പോസ്റ്റുകള്‍

വിത്തും വിതക്കാരനും

" കടൽത്തീരത്തുവച്ച് യേശു വീണ്ടും പഠിപ്പിക്കാൻ തുടങ്ങി. വളരെ വലിയ ഒരു ജനാവലി അവനു ചുറ്റും കൂടി. അതിനാൽ, കടലിൽ കിടന്ന ഒരു വഞ്ചിയിൽ അവൻ കയറി ഇരുന്നു. ജനങ്ങളെല്ലാം കരയിൽ കടലിനഭിമുഖമായി നിരന്നു. അവൻ ഉപമകൾവഴി പല കാര്യങ്ങൾ അവരെ പഠിപ്പിച്ചു. അവരെ ഉപദേശിച്ചുകൊണ്ട് അവൻ പറഞ്ഞു: കേൾക്കുവിൻ. ഒരു വിതക്കാരൻ വിതയ്ക്കാൻ പുറപ്പെട്ടു. വിതച്ചപ്പോൾ വിത്തുകളിൽ ചിലതു വഴിയരുകിൽ വീണു. പക്ഷികൾ വന്ന് അവ തിന്നുകളഞ്ഞു. മറ്റു ചിലത് മണ്ണ് അധികമില്ലാത്ത പാറപ്പുറത്തു വീണു. മണ്ണിന് ആഴം ഇല്ലാതിരുന്നതിനാൽ അതു പെട്ടെന്നു മുളച്ചുപൊങ്ങി. സൂര്യനുദിച്ചപ്പോൾ അതു വെയിലേറ്റു വാടുകയും വേരില്ലാതിരുന്നതിനാൽ കരിഞ്ഞുപോവുകയും ചെയ്തു. വേറെ ചിലതു മുൾച്ചെടികൾക്കിടയിൽ വീണു. മുൾച്ചെടികൾ വളർന്ന് അതിനെ ഞെരുക്കിക്കളഞ്ഞു. അതു ഫലം പുറപ്പെടുവിച്ചില്ല. ശേഷിച്ച വിത്തുകൾ നല്ല മണ്ണിൽ പതിച്ചു. അവ തഴച്ചുവളർന്ന്, മുപ്പതു മേനിയും അറുപതുമേനിയും നൂറുമേനിയും ഫലം വിളയിച്ചു. അവൻ പറഞ്ഞു: കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ." (മർക്കോസ് 4:1-9) വിചിന്തനം  മനുഷ്യദൃഷ്ടിയിൽ ഇന്നത്തെ വചനഭാഗത്തിൽ കാണുന്ന വിതക്കാരൻ തന്റെ ജോലിയിൽ സാമർത്ഥ്യം ഇല്ലാത്ത ഒരാളാ...

ദൈവത്തിന്റെ ഹിതം

"അവന്റെ അമ്മയും സഹോദരന്മാരും വന്ന് പുറത്തുനിന്നുകൊണ്ട് അവനെ വിളിക്കാൻ ആളയച്ചു. ജനക്കൂട്ടം അവനുചുറ്റും ഇരിക്കുകയായിരുന്നു. അവർ പറഞ്ഞു: നിന്റെ അമ്മയും സഹോദരന്മാരും സഹോദരിമാരും നിന്നെക്കാണാൻ പുറത്തു നിൽക്കുന്നു. അവൻ ചോദിച്ചു: ആരാണ് എന്റെ അമ്മയും സഹോദരങ്ങളും? ചുറ്റും ഇരിക്കുന്നവരെ നോക്കിക്കൊണ്ട്‌ അവൻ പറഞ്ഞു: ഇതാ, എന്റെ അമ്മയും എന്റെ സഹോദരങ്ങളും! ദൈവത്തിന്റെ ഹിതം നിർവഹിക്കുന്നവനാരൊ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും." (മർക്കോസ് 3:31-35) വിചിന്തനം  ഇന്നത്തെ വചനഭാഗത്തിലൂടെ  ഈശോ തന്റെ അമ്മയെ അത്യധികമായി ആദരിക്കുകയും, ആ അമ്മയുടെ സ്വഭാവവിശേഷത്തെ എല്ലാവരും ജീവിതത്തിൽ പകർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അടിവരയിട്ടു പറയുകയും ചെയ്യുകയാണ്. കാരണം, പരിശുദ്ധ അമ്മയെപ്പോലെ ദൈവഹിതം നിർവഹിച്ച ഒരു വ്യക്തിയും ഭൂമിയിൽ ജീവിച്ചിരുന്നിട്ടില്ല. ഈശോയെ ഉദരത്തിൽ വഹിക്കുന്നതിനും വളരെമുന്പ് കന്യാമറിയം ചെയ്തത് ദൈവത്തെ ഹൃദയത്തിൽ വഹിക്കുകയാണ്. ദൈവത്തോടും മനുഷ്യനോടുമുള്ള സ്നേഹത്താൽ നിറഞ്ഞ മറിയം,  യാതൊരു വ്യവസ്ഥകളോ നിബന്ധനകളോ ഇല്ലാതെ ദൈവഹിതം തന്റെ ജീവിതത്തിൽ അനുവർത്തിക്കുന്നതിനുള്ള തീരു...

