പോസ്റ്റുകള്‍

സത്യം പറയുന്നവനെ തള്ളിയിടരുത്

tbip Xm³ hfÀ¶ kvYeamb \kd¯n h¶p. ]Xnhpt]mse Hcp km_¯pZnhkw Ah³ AhcpsS kn\tKmKn {]thin¨v hmbn¡m³ Fgpt¶äp\n¶p. Gi¿m {]hmNIs³d ]pkvXIw Ah\p \ÂIs¸«p. ]pkvXIw Xpd¶t¸mÄ C{]Imcw FgpXnbncn¡p¶Xv Ah³ Iïp: IÀ¯mhns³d BXvamhv Fs³d ta Dïv. Zcn{Zsc kphntijw Adnbn¡m³ AhnSp¶v Fs¶ A`ntjIw sNbvXncn¡p¶p. _\v[nXÀ¡v tamN\hpw A\v[À¡p ImgvNbpw ASn¨aÀ¯s¸«hÀ¡p kzmX{´yhpw IÀ¯mhn\p kzoImcyamb hXvkchpw{]Jym]n¡m³ AhnSp¶v Fs¶ Ab¨ncn¡p¶p. ]pkvXIw AS¨p ip{iqjIs\ GÂ]n¨Xn\ptijw Ah³ Ccp¶p. kn\tKmKn Dïmbncp¶ FÃmhcpw Ahs\ Däpt\m¡ns¡mïncp¶p. Ah³ AhtcmSp ]dbm³ XpS§n. \n§Ä tI«ncns¡¯s¶ C¶v Cu Xncpshgp¯p \ndthdnbncn¡p¶p. FÃmhcpw Ahs\¸än {]iwkn¨p ]dbpIbpw Ahs³d \mhnÂ\n¶p ]pds¸« Ir]mhNkvkptI«v AZv`pXs¸SpIbpw sNbvXp. Ch³ tPmk^ns³d aI\tà F¶v AhÀ tNmZn¨p. Ah³ AhtcmSp ]dªp: sshZym, \ns¶¯s¶ kpJs¸Sp¯pI F¶ sNmÃv DZv[cn¨psImïv XoÀ¨bmbpw \n§Ä Ft¶mSv I^ÀWman \o sNbvX AZv`pX§Ä ChnsS \ns³d kz´w kvYe¯pw sN¿pI F¶p ]dbpw. F¶mÂ, kXyambn Rm³ \n§tfmSp ]dbp¶p, Hcp {]hmNI\pw kz´w \m«n kzoIcn¡s¸Sp¶nÃ. kXyambn Rm³ \n§tfmSp ]dbp¶p: Genbm{]hmNIs³...

നിങ്ങൾ ആവശ്യത്തിനു എണ്ണ കരുതിവച്ചിട്ടുണ്ടോ?

"സ്വർഗ്ഗരാജ്യം, വിളക്കുമെടുത്ത്‌ മണവാളനെ എതിരേൽക്കാൻ പുറപ്പെട്ട പത്തു കന്യകമാർക്കു സദൃശ്യം. അവരിൽ അഞ്ചുപേർ വിവേകശൂന്യരും അഞ്ചുപേർ വിവേകമതികളുമായിരുന്നു. വിവേകശൂന്യകൾ വിളക്കെടുത്തപ്പോൾ എണ്ണ കരുതിയില്ല. വിവേകവതികളാവട്ടെ വിളക്കുകളോടൊപ്പം പാത്രങ്ങളിൽ എണ്ണയും എടുത്തിരുന്നു. മണവാളൻ വരാൻ വൈകി. ഉറക്കം വരുകയാൽ കന്യകകൾ കിടന്നുറങ്ങി. അർദ്ധരാത്രിയിൽ, ഇതാ, മണവാളൻ! പുറത്തു വന്ന് അവനെ എതിരേൽക്കുവിൻ എന്ന് ആർപ്പുവിളിയുണ്ടായി. ആ കന്യകമാരെല്ലാം ഉണർന്ന് വിളക്കുകൾ തെളിച്ചു. വിവേകശൂന്യകൾ വിവേകവതികളോട് പറഞ്ഞു: ഞങ്ങളുടെ വിളക്കുകൾ അണഞ്ഞു പോകുന്നതിനാൽ നിങ്ങളുടെ എണ്ണയിൽ കുറേ ഞങ്ങൾക്കു തരിക. വിവേകവതികൾ മറുപടി പറഞ്ഞു: ഞങ്ങൾക്കും നിങ്ങൾക്കും മതിയാകാതെ വരുമെന്നതിനാൽ നിങ്ങൾ വില്പനക്കാരുടെ അടുത്തു പോയി വാങ്ങിക്കൊള്ളുവിൻ. അവർ വാങ്ങാൻ പോയപ്പോൾ മണവാളൻ വന്നു. ഒരുങ്ങിയിരുന്നവർ അവനോടൊത്തു വിവാഹവിരുന്നിന് അകത്തു പ്രവേശിച്ചു; വാതിൽ അടയ്ക്കപ്പെടുകയും ചെയ്തു. പിന്നീടു മറ്റു കന്യകമാർ വന്ന്, കർത്താവേ, കർത്താവേ, ഞങ്ങൾക്കു തുറന്നു തരേണമേ എന്ന് അപേക്ഷിച്ചു. അവൻ പ്രതിവചിച്ചു: സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഞാൻ നിങ്ങളെ അറിയുക...

