പോസ്റ്റുകള്‍

അപ്പോൾ നിങ്ങൾക്ക് എല്ലാം ശുദ്ധമായിരിക്കും

"അവൻ സംസാരിച്ചുകൊണ്ടിരിക്കുന്പോൾ, ഒരു ഫരിസേയൻ തന്റെകൂടെ ഭക്ഷണം കഴിക്കുന്നതിന് അവനെ ക്ഷണിച്ചു. അവൻ പ്രവേശിച്ചു ഭക്ഷണത്തിനിരുന്നു. ഭക്ഷണത്തിനുമുന്പ് അവൻ കഴുകി ശുദ്ധി വരുത്താഞ്ഞതിനെപ്പറ്റി ആ ഫരിസേയൻ അത്ഭുതപ്പെട്ടു. അപ്പോൾ കർത്താവ് അവനോടു പറഞ്ഞു: ഫരിസേയരായ നിങ്ങൾ കോപ്പകളുടെയും പാത്രങ്ങളുടെയും പുറം കഴുകി വെടിപ്പാക്കുന്നു. നിങ്ങളുടെ അകമോ കവർച്ചയും ദുഷ്ടതയുംകൊണ്ട് നിറഞ്ഞിരിക്കുന്നു. ഭോഷന്മാരേ, പുറം നിർമ്മിച്ചവൻ തന്നെയല്ലേ അകവും നിർമ്മിച്ചത്? നിങ്ങൾക്കുള്ളവ ദാനം ചെയ്യുവിൻ. അപ്പോൾ നിങ്ങൾക്ക് എല്ലാം ശുദ്ധമായിരിക്കും." (ലൂക്കാ 11:37-41) വിചിന്തനം  യേശുവിന്റെ വാക്കുകളിൽ ആകൃഷ്ടനായ ഒരു ഫരിസേയൻ അവിടുത്തെ ഭക്ഷണം കഴിക്കുന്നതിനായി തന്റെ ഭവനത്തിലേക്ക്‌ സ്വാഗതം ചെയ്യുന്നതാണ് ഇന്നത്തെ വചനഭാഗം. പുറത്തുപോയി തിരിച്ചുവരുന്ന യഹൂദർ, പ്രത്യേകിച്ച് മതാനുഷ്ടാനങ്ങളിൽ ഒട്ടേറെ ശ്രദ്ധ നൽകിയിരുന്ന ഫരിസേയർ, വളരെ വിശദമായ ശുദ്ധീകരണ കർമ്മങ്ങൾക്കു ശേഷം മാത്രമേ തങ്ങളുടെ ഭവനത്തിൽ പ്രവേശിച്ചിരുന്നുള്ളൂ. കൈകളിലും കാലുകളിലും ഉള്ള അഴുക്ക് വൃത്തിയാക്കുക എന്നതിലുപരിയായി ശുദ്ധീകരണം അവർക്ക് മതാനുഷ്ടാനങ്ങളുടെ ഒരു ഭാഗമ...

കണ്ണാണ് ശരീരത്തിന്റെ വിളക്ക്

"വിളക്കുകൊളുത്തി ആരും നിലവറയിലോ പറയുടെ കീഴിലോ വയ്ക്കാറില്ല. മറിച്ച്, അകത്തുപ്രവേശിക്കുന്നവർക്ക് വെളിച്ചം കാണാൻ പീഠത്തിൻമേലാണ് വയ്ക്കുന്നത്. കണ്ണാണ് ശരീരത്തിന്റെ വിളക്ക്. കണ്ണു കുറ്റമറ്റതെങ്കിൽ ശരീരം മുഴുവൻ പ്രകാശിക്കും. കണ്ണു ദുഷിച്ചതെങ്കിലോ ശരീരം മുഴുവൻ ഇരുണ്ടുപോകും. അതുകൊണ്ട്, നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക. ഇരുളടഞ്ഞ ഒരു ഭാഗവുമില്ലാതെ ശരീരം മുഴുവൻ പ്രകാശം നിറഞ്ഞതാണെങ്കിൽ, വിളക്ക് അതിന്റെ രശ്മികൾകൊണ്ടു നിനക്കു വെളിച്ചം തരുന്നതുപോലെ ശരീരം മുഴുവൻ പ്രകാശമാനമായിരിക്കും." (ലൂക്കാ 11:33-36) വിചിന്തനം  നമ്മുടെയെല്ലാം ജീവിതത്തിൽ കണ്ണുകൾക്കുള്ള പ്രാധാന്യം പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. നമ്മുടെ അറിവിനെയും ചിന്തകളെയും അഭിപ്രായങ്ങളേയുമെല്ലാം വലിയൊരു പരിധിവരെ നമ്മുടെ കാഴ്ചശക്തി സ്വാധീനിക്കുന്നുണ്ട്. ഒരു വസ്തുവിനെ അല്ലെങ്കിൽ വ്യക്തിയെ കാണുന്നമാത്രയിൽതന്നെ, അതിനെക്കുറിച്ച് അല്ലെങ്കിൽ ആ വ്യക്തിയെക്കുറിച്ച് യാതൊരു അറിവുകളും ഇല്ലെങ്കിൽകൂടിയും, നമ്മുടെ മനസ്സിൽ ചില മുൻധാരണകൾ രൂപം കൊള്ളാറുണ്ട്‌. ആ വസ്തുവിനോടുള്ള നമ്മുടെ സമീപനവും ആ വ്യക്തിയോടുള്ള നമ്മുടെ പെരുമാറ്റവ...

