസന്നിധിയിൽ ആവശ്യങ്ങളുമായി ചെല്ലുന്പോൾ, നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുവാൻ ചില നിബന്ധനകളും ഈശോ വയ്ക്കുന്നുണ്ട്‌. പകയും വിദ്വേഷവും ഉപേക്ഷിച്ച്, വിശ്വാസത്തോടെ, പുത്രനായ യേശുവിന്റെ നാമത്തിൽ ചോദിക്കണം എന്നാണ് ഈശോ നമ്മെ ഉത്ബോധിപ്പിക്കുന്നത്. ഇന്നത്തെ വചനഭാഗം ദൈവത്തിനുമുൻപിൽ സ്വീകാര്യമായ മറ്റൊരു വിധത്തിലുള്ള പ്രാർത്ഥനയെപ്പറ്റിയാണ് പ്രതിപാദിക്കു...

പ്രശംസാപാത്രങ്ങളേ നിങ്ങൾക്കു ദുരിതം

"എന്നാൽ, സന്പന്നരേ, നിങ്ങൾക്കു ദുരിതം! നിങ്ങളുടെ ആശ്വാസം നിങ്ങൾക്കു ലഭിച്ചുകഴിഞ്ഞു. ഇപ്പോൾ സംതൃപ്തരായി കഴിയുന്നവരേ, നിങ്ങൾക്കു ദുരിതം! നിങ്ങൾക്കു വിശക്കും. ഇപ്പോൾ ചിരിക്കുന്നവരെ നിങ്ങൾക്കു ദുരിതം! നിങ്ങൾ ദുഖിച്ചു കരയും. മനുഷ്യരെല്ലാം നിങ്ങളെ പ്രശംസിച്ചു സംസാരിക്കുന്പോൾ നിങ്ങൾക്കു ദുരിതം! അവരുടെ പിതാക്കന്മാർ വ്യാജപ്രവാചാകന്മാരോടും അങ്ങനെതന്നെ ചെയ്തു." (ലൂക്കാ 6:24-26) വിചിന്തനം  പ്രതീക്ഷകൾ തകിടംമറിച്ച്, കഴിവുകൾക്കുപരിയായ വിധത്തിൽ പ്രവൃത്തികൾ ചെയ്തിരുന്നവർക്കു നൽകിയിരുന്ന പുരസ്കാരം ആയിരുന്നു ഒരുകാലത്ത് പ്രശംസകൾ. എന്നാൽ, പ്രശംസയുടെ വില മനസ്സിലാക്കിയ മനുഷ്യൻ അതിന്റെ ദുരുപയോഗംമൂലം ലഭിക്കാവുന്ന നേട്ടങ്ങളെക്കുറിച്ച് ബോധാവാനായപ്പോൾ, സ്വാർത്ഥതാല്പര്യങ്ങൾക്കായി അതിനെ ഉപയോഗിക്കാൻ തുടങ്ങി.  മനസ്സുകൾ തമ്മിലുള്ള അന്തരം വർദ്ധി ക്കുന്പോഴും ദരിദ്രനും സന്പന്നനും തമ്മിലുള്ള അകലം പെരുകുന്പോഴും അവയെ എല്ലാം മറയ്ക്കാൻ നാമുപയോഗിക്കുന്ന ഒരായുധമായിമാറി പ്രശംസ. നന്മതിന്മകളുടെയും ശരിതെറ്റുകളുടെയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന അതിർവരന്പുകൾ നമ്മെ സന്ദേഹത്തിൽ ആഴ്തുന്പോൾ തട്ടിവീഴാതെ പിടിച്ചുന...

