പോസ്റ്റുകള്‍

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

"അനന്തരം, കർത്താവ് വേറെ എഴുപത്തിരണ്ടു പേരെ തിരഞ്ഞെടുത്ത്, താൻ പോകാനിരുന്ന എല്ലാ പട്ടണങ്ങളിലേക്കും നാട്ടിൻപുറങ്ങളിലേക്കും ഈരണ്ടുപേരായി അവരെ തനിക്കുമുന്പേ അയച്ചു. അവൻ അവരോടു പറഞ്ഞു: കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം. അതിനാൽ കൊയ്ത്തിനു വേലക്കാരെ അയക്കാൻ കൊയ്ത്തിന്റെ നാഥനോട് നിങ്ങൾ പ്രാർത്ഥിക്കുവിൻ. പോകുവിൻ. ഇതാ, ചെന്നായ്ക്കളുടെ ഇടയിലേക്ക് കുഞ്ഞാടുകളെ എന്നപോലെ ഞാൻ നിങ്ങളെ അയക്കുന്നു. മടിശ്ശീലയോ സഞ്ചിയോ ചെരുപ്പോ നിങ്ങൾ കൊണ്ടുപോകരുത്. വഴിയിൽവച്ച് ആരെയും അഭിവാദനം ചെയ്യുകയും അരുത്. നിങ്ങൾ ഏതു വീട്ടിൽ പ്രവേശിച്ചാലും ആ വീടിനു സമാധാനം എന്ന് ആദ്യമേ ആശംസിക്കണം. സമാധാനത്തിന്റെ പുത്രൻ അവിടെയുണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അവനിൽ കുടികൊള്ളും. ഇല്ലെങ്കിൽ അതു നിങ്ങളിലേക്ക് തിരിച്ചുപോരും. അവരോടൊപ്പം ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തുകൊണ്ട് ആ വീട്ടിൽത്തന്നെ വസിക്കുവിൻ. വേലക്കാരൻ തന്റെ കൂലിക്ക് അർഹനാണല്ലോ. നിങ്ങൾ വീടുതോറും ചുറ്റിനടക്കരുത്. ഏതെങ്കിലും നഗരത്തിൽ നിങ്ങൾ പ്രവേശിക്കുകയും അവർ നിങ്ങളെ സ്വീകരിക്കുകയും ചെയ്യുന്പോൾ നിങ്ങൾക്ക് വിളന്പുന്നത് ഭക്ഷിക്കുവിൻ. അവിടെയുള്ള രോഗികളെ സുഖപ്പെടുത്തുവിൻ. ദൈവരാജ...

യേശുവിനെക്കുറിച്ച് കൂടുതലായി അറിയണം

"നമ്മുടെ ഇടയിൽ നിറവേറിയ കാര്യങ്ങളുടെ വിവരണം എഴുതാൻ അനേകം പേർ പരിശ്രമിച്ചിട്ടുണ്ടല്ലോ. അതാകട്ടെ ആദിമുതൽ തന്നെ വചനത്തിന്റെ ദൃക് സാക്ഷികളും ശുശ്രൂഷകന്മാരും ആയിരുന്നവർ നമുക്ക് ഏൽപ്പിച്ചു തന്നിട്ടുള്ളതനുസരിച്ചാണ്. അല്ലയോ, ശ്രേഷ്ടനായ തെയോഫിലോസ്, എല്ലാക്കാര്യങ്ങളും പ്രാരംഭം മുതല്ക്കേ സൂക്ഷ്മമായി പരിശോധിച്ചതിനു ശേഷം എല്ലാം ക്രമമായി നിനക്കെഴുതുന്നത് ഉചിതമാണെന്നു എനിക്കും തോന്നി. അത് നിന്നെ പഠിപ്പിച്ചിട്ടുള്ള വചനങ്ങളുടെ വിശ്വസ്തതയെക്കുറിച്ച് നിനക്ക് ബോദ്ധ്യം വരാനാണ്." (ലൂക്കാ 1:1-4) വിചിന്തനം  കർത്താവായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ നാല് ര ച യിതാക്കളിൽ ഒരാളായ വി. ലൂക്കായുടെ സുവിശേഷത്തിന്റെ ആരംഭ ഭാഗമാണ് ഇന്നത്തെ വചനഭാഗം. നാലു സുവിശേഷകരിൽ യേശുവുമായി നേരിട്ട് പരിചയം ഇല്ലാതിരുന്ന ഏകയാളാണ് ലൂക്കാ. വിജാതീയരായ മാതാപിതാകളിൽനിന്നും ജനിച്ച ലൂക്കായാണ് യഹൂദനല്ലാത്ത ഏക സുവിശേഷകനും. പൌലോസ് ശ്ലീഹായുടെ സ്നേഹിതനും സന്തത സഹചാരിയും ആയിരുന്നു ലൂക്കാ. തനിക്കറിവില്ലാത്ത കാര്യങ്ങൾ എഴുതുന്നതിനുമുന്പ് എല്ലാം സൂക്ഷ്മമായി പരിശോധിക്കണമെന്ന് ആഗ്രഹിച്ച സുവിശേഷകൻ, അക്കാലത്ത് യേശുവിനെക്കുറിച്ച് ലഭ്യമായിരു...