വെള്ളയടിച്ച കുഴിമാടങ്ങൾ

"കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങൾക്ക് ദുരിതം! നിങ്ങൾ വെള്ളയടിച്ച കുഴിമാടങ്ങൾക്ക് സദൃശ്യരാണ്. അവ പുറമേ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്ക്കുള്ളിൽ മരിച്ചവരുടെ അ സ്ഥി കളും സർവവിധ മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു. അതുപോലെ, ബാഹ്യമായി മനുഷ്യർക്ക്‌ നല്ലവരായി കാണപ്പെടുന്ന നിങ്ങൾ ഉള്ളിൽ കാപട്യവും അനീതിയും നിറഞ്ഞവരാണ്. കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങൾക്കു ദുരിതം! നിങ്ങൾ പ്രവാചകന്മാർക്കു ശവകുടീരങ്ങൾ നിർമ്മിക്കുകയും നീതിമാന്മാരുടെ സ്മാരകങ്ങൾ അലങ്കരിക്കുകയും ചെയ്തുകൊണ്ടു പറയുന്നു, ഞങ്ങൾ ഞങ്ങളുടെ പിതാക്കന്മാരുടെ കാലത്ത് ജീവിച്ചിരുന്നെങ്കിൽ പ്രവാചകന്മാരുടെ രക്തത്തിൽ അവരോടുകൂടെ പങ്കാളികളാകുമായിരുന്നില്ല എന്ന്. അങ്ങനെ നിങ്ങൾ പ്രവാചകന്മാരെ വധിച്ചവരുടെ സന്താനങ്ങളാണെന്നു നിങ്ങൾക്കുതന്നെ എതിരായി സാക്ഷ്യം നൽകുന്നു. നിങ്ങളുടെ പിതാക്കന്മാരുടെ ചെയ്തികൾ നിങ്ങൾ പൂർത്തിയാക്കുവിൻ." (മത്തായി 23:27-32) വിചിന്തനം  ദൈവത്തിന്റെ പേരുപയോഗിച്ചു സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഉൽസുകരായിരുന്നു നിയമജ്ഞരും ഫരിസേയരും. തങ്ങൾക്കു പ്രയോജനമുള്ളവരെ സംരക്ഷിക്കുന്നതിനായും ഇഷ്ടമില്ലാത്തവരെ ...

അന്ധനായ വഴികാട്ടി

"കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങൾക്കു ദുരിതം! നിങ്ങൾ തുളസി, ചതകുപ്പ, ജീരകം എന്നിവയ്ക്ക് ദശാംശം കൊടുക്കുകയും നിയമത്തിലെ ഗൌരവമേറിയ കാര്യങ്ങളായ നീതി, കാരുണ്യം, വിശ്വസ്തത എന്നിവ അവഗണിക്കുകയും ചെയ്യുന്നു. ഇവയാണ് നിങ്ങൾ ചെയ്യേണ്ടിയിരുന്നത് - മറ്റുള്ളവ അവഗണിക്കാതെ തന്നെ. അന്ധരായ മാർഗ്ഗദർശികളേ, കൊതുകിനെ അരിച്ചു നീക്കുകയും ഒട്ടകത്തെ വിഴുങ്ങുകയും ചെയ്യുന്നവരാണ് നിങ്ങൾ! കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങൾക്കു ദുരിതം! നിങ്ങൾ പാനപാത്രത്തിന്റെയും ഭക്ഷണപാത്രത്തിന്റെയും പുറം വെടിപ്പാക്കുന്നു; എന്നാൽ, അവയുടെ ഉള്ള് കവർച്ചയും ആർത്തിയുംകൊണ്ട് നിറഞ്ഞിരിക്കുന്നു." (മത്തായി 23:23-26) വിചിന്തനം  ഒട്ടേറെ നിയമങ്ങളും നിർദ്ദേശങ്ങളും നമ്മുടെ അനുദിന ജീവിതത്തെ നിയന്ത്രിക്കുന്ന ഒരു ലോകത്താണ്‌ നാമെല്ലാം ജീവിക്കുന്നത്. സ്വാതന്ത്ര്യം അഭിലഷിക്കുന്ന നമുക്ക് പലപ്പോഴും സ്വതന്ത്രലോകത്തിലെ ഈ ചട്ടങ്ങൾ അനാവശ്യ തടസ്സങ്ങളായി അനുഭവപ്പെടാറുമുണ്ട്. പലപ്പോഴും ഇതിനു കാരണം ആ നിയമങ്ങളിലൂടെ സമൂഹം നമ്മിൽനിന്നും എന്താഗ്രഹിക്കുന്നു എന്ന് നമുക്ക് ഗ്രഹിക്കാൻ സാധിക്കാതെ വരുന്നതാണ്. ദൈവകല്പനകളുടെ ക...

