പോസ്റ്റുകള്‍

മേയ്, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

എന്താണ് ദൈവാനുഗ്രഹം?

" ആ ദിവസങ്ങളിൽ, മറിയം യൂദയായിലെ മലന്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്ക് തിടുക്കത്തിൽ യാത്ര പുറപ്പെട്ടു. അവൾ സഖറിയായുടെ വീട്ടിൽ പ്രവേശിച്ച് എലിസബത്തിനെ അഭിവാദനം ചെയ്തു. മറിയത്തിന്റെ അഭിവാദനം കേട്ടപ്പോൾ എലിസബത്തിന്റെ ഉദരത്തിൽ ശിശു കുതിച്ചുചാടി. എലിസബത്ത്‌ പരിശുദ്ധാത്മാവ് നിറഞ്ഞവളായി. അവൾ ഉദ്ഘോഷിച്ചു: നീ സ്ത്രീകളിൽ അനുഗ്രഹീതയാണ്‌. നിന്റെ ഉദരഫലവും അനുഗ്രഹീതം. എന്റെ കർത്താവിന്റെ അമ്മ എന്റെ അടുത്ത് വരാനുള്ള ഭാഗ്യം എനിക്ക് എവിടെനിന്ന്? ഇതാ, നിന്റെ അഭിവാദനസ്വരം എന്റെ ചെവികളിൽ പതിച്ചപ്പോൾ ശിശു എന്റെ ഉദരത്തിൽ സന്തോഷത്താൽ കുതിച്ചുചാടി. കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ നിരവേറുമെന്ന് വിശ്വസിച്ചവൾ ഭാഗ്യവതി."  (ലൂക്കാ 1:39-45) ചിന്ത  പരിശുദ്ധഅമ്മയെ അനുഗ്രഹീത എന്നഭിസംബോധന ചെയ്താണ് എലിസബത്ത്‌ തന്റെ ഭവനത്തിലേക്ക്‌ സ്വീകരിക്കുന്നത്. ദൈവമാതാവാകുവാൻ ഭാഗ്യം ലഭിച്ച കന്യാമറിയത്തിനു ആ അഭിസംബോധന തികച്ചും യോജിച്ചതാണ്‌താനും. എന്നാൽ, ദൈവത്തിന്റെ പ്രത്യേകമായ അനുഗ്രഹത്തിന് അർഹയായശേഷം അമ്മ ഒട്ടേറെ വേദനനിറഞ്ഞ അനുഭവങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. അവിവാഹിത ആയിരിക്കെ ഗർഭം ധരിച്ചതിലുണ്ടായ മാനസ്സികക്ലേശം മ...

വീണ്ടെടുക്കപ്പെടേണ്ട കാഴ്ചശക്തി

" അവർ ജറീക്കോയിലെത്തി. അവൻ ശിഷ്യരോടും വലിയൊരു ജനാവലിയോടുംകൂടെ ജറീക്കോ വിട്ടുപോകുന്പോൾ തിമെയൂസിന്റെ പുത്രനായ ബർതിമേയൂസ് എന്ന അന്ധയാചകൻ വഴിയരുകിൽ ഇരിപ്പുണ്ടായിരുന്നു. നസറായനായ യേശുവാണ് പോകുന്നതെന്നറിഞ്ഞപ്പോൾ അവൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: ദാവീദിന്റെ പുത്രനായ യേശുവേ, എന്നിൽ കനിയണമേ! നിശബ്ദനായിരിക്കുവാൻ പറഞ്ഞുകൊണ്ട് പലരും അവനെ ശകാരിച്ചു. എന്നാൽ, അവൻ കൂടുതൽ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: ദാവീദിന്റെ പുത്രാ, എന്നിൽ കനിയണമേ! യേശു പെട്ടെന്ന് നിന്നിട്ട് പറഞ്ഞു: അവനെ വിളിക്കുക. അവർ അന്ധനെ വിളിച്ചു അവനോടു പറഞ്ഞു: ധൈര്യമായിരിക്കൂ; എഴുന്നേൽക്കുക; യേശു നിന്നെ വിളിക്കുന്നു. അവൻ പുറങ്കുപ്പായം ദൂരെയെറിഞ്ഞ്‌, കുതിച്ചുച്ചാടി യേശുവിന്റെ അടുത്തെത്തി. യേശു ചോദിച്ചു: ഞാൻ നിനക്കുവേണ്ടി എന്ത് ചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്? അന്ധൻ അവനോട് പറഞ്ഞു: ഗുരോ, എനിക്ക് കാഴ്ച വീണ്ടുകിട്ടണം. യേശു പറഞ്ഞു: നീ പൊയ്കൊള്ളുക, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. തൽക്ഷണം അവനു കാഴ്ച ലഭിച്ചു. അവൻ യേശുവിനെ അനുഗമിച്ചു. " (മർക്കോസ് 10:46-52) ചിന്ത  എന്തിനാണ് യേശു ബർതിമേയൂസ് എന്ന ആ അന്ധനോട്‌ അവന്റെ ആഗ്രഹമെന്താണെന്ന് ച...

