പോസ്റ്റുകള്‍

ഈജിപ്തിലേക്കു പാലായനം

"അവർ പൊയ്ക്കഴിഞ്ഞപ്പോൾ കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു ജോസഫിനോടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്കു പാലായനം ചെയ്യുക. ഞാൻ പറയുന്നതുവരെ അവിടെ താമസിക്കുക; ഹേറോദേസ് ശിശുവിനെ വധിക്കാൻ വേണ്ടി ഉടനെ അന്വേഷണം തുടങ്ങും. അവൻ ഉണർന്ന്, ശിശുവിനെയും അമ്മയെയും കൂട്ടി, ആ രാത്രി തന്നെ ഈജിപ്തിലേക്ക് പോയി; ഹേറോദേസിന്റെ മരണം വരെ അവിടെ വസിച്ചു. ഈജിപ്തിൽനിന്നു ഞാനെന്റെ പുത്രനെ വിളിച്ചു എന്നു പ്രവാചകനിലൂടെ കർത്താവ് അരുളിച്ചെയ്തതു പൂർത്തിയാകാനാണ് ഇതു സംഭവിച്ചത്." (മത്തായി 2:13-15) വിചിന്തനം  സ്തുതികളും കാഴ്ചവസ്തുക്കളുമായി ദൈവപുത്രനെ ആരാധിക്കാൻ പൌരസ്ത്യ ദേശത്തുനിന്നും എത്തിയ മൂന്നു ജ്ഞാനികൾ മാതാവിലും യൌസേപ്പ് പിതാവിലും അത്യധികം ആഹ്ലാദം ജനിപ്പിച്ചിരുന്നിരിക്കണം. എന്നാൽ, ആ സന്തോഷവുമായി ഉറങ്ങാൻ കിടന്ന പരിശുദ്ധ അമ്മയെ വിളിച്ചെഴുന്നേല്പ്പിച്ചത്‌ യൌസേപ്പ് പിതാവിന്റെ ഉത്‌കണ്ഠ നിറഞ്ഞ വിളികളാണ്. കർത്താവിന്റെ ദൂതന്റെ മുന്നറിയിപ്പ് കേട്ട് ഈജിപ്തിലേക്ക് പാലായനം ചെയ്യുന്ന തിരുക്കുടുംബത്തിനു മുന്നിൽ ദുർഘടങ്ങൾ ഏറെയായിരുന്നു. പരിചിതമല്ലാത്ത വഴികളിലൂടെ ദിവസങ്ങളോളം നീണ്ട...

പൊന്നും കുന്തുരുക്കവും മീറയും

"അവർ ഭവനത്തിൽ പ്രവേശിച്ച്, ശിശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുന്പിട്ട് ആരാധിക്കുകയും ചെയ്തു. നിക്ഷേപ പാത്രങ്ങൾ തുറന്ന് പൊന്നും കുന്തുരുക്കവും മീറയും കാഴ്ച്ചയർപ്പിച്ചു. ഹേറോദേസിന്റെ അടുത്തേക്ക് മടങ്ങിപ്പോകരുതെന്ന് സ്വപ്നത്തിൽ മുന്നറിയിപ്പ് ലഭിച്ചതനുസരിച്ച് അവർ മറ്റൊരു വഴിയേ സ്വദേശത്തേക്കു പോയി." (മത്തായി 2:11-12) വിചിന്തനം  പൌരസ്ത്യ ദേശത്തുനിന്നും എത്തിയ ജ്ഞാനികൾ,  ക്ലേശകരമായ ഒരു യാത്രക്ക് ശേഷം,  മനുഷ്യകുലത്തിനു മുഴുവൻ രക്ഷ നല്കുന്നതിനായി പിറന്ന രക്ഷകനായ ദൈവത്തെ കണ്ടെത്തുന്നത് ഒരു പുൽക്കുടിലിലാണ്! എന്നാൽ, പരിസരത്തിന്റെ പോരായ്മകളോ അവിടെ സന്നിഹിതരായിരുന്നവരുടെ രൂപഭാവങ്ങളോ അവരെ നിരാശരാക്കുന്നില്ല. തങ്ങളുടെ യാത്ര ഫലദായകമായി എന്നു തിരിച്ചറിഞ്ഞ അവർ, മറ്റൊന്നും ശ്രദ്ധിക്കാതെ, അത്യധികം ആനന്ദത്തോടെ രക്ഷകനായ ദൈവത്തെ കുന്പിട്ട് ആരാധിക്കുകയാണ് ചെയ്തത്. സർവ മഹത്വത്തിന്റെയും ഉടയവനായ ദൈവം പലപ്പോഴും നമുക്ക് മുന്പിലും പ്രത്യക്ഷപ്പെടുന്നത്, നമ്മുടെ സങ്കൽപ്പങ്ങൾക്കും പ്രതീക്ഷകൾക്കും വിപരീതമായ ചുറ്റുപാടുകളിലായിരിക്കും. നമ്മുടെ ആഗ്രഹങ്ങൾക്കും ആശയങ്ങൾക്കും അനുസൃതമായല്ലാതെ ദ...