യോനായുടെ അടയാളം

"ജനക്കൂട്ടം വർദ്ധിച്ചുവന്നപ്പോൾ അവൻ പറഞ്ഞുതുടങ്ങി: ഈ തലമുറ ദുഷിച്ച തലമുറയാണ്. ഇത് അടയാളം അന്വേഷിക്കുന്നു. എന്നാൽ, യോനായുടെ അടയാളമല്ലാതെ മറ്റൊരടയാളവും നല്കപ്പെടുകയില്ല: യോനാ നിനെവേക്കാർക്ക് അടയാളമായിരുന്നതുപോലെ മനുഷ്യപുത്രൻ ഈ തലമുറയ്ക്കും അടയാളമായിരിക്കും. ദക്ഷിണദേശത്തെ രാജ്ഞി വിധിദിനത്തിൽ ഈ തലമുറയിലെ ജനങ്ങളോടൊപ്പം ഉയിർപ്പിക്കപ്പെടുകയും ഇതിനെ കുറ്റം വിധിക്കുകയും ചെയ്യും. എന്തെന്നാൽ, സോളമന്റെ വിജ്ഞാനം ശ്രവിക്കാൻ അവൾ ഭൂമിയുടെ അതിർത്തിയിൽനിന്നു വന്നു. എന്നാൽ ഇതാ, ഇവിടെ സോളമനേക്കാൾ വലിയവൻ! നിനെവേനിവാസികൾ വിധിദിനത്തിൽ ഈ തലമുറയോടുകൂടെ ഉയിർത്തെഴുന്നേൽക്കുകയും ഇതിനെ കുറ്റം വിധിക്കുകയും ചെയ്യും. എന്തെന്നാൽ, യോനായുടെ പ്രസംഗംകേട്ട് അവർ പശ്ചാത്തപിച്ചു. എന്നാൽ ഇതാ, ഇവിടെ യോനായേക്കാൾ വലിയവൻ!" (ലൂക്കാ 11:29-32) വിചിന്തനം  യേശു ദൈവരാജ്യത്തിനെ സുവിശേഷം പ്രസംഗിച്ചത് ഒട്ടേറെ അത്ഭുതങ്ങളിലൂടെയും രോഗശാന്തികളിലൂടെയും ആണ്. എന്നാൽ, അവയെല്ലാം കാണുകയും കേൾക്കുകയും ചെയ്തിട്ടും ഈശോയുടെ ദൈവീകത്വം അംഗീകരിക്കാൻ മടികാട്ടിയ ധാരാളം യഹൂദർ ഉണ്ടായിരുന്നു. യേശു ചെയ്തിരുന്ന അത്ഭുതങ്ങളെല്ലാം പിശാചിന്റെ സഹായത...

ബാക്കി ഒൻപതുപേർ എവിടെ?

"ജറുസലേമിലേക്കുള്ള യാത്രയിൽ അവൻ സമരിയായ്ക്കും ഗലീലിക്കും മദ്ധ്യേ കടന്നുപോവുകയായിരുന്നു. അവൻ ഒരു ഗ്രാമത്തിൽ പ്രവേശിച്ചപ്പോൾ അകലെ നിന്നിരുന്ന പത്തു കുഷ്ഠരോഗികൾ അവനെ കണ്ടു. അവർ സ്വരമുയർത്തി യേശുവേ, ഗുരോ, ഞങ്ങളിൽ കനിയണമേ എന്ന് അപേക്ഷിച്ചു. അവരെ കണ്ടപ്പോൾ അവൻ പറഞ്ഞു: പോയി നിങ്ങളെത്തന്നെ പുരോഹിതന്മാർക്ക് കാണിച്ചുകൊടുക്കുവിൻ. പോകുംവഴി അവർ സുഖം പ്രാപിച്ചു, അവരിൽ ഒരുവൻ താൻ രോഗവിമുക്തനായി എന്നുകണ്ട് ഉച്ചത്തിൽ ദൈവത്തെ സ്തുതിച്ചുകൊണ്ട് തിരിച്ചുവന്നു. അവൻ യേശുവിന്റെ കാൽക്കൽ സ്രാഷ്ടാംഗം പ്രണമിച്ചു നന്ദി പറഞ്ഞു. അവൻ ഒരു സമരിയാക്കാരനായിരുന്നു. യേശു ചോദിച്ചു: പത്തു പേരല്ലേ സുഖപ്പെട്ടത്‌? ബാക്കി ഒൻപതുപേർ എവിടെ? ഈ വിജാതീയനല്ലാതെ മറ്റാർക്കും തിരിച്ചുവന്ന് ദൈവത്തെ മഹത്വപ്പെടുത്തണം എന്നു തോന്നിയില്ലേ? അനന്തരം, യേശു അവനോടു പറഞ്ഞു: എഴുന്നേറ്റു പൊയ്ക്കൊള്ളുക, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു." (ലൂക്കാ 17:11-19) വിചിന്തനം  യേശുവിന്റെ കാലത്ത് യഹൂദരും സമരിയാക്കാരും തമ്മിൽ കടുത്ത വിരോധത്തിലായിരുന്നു. പരസ്പരം കണ്ടാൽ സംസാരിക്കുകപോലും ചെയ്യാതിരുന്ന അവർ ഒരേ സമയത്ത് ഒരുമിച്ച് ഒരിടത്തായിരിക്കു...