എന്നെ അനുഗമിക്കുവിൻ

"അവൻ ഗലീലിക്കടൽതീരത്തുകൂടെ കടന്നുപോകുന്പോൾ ശിമയോനെയും അവന്റെ സഹോദരൻ അന്ത്രയോസിനെയും കണ്ടു. മീൻപിടുത്തക്കാരായ അവർ കടലിൽ വലയെറിയുകയായിരുന്നു. യേശു അവരോടു പറഞ്ഞു: എന്നെ അനുഗമിക്കുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും. ഉടനെ വലയുപേക്ഷിച്ച്, അവർ അവനെ അനുഗമിച്ചു. കുറച്ചുദൂരം കൂടി പോയപ്പോൾ സെബെദിയുടെ പുത്രനായ യാക്കോബിനെയും അവന്റെ സഹോദരൻ യോഹന്നാനെയും കണ്ടു. അവർ വഞ്ചിയിലിരുന്നു വലയുടെ കേടുപോക്കുകയായിരുന്നു. ഉടനെ അവൻ അവരെയും വിളിച്ചു. അവർ പിതാവായ സെബെദിയെ സേവകരോടൊപ്പം വള്ളത്തിൽ വിട്ട് അവനെ അനുഗമിച്ചു." (മർക്കോസ് 1:16-20) വിചിന്തനം   ഈശോ തന്റെ ആദ്യത്തെ നാലു ശിഷ്യന്മാരെ വിളിക്കുന്നതാണ് ഇന്നത്തെ വചനഭാഗം. തങ്ങളുടെ ജീവിതവ്യാപാരങ്ങളിൽ മുഴുകിയിരുന്ന ആ നാലുപേരും ഈശോയുടെ വിളി കേട്ടമാത്രയിൽ അവർക്കുണ്ടായിരുന്നതെല്ലാം ഉപേക്ഷിച്ച് അവനെ അനുഗമിച്ചു. ദൈവത്തിനു ഹൃദയത്തിൽ പ്രഥമസ്ഥാനം നൽകാൻ കഴിയാത്ത ഒരാൾക്കും ഈശോയെ അനുഗമിക്കാൻ സാധിക്കുകയില്ല. തങ്ങൾക്കുള്ളവരെയും ഉള്ളവയുമെല്ലാം ഉപേക്ഷിച്ച് യേശുവിനെ പിന്തുടരുവാനുള്ള വിളി എല്ലാവർക്കുമുള്ളതല്ല. ബന്ധുമിത്രാദികൾക്കൊപ്പം ജീവിക്കുന്പോഴും സന്പന്നതയുട...

ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ അവസാനത്തവൻ ആകണം

"അവർ പിന്നീട് കഫർണാമിൽ എത്തി. അവൻ വീട്ടിലായിരിക്കുന്പോൾ അവരോടു ചോദിച്ചു: വഴിയിൽവച്ച് എന്തിനെക്കുറിച്ചാണ് നിങ്ങൾ തമ്മിൽ തർക്കിച്ചിരുന്നത്? അവർ നിശ്ശബ്ദരായിരുന്നതേയുള്ളൂ. കാരണം, തങ്ങളിൽ ആരാണ് വലിയവൻ എന്നതിനേക്കുറിച്ചാണ് വഴിയിൽവച്ച് അവർ തർക്കിച്ചത്. അവൻ ഇരുന്നിട്ട് പന്ത്രണ്ടുപേരെയും വിളിച്ചു പറഞ്ഞു: ഒന്നാമകനാകാൻ ആഗ്രഹിക്കുന്നവൻ അവസാനത്തവനും എല്ലാവരുടെയും ശുശ്രൂഷകനും ആകണം. അവൻ ഒരു ശിശുവിനെ എടുത്തു അവരുടെ മധ്യേ നിറുത്തി. അവനെ കരങ്ങളിൽ വഹിച്ചുകൊണ്ടു പറഞ്ഞു: ഇതുപോലുള്ള ഒരു ശിശുവിനെ എന്റെ നാമത്തിൽ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവൻ എന്നെയല്ല, എന്നെ അയച്ചവനെയാണ് സ്വീകരിക്കുന്നത്." (മർക്കോസ് 9:33-37) വിചിന്തനം  ഈശോ സുവിശേഷത്തിൽ പല അവസരങ്ങളിലായി തന്റെ പീഡാസഹനത്തെക്കുറിച്ചും കുരിശുമരണത്തെക്കുറിച്ചുമൊക്കെ ശിഷ്യർക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ, എന്നാൽ ശിഷ്യർക്ക് അക്കാര്യങ്ങൾ പൂർണ്ണമായും മനസ്സിലാക്കുവാൻ കഴിഞ്ഞിരുന്നില്ല. അവരുടെ ഭാവനകളിലെ ഈശോ ഇസ്രായേലിനെ അടിമത്തത്തിൽനിന്നും മോചിപ്പിച്ച്‌ ലൗകീകമായ ഒരു രാജ്യം ഭരിക്കുന്ന ഒരാളായിരുന്നു.  ഈശോ രാജ്യം സ...

നിത്യജീവന്റെ പാതയിലെ വഴിവിളക്കുകൾ

"ആരും വിളക്കുകൊളുത്തി കൊളുത്തി പാത്രംകൊണ്ടു മൂടുകയോ കട്ടിലിനടിയിൽ വയ്ക്കുകയോ ചെയ്യുന്നില്ല, മറിച്ച്, അകത്തുപ്രവേശിക്കുന്നവർക്ക് വെളിച്ചം കാണാൻ അത് പീഠത്തിന്മേൽ വയ്ക്കുന്നു. മറഞ്ഞിരിക്കുന്നതോന്നും വെളിപ്പെടാതിരിക്കുകയില്ല. അറിയപ്പെടാതെയും വെളിച്ചത്തുവരാതെയും ഇരിക്കുന്ന രഹസ്യവുമില്ല. ആകയാൽ, നിങ്ങൾ എപ്രകാരമാണ് കേൾക്കുന്നതെന്ന് സൂക്ഷിച്ചുകൊള്ളുവിൻ. എന്തെന്നാൽ, ഉള്ളവനു പിന്നെയും നല്കപ്പെടും; ഇല്ലാത്തവനിൽനിന്ന് ഉണ്ടെന്ന് അവൻ വിചാരിക്കുന്നതു കൂടെയും എടുക്കപ്പെടും." (ലൂക്കാ 8:16 - 18) വിചിന്തനം  വൈദ്യുതി ഉപയോഗിച്ച് വിളക്കുകൾ തെളിയിക്കുന്ന ഒരു കാലഘട്ടത്തിലും രണ്ടായിരം വർഷം മുന്പ് ഈശോ പറഞ്ഞ വിളക്കിന്റെ ഉപമ പ്രസക്തമാണ്. അന്ധകാരമുള്ളിടത്തു വിളക്കു കത്തിച്ചുവച്ചു അവിടം പ്രകാശമാനമാക്കുന്നത് മനുഷ്യൻ എക്കാലവും തുടർന്നുവരുന്ന ഒരു രീതിയാണ്. ഇപ്രകാരം കത്തുന്ന വിളക്കുകൾ നാമൊരിക്കലും ഒളിച്ചു വയ്ക്കാറില്ല. മുറിയുടെ മൂലയിലോ മേശയുടെ അടിയിലോ ഒന്നും അല്ല അത് നമ്മൾ അത് വയ്ക്കുന്നത്, കത്തിച്ച വിളക്ക് ഇപ്പോഴും എല്ലാവർക്കും പ്രകാശം ലഭിക്കാൻ ഉതകുന്നവിധത്തിൽ മുറിയുടെ നടുക്കോ, മറ്റുള്ളവയെക്കാളും ഉയര...

