പോസ്റ്റുകള്‍

നീതിക്കുവേണ്ടി പീഡനം ഏൽക്കുന്നവർ

"നീതിക്കുവേണ്ടി പീഡനം ഏൽക്കുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവരുടേതാണ്. എന്നെപ്രതി മനുഷ്യർ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങൾക്കെതിരെ വ്യാജ്യമായി പറയുകയും ചെയ്യുന്പോൾ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ ആനന്ദിച്ചാഹ്ലാദിക്കുവിൻ; സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങൾക്കു മുന്പുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ ഇപ്രകാരം പീ ഡി പ്പിച്ചിട്ടുണ്ട്." (മത്തായി 5:10-12) വിചിന്തനം  എട്ടാം ഭാഗം - സ്വർഗ്ഗരാജ്യത്തെപ്രതി പീഡനമേൽക്കുന്നവർ   നീതിയെക്കുറിച്ച് നാലാമത്തെ സുവിശേഷഭാഗ്യത്തിലും, സ്വർഗ്ഗരാജ്യം ആദ്യംതന്നെയും വാഗ്ദാനം ചെയ്ത ഈശോ, അവസാനത്തെ വാഗ്ദാനത്തെ തുടർന്നുള്ള രണ്ടു വാക്യങ്ങളിലൂടെ ഈ സൌഭാഗ്യത്തിനു കൂടുതൽ വ്യക്തത നൽകുന്നുണ്ട്. നമ്മൾ തുടക്കംമുതൽ അവലംബിച്ച മാർഗ്ഗമനുസരിച്ച്,  ഒന്ന് മറ്റൊന്നിന്റെ തുടർച്ച എന്ന രീതിയിൽ, ഈ എട്ടാമത്തെ സുവിശേഷഭാഗ്യത്തെക്കുറിച്ച് ധ്യാനിക്കുന്പോൾ വ്യക്തമാകുന്ന വസ്തുത, ഭൂമിയിൽ ദൈവത്തിന്റെ സമാധാനം സ്ഥാപിക്കാൻ ശ്രമിക്കുന്നവരാണ് അവഹേളിക്കപ്പെടുന്നതും പീഡിപ്പിക്കപ്പെടുന്നതും എന്നതാണ്. തന്റെ ഹൃദയത്തിലെ വിചാരങ്ങളെ...

സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ

" സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവപുത്രൻമാരെന്നു വിളിക്കപ്പെടും." (മത്തായി 5:9) വിചിന്തനം  ഏഴാം ഭാഗം - നമുക്കെങ്ങിനെയാണ് സമാധാനം സ്ഥാപിക്കാൻ സാധിക്കുക? സമാധാനം നമ്മെ എല്ലാവരെയും സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ, ഈ ലോകത്തിൽ സമാധാനം കാത്തുസൂക്ഷിക്കുന്നതിന് വ്യക്തികളും സമൂഹങ്ങളും രാഷ്ട്രങ്ങളും വളരെയധികം ശ്രദ്ധ ചെലുത്താറുമുണ്ട്. എന്നാൽ, സമാധാനം എന്നു കേൾക്കുന്പോൾ നമ്മുടെ മനസ്സിൽ പെട്ടെന്ന് ഓടിയെത്തുന്നത് അക്രമങ്ങളും യുദ്ധങ്ങളും ഇല്ലാത്ത അവസ്ഥയെയാണ്. പക്ഷേ, അതാണോ യഥാർത്ഥത്തിൽ സമാധാനം? പടനിലങ്ങളും രക്തപ്പുഴകളും മാത്രമാണോ സമാധാനത്തിനു അപവാദം? പോർവിളികളുടെയും യുദ്ധകോലാഹലങ്ങളുടെയും അഭാവത്തിലും സമാധാനം ഇല്ലെന്നു നിലവിളിക്കുന്നവരാണ് നമ്മിൽ അധികംപേരും. ലോകത്തിൽ സമാധാനം ഇല്ലെന്നും; അതുമൂലം, നമ്മുടെ സമൂഹത്തിലെ സമാധാനം നഷ്ടപ്പെട്ടുവെന്നും; അതിന്റെ ഫലമായി, നമ്മുടെ കുടുംബങ്ങളിൽ അസമാധാനം വർദ്ധിച്ചെന്നും; അവയെല്ലാം കൂടി നമ്മിലെ സമാധാനം കെടുത്തിക്കളഞ്ഞെന്നുമുള്ള പരാതി നമ്മുടെ അനുദിനജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയിരിക്കുന്നു. ഒരല്പം...

ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ

"ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും." (മത്തായി 5:8) വിചിന്തനം   ആറാം ഭാഗം - ഹൃദയമാകുന്ന ആത്മീയ നേത്രം   ബാഹ്യനേത്രങ്ങൾ ഉപയോഗിച്ച് ദൈവത്തെ അന്വേഷിക്കുന്നവർ മ ഠ യന്മാരാണ്; കാരണം, ഹൃദയം കൊണ്ടാണ് നമ്മൾ ദൈവത്തെ കാണുന്നത്,  എന്ന് വിശുദ്ധ ആഗസ്തീനോസ് പറയുന്നു. ഭാഷയുടെയും സംസ്കാരത്തിന്റെയും അതിർവരന്പുകളില്ലാതെ എല്ലാകാലത്തുമുള്ള ജനങ്ങൾ ഒന്നുപോലെ ചെയ്തുവരുന്ന ഒരു പ്രവൃത്തിയാണ് ദൈവത്തിനു വേണ്ടിയുള്ള അന്വേഷണം. തെളിവുകളും സിദ്ധാന്തങ്ങളുമുപയോഗിച്ചു ദൈവം ഉണ്ടെന്നും ഇല്ലെന്നും സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഉത്തരമാണ് ഇന്നത്തെ സുവിശേഷഭാഗ്യം. എന്താണ് ഹൃദയശുദ്ധി എന്നതുകൊണ്ട് അർത്ഥമാക്കപ്പെടുന്നത്?  കർദീയഹ്  (Kardeeah) എന്ന ഗ്രീക്ക് പദമാണ് ഹൃദയം എന്നു തർജ്ജമ ചെയ്യപ്പെട്ടിരിക്കുന്നത്. ഹൃദയം എന്ന ശാരീരിക അവയവത്തെ ഈ പദംകൊണ്ട് വിശേഷിപ്പിക്കാമെങ്കിലും, പൂർണ്ണമായ അർത്ഥത്തിൽ ഹൃദയം എന്ന വാക്ക് അർത്ഥമാക്കുന്നത്‌ നമ്മുടെ ചിന്തകളുടെയും ആഗ്രഹങ്ങളുടെയും ലക്ഷ്യങ്ങളുടെയും തീരുമാനങ്ങളുടെയും സ്വഭാവങ്ങളുടെയും ഉറവിടം എന്നാണ്.  കതാരോസ്  (Katharos) എന്ന ഗ്രീക്ക...

കരുണയുള്ളവർ ഭാഗ്യവാന്മാർ

"കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും." (മത്തായി 5:7) വിചിന്തനം  അഞ്ചാം ഭാഗം - സഹതാപവും കരുണയും   മറ്റുള്ളവരോട് കരുണ കാണിക്കണം എന്നുള്ളത് ലോകമെന്പാടും അംഗീകരിക്കപ്പെടുന്ന ഒരു സാമൂഹികതത്വമാണ്. എന്നാൽ, എന്താണ് കരുണ എന്നതിന് വ്യക്തമായ ഒരു ഉത്തരം നല്കാൻ ഈ ലോകത്തിനു കഴിയുകയില്ല. കാരണം, ഇന്നത്തെ ലോകം സഹതാപത്തെ കരുണയായി തെറ്റിദ്ധരിച്ചവരുടെ ഒരു കൂട്ടായ്മയാണ്. അന്യരുടെ വേദനകൾ കാണുന്പോൾ അതുമൂലം വേദനിക്കുന്നവരാണ് നാമെല്ലാം. ദുരന്തങ്ങളും പ്രകൃതിക്ഷോഭങ്ങളും ദാരിദ്ര്യവും രോഗങ്ങളും എല്ലാം പല അളവിലുള്ള വേദന നമ്മുടെ മനസ്സിന് പ്രദാനം ചെയ്യാറുണ്ട്. ഈ വേദനയെ അനുകന്പയായും കരുണയായുമൊക്കെ നമ്മൾ പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്. ചിലപ്പോഴൊക്കെ ഈ വേദനയിൽനിന്നും പ്രചോദനമുൾക്കൊണ്ട് അവർക്കുവേണ്ടി ചില സഹായങ്ങളൊക്കെ നമ്മൾ ചെയ്യാറുമുണ്ട്. എന്നാൽ, അവരെ സഹായിക്കാൻ നമ്മൾ പ്രത്യേകിച്ചു യാതൊന്നും ചെയ്യുന്നില്ലെങ്കിൽ പോലും കാലക്രമേണ ഈ വേദന നമ്മിൽനിന്നും അപ്രത്യക്ഷമാകാറുണ്ട്. അതോടുകൂടി നമ്മൾ ആ പ്രശ്നങ്ങളെയും അവസ്ഥകളെയും മറക്കുന്നു. പക്ഷേ, അതിനർത്ഥം ദുരിതങ്ങൾ അനുഭവി...

