പോസ്റ്റുകള്‍

ഓഗസ്റ്റ്, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഉള്ളവന് വീണ്ടും ലഭിക്കും

"ഒരുവൻ യാത്ര പുറപ്പെടുന്നതിനുമുന്പ് ഭൃത്യന്മാരെ വിളിച്ച് തന്റെ സന്പത്ത് അവരെ ഭരമേല്പിച്ചതുപോലെയാണ് സ്വർഗ്ഗരാജ്യം. അവൻ ഓരോരുത്തരുടെയും കഴിവനുസരിച്ച് ഒരുവന് അഞ്ചു താലന്തും മറ്റൊരുവന് രണ്ടും വേറൊരുവന് ഒന്നും കൊടുത്തശേഷം യാത്ര പുറപ്പെട്ടു. അഞ്ചു താലന്ത് ലഭിച്ചവൻ ഉടനെപോയി വ്യാപാരം ചെയ്ത് അഞ്ചു താലന്തുകൂടി സന്പാദിച്ചു. രണ്ടു താലന്തു കിട്ടിയവനും രണ്ടുകൂടി നേടി. എന്നാൽ ഒരു താലന്തു ലഭിച്ചവൻ പോയി നിലം കുഴിച്ച് യജമാനന്റെ പണം മറച്ചുവച്ചു. ഏറെക്കാലത്തിനുശേഷം ആ ഭൃത്യൻമാരുടെ യജമാനൻ വന്ന് അവരുമായി കണക്കുതീർത്തു. അഞ്ചു താലന്ത് കിട്ടിയവൻ വന്ന്, അഞ്ചുകൂടി സമർപ്പിച്ച്‌, യജമാനനേ, നീ എനിക്ക് അഞ്ചു താലന്താണല്ലോ നല്കിയത്. ഇതാ, ഞാൻ അഞ്ചുകൂടി സന്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു. യജമാനൻ പറഞ്ഞു: കൊള്ളാം, നല്ലവനും വിശ്വസ്തനുമായ  ഭൃത്യാ,   അല്പകാര്യങ്ങളിൽ വിശ്വസ്തനായിരുന്നതിനാൽ അനേകകാര്യങ്ങൾ നിന്നെ ഞാൻ ഭരമേൽപ്പിക്കും. നിന്റെ യജമാനന്റെ സന്തോഷത്തിലേക്ക് നീ പ്രവേശിക്കുക. രണ്ടു താലന്തു കിട്ടിയവനും വന്നുപറഞ്ഞു: യജമാനനേ, നീ എനിക്ക് രണ്ടു താലന്താണല്ലോ നല്കിയത്. ഇതാ, ഞാൻ രണ്ടുകൂടി സന്പാദിച്ചിരിക്കുന്നു. യജമാനൻ പറഞ...

കലപ്പയിൽ കൈവച്ചിട്ടു പിന്തിരിഞ്ഞു നോക്കരുത്

"അവർ പോകുംവഴി ഒരുവൻ അവനോടു പറഞ്ഞു: നീ എവിടെപ്പോയാലും ഞാൻ നിന്നെ അനുഗമിക്കും. യേശു പറഞ്ഞു: കുറുനരികൾക്ക് മാളങ്ങളും ആകാശത്തിലെ പക്ഷികൾക്ക് കൂടുകളും ഉണ്ട്; മനുഷ്യപുത്രനു തലചായ്ക്കാൻ ഇടമില്ല. അവൻ വേറൊരുവനോട് പറഞ്ഞു: എന്നെ അനുഗമിക്കുക. അവൻ പറഞ്ഞു: കർത്താവേ, ഞാൻ ആദ്യം പോയി എന്റെ പിതാവിനെ സംസ്കരിക്കാൻ അനുവദിച്ചാലും. അവൻ പറഞ്ഞു: മരിച്ചവർ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ. നീ പോയി ദൈവരാജ്യം പ്രസംഗിക്കുക. മറ്റൊരുവൻ പറഞ്ഞു: കർത്താവേ, ഞാൻ നിന്നെ അനുഗമിക്കാം; പക്ഷേ, ആദ്യം പോയി എന്റെ വീട്ടുകാരോടു വിടവാങ്ങാൻ അനുവദിക്കണം. യേശു പറഞ്ഞു: കലപ്പയിൽ കൈവച്ചിട്ടു പിന്തിരിഞ്ഞു നോക്കുന്ന ഒരുവനും സ്വർഗ്ഗരാജ്യത്തിനു യോഗ്യനല്ല." (ലൂക്കാ 9:57-62) വിചിന്തനം  തന്റെ പരസ്യജീവിതകാലത്ത് യേശുവിന്റെ പ്രധാന ദൌത്യങ്ങളിലൊന്ന് പിതാവായ ദൈവത്തിന്റെ വിളഭൂമിയിലേക്ക് വേലക്കാരെ കണ്ടെത്തുക എന്നതായിരുന്നു. ദൈവരാജ്യമാകുന്ന സുവിശേഷം ലോകമെന്പാടുമെത്തിക്കാൻ, അതുവഴി വിളഭൂമിയിലെ പാകമെത്തിയ ഫലങ്ങളെല്ലാം ദൈവത്തിന്റെ കലവറയിലേക്ക് ശേഖരിക്കുവാനായി ഈശോ ഒട്ടേറെപ്പേരെ തന്നെ അനുഗമിക്കുന്നതിനായി വിളിക്കുന്നുണ്ട്. യേശുവിനെ അനുഗമിക്കുവാൻ ...