കിഴക്കു കണ്ട നക്ഷത്രം

"അ പ്പോൾ ഹേറോദേസ് ആ ജ്ഞാനികളെ രഹസ്യമായി വിളിച്ച്, നക്ഷത്രം പ്രത്യക്ഷപ്പെട്ടതെപ്പോഴെന്നു സൂക്ഷ്മമായി ആകാംക്ഷയോടെ അന്വേഷിച്ചറിഞ്ഞു. അവൻ അവരെ ബേത് ലെഹെമിലേക്ക് അയച്ചുകൊണ്ടു പറഞ്ഞു: പോയി ശിശുവിനെപ്പറ്റി സൂക്ഷ്മമായി അന്വേഷിക്കുക; അവനെ കണ്ടുകഴിയുന്പോൾ ഞാനും ചെന്ന് ആരാധിക്കേണ്ടതിന് എന്നെയും അറിയിക്കുക.  രാജാവു പറഞ്ഞതു കേട്ടിട്ട് അവർ പുറപ്പെട്ടു. കിഴക്കു കണ്ട നക്ഷത്രം അവർക്കു മുന്പേ നീങ്ങിക്കൊണ്ടിരുന്നു. അത് ശിശു കിടക്കുന്ന സ്ഥലത്തിനു മുകളിൽ വന്നു നിന്നു. നക്ഷത്രം കണ്ടപ്പോൾ അവർ അത്യധികം സന്തോഷിച്ചു." (മത്തായി 2:7-10) വിചിന്തനം  ഒരു രക്ഷകന്റെ ആഗമനത്തിനായി കാത്തിരുന്ന യഹൂദജനത്തിനു മാത്രമല്ല, ലോകത്തിനു മുഴുവൻ രക്ഷയുടെ സന്ദേശവുമായാണ് ദൈവം മനുഷ്യനായി ഭൂമിയിലേക്ക് വന്നത്. മാംസമായ രക്ഷയുടെ വാഗ്ദാനത്തെ അന്വേഷിച്ച് പൌരസ്ത്യ ദേശത്തുനിന്നും എത്തിയ മൂന്നു ജ്ഞാനികൾ യഹൂദർ ആയിരുന്നില്ല. എങ്കിലും, തന്റെ ഏകജാതന്റെ ഭൂമിയിലേക്കുള്ള ആഗമനം അവരും അറിയണം എന്ന് ദൈവം ആഗ്രഹിച്ചു.  നക്ഷത്രങ്ങളിൽ വിജ്ഞാനം അന്വേഷിച്ചിരുന്ന അവർക്ക് ദൈവം രക്ഷകനെക്കുറിച്ചുള്ള അറിവ് നൽകിയത് അവർക്ക് മനസ്...