വാക്കുകളുടെ വില

"ഒന്നുകിൽ വൃക്ഷം നല്ലത്, ഫലവും നല്ലത്. അല്ലെങ്കിൽ വൃക്ഷം ചീത്ത, ഫലവും ചീത്ത. എന്തെന്നാൽ, ഫലത്തിൽനിന്നാണ് വൃക്ഷത്തെ മനസ്സിലാക്കുന്നത്‌. അണലിസന്തതികളെ! ദുഷ്ടരായിരിക്കെ നല്ല കാര്യങ്ങൾ പറയാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? ഹൃദയത്തിന്റെ നിറവിൽ നിന്നാണല്ലോ അധരം സംസാരിക്കുന്നത്. നല്ല മനുഷ്യൻ നന്മയുടെ ഭാണ്ടാരത്തിൽനിന്ന് നന്മ പുറപ്പെടുവിക്കുന്നു. ദുഷ്ടനാകട്ടെ തിന്മയുടെ ഭാണ്ടാരത്തിൽനിന്ന് തിന്മ പുറപ്പെടുവിക്കുന്നു. ഞാൻ നിങ്ങളോട് പറയുന്നു: മനുഷ്യർ പറയുന്ന ഓരോ വ്യർത്ഥവാക്കിനും വിധിദിവസത്തിൽ കണക്കു കൊടുക്കേണ്ടി വരും. നിന്റെ വാക്കുകളാൽ നീ നീതീകരിക്കപ്പെടും; നിന്റെ വാക്കുകളാൽ നീ കുറ്റം വിധിക്കപ്പെടുകയും ചെയ്യും." (മത്തായി 12:33-37) ചിന്ത  ശബ്ദാനമയമായ ഒരു ലോകത്തിലാണ് നാമിന്നു ജീവിക്കുന്നത്; നിശ്ശബ്ധത എന്നത് നമുക്കിന്നു തികച്ചും അന്യമാണ്. ആധുനിക സാങ്കേതികവിദ്യകളുപയോഗിച്ചു ഒട്ടേറെപ്പേരുമായി  നിരന്തരം ആശയവിനിമയം നടത്തുക എന്നതാണ് പുതിയ പ്രവണത. വാർത്തകളും മറ്റ് വിശേഷങ്ങളും മറ്റാരിലും മുൻപേ വെളിപ്പെടുത്താൻ ലോകമിന്ന് വ്യഗ്രത കൂട്ടുകയാണ്. ഇതുകൊണ്ടുതന്നെ പലപ്പോഴും കേൾക്കുന്ന വാർത്തകളുടെ യഥാർത്ഥ്...