മനസ്സിന്റെ ശൂന്യത അകറ്റുന്ന ദൈവം

"അശുദ്ധാത്മാവ് ഒരുവനെ വിട്ടുപോയാൽ വരണ്ട സ്ഥലങ്ങളിലൂടെ ആശ്വാസംതേടി അലഞ്ഞു നടക്കും. കണ്ടെത്താതെ വരുന്പോൾ അവൻ പറയുന്നു: ഇറങ്ങിപ്പോന്ന ഭവനത്തിലേക്കുതന്നെ ഞാൻ തിരിച്ചുചെല്ലും. തിരിച്ചുവരുന്പോൾ ആ വീട് അടിച്ചുവാരി സജ്ജീകരിക്കപ്പെട്ടതായി കാണുന്നു. അപ്പോൾ അവൻ പോയി തന്നെക്കാൾ ദുഷ്ടരായ മറ്റ് ഏഴു അശുദ്ധാത്മാക്കളെക്കൂടി കൊണ്ടുവന്ന് അവിടെ പ്രവേശിച്ചു വാസമുറപ്പിക്കുന്നു. അങ്ങനെ, ആ മനുഷ്യന്റെ സ്ഥിതി ആദ്യത്തേതിനെക്കാൾ മോശമായിത്തീരുന്നു." (ലൂക്കാ 11:24-26) വിചിന്തനം  ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് പോലും പലപ്പോഴും പിശാച് എന്ന് കേട്ടാൽ തമാശയാണ്,  അങ്ങിനെ ഒന്നില്ല എന്ന് വിശ്വസിക്കാനാണ് എല്ലാവർക്കും താൽപര്യം.  എന്നാൽ, ദൈവവചനം പിശാചിനെക്കുറിച്ചും പൈശാചിക ശക്തികളെക്കുറിച്ചും വളരെ വ്യക്തമായ അവബോധം നമുക്ക് നൽകുന്നുണ്ട്. യേശു തന്നെ നിരവധി തവണ പിശാചിന്റെ പേരെടുത്തു പറഞ്ഞ്, അവനെതിരായുള്ള മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. യേശു ഒട്ടേറെപ്പേരെ രോഗങ്ങളിൽനിന്നും സുഖപ്പെടുത്തിയത് അവരുടെമേലുള്ള ദുരാത്മാക്കളെ പുറത്താക്കിയാണ്. ഇന്നത്തെ ലോകത്തിന്റെ ഏറ്റവും വലിയ ശാപങ്ങളിലൊന്നാണ് പിശാചും അവന്റെ കൂട്ടാളികളായ മ...

