പോസ്റ്റുകള്‍

നമുക്ക് ഭക്ഷിച്ച്‌ ആഹ്ലാദിക്കാം

" അവൻ എഴുന്നേറ്റ്, പിതാവിന്റെ അടുത്തേക്ക് ചെന്നു. ദൂരെവച്ചുതന്നെ പിതാവ് അവനെ കണ്ടു. അവൻ മനസ്സലിഞ്ഞ്‌ ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു ചുംബിച്ചു. മകൻ പറഞ്ഞു: പിതാവേ, സ്വർഗ്ഗത്തിനെതിരായും നിന്റെ മുന്പിലും ഞാൻ പാപം ചെയ്തു. നിന്റെ പുത്രൻ എന്ന് വിളിക്കപ്പെടാൻ ഇനി ഞാൻ യോഗ്യനല്ല. പിതാവാകട്ടെ, തന്റെ ദാസരോടു പറഞ്ഞു: ഉടനെ മേൽത്തരം വസ്ത്രം കൊണ്ടുവന്ന് ഇവനെ ധരിപ്പിക്കുവിൻ. ഇവന്റെ കൈയിൽ മോതിരവും കാലിൽ ചെരുപ്പും അനിയിക്കുവിൻ. കൊഴുത്ത കാളക്കുട്ടിയെ കൊണ്ടുവന്നു കൊല്ലുവിൻ. നമുക്ക് ഭക്ഷിച്ച്‌ ആഹ്ലാദിക്കാം. എന്റെ ഈ മകൻ മൃതനായിരുന്നു; അവൻ ഇതാ, വീണ്ടും ജീവിക്കുന്നു. അവൻ നഷ്ടപ്പെട്ടിരുന്നു; ഇപ്പോൾ വീണ്ടുകിട്ടിയിരിക്കുന്നു. അവർ ആഹ്ലാദിക്കാൻ തുടങ്ങി." (ലൂക്കാ 15:20-24) വിചിന്തനം  (നല്ലൊരു കഥാകാരനായിരുന്നു യേശു എന്ന് അവിടുത്തെ ഉപമകളിൽനിന്നും വ്യക്തമാണ്. ഈശോ പറഞ്ഞിട്ടുള്ള ഉപമകളിൽവച്ച് ഏറ്റവും പ്രശസ്തമായതാണ് ധൂർത്തപുത്രന്റെ അല്ലെങ്കിൽ മുടിയനായ പുത്രന്റെ ഉപമ. പാപികളായ മനുഷ്യരോടുള്ള ദൈവത്തിന്റെ പരിമിതിയില്ലാത്ത സ്നേഹം വിവരിച്ചു പറയുന്ന ഈ ഉപമയെ കേവലം രണ്ടോ മൂന്നോ ഖണ്ഡികയിൽ ഒതുങ്ങുന്ന ചിന്തകള...

അപ്പോൾ അവനു സുബോധമുണ്ടായി

"അവൻ എല്ലാം ചെലവഴിച്ചുകഴിഞ്ഞപ്പോൾ ആ ദേശത്ത് ഒരു കഠിനക്ഷാമം ഉണ്ടാവുകയും അവൻ ഞെരുക്കത്തിലാവുകയും ചെയ്തു. അവൻ, ആ ദേശത്തെ ഒരു പൌരന്റെ അടുത്ത് അഭയം തേടി. അവൻ അവനെ പന്നികളെ മേയിക്കാൻ വയലിലേക്ക്‌ അയച്ചു. പന്നി തിന്നിരുന്ന തവിടെങ്കിലുംകൊണ്ടു വയറുനിറയ്ക്കാൻ അവൻ ആശിച്ചു. പക്ഷേ, ആരും അവനു കൊടുത്തില്ല. അപ്പോൾ അവനു സുബോധമുണ്ടായി. അവൻ പറഞ്ഞു: എന്റെ പിതാവിന്റെ എത്രയോ ദാസൻമാർ സുഭിക്ഷമായി ഭക്ഷണം കഴിക്കുന്നു. ഞാനോ ഇവിടെ വിശന്നു മരിക്കുന്നു!  ഞാൻ എഴുന്നേറ്റ് എന്റെ പിതാവിന്റെ അടുത്തേക്കു പോകും. ഞാൻ അവനോടു പറയും: പിതാവേ, സ്വർഗ്ഗത്തിനെതിരായും നിന്റെ മുന്പിലും ഞാൻ പാപം ചെയ്തു. നിന്റെ പുത്രൻ എന്നു വിളിക്കപ്പെടുവാൻ ഞാൻ ഇനി യോഗ്യനല്ല. നിന്റെ ദാസരിൽ ഒരുവനായി എന്നെ സ്വീകരിക്കണമേ." (ലൂക്കാ 15:14-19) വിചിന്തനം  (നല്ലൊരു കഥാകാരനായിരുന്നു യേശു എന്ന് അവിടുത്തെ ഉപമകളിൽനിന്നും വ്യക്തമാണ്. ഈശോ പറഞ്ഞിട്ടുള്ള ഉപമകളിൽവച്ച് ഏറ്റവും പ്രശസ്തമായതാണ് ധൂർത്തപുത്രന്റെ അല്ലെങ്കിൽ മുടിയനായ പുത്രന്റെ ഉപമ. പാപികളായ മനുഷ്യരോടുള്ള ദൈവത്തിന്റെ പരിമിതിയില്ലാത്ത സ്നേഹം വിവരിച്ചു പറയുന്ന ഈ ഉപമയെ കേവലം രണ്ടോ മൂന്നോ...