വചനമാകുന്ന വിത്ത്

"അവൻ പറഞ്ഞു: ദൈവരാജ്യം, ഒരുവൻ ഭൂമിയിൽ വിത്തു വിതയ്ക്കുന്നതിനു സദൃശ്യം. അവൻ രാവും പകലും ഉറങ്ങിയും ഉണർന്നും കഴിയുന്നു. അവൻ അറിയാതെതന്നെ വിത്തുകൾ പൊട്ടിമുളച്ചു വളരുന്നു: ആദ്യം ഇല, പിന്നെ കതിർ, തുടർന്ന് കതിരിൽ ധാന്യമണികൾ - ഇങ്ങനെ ഭൂമി ഫലം പുറപ്പെടുവിക്കുന്നു. ധാന്യം വിളയുന്പോൾ കൊയ്ത്തിനു കാലമാകുന്നതുകൊണ്ട് അവൻ അരിവാൾ വയ്ക്കുന്നു." (മർക്കോസ് 4: 26-29) ചിന്ത  യേശു തന്റെ പരസ്യജീവിതകാലത്ത് വളരെ ചുരുങ്ങിയ  സ്ഥ ലങ്ങളിലൂടെ മാത്രമേ സഞ്ചരിച്ചിട്ടുള്ളൂ, വളരെ കുറച്ചുപേർക്ക്‌ മാത്രമേ യേശുവിനെപ്പറ്റി അറിയാമായിരുന്നുള്ളൂ, അറിയാവുന്നവരിൽ ചെറിയൊരു ശതമാനം മാത്രമേ യേശുവിനെ കർത്താവായി അംഗീകരിച്ചുള്ളൂ. ആയിരക്കണക്കിന് വർഷത്തെ മാനവരാശിയുടെ കാത്തിരിപ്പിനുള്ള ഉത്തരമാണ് യേശു - മനുഷ്യനായി അവതരിച്ച ദൈവം. വെറുമൊരു വഴിയോര പ്രാസംഗികനായി ജീവിച്ച യേശുവിന്റെ വചനം ഇന്നെങ്ങിനെയാണ് ലോകം മുഴുവനും വ്യാപിച്ചത്? ഏശയ്യാ പ്രവാചകനിലൂടെ ദൈവവചനത്തിന്റെ ശക്തി ദൈവം നമുക്ക് വെളിപ്പെടുത്തിതരുന്നുണ്ട്. "മഞ്ഞും മഴയും ആകാശത്തുനിന്നും വരുന്നു; അങ്ങോട്ട്‌ മടങ്ങാതെ ഭൂമിയെ നനയ്ക്കുന്നു. അത് സസ്യങ്ങൾ മുളപ്പിച്ച് ഫലം നൽകി, വി...

ദാസനായ യജമാനൻ

"യേശു അവരെ അടുത്ത് വിളിച്ചു പറഞ്ഞു: വിജാതീയരുടെ ഭരണകർത്താക്കൾ അവരുടെമേൽ യജമാനത്വം പുലർത്തുന്നു എന്നും അവരുടെ പ്രമാണികൾ അവരുടെമേൽ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങൾക്കറിയാമല്ലോ. എന്നാൽ, നിങ്ങളുടെയിടയിൽ അങ്ങനെയാകരുത്. നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷകൻ ആയിരിക്കണം. നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ദാസനുമായിരിക്കണം. മനുഷ്യപുത്രൻ വന്നിരിക്കുന്നത്, ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവൻ അനേകർക്കുവേണ്ടി മോചനദ്രവ്യമായി നല്കാനുമത്രേ." (മാർക്കോസ് 10: 42-45) ചിന്ത   അധികാരങ്ങളും പദവികളും വഹിക്കുന്നവരിൽ നിന്ന് ദൈവം എന്താണ് ആഗ്രഹിക്കുന്നത്? നാമെല്ലാവരും ഒരർത്ഥത്തിൽ അധികാരികളാണ്. നമ്മുടെ അധികാരപരിധിയിൽ വലിപ്പചെറുപ്പങ്ങളുണ്ടാവാം. പക്ഷെ, ആർക്കെങ്കിലും മേലെ എന്തിനെങ്കിലും മേലെ അഞ്ജാശക്തി ഉള്ളവരാണ് നാമെല്ലാവരും. പ്രപഞ്ചത്തിലുള്ള സകലതിനും മീതെ ദൈവം നമുക്ക് അധികാരം നൽകിയിരിക്കുന്നതായി ഉൽപ്പത്തി പുസ്തകത്തിലും കാണാവുന്നതാണ് (ഉൽപത്തി  1:28). എന്താണ് ഈ അധികാരങ്ങളുടെയെല്ലാം അർഥം?  ഈ ഭൂമിയിൽ ലൗകീകമായ ഒരു രാജ്യം യേശു പടുത്തുയർത...