തിരസ്കരിക്കപ്പെടുന്പോൾ ആഹ്ലാദിക്കുവിൻ

"അവൻ ശിഷ്യരുടെ നേരെ കണ്ണുകളുയർത്തി അരുളിച്ചെയ്തു: ദരിദ്രരേ, നിങ്ങൾ ഭാഗ്യവാന്മാർ; ദൈവരാജ്യം നിങ്ങളുടേതാണ്. ഇപ്പോൾ വിശപ്പു സഹിക്കുന്നവരേ, നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ തൃപ്തരാക്കപ്പെടും. ഇപ്പോൾ കരയുന്നവരേ, നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ ചിരിക്കും. മനുഷ്യപുത്രൻ നിമിത്തം മനുഷ്യർ നിങ്ങളെ ദ്വേഷിക്കുകയും പുറന്തള്ളുകയും അവഹേളിക്കുകയും നിങ്ങളുടെ പേര് ദുഷിച്ചതായിക്കരുതി തിരസ്കരിക്കുകയും ചെയ്യുന്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. അപ്പോൾ നിങ്ങൾ ആഹ്ലാദിക്കുവിൻ, സന്തോഷിച്ചു കുതിച്ചു ചാടുവിൻ; സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. അവരുടെ പിതാക്കന്മാർ പ്രവാചകന്മാരോടും ഇപ്രകാരംതന്നെയാണ് പ്രവർത്തിച്ചത്." (ലൂക്കാ 6:20-23) വിചിന്തനം  മതഹിംസ എന്ന വാക്ക് ഇന്നത്തെ സമൂഹത്തിൽ അത്രയധികമായി കേൾക്കാനില്ലാത്ത ഒന്നാണ്. എന്നാൽ കാലത്തിന്റെ പരിമിതികളില്ലാത്ത തന്റെ വചനങ്ങളിലൂടെ ഈശോ ഇന്ന് നമ്മെ ഓർമ്മിപ്പിക്കുന്നത് അവിടുത്തെ നാമം നിമിത്തം ക്രിസ്തുശിഷ്യർ മനുഷ്യരാൽ ദ്വേഷിക്കപ്പെടുകയും പുറന്തള്ളപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യും എന്നാണ്. മതഹിംസ എന്ന വാക്കുകൊണ്ട് നമ്മൾ പലപ്പോഴും അർത്ഥമാക്കുന്നത് അക്രമവും ജീവഹ...

കൈ നീട്ടുക; അവൻ കൈനീട്ടി.

"മറ്റൊരു സാബത്തിൽ അവൻ ഒരു സിനഗോഗിൽ പ്രവേശിച്ചു പഠിപ്പിക്കുകയായിരുന്നു. അവിടെ വലതു കൈ ശോഷിച്ച ഒരുവൻ ഉണ്ടായിരുന്നു. നിയമജ്ഞരും ഫരിസേയരും യേശുവിൽ കുറ്റമാരോപിക്കാൻ പഴുതുനോക്കി, സാബത്തിൽ അവൻ രോഗശാന്തി നൽകുമോ എന്നു ശ്രദ്ധിച്ചുകൊണ്ടിരുന്നു. അവൻ അവരുടെ വിചാരങ്ങൾ മനസ്സിലാക്കിയിട്ട്, കൈ ശോഷിച്ചവനോട് പറഞ്ഞു: എഴുന്നേറ്റ് നടുവിൽ വന്നു നിൽക്കുക. അവൻ എഴുന്നേറ്റു നിന്നു. യേശു അവരോടു പറഞ്ഞു: ഞാൻ നിങ്ങളോട് ചോദിക്കുന്നു, സാബത്തിൽ നന്മ ചെയ്യുന്നതോ തിന്മ ചെയ്യുന്നതോ ജീവനെ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ ഏതാണ് അനുവദീയം? അവിടെ കൂടിയിരുന്ന എല്ലാവരുടെയും നേരെ നോക്കികൊണ്ട്‌ അവൻ ആ മനുഷ്യനോടു പറഞ്ഞു: കൈ നീട്ടുക. അവൻ കൈ നീട്ടി. അതു സുഖപ്പെട്ടു. അവർ രോഷാകുലരായി, യേശുവിനോട് എന്താണ് ചെയ്യേണ്ടത് എന്ന് പരസ്പരം ആലോചിച്ചു." (ലൂക്കാ 6:6-11) വിചിന്തനം  സാബത്തിനെ ചൊല്ലി യേശുവും ഫരിസേയരും തമ്മിൽ നടത്തുന്ന മറ്റൊരു ഏറ്റുമുട്ടലാണ് ലൂക്കാ സുവിശേഷകൻ ഇന്നത്തെ വചനഭാഗത്തിലൂടെ വിവരിക്കുന്നത്. പക്ഷേ തർക്കങ്ങൾക്കും ഗൂഡാലോചനകൾക്കും ഒക്കെ ഉപരിയായ ഒന്ന് ആ സിനഗോഗിൽ സംഭവിച്ചിരുന്നു. അവസരം കിട്ടുന്പോഴെല്ലാം ഫരിസേയരെ ചൊടിപ്പ...