ഹൃദയത്തിലൂടെ ഒരു വാൾ

"അവനെക്കുറിച്ചു പറയപ്പെട്ടതെല്ലാം കേട്ട് അവന്റെ പിതാവും മാതാവും അത്ഭുതപ്പെട്ടു. ശിമയോൻ അവരെ അനുഗ്രഹിച്ചുകൊണ്ട് അവന്റെ അമ്മയായ മറിയത്തോടു പറഞ്ഞു: ഇവൻ ഇസ്രായേലിൽ പലരുടെയും വീഴ്ചയ്ക്കും ഉയർച്ചയ്ക്കും കാരണമാകും. ഇവൻ വിവാദവിഷയമായ അടയാളവുമായിരിക്കും. അങ്ങനെ, അനേകരുടെ ഹൃദയവിചാരങ്ങൾ വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ തുളച്ചു കയറുകയും ചെയ്യും." (ലൂക്കാ 2:33-35) വിചിന്തനം  യേശുവിനെ ദേവാലയത്തിൽ കാഴ്ചവച്ച വേളയിൽ, ശിമയോൻ എന്ന ദൈവഭക്തനും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട് അവിടെ എത്തിച്ചേർന്നു. കർത്താവിന്റെ അഭിഷിക്തനെ സ്വന്തം കണ്ണുകൾകൊണ്ട് കാണുവാൻ സാധിച്ചതിൽ ആനന്ദിക്കുന്ന ശിമയോനിലൂടെ ദൈവത്തിന്റെ പരിശുദ്ധാത്മാവ് ആദ്യമായി യൌസേപ്പ് പിതാവിനും പരിശുദ്ധ അമ്മയ്ക്കും വരാനിരിക്കുന്ന വേദനകളെക്കുറിച്ച് വെളിപാടുകൾ നൽകുകയാണ്. " ഒരിക്കൽക്കൂടി ഈശോയെ ദൈവത്തിനു സമർപ്പിക്കുന്ന സമയം വരും; ദേവാലയമതിലുകൾക്കുള്ളിൽ ആയിരിക്കില്ല, നഗരത്തിന്റെ മതിൽകെട്ടുകൾക്കു വെളിയിൽ ഒരു കുരിശിലായിരിക്കും ആ സമർപ്പണം. ആ സമയത്ത് പ്രാവിൻകുഞ്ഞുങ്ങളെയോ ചെങ്ങാലികളെയോ വിലയായി നൽകി യേശുവിനെ വീണ്ടെടുക്കാൻ ആർക്കും ...

നിങ്ങൾ എന്തന്വേഷിക്കുന്നു?

" അടുത്തദിവസം യോഹന്നാൻ തന്റെ ശിഷ്യന്മാരിൽ രണ്ടുപേരോടുകൂടെ നിൽക്കുന്പോൾ യേശു നടന്നുവരുന്നതുകണ്ട് പറഞ്ഞു: ഇതാ, ദൈവത്തിന്റെ കുഞ്ഞാട്! അവൻ പറഞ്ഞതുകേട്ട്‌ ആ രണ്ടു ശിഷ്യന്മാർ യേശുവിനെ അനുഗമിച്ചു. യേശു തിരിഞ്ഞ്, അവർ തന്റെ പിന്നാലെ വരുന്നതു കണ്ട്,  ചോദിച്ചു:നിങ്ങൾ എന്തന്വേഷിക്കുന്നു? അവർ ചോദിച്ചു: റബ്ബീ - ഗുരു എന്നാണ് ഇതിനർത്ഥം - അങ്ങ് എവിടെയാണ് വസിക്കുന്നത്? അവൻ പറഞ്ഞു: വന്നു കാണുക. അവർ ചെന്ന് അവൻ വസിക്കുന്നിടം കാണുകയും അന്ന് അവനോടുകൂടെ താമസിക്കുകയും ചെയ്തു. അപ്പോൾ ഏകദേശം പത്താം മണിക്കൂർ ആയിരുന്നു. യോഹന്നാൻ പറഞ്ഞതു കേട്ട് അവനെ അനുഗമിച്ച ആ രണ്ടുപേരിൽ ഒരുവൻ ശിമയോൻപത്രോസിന്റെ സഹോദരൻ അന്ത്രയോസായിരുന്നു. അവൻ ആദ്യമേ തന്റെ സഹോദരനായ ശിമയോനെക്കണ്ട് അവനോട്, ഞങ്ങൾ മിശ്ശിഹായെ - ക്രിസ്തുവിനെ - കണ്ടു എന്നു പറഞ്ഞു. അവനെ യേശുവിന്റെ അടുത്തു കൊണ്ടുവന്നു. യേശു അവനെ നോക്കി പറഞ്ഞു: നീ യോഹന്നാന്റെ പുത്രനായ ശിമയോനാണ്. കേപ്പാ - പാറ എന്നു നീ വിളിക്കപ്പെടും." (യോഹന്നാൻ 1:35-42) വിചിന്തനം  മനുഷ്യർ  ഭൂമിയിൽ ദൈവത്തിന്റെ മഹത്വം കണ്ട് പകച്ചു നിൽക്കാതിരിക്കുന്നതിനും, അവിടുത്തെ ശക്തിയെപ്രതി...