പാപിനിക്കു മോചനം

"ഫരിസേയരിൽ ഒരുവൻ തന്നോടോത്തു ഭക്ഷണം കഴിക്കാൻ അവനെ ക്ഷണിച്ചു. യേശു അവന്റെ വീട്ടിൽ പ്രവേശിച്ച് ഭക്ഷണത്തിനിരുന്നു. അപ്പോൾ ആ പട്ടണത്തിലെ പാപിനിയായ ഒരുവൾ ഫരിസേയന്റെ വീട്ടിൽ അവൻ ഭക്ഷണത്തിനിരിക്കുന്നു എന്നറിഞ്ഞ്, ഒരു വെണ്‍കൽഭരണി നിറയെ സുഗന്ധ തൈലവുമായി അവിടെ വന്നു. അവൾ അവന്റെ പിന്നിൽ പാദത്തിനരികെ കരഞ്ഞുകൊണ്ട്‌ നിന്നു. കണ്ണീരുകൊണ്ട് അവൾ അവന്റെ പാദങ്ങൾ കഴുകുകയും തലമുടികൊണ്ടു തുടയ്ക്കുകയും ചുംബിക്കുകയും  സുഗന്ധ തൈലം പൂശുകയും ചെയ്തു. അവനെ ക്ഷണിച്ച ആ ഫരിസേയൻ ഇതുകണ്ട് സ്വഗതമായി പറഞ്ഞു: ഇവൻ പ്രവാചകൻ ആണെങ്കിൽ തന്നെ സ്പർശിക്കുന്ന സ്ത്രീ ആരെന്നും ഏതു തരക്കാരി എന്നും അറിയുമായിരുന്നു. ഇവൾ ഒരു പാപിനി ആണല്ലോ. യേശു അവനോടു പറഞ്ഞു: ശിമയോനെ, എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്. ഗുരോ, അരുളിചെയ്താലും എന്നവൻ പറഞ്ഞു. ഒരു ഉത്തമർണ്ണന് രണ്ടു കടക്കാർ ഉണ്ടായിരുന്നു. ഒരുവൻ അഞ്ഞൂറും മട്ടവാൻ അൻപതും ദനാറാ കടപ്പെട്ടിരുന്നു. വീട്ടാൻ കഴിവില്ലാത്തതുകൊണ്ട് ഇരുവർക്കും അവൻ ഇളച്ചുകൊടുത്തു. ആ രണ്ടു പേരിൽ ആരാണ് അവനെ കൂടുതൽ സ്നേഹിക്കുക? ശിമയോൻ മറുപടി പറഞ്ഞു: ആർക്ക് അവൻ കൂടുതൽ ഇളവു ചെയ്തോ അവൻ എന്ന് ഞാൻ വിചാരിക്കുന്നു. അവൻ പറഞ്...

അവരെ തടയരുത്

"അവൻ തൊട്ടനുഗ്രഹിക്കുന്നതിനുവേണ്ടി ശിശുക്കളെ അവന്റെ അടുക്കൽ അവർ കൊണ്ടുവന്നു. ശിഷ്യന്മാരാകട്ടെ അവരെ ശകാരിച്ചു. ഇതു കണ്ടപ്പോൾ യേശു കോപിച്ച് അവരോട് പറഞ്ഞു:  ശിശുക്കൾ എന്റെയടുത്ത് വരാൻ അനുവദിക്കുവിൻ. അവരെ തടയരുത്." (മാർക്കോസ് 10:13,14) ചിന്ത  ഏതു തരത്തിലുള്ള ക്രിസ്തുശിഷ്യരാണ് നമ്മൾ? മറ്റുള്ളവരെ ദൈവത്തിങ്കലേക്കു കൊണ്ടെത്തിക്കുന്നവരോ അതോ അവരെ ദൈവത്തിൽനിന്ന് അകറ്റുന്നവരോ? ഗാന്ധിജി സൌത്ത് ആഫ്രിക്കയിൽ ആയിരുന്ന കാലത്ത് ബൈബിളിൽ കൂടി കേട്ടറിഞ്ഞ യേശുവിനെ കൂടുതൽ അടുത്തറിയുന്നതിനായി ഒരു ദിവസം ഒരു ദേവാലയത്തിൽ പോയി. വർണ്ണവിവേചനം നിലവിലിരുന്ന ആ കാലത്ത് വെള്ളക്കാർക്കും  കറുത്തവർക്കും വെവ്വേറെ പള്ളികളുണ്ടായിരുന്നു. ഇതറിയാതെ, വെള്ളക്കാരുടെ ഒരു ദേവാലയത്തിൽ ആണ് ഗാന്ധിജി എത്തിച്ചേർന്നത്‌. യേശുവിനെക്കുറിച്ച് കൂടുതൽ അറിയണമെന്നുണ്ടെന്നു കേട്ടപ്പോൾ ആ പള്ളിയിലെ അച്ഛൻ പറഞ്ഞു: യേശുവിനെക്കുറിച്ച് ഒട്ടേറെ കാര്യങ്ങൾ നിങ്ങളോട് പറയാൻ എനിക്കാവും, എങ്കിലും നിങ്ങൾ ഒരു വെള്ളക്കാരനല്ലാത്തതിനാൽ നിങ്ങളോട് സംസാരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. ഈയൊരു സംഭവം അനുസ്മരിച്ചുകൊണ്ട് ഏറെ കാലങ്ങൾക്ക് ശേഷം ഗാന്ധിജി പറഞ്ഞു: ...