ദൂഷണം പറയുന്ന മനുഷ്യമക്കൾ

"ജറുസലേമിൽനിന്നുവന്ന നിയമജ്ഞർ പറഞ്ഞു: അവനെ ബേൽസെബൂൽ ആവേശിച്ചിരിക്കുന്നു. പിശാചുക്കളുടെ തലവനെക്കൊണ്ടാണ് അവൻ പിശാചുക്കളെ പുറത്താക്കുന്നത്. അവൻ അവരെ അടുത്തു വിളിച്ച്, ഉപമകൾ വഴി അവരോടു പറഞ്ഞു: സാത്താന് എങ്ങിനെയാണ് സാത്താനെ പുറത്താക്കാൻ കഴിയുക? അന്തച്ചിദ്രമുള്ള രാജ്യം നിലനിൽക്കുകയില്ല. അന്തച്ചിദ്രമുള്ള ഭവനവും നിലനിൽക്കുകയില്ല. സാത്താൻ തനിക്കുതന്നെ എതിരായി തലയുയർത്തുകയും ഭിന്നിക്കുകയും ചെയ്‌താൽ അവനു നിലനിൽക്കുക സാധ്യമല്ല. അത് അവന്റെ അവസാനമായിരിക്കും. ശക്തനായ ഒരുവന്റെ ഭവനത്തിൽ പ്രവേശിച്ച് വസ്തുക്കൾ കവർച്ച ചെയ്യണമെങ്കിൽ ആദ്യമേ അവനെ ബന്ധിക്കണം. അതിനുശേഷമേ കവർച്ച നടത്താൻ കഴിയൂ. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, മനുഷ്യമക്കളുടെ എല്ലാ പാപങ്ങളും അവർ പറയുന്ന  ദൂഷണങ്ങളും ക്ഷമിക്കപ്പെടും. എന്നാൽ, പരിശുദ്ധാത്മാവിനെതിരായി ദൂഷണം പറയുന്നവന് ഒരു കാലത്തും പാപത്തിൽനിന്നു മോചനമില്ല. അവൻ നിത്യപാപത്തിനു ഉത്തരവാദിയാകും. അവൻ ഇങ്ങനെ പറഞ്ഞത്, തനിക്ക് ആശുദ്ധാത്മാവുണ്ട് എന്ന് അവർ പറഞ്ഞതിനാലാണ്." (മർക്കോസ് 3:22-30) വിചിന്തനം ഹൃദയലാളിത്യത്തോടെ യേശുവിന്റെ പ്രബോധനങ്ങൾ കേൾക്കുകയും അത്ഭുതങ്ങൾ ദർശിക്കുകയും ചെ...

അന്ധകാരത്തിൽ ഉദിച്ച പ്രകാശം

"യോഹന്നാൻ ബന്ധനസ്ഥനായെന്നു കേട്ടപ്പോൾ യേശു ഗലീലിയിലേക്ക് പിൻവാങ്ങി. അവൻ നസറത്തുവിട്ടു സെബുലൂണിന്റെയും നഫ്താലിയുടെയും അതിർത്തിയിൽ, സമുദ്രതീരത്തുള്ള കഫർണാമിൽ ചെന്നു പാർത്തു. ഇത് ഏശയ്യാ പ്രവാചകൻവഴി അരുളിച്ചെയ്യപ്പെട്ടത്‌ നിവൃത്തിയാകാൻവേണ്ടിയാണ്: സമുദ്രത്തിലേക്കുള്ള വഴിയിൽ, ജോർദ്ദാന്റെ മറുകരയിൽ, സെബുലൂണ്‍, നഫ്താലി പ്രദേശങ്ങൾ - വിജാതീയരുടെ ഗലീലി! അന്ധകാരത്തിൽ സ്ഥിതി ചെയ്തിരുന്ന ജനങ്ങൾ വലിയ പ്രകാശം കണ്ടു. മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവർക്കായി  ദീപ്തി ഉദയം ചെയ്തു. അപ്പോൾ മുതൽ യേശു പ്രസംഗിക്കാൻ തുടങ്ങി: മാനസാന്തരപ്പെടുവിൻ; സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു." (മത്തായി 4:12-17) വിചിന്തനം  സത്യവും നീതിയും ആകുന്ന ദൈവീകപ്രകാശത്താൽ പൂരിതമായിരുന്ന ഭൂമി, പാപത്തിനു മനുഷ്യൻ ഹൃദയത്തിൽ ഇടംകൊടുത്ത അന്നുമുതൽ അന്ധകാരത്തിൽ നിപതിച്ചു. കളവിനും വഞ്ചനയ്ക്കും ആത്മാവിനെ വിട്ടുകൊടുത്ത മനുഷ്യന് പ്രകാശം അസഹനീയമായി മാറി, വേദനാ ജനകമായിത്തീർന്നു. ആത്മാവിന്റെ ഇരുളിൽ മുഖംമറച്ച്, അധമമോഹങ്ങളുടെ സാക്ഷാത്കരണത്തിനായി അവൻ തന്റെ ജീവനെ അന്ധകാരത്തിന്റെ അധിപന് അടിയറ വച്ചു. പാപാന്ധകാരത്തിൽ തപ്പിത്ത...

അവനു സുബോധം നഷ്ടപ്പെട്ടിരിക്കുന്നു

"അനന്തരം അവൻ ഒരു ഭവനത്തിൽ പ്രവേശിച്ചു. ജനങ്ങൾ വീണ്ടും വന്നുകൂടിക്കൊണ്ടിരുന്നു. തൻമൂലം, ഭക്ഷണം കഴിക്കാൻപോലും അവർക്ക് കഴിഞ്ഞില്ല. അവന്റെ സ്വന്തക്കാർ ഇതുകേട്ട്, അവനെ പിടിച്ചുകൊണ്ടുപോകാൻ പുറപ്പെട്ടു. കാരണം, അവനു സുബോധം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് അവർ കേട്ടിരുന്നു." (മർക്കോസ് 3:20-21) വിചിന്തനം   ദൈവീകകാര്യങ്ങളിൽ വ്യാപൃതനായപ്പോൾ ഈശോയ്ക്ക് മാനുഷീകമായ നിരവധി തടസ്സങ്ങളെ അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ട്. യേശുവിന്റെ പ്രബോധനങ്ങളിലെ സത്യവും സ്നേഹവും തിരിച്ചറിയാൻ ശ്രമിക്കാതെ, അവിടുന്നിൽ കുറ്റം ആരോപിക്കാൻ മാത്രം ശ്രമിച്ചിരുന്ന യഹൂദ പ്രമാണികൾ ദൈവരാജ്യം പ്രഘോഷിക്കുന്നതിൽ യേശുവിന് വളരെയധികം തടസ്സങ്ങൾ ഉണ്ടാക്കിയിട്ടുള്ളവരാണ്. എന്നാൽ, ഇന്നത്തെ വചനഭാഗത്തിൽ തികച്ചും വ്യത്യസ്തമായ ഒരു എതിർപ്പിനെ നേരിടേണ്ടി വരുന്ന ഈശോയെയാണ് നമ്മൾ കണ്ടുമുട്ടുന്നത്. മുപ്പതു വയസ്സുവരെ നസറത്ത് എന്ന ഒരു കൊച്ചു പട്ടണത്തിൽ ഒരു ചെറിയ കുടുംബത്തിന്റെ ചട്ടക്കൂടിലാണ് ഈശോ ജീവിച്ചത്. യൌസേപ്പിതാവിനെ ജോലിയിലും മാതാവിനെ വീട്ടുകാര്യങ്ങളിലും സഹായിച്ച് എല്ലാവർക്കും പ്രീതികരമായ ഒരു ജീവിതം നയിച്ചു...