ദൈവത്തിന്റെ കുഞ്ഞാട്

"അടുത്തദിവസം യേശു തന്റെ അടുത്തേക്കു വരുന്നതുകണ്ട് അവൻ പറഞ്ഞു: ഇതാ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്. എന്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ വലിയവനാണെന്ന് ഞാൻ പറഞ്ഞത് ഇവനെപ്പറ്റിയാണ്. കാരണം, എനിക്കു മുന്പുതന്നെ ഇവനുണ്ടായിരുന്നു. ഞാനും ഇവനെ അറിഞ്ഞിരുന്നില്ല. എന്നാൽ, ഇവനെ ഇസ്രായേലിനു വെളിപ്പെടുത്താൻ വേണ്ടിയാണ് ഞാൻ വന്നു ജലത്താൽ സ്നാനം നല്കുന്നത്. ആത്മാവ് പ്രാവിനെപ്പോലെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന് അവന്റെമേൽ ആവസിക്കുന്നത് ഞാൻ കണ്ടു എന്ന് യോഹന്നാൻ സാക്ഷ്യപ്പെടുത്തി. ഞാൻ അവനെ അറിഞ്ഞിരുന്നില്ല. എന്നാൽ, ജലം കൊണ്ട് സ്നാനം നല്കാൻ എന്നെ അയച്ചവൻ എന്നോട് പറഞ്ഞിരുന്നു: ആത്മാവ് ഇറങ്ങിവന്ന് ആരുടെമേൽ വസിക്കുന്നത് നീ കാണുന്നുവോ, അവനാണ് പരിശുദ്ധാത്മാവ് കൊണ്ട് സ്നാനം നൽകുന്നവൻ. ഞാൻ അത് കാണുകയും ഇവൻ ദൈവപുത്രനാണ്‌ എന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു." (യോഹന്നാൻ 1:29-34) വിചിന്തനം  രക്ഷകനായ ദൈവം മനുഷ്യനായി ഭൂമിയിലേക്ക് വന്നതിന്റെ ഓർമ്മ പുതുക്കൽ വിശ്വാസികളിൽ ഉണർത്തിയ സന്തോഷത്തിന്റെ അലകൾ അവസാനിക്കുന്നതിനുമുന്പ്, ദൈവമെന്തിനു മനുഷ്യനായി എന്ന് ഒരിക്കൽകൂടി വിചിന്തനം ...

അങ്ങനെയെങ്കിൽ നീ ആരാണ്?

"നീ ആരാണ് എന്നു ചോദിക്കാൻ യഹൂദർ ജറുസലേമിൽനിന്ന് പുരോഹിതന്മാരെയും ലേവ്യരെയും അയച്ചപ്പോൾ യോഹന്നാന്റെ സാക്ഷ്യം ഇതായിരുന്നു: ഞാൻ ക്രിസ്തുവല്ല, അവൻ അസ്സന്നിഗ്ദമായി പ്രഖ്യാപിച്ചു. അവർ ചോദിച്ചു: എങ്കിൽപ്പിന്നെ നീ ആരാണ്? എലിയായോ? അല്ല എന്ന് അവൻ പ്രതിവചിച്ചു. അവർ വീണ്ടും ചോദിച്ചു: എങ്കിൽ, നീ പ്രവാചകനാണോ? അല്ല എന്ന് അവൻ മറുപടി നൽകി. അവർ വീണ്ടും ചോദിച്ചു: അങ്ങനെയെങ്കിൽ നീ ആരാണ്? ഞങ്ങളെ അയച്ചവർക്ക് ഞങ്ങൾ എന്തു മറുപടി കൊടുക്കണം? നിന്നെക്കുറിച്ചുതന്നെ നീ എന്തുപറയുന്നു? അവൻ പറഞ്ഞു: ഏശയ്യാ ദീർഘദർശി പ്രവചിച്ചതുപോലെ, കർത്താവിന്റെ വഴികൾ നേരെയാക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദമാണ് ഞാൻ. ഫരിസേയരാണ് അവരെ അയച്ചത്. അവർ അവനോടു ചോദിച്ചു: നീ ക്രിസ്തുവോ എലിയായോ പ്രവാചകനോ അല്ലെങ്കിൽ, പിന്നെ സ്നാനം നൽകാൻ കാരണമെന്ത്? യോഹന്നാൻ പറഞ്ഞു: ഞാൻ ജലംകൊണ്ടു സ്നാനം നല്കുന്നു. എന്നാൽ, നിങ്ങൾ അറിയാത്ത ഒരുവൻ നിങ്ങളുടെ മദ്ധ്യേ നിൽപുണ്ട്. എന്റെ പിന്നാലെ വരുന്ന അവന്റെ ചെരുപ്പിന്റെ വാറഴിക്കുവാൻപോലും ഞാൻ യോഗ്യനല്ല. യോഹന്നാൻ സ്നാനം നല്കികൊണ്ടിരുന്ന ജോർദ്ദാന്റെ അക്കരെ ബഥാനിയായിലാണ് ഇതു സംഭവിച്ചത്." (യോഹന്നാൻ ...