സൗഖ്യദായകനായ മിശ്ശിഹാ

"അപ്പോൾ യേശു വളരെപ്പേരെ രോഗങ്ങളിൽനിന്നും പീഡകളിൽനിന്നും അശുദ്ധാത്മാക്കളിൽനിന്നും സുഖപ്പെടുത്തുകയും അനേകം കുരുടന്മാർക്കു കാഴ്ച കൊടുക്കുകയും ചെയ്തു. അവൻ പറഞ്ഞു: നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്തതെല്ലാം ചെന്ന് യോഹന്നാനെ അറിയിക്കുക. കുരുടന്മാർ കാണുന്നു; മുടന്തന്മാർ നടക്കുന്നു; കുഷ്ടരോഗികൾ സുഖപ്പെടുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നു; ദരിദ്രരോട് സുവിശേഷം പ്രസംഗിക്കപ്പെടുന്നു. എന്നിൽ ഇടർച്ചയുണ്ടാകാത്തവൻ ഭാഗ്യവാൻ."  (ലൂക്കാ 7: 21-23)  ചിന്ത  യേശു എന്തിനാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്? പ്രസംഗങ്ങളിലൂടെയും പ്രബോധനങ്ങളിലൂടെയും സുവിശേഷം മറ്റുള്ളവരിലേക്കെത്തിച്ചാൽ പോരായിരുന്നോ? പക്ഷെ യേശു ഭൂമിയിൽ ജീവിച്ചിരുന്ന കാലത്ത്, പോയിടത്തെല്ലാം പ്രസംഗത്തെക്കാളേറെ പ്രവർത്തികളിലൂടെയാണ്‌ അദ്ദേഹം ജനങ്ങളോട് സംസാരിച്ചത്. യേശു ചെന്നിടത്തെല്ലാം ജനം ചുറ്റും കൂടിയത് അദ്ദേഹം എന്ത് പറയുന്നു എന്ന് കേൾക്കാൻ മാത്രമല്ല, മറിച്ചു തങ്ങളുടെ ആവശ്യങ്ങളിൽ സഹായം തേടി കൂടിയാണ്. അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിക്കുന്ന യേശുവിനെ ആയിരുന്നു അവർക്ക് വേണ്ടിയിരുന്നത്. ഫരിസേയരെയും സദുക്കായരെയും ...

