പോസ്റ്റുകള്‍

സ്നേഹമെന്ന പദത്തിന്റെ അർഥം

"മറ്റുള്ളവർ നിങ്ങൾക്ക് ചെയ്തു തരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവർക്ക് ചെയ്യുവിൻ. ഇതാണ് നിയമവും പ്രവാചകന്മാരും." (മത്തായി 7:12) ചിന്ത  അനുദിന ജീവിതത്തിൽ നമ്മൾക്കുണ്ടാകുന്ന ഒട്ടേറെ വേദനകൾക്ക് കാരണം മറ്റുള്ളവർ നമ്മോട് ഇടപഴകുന്ന രീതിയിൽ നമുക്കുള്ള അതൃപ്തിയാണ്. മറ്റുള്ളവർ, പ്രത്യേകിച്ച് നമ്മുടെ പ്രിയപ്പെട്ടവർ, നമ്മെ സ്നേഹിക്കണമെന്നും നമ്മോട് താത്‌പര്യം കാണിക്കണമെന്നും ആഗ്രഹിക്കാത്തവരായി നമ്മിലാരും ഉണ്ടാവില്ല. ഈ ആഗ്രഹത്തിന് എതിരായി ഉണ്ടാവുന്ന തിക്താനുഭവങ്ങളാണ് നമ്മെ പലപ്പോഴും ദുഖത്തിന്റെ നിലയില്ലാകയങ്ങളിലേക്ക് തള്ളിയിടുന്നത്. സ്നേഹം നിരസിക്കപ്പെടുന്പോഴുണ്ടാവുന്ന വേദനകൾ ബാഹ്യമായി നമ്മൾ പലപ്പോഴും മറക്കുമെങ്കിലും, അവയുണ്ടാക്കുന്ന ആന്തരികമുറിവുകൾ നാമറിയാതെ നമ്മുടെ ജീവിതത്തെ ഒട്ടേറെ രീതിയിൽ ബാധിക്കാറുണ്ട്. അപകർഷതാബോധം മുതൽ വിവിധതരത്തിലുള്ള ശാരീരികവും മാനസികവുമായ ആസക്തികൾവരെയുള്ള പലപല പ്രശ്നങ്ങളും പലപ്പോഴും ഉൾത്തിരിയുന്നത്  ആവശ്യത്തിനു സ്നേഹം ലഭിക്കുന്നില്ലെന്ന ധാരണയിൽ നിന്നാണ്. സ്നേഹം ഓരോ വ്യക്തിയുടെയും അടി സ്ഥാ ന ആവശ്യവും അവകാശവുമായി തോന...

എന്താണ് ദൈവാനുഗ്രഹം?

" ആ ദിവസങ്ങളിൽ, മറിയം യൂദയായിലെ മലന്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്ക് തിടുക്കത്തിൽ യാത്ര പുറപ്പെട്ടു. അവൾ സഖറിയായുടെ വീട്ടിൽ പ്രവേശിച്ച് എലിസബത്തിനെ അഭിവാദനം ചെയ്തു. മറിയത്തിന്റെ അഭിവാദനം കേട്ടപ്പോൾ എലിസബത്തിന്റെ ഉദരത്തിൽ ശിശു കുതിച്ചുചാടി. എലിസബത്ത്‌ പരിശുദ്ധാത്മാവ് നിറഞ്ഞവളായി. അവൾ ഉദ്ഘോഷിച്ചു: നീ സ്ത്രീകളിൽ അനുഗ്രഹീതയാണ്‌. നിന്റെ ഉദരഫലവും അനുഗ്രഹീതം. എന്റെ കർത്താവിന്റെ അമ്മ എന്റെ അടുത്ത് വരാനുള്ള ഭാഗ്യം എനിക്ക് എവിടെനിന്ന്? ഇതാ, നിന്റെ അഭിവാദനസ്വരം എന്റെ ചെവികളിൽ പതിച്ചപ്പോൾ ശിശു എന്റെ ഉദരത്തിൽ സന്തോഷത്താൽ കുതിച്ചുചാടി. കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ നിരവേറുമെന്ന് വിശ്വസിച്ചവൾ ഭാഗ്യവതി."  (ലൂക്കാ 1:39-45) ചിന്ത  പരിശുദ്ധഅമ്മയെ അനുഗ്രഹീത എന്നഭിസംബോധന ചെയ്താണ് എലിസബത്ത്‌ തന്റെ ഭവനത്തിലേക്ക്‌ സ്വീകരിക്കുന്നത്. ദൈവമാതാവാകുവാൻ ഭാഗ്യം ലഭിച്ച കന്യാമറിയത്തിനു ആ അഭിസംബോധന തികച്ചും യോജിച്ചതാണ്‌താനും. എന്നാൽ, ദൈവത്തിന്റെ പ്രത്യേകമായ അനുഗ്രഹത്തിന് അർഹയായശേഷം അമ്മ ഒട്ടേറെ വേദനനിറഞ്ഞ അനുഭവങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. അവിവാഹിത ആയിരിക്കെ ഗർഭം ധരിച്ചതിലുണ്ടായ മാനസ്സികക്ലേശം മ...