ദൂരദേശത്തേക്ക് പോയ ഇളയമകൻ

"അവൻ പറഞ്ഞു: ഒരു മനുഷ്യനു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു. ഇളയവൻ പിതാവിനോടു പറഞ്ഞു: പിതാവേ, സ്വത്തിൽ എന്റെ ഓഹരി എനിക്കു തരിക. അവൻ സ്വത്ത് അവർക്കായി ഭാഗിച്ചു. ഏറെത്താമസിയാതെ, ഇളയമകൻ എല്ലാം ശേഖരിച്ചുകൊണ്ട് ദൂരദേശത്തേക്ക് പോയി, അവിടെ ധൂർത്തനായി ജീവിച്ച് സ്വത്തു നശിപ്പിച്ചു കളഞ്ഞു." (ലൂക്കാ 15:11-13) വിചിന്തനം  (നല്ലൊരു കഥാകാരനായിരുന്നു യേശു എന്ന് അവിടുത്തെ ഉപമകളിൽനിന്നും വ്യക്തമാണ്. ഈശോ പറഞ്ഞിട്ടുള്ള ഉപമകളിൽവച്ച് ഏറ്റവും പ്രശസ്തമായതാണ് ധൂർത്തപുത്രന്റെ അല്ലെങ്കിൽ മുടിയനായ പുത്രന്റെ ഉപമ. പാപികളായ മനുഷ്യരോടുള്ള ദൈവത്തിന്റെ പരിമിതിയില്ലാത്ത സ്നേഹം വിവരിച്ചു പറയുന്ന ഈ ഉപമയെ കേവലം രണ്ടോ മൂന്നോ ഖണ്ഡികയിൽ ഒതുങ്ങുന്ന ചിന്തകളിൽ ഒതുക്കിനിർത്തുന്നത് പ്രായോഗികമല്ലാത്തതിനാൽ പല ഭാഗങ്ങളായി വിഭജിക്കുന്നു)    രണ്ടാം ഭാഗം    മൂന്നാം ഭാഗം   നാലാം ഭാഗം  ധൂർത്തപുത്രന്റെ ഉപമ - ഒന്നാം ഭാഗം  ഒട്ടേറെ സന്പത്തുള്ള ഒരു വ്യക്തിയാണ് ഈ ഉപമയിലെ കേന്ദ്രകഥാപാത്രമായ പിതാവ്. പിതാവിനോടൊപ്പം ജീവിച്ച് ആ സന്പത്തുകളൊക്കെ യഥേഷ്ടം ആസ്വദിക്കുന്ന പുത്രന്മാരാണ് പി...