ദുഷ് പ്രേരണ

" വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുവന് ഇടർച്ച വരുത്തുന്നവൻ ആരായാലും അവനു കൂടുതൽ നല്ലത്, ഒരു വലിയ തിരികല്ല് കഴുത്തിൽ കെട്ടി കടലിൽ എറിയപ്പെടുന്നതാണ്. നിന്റെ കൈ നിനക്ക് ദുഷ് പ്രേരണക്ക് കാരണമാകുന്നെങ്കിൽ, അത് വെട്ടിക്കളയുക. ഇരുകൈകളും ഉള്ളവനായി നരകത്തിലെ കെടാത്ത അഗ്നിയിൽ നിപതിക്കുന്നതിനേക്കാൾ നല്ലത് അംഗഹീനനായി ജീവനിലേക്ക് പ്രവേശിക്കുന്നതാണ്. നിന്റെ പാദം നിനക്ക്  ദുഷ് പ്രേരണക്ക് കാരണമാകുന്നെങ്കിൽ, അത് മുറിച്ചുകളയുക. രണ്ടു പാദങ്ങളും ഉള്ളവനായി നരകത്തിൽ എറിയപ്പെടുന്നതിനേക്കാൾ നല്ലത്, മുടന്തനായി ജീവനിലേക്ക് പ്രവേശിക്കുന്നതാണ്. നിന്റെ കണ്നുമൂലം  നിനക്ക് ദുഷ് പ്രേരണ ഉണ്ടാകുന്നെങ്കിൽ അത് ചുഴന്നെടുത്തു എറിഞ്ഞു കളയുക. ഇരു കണ്ണുകളും ഉള്ളവനായി, പുഴു ചാകാത്തതും തീ കെടാത്തതുമായ നരകത്തിലേക്ക് എറിയപ്പെടുന്നതിനെക്കാൾ നല്ലത്, ഒരു കണ്ണോടെ ദൈവരാജ്യത്തിലേക്ക്  പ്രവേശിക്കുന്നതാണ്." (മാർക്കോസ് 9:42-48) ചിന്ത  നേരിട്ട് പാപത്തിൽ ഉൾപ്പെടാതെ ഒരാൾ പാപിയാകുമോ? സാധിക്കും എന്നാണ് ഇന്നത്തെ വചനഭാഗം നമ്മെ ബോധിപ്പിക്കുന്നത്‌. നമ്മുടെ പ്രവർത്തികൾ മറ്റുള്ളവർക്ക് പാപഹേതു ആകുന്നുണ്ടെങ്കിൽ നമ്മുടെ വിധി...

അസൂയക്കെന്താണ് പ്രതിവിധി?

"യോഹന്നാൻ അവനോട് പറഞ്ഞു: ഗുരോ, നിന്റെ നാമത്തിൽ പിശാചുക്കളെ പുറത്താക്കുന്ന ഒരാളെ ഞങ്ങൾ കണ്ടു. ഞങ്ങൾ അവനെ തടഞ്ഞു. കാരണം, അവൻ നമ്മളെ അനുഗമിച്ചില്ല. യേശു പറഞ്ഞു: അവനെ തടയണ്ട, ഒരുവന് എന്റെ നാമത്തിൽ അത്ഭുതപ്രവർത്തി ചെയ്യാനും  എന്നെ ദൂഷിച്ചു പറയാനും സാധിക്കുകയില്ല. നമുക്കെതിരല്ലാത്തവൻ നമ്മുടെ പക്ഷത്താണ്." (മാർക്കോസ് 9: 38-40) ചിന്ത  മറ്റുള്ളവർ ചെയ്യുന്ന സൽപ്രവർത്തികൾ കാണുംപോൾ നമുക്കെന്താണ് അനുഭവപ്പെടാറുള്ളത് - സന്തോഷമോ അതോ ദുഖമോ? അവരുടെ പ്രവർത്തികളിലെ നന്മ തിരിച്ചറിഞ്ഞ് അവരെ അഭിനന്ദിക്കാനാണോ  അതോ എങ്ങിനെയെങ്കിലും അവരിൽ തെറ്റ് കണ്ടെത്തി വിമർശിക്കനാണോ നമ്മൾ ശ്രമിക്കാറ്. ഇന്നത്തെ വചനഭാഗത്തിൽ യേശു തന്റെ ശിഷ്യന്മാരിലെ അസൂയയും ദുശ്ശങ്കയും കണ്ട് അവരെ ശാസിക്കുകയാണ്. തങ്ങളോടൊപ്പം വരാൻ വിസമ്മതിച്ച ഒരു വ്യക്തി യേശുവിന്റെ നാമത്തിൽ പ്രവർത്തിക്കുന്നത് കണ്ടപ്പോൾ, അത് സൽപ്രവർത്തികളാണെങ്കിൽകൂടിയും, അയാളെ തടയാനാണ് യേശുവിന്റെ ശിഷ്യന്മാർ ശ്രമിച്ചത്. എന്നാൽ യേശുവാകട്ടെ, അയാളിലെ നന്മ തിരിച്ചറിഞ്ഞ് അതിനെ അംഗീകരിക്കാനാണ് തുനിഞ്ഞത്. "സ്നേഹം അസൂയപ്പെടുന്നില്ല, ...അനുചിതമായി പെരുമാറുന്നില്ല, സ്വാർത...