വീണ്ടെടുക്കപ്പെടേണ്ട കാഴ്ചശക്തി

" അവർ ജറീക്കോയിലെത്തി. അവൻ ശിഷ്യരോടും വലിയൊരു ജനാവലിയോടുംകൂടെ ജറീക്കോ വിട്ടുപോകുന്പോൾ തിമെയൂസിന്റെ പുത്രനായ ബർതിമേയൂസ് എന്ന അന്ധയാചകൻ വഴിയരുകിൽ ഇരിപ്പുണ്ടായിരുന്നു. നസറായനായ യേശുവാണ് പോകുന്നതെന്നറിഞ്ഞപ്പോൾ അവൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: ദാവീദിന്റെ പുത്രനായ യേശുവേ, എന്നിൽ കനിയണമേ! നിശബ്ദനായിരിക്കുവാൻ പറഞ്ഞുകൊണ്ട് പലരും അവനെ ശകാരിച്ചു. എന്നാൽ, അവൻ കൂടുതൽ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: ദാവീദിന്റെ പുത്രാ, എന്നിൽ കനിയണമേ! യേശു പെട്ടെന്ന് നിന്നിട്ട് പറഞ്ഞു: അവനെ വിളിക്കുക. അവർ അന്ധനെ വിളിച്ചു അവനോടു പറഞ്ഞു: ധൈര്യമായിരിക്കൂ; എഴുന്നേൽക്കുക; യേശു നിന്നെ വിളിക്കുന്നു. അവൻ പുറങ്കുപ്പായം ദൂരെയെറിഞ്ഞ്‌, കുതിച്ചുച്ചാടി യേശുവിന്റെ അടുത്തെത്തി. യേശു ചോദിച്ചു: ഞാൻ നിനക്കുവേണ്ടി എന്ത് ചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്? അന്ധൻ അവനോട് പറഞ്ഞു: ഗുരോ, എനിക്ക് കാഴ്ച വീണ്ടുകിട്ടണം. യേശു പറഞ്ഞു: നീ പൊയ്കൊള്ളുക, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. തൽക്ഷണം അവനു കാഴ്ച ലഭിച്ചു. അവൻ യേശുവിനെ അനുഗമിച്ചു. " (മർക്കോസ് 10:46-52) ചിന്ത  എന്തിനാണ് യേശു ബർതിമേയൂസ് എന്ന ആ അന്ധനോട്‌ അവന്റെ ആഗ്രഹമെന്താണെന്ന് ച...