നീതിക്കായി വിശക്കുന്നവർ

" നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ; അവർക്കു സംതൃപ്തി ലഭിക്കും." (മത്തായി 5:6) വിചിന്തനം  നാലാം ഭാഗം - നീതിയും നീതീകരണവും   ലോകദൃഷ്ടിയിൽ നീതി എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് ഓരോരുത്തർക്കും  അർഹമായത് അവരവർക്ക്  ലഭിക്കുന്നതിനെയാണ്. ഒട്ടേറെ അദ്ധ്വാനിക്കുകയും ത്യാഗങ്ങൾ സഹിക്കുകയും ചെയ്യുന്ന ഒരു വ്യക്തി ധാരാളം പണം സന്പാദിക്കുന്പോൾ, അതിനെ നീതിയായി അല്ലെങ്കിൽ ന്യായമായി ലോകം വീക്ഷിക്കുന്നു. അലസത മൂലമോ പാഴ്ചിലവുകൾ മൂലമോ കഷ്ടപ്പാടുകളും ദാരിദ്ര്യവും അനുഭവിക്കുന്ന ഒരു വ്യക്തിയെ അതേ ദൃഷ്ടികോണിലൂടെ വീക്ഷിക്കുന്പോൾ, അയാളുടെ ദുരിതവും പട്ടിണിയും നീതിയുടെതന്നെ ഭാഗമാകുന്നു. കഠിനാധ്വാനം ചെയ്യുന്ന വ്യക്തി പട്ടിണികിടക്കുകയും, അലസൻ സുഭിക്ഷമായി കഴിയുകയും ചെയ്യുന്ന സാഹചര്യങ്ങളെ അന്യായമായും നമ്മൾ കണക്കാക്കുന്നു. നല്ലതു ചെയ്യുന്നവർക്ക് അതിനുള്ള പ്രതിഫലം ലഭിക്കണമെന്നും, തിന്മയായതു പ്രവർത്തിക്കുന്നവർ ശിക്ഷിക്കപ്പെടണം എന്നുമുള്ളത് ലോകനീതിയുടെ ഒരു അവിഭാജ്യഘടകമാണ്. ഇന്നത്തെ സുവിശേഷഭാഗ്യത്തിൽ ഈശോ വാഗ്ദാനം ചെയ്യുന്നത് ...