കണ്ണടച്ച്‌ ഇരുട്ടാക്കുന്നവർ

" അവൻ പറഞ്ഞു: മനുഷ്യപുത്രൻ മനുഷ്യരുടെ കൈകളിൽ എല്പ്പിക്കപ്പെടുകയും അവർ അവനെ വധിക്കുകയും ചെയ് യും. അവൻ വധിക്കപ്പെട്ടു മൂന്ന് ദിവസം കഴിയുംപോൾ ഉയിർത്തെഴുന്നെൽക്കും. ഈ വചനം അവർക്ക് മനസ്സിലായില്ല. എങ്കിലും അവനോടു ചോദിക്കാൻ അവർ ഭയപ്പെട്ടു ." (മർക്കോസ് 9:31-32) ചിന്ത   ഐശ്വര്യവും യശസ്സും ആഗ്രഹിക്കാത്തവരില്ല. പക്ഷെ ഈ മഹത്വം എവിടെനിന്ന് വരണമെന്നാണ് നമ്മൾ ആഗ്രഹിക്കുന്നത് - ദൈവത്തിൽ നിന്നോ അതോ മനുഷ്യനിൽ നിന്നോ? ക്രിസ്തുവിന്റെ അനുയായികളെന്നു വിളിക്കുന്ന നാമോരുത്തരും പലപ്പോഴും അംഗീകരിക്കാൻ മടിക്കുന്ന ഒരു സത്യമുണ്ട് - പിതാവായ ദൈവം പുത്രനെ മഹത്വപ്പെടുത്തിയത് കുരിശിലൂടെയാണ്‌. തന്റെ പീഡാനുഭവത്തെക്കുറിച്ചും മരണത്തെക്കുറിച്ചുമുള്ള മുന്നറിയിപ്പ് യേശു തന്റെ ശിഷ്യന്മാർക്ക് നൽകുന്നത് പ്രതീകങ്ങളിലൂടെയല്ല, മറിച്ചു ഏവർക്കും മനസ്സിലാകുന്ന രീതിയിൽ യാതൊരു മറകളും ഇല്ലാതെ ലളിതമായ ഭാഷയിലാണ്. എങ്കിലും ഈശോ എന്താണ് പറയുന്നതെന്ന് അവർക്ക് മനസ്സിലായില്ല. അവരുടെ സങ്കല്പങ്ങളിലെ മിശിഹാ ഭൂമിയിൽ തന്റെ രാജ്യം  സ്ഥാപിക്കുന്ന  ഒരു വ്യക്തിയായിരുന്നു. യേശുവിനോടൊപ്പം ഉണ്ടായിരുന്ന എല്ലാവരുടെയും തന്നെ ആഗ്രഹം ഈശോ തന്റ...

അവിശ്വാസിയുടെ പ്രാർത്ഥന

"എന്തെങ്കിലും ചെയ് യാൻ നിനക്ക് കഴിയുമെങ്കിൽ ഞങ്ങളുടെമേൽ കരുണതോന്നി ഞങ്ങളെ സഹായിക്കണമേ! യേശു പറഞ്ഞു: കഴിയുമെങ്കിലെന്നൊ! വിശ്വസിക്കുന്നവന് എല്ലാക്കാര്യങ്ങളും സാധിക്കും. ഉടനെ കുട്ടിയുടെ പിതാവ് വിളിച്ചുപറഞ്ഞു: ഞാൻ വിശ്വസിക്കുന്നു. എന്റെ അവിശ്വാസം പരിഹരിച്ച്  എന്നെ സഹായിക്കണമേ !" (മർക്കോസ് 9:22-24) ചിന്ത  കാണപ്പെടാത്തവ ഉണ്ടെന്ന ബോധ്യമാണ്‌ വിശ്വാസത്തിന്റെ കാതൽ. ഈയൊരു വസ്തുത തന്നെയാണ് ദൈവത്തിൽ വിശ്വസിക്കുന്നതിൽ നിന്ന് ഒട്ടേറെപ്പേരെ അകറ്റിനിർത്തുന്നതും. ദൈവവിശ്വാസികളെന്ന് അവകാശപ്പെടുന്ന നമ്മിൽ പലരും വിശ്വാസം അർപ്പിച്ചിരിക്കുന്നത് കാണപ്പെടുന്നവയിൽ മാത്രമാണെന്നുള്ളതാണ് യാഥാർത്യം. നല്ലകാലങ്ങളിൽ ദൈവത്തെ മുറുകെപ്പിടിക്കാനും കഷ്ടകാലങ്ങളിൽ ദൈവമുണ്ടോ എന്ന് സംശയിക്കാനും നമ്മെ പ്രേരിപ്പിക്കുന്ന പ്രധാന കാരണം നമ്മിലെ വിശ്വാസത്തിന്റെ അപര്യാപ്തത തന്നെയാണ്. "വിശ്വാസം ഇല്ലാതെ ദൈവത്തെ പ്രസാധിപ്പിക്കുക സാധ്യമല്ല. ദൈവസന്നിധിയിൽ ശരണം പ്രാപിക്കുന്നവർ ദൈവം ഉണ്ടെന്നും തന്നെ അന്വേഷിക്കുന്നവർക്ക് അവിടുന്ന് പ്രതിഫലം നല്കുമെന്നും വിശ്വസിക്കണം" (ഹെബ്രായർ 11:6). കാണാൻ സാധിക്കുന്നില്ലെങ്കിലും ദൈവം ഉ...