എന്നോടുകൂടെയല്ലാത്തവൻ എനിക്ക് എതിരാണ്

"അവൻ ഊമനായ ഒരു പിശാചിനെ ബഹിഷ്കരിക്കുകയായിരുന്നു. പിശാച് പുറത്തുപോയപ്പോൾ ആ ഊമൻ സംസാരിച്ചു. ജനങ്ങൾ അത്ഭുതപ്പെട്ടു. അവരിൽ ചിലർ പറഞ്ഞു: അവൻ പിശാചുക്കളുടെ തലവനായ ബേൽസെബൂലിനെക്കൊണ്ടാണ് പിശാചുക്കളെ ബഹിഷ്കരിക്കുന്നത്.വേറെ ചിലർ അവനെ പരീക്ഷിക്കുവാൻ സ്വർഗ്ഗത്തിൽനിന്ന് ഒരടയാളം അവനോട് ആവശ്യപ്പെട്ടു. അവരുടെ വിചാരങ്ങൾ അറിഞ്ഞുകൊണ്ട് അവൻ പറഞ്ഞു: അന്തച്ചിദ്രമുള്ള രാജ്യം നശിച്ചുപോകും. അന്തച്ചിദ്രമുള്ള ഭവനവും വീണുപോകും. സാത്താൻ തനിക്കുതന്നെ എതിരായി ഭിന്നിച്ചാൽ അവന്റെ രാജ്യം എങ്ങിനെ നിലനിൽക്കും? ഞാൻ ബേൽസെബൂലിനെക്കൊണ്ട് പിശാചുക്കളെ പുറത്താക്കുന്നു എന്നു നിങ്ങൾ പറയുന്നു. ബേൽസെബൂലിനെക്കൊണ്ടാണ് ഞാൻ പിശാചിനെ ബഹിഷ്കരിക്കുന്നതെങ്കിൽ നിങ്ങളുടെ പുത്രന്മാർ ആരെക്കൊണ്ടാണ്‌ അവയെ ബഹിഷ്കരിക്കുന്നത്? അതുകൊണ്ട് അവർ നിങ്ങളുടെ വിധികർത്താക്കളായിരിക്കും. എന്നാൽ, ദൈവകരം കൊണ്ടാണ് ഞാൻ പിശാചുക്കളെ പുറത്താക്കുന്നതെങ്കിൽ ദൈവരാജ്യം നിങ്ങളുടെ ഇടയിൽ വന്നുകഴിഞ്ഞിരിക്കുന്നു. ശക്തൻ ആയുധധാരിയായി തന്റെ കൊട്ടാരത്തിനു കാവൽ നിൽക്കുന്പോൾ അവന്റെ വസ്തുക്കൾ സുരക്ഷിതമാണ്. എന്നാൽ, കൂടുതൽ ശക്തനായ ഒരുവൻ അവനെ ആക്രമിച്ചു കീഴ്പ്പെടുത്തിയാൽ അവൻ ആശ്...

മുട്ടുവിൻ നിങ്ങൾക്ക് തുറന്നു കിട്ടും

"അവൻ അവരോടു പറഞ്ഞു: നിങ്ങളിലൊരുവന് ഒരു സ്നേഹിതനുണ്ടെന്നിരിക്കട്ടെ. അർദ്ധരാത്രി അവന്റെ അടുത്തുചെന്ന് അവൻ പറയുന്നു: സ്നേഹിതാ, എനിക്കു മൂന്ന് അപ്പം വായ്പ തരുക. ഒരു സ്നേഹിതൻ യാത്രാമധ്യേ എന്റെ അടുക്കൽ വന്നിരിക്കുന്നു. അവനു കൊടുക്കാൻ എനിക്കൊന്നുമില്ല. അപ്പോൾ, അവന്റെ സ്നേഹിതൻ അകത്തുനിന്നു മറുപടി പറയുന്നു: എന്നെ ഉപദ്രവിക്കരുത്. കതകടച്ചു കഴിഞ്ഞു. എന്റെ കുഞ്ഞുങ്ങളും എന്റെകൂടെ കിടക്കയിലാണ്. എഴുന്നേറ്റ് നിനക്ക് ഒന്നും തരാൻ സാധിക്കുകയില്ല. ഞാൻ നിങ്ങളോടു പറയുന്നു, അവൻ സ്നേഹിതനാണ് എന്നതിന്റെ പേരിൽ അവന് ഒന്നും കൊടുക്കുകയില്ലെങ്കിൽത്തന്നെ നിർബന്ധം നിമിത്തം എഴുന്നേറ്റു അവന് വേണ്ടതു നൽകും. ഞാൻ നിങ്ങളോടു പറയുന്നു, ചോദിക്കുവിൻ; നിങ്ങൾക്ക് ലഭിക്കും. അന്വേഷിക്കുവിൻ നിങ്ങൾ കണ്ടെത്തും. മുട്ടുവിൻ നിങ്ങൾക്ക് തുറന്നു കിട്ടും." (ലൂക്കാ 11:5-9) വിചിന്തനം  സ്വർഗ്ഗസ്ഥനായ പിതാവിനെ വിളിച്ചു പ്രാർത്ഥിക്കാൻ പഠിപ്പിച്ചതിനു ശേഷം, ഈശോ ഇന്നത്തെ വചനഭാഗത്തിലൂടെ പ്രാർത്ഥനയുടെ ശക്തിയെക്കുറിച്ച് ശിഷ്യന്മാരെ തുടർന്നു പഠിപ്പിക്കുകയാണ്. ദൈവത്തിനു നമ്മോട് യാതൊരുവിധ കടപ്പാടുകളും ഇല്ല. ദൈവത്തെ സ്നേഹിക്കാനും സ്നേഹിക്ക...