വാക്കുകളുടെ വില

"ഒന്നുകിൽ വൃക്ഷം നല്ലത്, ഫലവും നല്ലത്. അല്ലെങ്കിൽ വൃക്ഷം ചീത്ത, ഫലവും ചീത്ത. എന്തെന്നാൽ, ഫലത്തിൽനിന്നാണ് വൃക്ഷത്തെ മനസ്സിലാക്കുന്നത്‌. അണലിസന്തതികളെ! ദുഷ്ടരായിരിക്കെ നല്ല കാര്യങ്ങൾ പറയാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? ഹൃദയത്തിന്റെ നിറവിൽ നിന്നാണല്ലോ അധരം സംസാരിക്കുന്നത്. നല്ല മനുഷ്യൻ നന്മയുടെ ഭാണ്ടാരത്തിൽനിന്ന് നന്മ പുറപ്പെടുവിക്കുന്നു. ദുഷ്ടനാകട്ടെ തിന്മയുടെ ഭാണ്ടാരത്തിൽനിന്ന് തിന്മ പുറപ്പെടുവിക്കുന്നു. ഞാൻ നിങ്ങളോട് പറയുന്നു: മനുഷ്യർ പറയുന്ന ഓരോ വ്യർത്ഥവാക്കിനും വിധിദിവസത്തിൽ കണക്കു കൊടുക്കേണ്ടി വരും. നിന്റെ വാക്കുകളാൽ നീ നീതീകരിക്കപ്പെടും; നിന്റെ വാക്കുകളാൽ നീ കുറ്റം വിധിക്കപ്പെടുകയും ചെയ്യും." (മത്തായി 12:33-37) ചിന്ത  ശബ്ദാനമയമായ ഒരു ലോകത്തിലാണ് നാമിന്നു ജീവിക്കുന്നത്; നിശ്ശബ്ധത എന്നത് നമുക്കിന്നു തികച്ചും അന്യമാണ്. ആധുനിക സാങ്കേതികവിദ്യകളുപയോഗിച്ചു ഒട്ടേറെപ്പേരുമായി  നിരന്തരം ആശയവിനിമയം നടത്തുക എന്നതാണ് പുതിയ പ്രവണത. വാർത്തകളും മറ്റ് വിശേഷങ്ങളും മറ്റാരിലും മുൻപേ വെളിപ്പെടുത്താൻ ലോകമിന്ന് വ്യഗ്രത കൂട്ടുകയാണ്. ഇതുകൊണ്ടുതന്നെ പലപ്പോഴും കേൾക്കുന്ന വാർത്തകളുടെ യഥാർത്ഥ്...

വചനമാകുന്ന വിത്ത്

"അവൻ പറഞ്ഞു: ദൈവരാജ്യം, ഒരുവൻ ഭൂമിയിൽ വിത്തു വിതയ്ക്കുന്നതിനു സദൃശ്യം. അവൻ രാവും പകലും ഉറങ്ങിയും ഉണർന്നും കഴിയുന്നു. അവൻ അറിയാതെതന്നെ വിത്തുകൾ പൊട്ടിമുളച്ചു വളരുന്നു: ആദ്യം ഇല, പിന്നെ കതിർ, തുടർന്ന് കതിരിൽ ധാന്യമണികൾ - ഇങ്ങനെ ഭൂമി ഫലം പുറപ്പെടുവിക്കുന്നു. ധാന്യം വിളയുന്പോൾ കൊയ്ത്തിനു കാലമാകുന്നതുകൊണ്ട് അവൻ അരിവാൾ വയ്ക്കുന്നു." (മർക്കോസ് 4: 26-29) ചിന്ത  യേശു തന്റെ പരസ്യജീവിതകാലത്ത് വളരെ ചുരുങ്ങിയ  സ്ഥ ലങ്ങളിലൂടെ മാത്രമേ സഞ്ചരിച്ചിട്ടുള്ളൂ, വളരെ കുറച്ചുപേർക്ക്‌ മാത്രമേ യേശുവിനെപ്പറ്റി അറിയാമായിരുന്നുള്ളൂ, അറിയാവുന്നവരിൽ ചെറിയൊരു ശതമാനം മാത്രമേ യേശുവിനെ കർത്താവായി അംഗീകരിച്ചുള്ളൂ. ആയിരക്കണക്കിന് വർഷത്തെ മാനവരാശിയുടെ കാത്തിരിപ്പിനുള്ള ഉത്തരമാണ് യേശു - മനുഷ്യനായി അവതരിച്ച ദൈവം. വെറുമൊരു വഴിയോര പ്രാസംഗികനായി ജീവിച്ച യേശുവിന്റെ വചനം ഇന്നെങ്ങിനെയാണ് ലോകം മുഴുവനും വ്യാപിച്ചത്? ഏശയ്യാ പ്രവാചകനിലൂടെ ദൈവവചനത്തിന്റെ ശക്തി ദൈവം നമുക്ക് വെളിപ്പെടുത്തിതരുന്നുണ്ട്. "മഞ്ഞും മഴയും ആകാശത്തുനിന്നും വരുന്നു; അങ്ങോട്ട്‌ മടങ്ങാതെ ഭൂമിയെ നനയ്ക്കുന്നു. അത് സസ്യങ്ങൾ മുളപ്പിച്ച് ഫലം നൽകി, വി...