ശാന്തശീലർ ഭാഗ്യവാന്മാർ

"ശാന്തശീലർ ഭാഗ്യവാന്മാർ; അവർ ഭൂമി അവകാശമാക്കും." (മത്തായി 5:5) വിചിന്തനം  മലയിലെ പ്രസംഗത്തിന്റെ പശ്ചാത്തലം യേശുവിന്റെ ദൈവീകത്വം വ്യക്തമായി വെളിപ്പെടുത്തുന്ന രീതിയിലാണ് സുവിശേഷകൻ വിവരിക്കുന്നത് എന്ന് വി. അഗ്സ്തീനോസിന്റെ വ്യാഖ്യാനത്തിൽ നമുക്ക് കാണുവാൻ സാധിക്കും. മലയുടെ മുകളിൽ ഇരുന്നുകൊണ്ടാണ് ഈശോ പഠിപ്പിക്കുവാൻ ആരംഭിച്ചത്. ഇസ്രായേൽജനത്തിന് വാഗ്ദത ഭൂമിയിലെ സമൃദ്ധിയിലും ദൈവത്തിന്റെ പരിപാലന അനുഭവിക്കുവാൻ സഹായകമായ ദൈവകല്പനകൾ സീനായ് മലയുടെ മുകളിൽവച്ചാണ് ദൈവം മോശയ്ക്ക് നല്കിയത്. സർവജനത്തിന്റെയും ആത്യന്തിക ലക്ഷ്യമായ സ്വർഗ്ഗരാജ്യത്തിലേക്കുള്ള പടവുകൾ ചവിട്ടാൻ ആവശ്യമായ പ്രബോധനങ്ങൾ ദൈവം നേരിട്ട് മലയുടെ മുകളിൽനിന്നും മാനവരാശിക്ക് നൽകുകയാണ് മലയിലെ പ്രസംഗത്തിലൂടെ. ഈശോ ഇരുന്നുകൊണ്ടാണ് പഠിപ്പിച്ചത് എന്നതിൽനിന്നും പഠിപ്പിക്കുന്ന ആളുടെ അധികാരവും പ്രതാപവും വ്യക്തമാണ്. സകല വിജ്ഞാനങ്ങളുടെയും ഉടയവൻ തന്റെ അധികാരവും പദവിയും വെളിപ്പെടുത്തിക്കൊണ്ട്‌ തന്റെ സൃഷ്ടികൾക്കായി നൽകുന്ന പ്രബോധനങ്ങളാണ് മലയിലെ പ്രസംഗം.  മൂന്നാം ഭാഗം - ശാന്തശീലരുടെ അവകാശം   അനാവിം (An...

വിലപിക്കുന്നവർ ഭാഗ്യവാന്മാർ

" വിലപിക്കുന്നവർ ഭാഗ്യവാന്മാർ; അവർ ആശ്വസിപ്പിക്കപ്പെടും." (മത്തായി 5:4) വിചിന്തനം  പാപകരമായ ലോകത്തിൽ ജീവിക്കുന്പോഴും വിശുദ്ധിയിലേക്കുള്ള പടവുകൾ എങ്ങിനെ കയറാം എന്നുള്ള ചോദ്യത്തിന് ഏറ്റവും വ്യക്തമായ ഉത്തരമാണ് യേശുവിന്റെ മലയിലെ പ്രസംഗം. യേശുവിന്റെ ആഗമനംവരെ, ദൈവഹിതമനുസരിച്ചുള്ള ഒരു ജീവിതരീതിയെക്കുറിച്ചു യഹൂദജനം അറിഞ്ഞിരുന്നത്, പ്രവാചകന്മാരിലൂടെയും തിരഞ്ഞെടുക്കപ്പെട്ട ദൈവദാസരിലൂടെയും ആയിരുന്നു. എന്നാൽ, അവരിലൂടെ വെളിപ്പെട്ടുകിട്ടിയ കല്പനകളും നിർദ്ദേശങ്ങളും പലപ്പോഴും ഭയത്തിന്റെ പുറങ്കുപ്പായം അണിഞ്ഞവ ആയിരുന്നു. പ്രവാചകരിലൂടെയും പ്രമാണങ്ങളിലൂടെയും വെളിപ്പെടാതെപോയ ദൈവസ്നേഹം യഹൂദർക്ക് മാത്രമല്ല, ലോകമെന്പാടുമുള്ള ജനതകൾക്ക് യുഗാന്ത്യംവരെ നിലനിൽക്കുന്ന തരത്തിൽ വെളിപ്പെടുത്തികൊടുക്കുക എന്ന ക്ലേശകരമായ ദൗത്യം തന്റെ ഏകാജാതനെയാണ് പിതാവായ ദൈവം ഭരമേല്പ്പിച്ചത്. വിശുദ്ധിയിലേക്കുള്ള വഴി മനുഷ്യരുടെ പ്രവർത്തികളിലോ നേട്ടങ്ങളിലോ അധിഷ്ടിതമല്ലെന്നും, ദൈവത്തിന്റെ സ്നേഹം ഒന്നുമാത്രമാണ് മനുഷ്യരെ രക്ഷിച്ച് സ്വർഗ്ഗീയ സൌഭാഗ്യങ്ങളിൽ പങ്കാളികളാക്കുന്നതെന്നുമുള്ള സന്ദേശം ഈശോ മലയിലെ പ്രസംഗത്തിലൂടെ വ്യക്തമാ...