അടുത്തേക്ക് വിളിക്കുന്ന ദൈവം

"പിന്നെ, അവൻ മലമുകളിലേക്കു കയറി തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്കു വിളിച്ചു. അവർ അവന്റെ സമീപത്തേക്ക് ചെന്നു. തന്നോടുകൂടി ആയിരിക്കുന്നതിനും പ്രസംഗിക്കാൻ അയക്കുന്നതിനും പിശാചുക്കളെ ബഹിഷ്കരിക്കാൻ അധികാരം നല്കുന്നതിനുമായി അവൻ പന്ത്രണ്ടുപേരെ നിയോഗിച്ചു. അവർ, പത്രോസ് എന്ന് അവൻ പേരു നല്കിയ ശിമയോൻ, ഇടിമുഴക്കത്തിന്റെ പുത്രന്മാർ എന്നർത്ഥമുള്ള ബൊ വനെർഗെസ് എന്നു പേരു നൽകിയ സെബദിപുത്രന്മാരായ യാക്കോബും സഹോദരൻ യോഹന്നാനും, അന്ത്രയോസ്, പീലിപ്പോസ്, ബർത്തലോമിയ, മത്തായി, തോമസ്‌, ഹൽപൈയുടെ പുത്രൻ യാക്കോബ്, തദേവൂസ്, കാനാൻകാരനായ ശിമയോൻ, യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് സ്കരിയോത്താ." (മർക്കോസ് 3:13-19) വിചിന്തനം  ഈശോയുടെ പരസ്യജീവിതത്തിൽ അവിടുത്തെ അനുഗമിച്ചവർ നിരവധിപ്പേരുണ്ടായിരുന്നു. എന്നാൽ, ഇന്നത്തെ വചനഭാഗത്തിൽ തന്നോടൊപ്പം ഉണ്ടായിരുന്നവരുടെ ഇടയിൽനിന്നും ഒരു പ്രത്യേക തിരഞ്ഞെടുപ്പ് നടത്തുന്ന ഈശോയെയാണ് നമ്മൾ കണ്ടുമുട്ടുന്നത്. ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ പന്ത്രണ്ടുപേരെ തിരഞ്ഞെടുക്കുക വഴി, ഭൂമിയിൽ തന്റെ സഭയാകുന്ന പുതിയ ഇസ്രായേൽ സ്ഥാപിക്കുന്നതിന്റെ പ്രാരംഭ നടപടികൾക്ക...

അവൻ പലർക്കും രോഗശാന്തി നൽകി

"യേശു ശിഷ്യന്മാരോടുകൂടെ കടൽത്തീരത്തേക്കു പോയി. ഗലീലിയിൽനിന്ന് ഒരു വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു. യൂദാ, ജറുസലെം, ഇദുമെയാ എന്നിവിടങ്ങളിൽനിന്നും ജോർദ്ദാന്റെ മറുകരെനിന്നും ടയിർ, സീദോൻ എന്നിവയുടെ പരിസരങ്ങളിൽനിന്നും ധാരാളം ആളുകൾ, അവന്റെ പ്രവർത്തികളെക്കുറിച്ചു കേട്ട്, അവന്റെ അടുത്തെത്തി. ആൾത്തിരക്കിൽ പെട്ട് ഞെരുങ്ങാതിരിക്കുന്നതിന്, അവൻ ശിഷ്യന്മാരോട് ഒരു വള്ളം ഒരുക്കി നിർത്താൻ ആവശ്യപ്പെട്ടു. എന്തെന്നാൽ, അവൻ പലർക്കും രോഗശാന്തി നൽകിയതുമൂലം രോഗമുണ്ടായിരുന്നവരെല്ലാം അവനെ സ്പർശിക്കാൻ തിക്കിത്തിരക്കിക്കൊണ്ടിരുന്നു. അശുദ്ധാത്മാക്കൾ അവനെ കണ്ടപ്പോൾ അവന്റെ മുന്പിൽ വീണ്, നീ ദൈവപുത്രനാണ്‌ എന്നു വിളിച്ചു പറഞ്ഞു. തന്നെ വെളിപ്പെടുത്തരുതെന്ന് അവൻ അവയ്ക്ക് കർശനമായ താക്കീതു നൽകി." (മർക്കോസ് 3:7-12) വിചിന്തനം പാപത്താൽ ചുറ്റിവരിയപ്പെട്ട മാനവരാശിക്ക് മോചനവുമായാണ് വചനം മാംസമായത്. എന്നാൽ, മനുഷ്യനായ ദൈവം ദൈവരാജ്യത്തിന്റെ സുവിശേഷം പ്രഘോഷിച്ചത് കേവലം വാക്കുകളിലൂടെ മാത്രമായിരുന്നില്ല. അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയുമെല്ലാം യേശുവിന്റെ പൊതുജീവിതത്തിന്റെ വലിയൊരു ഭാഗം തന്നെയായിരുന്നു. ഇന്നത്തെ വച...