ഉള്ളവന് വീണ്ടും ലഭിക്കും

"ഒരുവൻ യാത്ര പുറപ്പെടുന്നതിനുമുന്പ് ഭൃത്യന്മാരെ വിളിച്ച് തന്റെ സന്പത്ത് അവരെ ഭരമേല്പിച്ചതുപോലെയാണ് സ്വർഗ്ഗരാജ്യം. അവൻ ഓരോരുത്തരുടെയും കഴിവനുസരിച്ച് ഒരുവന് അഞ്ചു താലന്തും മറ്റൊരുവന് രണ്ടും വേറൊരുവന് ഒന്നും കൊടുത്തശേഷം യാത്ര പുറപ്പെട്ടു. അഞ്ചു താലന്ത് ലഭിച്ചവൻ ഉടനെപോയി വ്യാപാരം ചെയ്ത് അഞ്ചു താലന്തുകൂടി സന്പാദിച്ചു. രണ്ടു താലന്തു കിട്ടിയവനും രണ്ടുകൂടി നേടി. എന്നാൽ ഒരു താലന്തു ലഭിച്ചവൻ പോയി നിലം കുഴിച്ച് യജമാനന്റെ പണം മറച്ചുവച്ചു. ഏറെക്കാലത്തിനുശേഷം ആ ഭൃത്യൻമാരുടെ യജമാനൻ വന്ന് അവരുമായി കണക്കുതീർത്തു. അഞ്ചു താലന്ത് കിട്ടിയവൻ വന്ന്, അഞ്ചുകൂടി സമർപ്പിച്ച്‌, യജമാനനേ, നീ എനിക്ക് അഞ്ചു താലന്താണല്ലോ നല്കിയത്. ഇതാ, ഞാൻ അഞ്ചുകൂടി സന്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു. യജമാനൻ പറഞ്ഞു: കൊള്ളാം, നല്ലവനും വിശ്വസ്തനുമായ  ഭൃത്യാ,   അല്പകാര്യങ്ങളിൽ വിശ്വസ്തനായിരുന്നതിനാൽ അനേകകാര്യങ്ങൾ നിന്നെ ഞാൻ ഭരമേൽപ്പിക്കും. നിന്റെ യജമാനന്റെ സന്തോഷത്തിലേക്ക് നീ പ്രവേശിക്കുക. രണ്ടു താലന്തു കിട്ടിയവനും വന്നുപറഞ്ഞു: യജമാനനേ, നീ എനിക്ക് രണ്ടു താലന്താണല്ലോ നല്കിയത്. ഇതാ, ഞാൻ രണ്ടുകൂടി സന്പാദിച്ചിരിക്കുന്നു. യജമാനൻ പറഞ...