അവനെ കാണാൻ അവൻ ആഗ്രഹിച്ചു

"സംഭവിച്ചതെല്ലാം കേട്ട് ഹേറോദേസ് രാജാവ് പരിഭ്രാന്തനായി. എന്തെന്നാൽ, യോഹന്നാൻ മരിച്ചവരിൽ നിന്ന് ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു എന്നു ചിലരും, എലിയാ പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നു മറ്റു ചിലരും, പണ്ടത്തെ പ്രവാചകന്മാരിൽ ഒരുവൻ ഉയിർത്തുവന്നിരിക്കുന്നു എന്നു വേറെ ചിലരും പറഞ്ഞിരുന്നു. ഹേറോദേസ് പറഞ്ഞു: ഞാൻ യോഹന്നാനെ ശിരച്ചേദം ചെയ്തു. പിന്നെ ആരെക്കുറിച്ചാണ് ഞാൻ ഇക്കാര്യങ്ങൾ കേൾക്കുന്നത്? അവൻ ആരാണ്? അവനെ കാണാൻ ഹേറോദേസ് ആഗ്രഹിച്ചു." (ലൂക്കാ 9:7-9) വിചിന്തനം സുവിശേഷത്തിൽ പലയിടങ്ങളിൽ പലരും യേശുവിനെ കാണാൻ ആഗ്രഹിക്കുന്നുണ്ട്. യേശുവിന്റെ ജനനസമയത്ത് അവിടുത്തെ തിരഞ്ഞെത്തിയ ആട്ടിടയരും വിജ്ഞാനികളും മുതൽ യേശുവിനെ അന്വേഷിച്ച് മരത്തിൽ കയറിയ സക്കേവൂസ് വരെ ഒട്ടേറെപ്പേർ യേശുവിനെ നേരിൽ കാണുവാനും അവനെപ്പറ്റി കൂടുതൽ അറിയുവാനും ആഗ്രഹിച്ചവരാണ്. മറ്റാരിലും കാണാത്ത എന്തോ ഒരു പ്രത്യേകത യേശുവിൽ ഉണ്ടെന്നു മനസ്സിലാക്കി, അതെന്തെന്നു ഗ്രഹിക്കുവാനും, അതുവഴി അവിടുത്തെ കൂടുതൽ അറിയുവാനും ഉള്ള ആഗ്രഹം അവരിലെല്ലാം ഉണ്ടായിരുന്നു. ഇപ്രകാരം യേശുവിനെ അന്വേഷിച്ചവർ അവിടുത്തെ കണ്ടെത്തിയപ്പോൾ, ആ കണ്ടെത്തൽ അവരുടെ ജീവിതത്തിൽ ...

ദൈവത്തിന്റെ ബന്ധുക്കൾ

"അവന്റെ അമ്മയും സഹോദരരും അവനെ കാണാൻ വന്നു. എന്നാൽ, ജനക്കൂട്ടം നിമിത്തം അവന്റെ അടുത്ത് എത്താൻ കഴിഞ്ഞില്ല. നിന്റെ അമ്മയും സഹോദരരും നിന്നെ കാണാൻ ആഗ്രഹിച്ച് പുറത്തു നിൽക്കുന്നു എന്ന് അവർ അവനെ അറിയിച്ചു. അവൻ പറഞ്ഞു: ദൈവവചനം ശ്രവിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് എന്റെ അമ്മയും സഹോദരരും." (ലൂക്കാ 8:19-21) വിചിന്തനം  "മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല" (ഉൽപത്തി 2:18) എന്ന വാക്കുകളോടെയാണ് ദൈവം ആദിയിൽ ആദത്തിനു തുണയായി ഹവ്വയെ സൃഷ്ടിച്ചത്. ഇന്ന്, മാതാപിതാക്കന്മാരിലൂടെയും ബന്ധുമിത്രാദികളിലൂടെയും പടർന്നു പന്തലിച്ച ഒരു വൻവൃക്ഷമാണ് മനുഷ്യബന്ധങ്ങൾ. ഈ ബന്ധങ്ങളെ ദൈവം എത്രമാത്രം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നു എന്നതിന്റെ മകുടോടാഹരണമാണ് ഈശോയുടെ മാതാപിതാക്കളും ബന്ധുമിത്രാദികളും. പ്രായപൂർത്തിയായ ഒരു വ്യക്തിയായല്ല ദൈവം മനുഷ്യനായി രൂപമെടുത്തത്. മറ്റേതൊരു മനുഷ്യനെയുംപോലെ ഒരു സ്ത്രീയുടെ ഉദരത്തിൽ ശിശുവായി രൂപമെടുത്ത്‌, മനുഷ്യബന്ധങ്ങളുടെ തീവ്രതയും ഊഷ്മളതയും വാത്സല്യവും പിരിമുറുക്കങ്ങളും ഒക്കെ അനുഭവിച്ചാണ് ഈശോ വളർന്നത്. ഈശോയുടെ വ്യക്തിജീവിതത്തിലെ ഏറ്റവും പ്രധ...