നാവു തീയാണ്

"യോഹന്നാന്റെ ദൂതന്മാർ പോയപ്പോൾ യേശു അവനെപ്പറ്റി ജനക്കൂട്ടത്തോട്‌ പറയാൻ തുടങ്ങി. നിങ്ങൾ എന്തു കാണാനാണ് മരുഭൂമിയിലേക്ക് പോയത്? കാറ്റത്തുലയുന്ന ഞാങ്ങണയോ? അല്ലെങ്കിൽ പിന്നെ എന്തു കാണാനാണ് നിങ്ങൾ പോയത്? മൃദുലവസ്ത്രങ്ങൾ ധരിച്ചവനെയോ? മോടിയായി വസ്ത്രം ധരിച്ച് ആഡംബരത്തിൽ ജീവിക്കുന്നവർ രാജകൊട്ടാരങ്ങളിലാണല്ലോ. അതുമല്ലെങ്കിൽ, എന്തു കാണാനാണ് നിങ്ങൾ പോയത്? പ്രവാചകനെയൊ? അതേ, ഞാൻ നിങ്ങളോടു പറയുന്നു, പ്രവാചകനേക്കാൾ വലിയവനെത്തന്നെ. ഇവനെപ്പറ്റിയാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്. ഇതാ നിനക്കുമുന്പേ എന്റെ ദൂതനെ ഞാനയയ്ക്കുന്നു. അവൻ മുന്പേ പോയി നിനക്കു വഴിയൊരുക്കും. ഞാൻ നിങ്ങളോടു പറയുന്നു, സ്ത്രീകളിൽനിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ഇല്ല. എങ്കിലും, ദൈവരാജ്യത്തിലെ ഏറ്റവും ചെറിയവൻ അവനെക്കാൾ വലിയവനാണ്‌. ഇതുകേട്ട്, യോഹന്നാന്റെ സ്നാനം സ്വീകരിച്ച സാമാന്യജനവും ചുങ്കക്കാരും ദൈവനീതിയെ പ്ര ഘോ ഷിച്ചു. ഫരിസേയരും നിയമജ്ഞരുമാകട്ടെ യോഹന്നാന്റെ ജ്ഞാനസ്നാനം സ്വീകരിക്കാതെ തങ്ങളെപ്പറ്റിയുള്ള ദൈവഹിതം നിരസിച്ചുകളഞ്ഞു. ഈ തലമുറയെ എന്തിനോടാണ്‌ ഞാൻ ഉപമിക്കേണ്ടത്‌? അവർ ആരെപ്പോലെയാണ്? ഞങ്ങൾ നിങ്ങൾക്കുവേണ്ടി കുഴലൂതിയെങ്കിലും നി...

എളിമയെന്ന വാതിൽ

" യേശു ജനങ്ങളോടുള്ള പ്രബോധനം അവസാനിപ്പിച്ച് കഫർണാമിലേക്ക് പോയി. അവിടെ ഒരു ശതാധിപന്റെ ഭൃത്യൻ രോഗം ബാധിച്ച് ആസന്നമരണനായി കിടന്നിരുന്നു. അവൻ യജമാനന് പ്രിയങ്കരനായിരുന്നു. ശതാധിപൻ യേശുവിനെപ്പറ്റി കേട്ട്, തന്റെ ഭൃത്യനെ സുഖപ്പെടുത്തണമെന്ന്  അപേക്ഷിക്കാൻ ചില യഹൂദപ്രമാണികളെ അവന്റെ അടുത്തേക്ക് അയച്ചു. അവർ യേശുവിന്റെ അടുത്തുവന്ന് കേണപേക്ഷിച്ചു പറഞ്ഞു: നീ ഇത് ചെയ്തുകൊടുക്കാൻ അവൻ അർഹനാണ്. എന്തെന്നാൽ, അവൻ നമ്മുടെ ജനത്തെ സ്നേഹിക്കുന്നു. നമുക്ക് ഒരു സിസഗോഗു പണിയിച്ചുതരുകയും ചെയ്തിട്ടുണ്ട്. യേശു അവരോടൊപ്പം പുറപ്പെട്ടു. അവൻ വീടിനോട് അടുക്കാറായപ്പോൾ ആ ശതാധിപൻ തന്റെ സ്നേഹിതരിൽ ചിലരെ അയച്ച് അവനോടു പറഞ്ഞു: കർത്താവേ, അങ്ങ് ബുദ്ധിമുട്ടേണ്ടാ. അങ്ങ് എന്റെ വീട്ടിൽ പ്രവേശിക്കാൻ ഞാൻ യോഗ്യനല്ല. അങ്ങയെ നേരിട്ടു സമീപിക്കാൻപോലും എനിക്കു യോഗ്യതയില്ല എന്നു ഞാൻ വിചാരിച്ചു. അങ്ങ് ഒരു വാക്ക് ഉച്ചരിച്ചാൽ മാത്രംമതി, എന്റെ ഭൃത്യൻ സുഖപ്പെട്ടുകൊള്ളും. കാരണം, ഞാനും അധികാരത്തിനു കീഴ്പെട്ടവനാണ്; എന്റെ കീഴിലും പടയാളികൾ ഉണ്ട്. ഞാൻ ഒരുവനോട് പോകുക എന്നു പറയുന്പോൾ അവൻ പോകുന്നു. വേറൊരുവനോട് വരുക എന്ന് പറയുന്പോൾ അവൻ വരുന്നു. എ...