കലപ്പയിൽ കൈവച്ചിട്ടു പിന്തിരിഞ്ഞു നോക്കരുത്

"അവർ പോകുംവഴി ഒരുവൻ അവനോടു പറഞ്ഞു: നീ എവിടെപ്പോയാലും ഞാൻ നിന്നെ അനുഗമിക്കും. യേശു പറഞ്ഞു: കുറുനരികൾക്ക് മാളങ്ങളും ആകാശത്തിലെ പക്ഷികൾക്ക് കൂടുകളും ഉണ്ട്; മനുഷ്യപുത്രനു തലചായ്ക്കാൻ ഇടമില്ല. അവൻ വേറൊരുവനോട് പറഞ്ഞു: എന്നെ അനുഗമിക്കുക. അവൻ പറഞ്ഞു: കർത്താവേ, ഞാൻ ആദ്യം പോയി എന്റെ പിതാവിനെ സംസ്കരിക്കാൻ അനുവദിച്ചാലും. അവൻ പറഞ്ഞു: മരിച്ചവർ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ. നീ പോയി ദൈവരാജ്യം പ്രസംഗിക്കുക. മറ്റൊരുവൻ പറഞ്ഞു: കർത്താവേ, ഞാൻ നിന്നെ അനുഗമിക്കാം; പക്ഷേ, ആദ്യം പോയി എന്റെ വീട്ടുകാരോടു വിടവാങ്ങാൻ അനുവദിക്കണം. യേശു പറഞ്ഞു: കലപ്പയിൽ കൈവച്ചിട്ടു പിന്തിരിഞ്ഞു നോക്കുന്ന ഒരുവനും സ്വർഗ്ഗരാജ്യത്തിനു യോഗ്യനല്ല." (ലൂക്കാ 9:57-62) വിചിന്തനം  തന്റെ പരസ്യജീവിതകാലത്ത് യേശുവിന്റെ പ്രധാന ദൌത്യങ്ങളിലൊന്ന് പിതാവായ ദൈവത്തിന്റെ വിളഭൂമിയിലേക്ക് വേലക്കാരെ കണ്ടെത്തുക എന്നതായിരുന്നു. ദൈവരാജ്യമാകുന്ന സുവിശേഷം ലോകമെന്പാടുമെത്തിക്കാൻ, അതുവഴി വിളഭൂമിയിലെ പാകമെത്തിയ ഫലങ്ങളെല്ലാം ദൈവത്തിന്റെ കലവറയിലേക്ക് ശേഖരിക്കുവാനായി ഈശോ ഒട്ടേറെപ്പേരെ തന്നെ അനുഗമിക്കുന്നതിനായി വിളിക്കുന്നുണ്ട്. യേശുവിനെ അനുഗമിക്കുവാൻ ...

അടഞ്ഞ വാതിൽക്കൽ മുട്ടിവിളിക്കുന്നവർ

" പട്ടണങ്ങളിലും ഗ്രാമങ്ങളിലും പഠിപ്പിച്ചുകൊണ്ട് അവൻ ജറുസലേമിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഒരുവൻ അവനോടു ചോദിച്ചു: കർത്താവേ, രക്ഷ പ്രാപിക്കുന്നവർ ചുരുക്കമാണോ? അവൻ അവരോടു പറഞ്ഞു: ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാൻ പരിശ്രമിക്കുവിൻ. ഞാൻ നിങ്ങളോടു പറയുന്നു, അനേകംപേർ പ്രവേശിക്കുവാൻ ശ്രമിക്കും. എന്നാൽ അവർക്കു സാധിക്കുകയില്ല. വീട്ടുടമ സ്ഥ ൻ എഴുന്നേറ്റ്, വാതിൽ അടച്ചുകഴിഞ്ഞാൽ പിന്നെ നിങ്ങൾ പുറത്തുനിന്ന്, കർത്താവേ, ഞങ്ങൾക്കു തുറന്നു തരണമേ എന്നുപറഞ്ഞ് വാതിൽക്കൽ മുട്ടാൻ തുടങ്ങും. അപ്പോൾ അവൻ നിങ്ങളോടു പറയും: നിങ്ങൾ എവിടെനിന്നാണെന്ന് ഞാൻ അറിയുന്നില്ല. അപ്പോൾ നിങ്ങൾ പറയും, നിന്റെ സാന്നിധ്യത്തിൽ ഞങ്ങൾ ഭക്ഷിക്കുകയും പാനം ചെയ്യുകയും ഞങ്ങളുടെ തെരുവുകളിൽ നീ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അവൻ പറയും: നിങ്ങൾ എവിടെനിന്നാണെന്നു ഞാൻ അറിയുന്നില്ല. അനീതി പ്രവർത്തിക്കുന്ന നിങ്ങൾ എന്നിൽനിന്ന് അകന്നുപോകുവിൻ. അബ്രാഹവും ഇസഹാക്കും യാക്കോബും സകല പ്രവാചകന്മാരും ദൈവരാജ്യത്തിൽ ഇരിക്കുന്നതായും നിങ്ങൾ പുറംതള്ളപ്പെടുന്നതായും കാണുന്പോൾ നിങ്ങൾ വിലപിക്കുകയും പല്ലിറുമ്മുകയും ചെയ്യും. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും ...