പോസ്റ്റുകള്‍

സുഖപ്പെടുത്തുന്ന ദൈവം

"അവൻ ഗ്രാമപ്രദേശങ്ങളിൽ ചുറ്റിസ്സഞ്ചരിച്ച് പഠിപ്പിച്ചുകൊണ്ടിരുന്നു. അവൻ തന്റെ പന്ത്രണ്ടു പേരെ അടുത്തുവിളിച്ച്, രണ്ടുപേരെവീതം അയയ്ക്കാൻ തുടങ്ങി. അശുദ്ധാത്മാക്കളുടെമേൽ അവർക്ക് അധികാരവും കൊടുത്തു. അവൻ കല്പിച്ചു: യാത്രയ്ക്ക് വടിയല്ലാതെ മറ്റൊന്നും - അപ്പമോ സഞ്ചിയോ അരപ്പട്ടയിൽ പണമോ - കരുതരുത്. ചെരിപ്പു ധരിക്കാം; രണ്ടു ഉടുപ്പുകൾ ധരിക്കരുത്; അവൻ തുടർന്നു: നിങ്ങൾ ഏതെങ്കിലും സ്ഥലത്ത് ഒരു വീട്ടിൽ പ്രവേശിച്ചാൽ, അവിടം വിട്ടുപോകുന്നതുവരെ ആ വീട്ടിൽ താമസിക്കുവിൻ. എവിടെയെങ്കിലും ജനങ്ങൾ നിങ്ങളെ സ്വീകരിക്കാതിരിക്കുകയോ നിങ്ങളുടെ വാക്കുകൾ ശ്രവിക്കാതെയിരിക്കുകയോ ചെയ്‌താൽ അവിടെനിന്നു പുറപ്പെടുന്പോൾ അവർക്കു സാക്ഷ്യത്തിനായി നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുവിൻ. ശിഷ്യന്മാർ പുറപ്പെട്ട്, ജനങ്ങളോട് അനുതപിക്കണമെന്നു പ്രസംഗിച്ചു. അനേകം പിശാചുക്കളെ പുറത്താക്കി; അനേകം രോഗികളെ തൈലംപൂശി സുഖപ്പെടുത്തി." (മർക്കോസ് 6:7-13) വിചിന്തനം  യേശുവിന്റെ പരസ്യജീവിതം തുടങ്ങുന്നതുവരെയുള്ള ലോകചരിത്രം സമൂഹത്തിലെ രോഗികളായവരോട് കാട്ടിയിരുന്ന സമീപനം തികച്ചും ക്രൂരമായ ഒന്നായിരുന്നു. രോഗങ്ങളുടെ കാരണമോ അതിനുള്ള പ്രതിവിധിയോ നിശ...

അവമതിക്കപ്പെടുന്ന മരപ്പണിക്കാരൻ

"യേശു അവിടെനിന്നു പോയി, സ്വന്തം നാട്ടിലെത്തി. ശിഷ്യന്മാർ അവനെ അനുഗമിച്ചു. സാബത്തുദിവസം സിനഗോഗിൽ അവൻ പഠിപ്പിക്കാനാരംഭിച്ചു. അവന്റെ വാക്കുകേട്ട പലരും ആശ്ചര്യപ്പെട്ടു പറഞ്ഞു: ഇവന് ഇതെല്ലാം എവിടെ നിന്ന്? ഇവന് കിട്ടിയ ഈ ജ്ഞാനം എന്ത്? എത്ര വലിയ കാര്യങ്ങളാണ് ഇവന്റെ കരങ്ങൾവഴി സംഭവിക്കുന്നത്‌! ഇവൻ മറിയത്തിന്റെ മകനും യാക്കോബ്, യോസെ, യൂദാസ്, ശിമയോൻ എന്നിവരുടെ സഹോദരനുമായ മരപ്പണിക്കാരനല്ലേ? ഇവന്റെ സഹോദരിമാരും ഇവിടെ നമ്മുടെകൂടെയില്ലേ? ഇങ്ങനെ പറഞ്ഞ് അവർ അവനിൽ ഇടറി. യേശു അവരോടു പറഞ്ഞു: സ്വദേശത്തും ബന്ധുജനങ്ങളുടെയിടയിലും സ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും പ്രവാചകൻ അവമതിക്കപ്പെടുന്നില്ല. ഏതാനും രോഗികളുടെമേൽ കൈകൾവച്ചു സുഖപ്പെടുത്തുവാനല്ലാതെ മറ്റ് അത്ഭുതമൊന്നും അവിടെ ചെയ്യാൻ അവനു സാധിച്ചില്ല. അവരുടെ വിശ്വാസരാഹിത്യത്തെക്കുറിച്ച് അവൻ വിസ്മയിച്ചു." (മർക്കോസ് 6:1-6) വിചിന്തനം  മുപ്പതാം വയസ്സിൽ തന്റെ പരസ്യജീവിതം ആരംഭിക്കുന്നതുവരെ യേശു എന്താണ് ചെയ്തിരുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരം ഇന്നത്തെ വചനഭാഗത്തിൽ വ്യക്തമായി കാണുവാൻ സാധിക്കും. നസ്രത്തിലെ ജനങ്ങൾ ഈശോയെ അറിഞ്ഞിരുന്നത് 'മറിയത്തിന്റെ മകനായ ...

ഭയപ്പെടേണ്ടാ, വിശ്വസിക്കുകമാത്രം ചെയ്യുക

"യേശു വീണ്ടും വഞ്ചിയിൽ മറുകരെയെത്തിയപ്പോൾ ഒരു വലിയ ജനക്കൂട്ടം അവനു ചുറ്റും കൂടി. അവൻ കടൽത്തീരത്തു നിൽക്കുകയായിരുന്നു. അപ്പോൾ, സിനഗോഗധികാരികളിൽ ഒരുവനായ ജായ്‌റോസ് അവിടെ വന്നു. അവൻ യേശുവിനെക്കണ്ട് കാൽക്കൽവീണ് അപേക്ഷിച്ചു: എന്റെ കൊച്ചുമകൾ മരിക്കാറായിക്കിടക്കുന്നു. അങ്ങു വന്ന്, അവളുടെമേൽ കൈകൾ വച്ച്, രോഗം മാറ്റി അവളെ ജീവിപ്പിക്കണമേ! യേശു അവന്റെകൂടെ പോയി....യേശു സംസാരിച്ചുകൊണ്ടിരിക്കേ, സിനഗോഗധികാരിയുടെ വീട്ടിൽനിന്ന് ചിലർ വന്നു പറഞ്ഞു: നിന്റെ മകൾ മരിച്ചു; ഗുരുവിനെ ഇനിയും എന്തിനു ബുദ്ധിമുട്ടിക്കുന്നു? അതു കേട്ട് യേശു സിനഗോഗധികാരിയോടു പറഞ്ഞു: ഭയപ്പെടേണ്ടാ, വിശ്വസിക്കുകമാത്രം ചെയ്യുക. പത്രോസും യാക്കോബും യാക്കോബിന്റെ സഹോദരൻ യോഹന്നാനുമൊഴികെ മറ്റാരും തന്നോടുകൂടെ പോരാൻ അവൻ അനുവദിച്ചില്ല. അവർ സിനഗോഗധികാരിയുടെ വീട്ടിലെത്തി. അവിടെ ആളുകൾ വലിയ ബഹളം വയ്ക്കുന്നതും ഉച്ചത്തിൽ കരയുന്നതും അലമുറയിടുന്നതും അവൻ കണ്ടു. അകത്തു പ്രവേശിച്ച് അവൻ അവരോടു പറഞ്ഞു: എന്തിനാണു നിങ്ങൾ ബഹളം വയ്ക്കുകയും വിലപിക്കുകയും ചെയ്യുന്നത്? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയാണ്. അവർ അവനെ പരിഹസിച്ചു. അവനാകട്ടെ അവരെ എല്ലാവരെയും പുറത്താക്...

യേശുവിനെ വേണ്ടാത്തവർ

"അവൻ കടലിന്റെ മറുകരയിൽ ഗെരസേനരുടെ നാട്ടിലെത്തി. അവൻ വഞ്ചിയിൽനിന്ന് ഇറങ്ങിയ ഉടനെ, അശുദ്ധാത്മാവ് ബാധിച്ച ഒരുവൻ ശവകുടീരങ്ങൾക്കിടയിൽനിന്ന് എതിരേ വന്നു. ശവകുടീരങ്ങൾക്കിടയിൽ താമസിച്ചിരുന്ന അവനെ ചങ്ങലകൊണ്ടുപോലും ബന്ധിച്ചിടാൻ കഴിഞ്ഞിരുന്നില്ല. പലപ്പോഴും അവനെ കാൽവിലങ്ങുകളാലും ചങ്ങലകളാലും ബന്ധിച്ചിട്ടിരുന്നെങ്കിലും അവൻ ചങ്ങലകൾ വലിച്ചു പൊട്ടിക്കുകയും കാൽവിലങ്ങുകൾ തകർത്തുകളയുകയും ചെയ്തിരുന്നു. അവനെ ഒതുക്കി നിർത്താൻ ആർക്കും കഴിഞ്ഞിരുന്നില്ല. രാപ്പകൽ അവൻ കല്ലറകൾക്കിടയിലും മലകളിലും ആയിരുന്നു. അവൻ അലറിവിളിക്കുകയും കല്ലുകൊണ്ട് തന്നെത്തന്നെ മുറിപ്പെടുത്തുകയും ചെയ്തിരുന്നു. അകലെവച്ചുതന്നെ അവൻ യേശുവിനെക്കണ്ട്, ഓടിവന്ന് അവനെ പ്രണമിച്ചു. ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് അവൻ പറഞ്ഞു: മഹോന്നതനായ ദൈവത്തിന്റെ പുത്രാ, യേശുവേ, അങ്ങ് എന്റെ കാര്യത്തിൽ എന്തിനിടപെടുന്നു? ദൈവത്തെക്കൊണ്ട് ആണയിട്ട് ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു: അങ്ങ് എന്നെ പീഡിപ്പിക്കരുതേ! കാരണം, അശുദ്ധാത്മാവേ, ആ മനുഷ്യനിൽനിന്നു പുറത്തു വരൂ എന്ന് യേശു ആജ്ഞാപിച്ചിരുന്നു. നിന്റെ പേരെന്താണ്? യേശു ചോദിച്ചു. അവൻ പറഞ്ഞു: എന്റെ പേര് ലെഗിയോണ്‍; ഞങ്ങൾ അനേകം പേര...

ദൈവരാജ്യത്തിന്റെ രഹസ്യം

"അവൻ തനിച്ചായപ്പോൾ പന്ത്രണ്ടുപേരും കൂടെയുണ്ടായിരുന്ന മറ്റുള്ളവരും ഉപമകളെക്കുറിച്ച് അവനോടു ചോദിച്ചു. അവൻ പറഞ്ഞു: ദൈവരാജ്യത്തിന്റെ രഹസ്യം നിങ്ങൾക്കാണ് നൽകപ്പെട്ടിരിക്കുന്നത്‌, പുറത്തുള്ളവർക്കാകട്ടെ, എല്ലാം ഉപമകളിലൂടെ മാത്രം. അവർ കണ്ടിട്ടും കാണാതിരിക്കുന്നതിനും കേട്ടിട്ടും ഗ്രഹിക്കാതിരിക്കുന്നതിനും അങ്ങനെ അവർ മനസ്സു തിരിഞ്ഞ്‌ മോചനം പ്രാപിക്കാതിരിക്കുന്നതിനും വേണ്ടിയാണ് അത്." (മർക്കോസ് 4:10-12) വിചിന്തനം ഭാഷയുടെയും കാലത്തിന്റെയും അതിർവരന്പുകളില്ലാതെ, എക്കാലത്തെയും മനുഷ്യരെ ഒന്നുപോലെ ചിന്താകുഴപ്പത്തിൽ ആക്കിയിട്ടുള്ള ഒന്നാണ് ദൈവത്തെ അറിയാനുള്ള ശ്രമം. ദൈവം ആരെന്നും എങ്ങിനെയാണ് ദൈവം പ്രവർത്തിക്കുന്നതെന്നും ഏകദേശം മനസ്സിലായെന്നു മനുഷ്യൻ കരുതുന്നതിനൊപ്പം ആ കണക്കുകൂട്ടലിന്റെ പരിധിയിൽ ഉൾപ്പെടാത്ത എന്തെങ്കിലും ദൈവത്തിൽനിന്നും ഉണ്ടാകുക സർവസാധാരണമാണ്. പരിമിതമായ മനുഷ്യബുദ്ധികൊണ്ട് അപരിമിതനായ ദൈവത്തെ മനസ്സിലാക്കുക അസാധ്യമായ കാര്യമാണ്. ഇതുമൂലം, ഭാഷയുടെയും സംസ്കാരത്തിന്റെയും പരിമിതികളിൽ നിന്നുകൊണ്ട് ദൈവത്തെ വിവരിച്ചവർ പലപ്പോഴും അസൂയാലുവും അസഹിഷ്ണുവും ഉഗ്രകോപിയുമായ ഒരു ദൈവത്തെ നമ്മുടെ മുന...