മനുഷ്യരെപ്പിടിക്കുന്നവൻ

" ദൈവവചനം ശ്രവിക്കാൻ ജനങ്ങൾ അവനുചുറ്റും തിങ്ങിക്കൂടി. അവൻ ഗനേസറത്തു തടാകത്തിന്റെ തീരത്തു നിൽക്കുകയായിരുന്നു. രണ്ടു വള്ളങ്ങൾ കരയോടടുത്തു കിടക്കുന്നത് അവൻ കണ്ടു. മീൻപിടുത്തക്കാർ അവയിൽനിന്നിറങ്ങി വല കഴുകുകയായിരുന്നു. ശിമയോന്റെതായിരുന്നു വള്ളങ്ങളിൽ ഒന്ന്. യേശു അതിൽ കയറി. കരയിൽനിന്നു അല്പം അകലേക്ക്‌ വള്ളം നീക്കാൻ യേശു അവനോട് ആവശ്യപ്പെട്ടു. അതിൽ ഇരുന്ന് അവൻ ജനങ്ങളെ പഠിപ്പിച്ചു. സംസാരിച്ചുതീർന്നപ്പോൾ അവൻ ശിമയോനോട് പറഞ്ഞു: ആഴത്തിലേക്ക് നീക്കി, മീൻപിടിക്കാൻ വലയിറക്കുക. ശിമയോൻ പറഞ്ഞു: ഗുരോ, രാത്രി മുഴുവൻ അദ്ധ്വാനിച്ചിട്ടും ഞങ്ങൾക്ക് ഒന്നും കിട്ടിയില്ല. എങ്കിലും നീ പറഞ്ഞതനുസരിച്ച് ഞാൻ വലയിറക്കാം. വലയിറക്കിയപ്പോൾ വളയേറെ മത്സ്യങ്ങൾ അവർക്കു കിട്ടി. അവരുടെ വല കീറിത്തുടങ്ങി. അവർ മറ്റേ വള്ളത്തിൽ ഉണ്ടായിരുന്ന കൂട്ടുകാരെ ആംഗ്യം കാണിച്ച് സഹായത്തിനു വിളിച്ചു. അവർ വന്ന് രണ്ടു വള്ളങ്ങളും മുങ്ങാറാകുവോളം നിറച്ചു. ശിമയോൻപത്രോസ് ഇതുകണ്ടപ്പോൾ യേശുവിന്റെ കാല്ക്കൽ വീണ്, കർത്താവേ, എന്നിൽനിന്ന് അകന്നുപോകണമേ; ഞാൻ പാപിയാണ് എന്നു പറഞ്ഞു. എന്തെന്നാൽ, തങ്ങൾക്കു കിട്ടിയ മീനിന്റെ പെരുപ്പത്തെപ്പറ്റി ശിമയോനും കൂടെയുണ്ട...

അന്യന്റെ കൃഷിയിടങ്ങളിൽ അധ്വാനിക്കണം

"വീണ്ടും ഞാൻ നിങ്ങളോട് പറയുന്നു, ഭൂമിയിൽ നിങ്ങളിൽ രണ്ടുപേർ യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്റെ സ്വർഗ്ഗസ്ഥനായ പിതാവ് നിറവേറ്റിത്തരും." (മത്തായി 18:19) വിചിന്തനം  വിഷമസന്ധികളിലൂടെ കടന്നുപോകുന്പോൾ പ്രശ്നപരിഹാരത്തിനായി ദൈവത്തെ വിളിച്ചപേക്ഷിക്കുന്നവരാണ് നമ്മിൽ ഏറെപ്പേരും. എന്നാൽ, പലപ്പോഴും നമ്മുടെ പ്രാർത്ഥനകൾക്ക് നാമുദ്ദേശിക്കുന്ന ഉത്തരം ദൈവത്തിൽനിന്നും നമുക്ക് ലഭിക്കാറില്ല. സുവിശേഷത്തിൽ പലയിടങ്ങളിലും ഈശോ വളരെ വ്യക്തമായി നമുക്ക് പ്രാർത്ഥനയുടെ ശക്തിയെപ്പറ്റിയുള്ള പ്രബോധനങ്ങൾ തരുന്നുണ്ട്. എന്തുചോദിച്ചാലും തരുന്ന ഒരു സ്നേഹപിതാവായാണ്  അത്യുന്നതങ്ങളിൽ വാഴുന്ന പിതാവായ ദൈവത്തെ പുത്രനായ ഈശോ വരച്ചുകാട്ടുന്നത്. പക്ഷേ ദൈവസന്നിധിയിൽ ആവശ്യങ്ങളുമായി ചെല്ലുന്പോൾ, നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുവാൻ ചില നിബന്ധനകളും ഈശോ വയ്ക്കുന്നുണ്ട്‌. പകയും വിദ്വേഷവും ഉപേക്ഷിച്ച്, വിശ്വാസത്തോടെ, പുത്രനായ യേശുവിന്റെ നാമത്തിൽ ചോദിക്കണം എന്നാണ് ഈശോ നമ്മെ ഉത്ബോധിപ്പിക്കുന്നത്. ഇന്നത്തെ വചനഭാഗം ദൈവത്തിനുമുൻപിൽ സ്വീകാര്യമായ മറ്റൊരു വിധത്തിലുള്ള പ്രാർത്ഥനയെപ്പറ്റിയാണ് പ്രതിപാദിക്കു...