A few things you could do to easily follow this blog

If you are new to the world of blogs, here are a few tips to follow to keep up with the regular updates: 1. If you already are following other blogs using readers provided by Google, Yahoo etc, then just add the URL http://biblechinthakal.blogspot.com and you will see the article on your reader every time I do an update or publish a new article. 2. If you have a social media account like Facebook, Twitter or Google +, then click on the logo on the top of the page to either 'Like', 'Follow' or 'Join'. 3. You can also get notified of new articles and updates by email by entering your email address in the 'Follow by email' box. 4. You can share any articles on this site by clicking on the Share This button on the bottom of every article. Thanks.

പരിശുദ്ധാത്മാവിന്റെ പ്രവർത്തനം

എന്നാൽ, ഇപ്പോൾ ഞാൻ എന്നെ അയച്ചവന്റെ അടുക്കലേക്കു പോവുകയാണ്. എന്നിട്ടും നീ എവിടെപ്പോകുന്നു എന്ന് നിങ്ങളിലാരും എന്നോട് ചോദിക്കുന്നില്ല. ഞാൻ ഇതെല്ലാം നിങ്ങളോട് പറഞ്ഞതുകൊണ്ട് നിങ്ങളുടെ ഹൃദയം ദുഖപൂരിതമായിരിക്കുന്നു. എങ്കിലും സത്യം ഞാൻ നിങ്ങളോട് പറയുന്നു, നിങ്ങളുടെ നന്മയ്ക് വേണ്ടിയാണ് ഞാൻ പോകുന്നത്. ഞാൻ പോകുന്നില്ലെങ്കിൽ സഹായകൻ  നിങ്ങളുടെ അടുക്കലേക്കു വരികയില്ല. ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കലേക്കു ഞാൻ അയക്കും. അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും - അവർ എന്നിൽ വിശ്വസിക്കാത്തതിനാൽ പാപത്തെക്കുറിച്ചും, ഞാൻ പിതാവിന്റെ അടുക്കലേക്കു പോകുന്നതുകൊണ്ടും നിങ്ങൾ ഇനി മേലിൽ എന്നെ കാണുകയില്ലാത്തതുകൊണ്ടും നീതിയെക്കുറിച്ചും, ഈ ലോകത്തിന്റെ അധികാരി വിധിക്കപ്പെട്ടിരിക്കുന്നതിനാൽ ന്യായവിധിയെക്കുറിച്ചും ബോധ്യപ്പെടുത്തും. ഇനിയും വളരെക്കാര്യങ്ങൾ എനിക്ക് നിങ്ങളോട് പറയുവാനുണ്ട്. എന്നാൽ, അവ ഉൾക്കൊള്ളാൻ ഇപ്പോൾ നിങ്ങള്ക്ക് കഴിവില്ല. സത്യത്മാവ് വരുംപോൾ  നിങ്ങളെ സത്യത്തിന്റെ പൂർണതയിലേക്ക് നയിക്കും. അവൻ സ്വമേധയാ ആയിരിക്കയില്ല സംസാരിക്കുന്നത്; അവൻ കേൾക്ക...