യേശു ഉറങ്ങുകയായിരുന്നു

"അന്നു സായാഹ്നമായപ്പോൾ അവൻ അവരോടു പറഞ്ഞു: നമുക്ക് അക്കരയ്ക്കു പോകാം. അവർ ജനക്കൂട്ടത്തെ വിട്ട്, അവൻ ഇരുന്ന വഞ്ചിയിൽത്തന്നെ അവനെ അക്കരയ്ക്കു കൊണ്ടുപോയി. വേറെ വള്ളങ്ങളും കൂടെയുണ്ടായിരുന്നു. അപ്പോൾ ഒരു വലിയ കൊടുങ്കാറ്റുണ്ടായി. തിരമാലകൾ വഞ്ചിയിലേക്ക് ആഞ്ഞടിച്ചുകയറി. വഞ്ചിയിൽ വെള്ളം നിറഞ്ഞുകൊണ്ടിരുന്നു. യേശു അമരത്തു തലയണവച്ച് ഉറങ്ങുകയായിരുന്നു. അവർ അവനെ വിളിച്ചുണർത്തിപ്പറഞ്ഞു: ഗുരോ, ഞങ്ങൾ നശിക്കാൻ പോകുന്നു. നീ അതു ഗൌനിക്കുന്നില്ലേ? അവൻ ഉണർന്ന്‌ കാറ്റിനെ ശാസിച്ചുകൊണ്ട് കടലിനോടു പറഞ്ഞു: അടങ്ങുക; ശാന്തമാകുക. കാറ്റു ശമിച്ചു; പ്രശാന്തത ഉണ്ടായി. അവൻ അവരോടു ചോദിച്ചു: നിങ്ങൾ ഭയപ്പെടുന്നതെന്ത്? നിങ്ങൾക്ക് വിശ്വാസമില്ലേ? അവർ അത്യധികം ഭയന്ന് പരസ്പരം പറഞ്ഞു: ഇവൻ ആരാണ്? കാറ്റും കടലുംപോലും ഇവനെ അനുസരിക്കുന്നല്ലോ!" (മർക്കോസ് 4:35-41) വിചിന്തനം അപകടങ്ങളിൽനിന്നും ഒഴിഞ്ഞു നിൽക്കാൻ ഒട്ടേറെ തയ്യാറെടുപ്പുകൾ ജീവിതത്തിൽ നടത്തുന്നവരാണ് നമ്മൾ. മുൻകാല ദുരന്തങ്ങളിൽനിന്നും മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് ശ്രദ്ധാപൂർവം അപകടങ്ങളെ ഒഴിവാക്കി ജീവിക്കാൻ ശ്രമിക്കുന്ന നമ്മെ ഇടയ്ക്കൊക്കെ ദുരന്ത...

അവഗണിക്കപ്പെടുന്ന കടുകുമണികൾ

"അവൻ വീണ്ടും പറഞ്ഞു: ദൈവരാജ്യത്തെ എന്തിനോടു താരതമ്യപ്പെടുത്തും? എന്ത് ഉപമകൊണ്ട്‌ അതിനെ വിശദീകരിക്കും? അത് ഒരു കടുകുമണിക്ക് സദൃശ്യമാണ്. നിലത്തു പാകുന്പോൾ അതു ഭൂമിയിലുള്ള എല്ലാ വിത്തുകളെയുംകാൾ ചെറുതാണ്. എന്നാൽ, പാകിക്കഴിയുന്പോൾ അതു വളർന്ന് എല്ലാ ചെടികളെയുംകാൾ വലുതാവുകയും വലിയ ശാഖകൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു. അങ്ങനെ, ആകാശത്തിലെ പക്ഷികൾക്ക് അതിന്റെ തണലിൽ ചേക്കേറാൻ കഴിയുന്നു. അവർക്കു മനസ്സിലാകുംവിധം ഇത്തരം അനേകം ഉപമകളിലൂടെ അവൻ വചനം പ്രസംഗിച്ചു: ഉപകളിലൂടെയല്ലാതെ അവൻ അവരോടു സംസാരിച്ചിരുന്നില്ല. എന്നാൽ, ശിഷ്യന്മാർക്ക് എല്ലാം രഹസ്യമായി വിശദീകരിച്ചു കൊടുത്തിരുന്നു." (മർക്കോസ് 4:30-34) വിചിന്തനം ഒരുപക്ഷേ, നമ്മുടെ ദൃഷ്ടിയിൽ ഒരു കടുകുമണിയോളം നിസ്സാരമായ മറ്റൊന്നുംതന്നെ കണ്ടെന്നു വരികയില്ല. ഒരു കടുകുമണി നിലത്തുപോയാൽ അതെവിടെയെന്ന് അന്വേഷിക്കുവാനോ, ഒരു കടുകുമണി നിലത്തു കിടക്കുന്നതുകണ്ടാൽ അത് കുനിഞ്ഞെടുക്കുവാനോ നാമാരും ഉദ്യമിക്കാറില്ല. എന്നാൽ, ദൈവരാജ്യത്തിന്റെ സ്ഥിതി അതല്ല. എന്തൊക്കെ ക്ലേശങ്ങൾ സഹിച്ചിട്ടാണെങ്കിലും ദൈവരാജ്യത്തിലെ ഒരു അംഗമാകുകയെന്നതു നാമെല്ലാവരെയും സംബന്ധിച്ചിടത്തോള...