ദാസനായ യജമാനൻ

"യേശു അവരെ അടുത്ത് വിളിച്ചു പറഞ്ഞു: വിജാതീയരുടെ ഭരണകർത്താക്കൾ അവരുടെമേൽ യജമാനത്വം പുലർത്തുന്നു എന്നും അവരുടെ പ്രമാണികൾ അവരുടെമേൽ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങൾക്കറിയാമല്ലോ. എന്നാൽ, നിങ്ങളുടെയിടയിൽ അങ്ങനെയാകരുത്. നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷകൻ ആയിരിക്കണം. നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ദാസനുമായിരിക്കണം. മനുഷ്യപുത്രൻ വന്നിരിക്കുന്നത്, ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവൻ അനേകർക്കുവേണ്ടി മോചനദ്രവ്യമായി നല്കാനുമത്രേ." (മാർക്കോസ് 10: 42-45) ചിന്ത   അധികാരങ്ങളും പദവികളും വഹിക്കുന്നവരിൽ നിന്ന് ദൈവം എന്താണ് ആഗ്രഹിക്കുന്നത്? നാമെല്ലാവരും ഒരർത്ഥത്തിൽ അധികാരികളാണ്. നമ്മുടെ അധികാരപരിധിയിൽ വലിപ്പചെറുപ്പങ്ങളുണ്ടാവാം. പക്ഷെ, ആർക്കെങ്കിലും മേലെ എന്തിനെങ്കിലും മേലെ അഞ്ജാശക്തി ഉള്ളവരാണ് നാമെല്ലാവരും. പ്രപഞ്ചത്തിലുള്ള സകലതിനും മീതെ ദൈവം നമുക്ക് അധികാരം നൽകിയിരിക്കുന്നതായി ഉൽപ്പത്തി പുസ്തകത്തിലും കാണാവുന്നതാണ് (ഉൽപത്തി  1:28). എന്താണ് ഈ അധികാരങ്ങളുടെയെല്ലാം അർഥം?  ഈ ഭൂമിയിൽ ലൗകീകമായ ഒരു രാജ്യം യേശു പടുത്തുയർത...

പാപിനിക്കു മോചനം

"ഫരിസേയരിൽ ഒരുവൻ തന്നോടോത്തു ഭക്ഷണം കഴിക്കാൻ അവനെ ക്ഷണിച്ചു. യേശു അവന്റെ വീട്ടിൽ പ്രവേശിച്ച് ഭക്ഷണത്തിനിരുന്നു. അപ്പോൾ ആ പട്ടണത്തിലെ പാപിനിയായ ഒരുവൾ ഫരിസേയന്റെ വീട്ടിൽ അവൻ ഭക്ഷണത്തിനിരിക്കുന്നു എന്നറിഞ്ഞ്, ഒരു വെണ്‍കൽഭരണി നിറയെ സുഗന്ധ തൈലവുമായി അവിടെ വന്നു. അവൾ അവന്റെ പിന്നിൽ പാദത്തിനരികെ കരഞ്ഞുകൊണ്ട്‌ നിന്നു. കണ്ണീരുകൊണ്ട് അവൾ അവന്റെ പാദങ്ങൾ കഴുകുകയും തലമുടികൊണ്ടു തുടയ്ക്കുകയും ചുംബിക്കുകയും  സുഗന്ധ തൈലം പൂശുകയും ചെയ്തു. അവനെ ക്ഷണിച്ച ആ ഫരിസേയൻ ഇതുകണ്ട് സ്വഗതമായി പറഞ്ഞു: ഇവൻ പ്രവാചകൻ ആണെങ്കിൽ തന്നെ സ്പർശിക്കുന്ന സ്ത്രീ ആരെന്നും ഏതു തരക്കാരി എന്നും അറിയുമായിരുന്നു. ഇവൾ ഒരു പാപിനി ആണല്ലോ. യേശു അവനോടു പറഞ്ഞു: ശിമയോനെ, എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്. ഗുരോ, അരുളിചെയ്താലും എന്നവൻ പറഞ്ഞു. ഒരു ഉത്തമർണ്ണന് രണ്ടു കടക്കാർ ഉണ്ടായിരുന്നു. ഒരുവൻ അഞ്ഞൂറും മട്ടവാൻ അൻപതും ദനാറാ കടപ്പെട്ടിരുന്നു. വീട്ടാൻ കഴിവില്ലാത്തതുകൊണ്ട് ഇരുവർക്കും അവൻ ഇളച്ചുകൊടുത്തു. ആ രണ്ടു പേരിൽ ആരാണ് അവനെ കൂടുതൽ സ്നേഹിക്കുക? ശിമയോൻ മറുപടി പറഞ്ഞു: ആർക്ക് അവൻ കൂടുതൽ ഇളവു ചെയ്തോ അവൻ എന്ന് ഞാൻ വിചാരിക്കുന്നു. അവൻ പറഞ്...