അടഞ്ഞ വാതിൽക്കൽ മുട്ടിവിളിക്കുന്നവർ

" പട്ടണങ്ങളിലും ഗ്രാമങ്ങളിലും പഠിപ്പിച്ചുകൊണ്ട് അവൻ ജറുസലേമിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഒരുവൻ അവനോടു ചോദിച്ചു: കർത്താവേ, രക്ഷ പ്രാപിക്കുന്നവർ ചുരുക്കമാണോ? അവൻ അവരോടു പറഞ്ഞു: ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാൻ പരിശ്രമിക്കുവിൻ. ഞാൻ നിങ്ങളോടു പറയുന്നു, അനേകംപേർ പ്രവേശിക്കുവാൻ ശ്രമിക്കും. എന്നാൽ അവർക്കു സാധിക്കുകയില്ല. വീട്ടുടമ സ്ഥ ൻ എഴുന്നേറ്റ്, വാതിൽ അടച്ചുകഴിഞ്ഞാൽ പിന്നെ നിങ്ങൾ പുറത്തുനിന്ന്, കർത്താവേ, ഞങ്ങൾക്കു തുറന്നു തരണമേ എന്നുപറഞ്ഞ് വാതിൽക്കൽ മുട്ടാൻ തുടങ്ങും. അപ്പോൾ അവൻ നിങ്ങളോടു പറയും: നിങ്ങൾ എവിടെനിന്നാണെന്ന് ഞാൻ അറിയുന്നില്ല. അപ്പോൾ നിങ്ങൾ പറയും, നിന്റെ സാന്നിധ്യത്തിൽ ഞങ്ങൾ ഭക്ഷിക്കുകയും പാനം ചെയ്യുകയും ഞങ്ങളുടെ തെരുവുകളിൽ നീ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അവൻ പറയും: നിങ്ങൾ എവിടെനിന്നാണെന്നു ഞാൻ അറിയുന്നില്ല. അനീതി പ്രവർത്തിക്കുന്ന നിങ്ങൾ എന്നിൽനിന്ന് അകന്നുപോകുവിൻ. അബ്രാഹവും ഇസഹാക്കും യാക്കോബും സകല പ്രവാചകന്മാരും ദൈവരാജ്യത്തിൽ ഇരിക്കുന്നതായും നിങ്ങൾ പുറംതള്ളപ്പെടുന്നതായും കാണുന്പോൾ നിങ്ങൾ വിലപിക്കുകയും പല്ലിറുമ്മുകയും ചെയ്യും. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും ...

വിശ്വസ്തനും വിവേകിയുമായ കാര്യസ്ഥൻ

'പത്രോസ് ചോദിച്ചു: കർത്താവേ, നീ ഉപമ പറയുന്നത് ഞങ്ങൾക്കു വേണ്ടിയോ എല്ലാവർക്കും വേണ്ടിയോ? അപ്പോൾ കർത്താവ് പറഞ്ഞു: വീട്ടുജോലിക്കാർക്ക് യഥാസമയം ഭക്ഷണം കൊടുക്കേണ്ടതിനു യജമാനൻ അവരുടെമേൽ നിയമിക്കുന്ന വിശ്വസ്തനും വിവേകിയുമായ കാര്യ സ്ഥ ൻ ആരാണ്? യജമാനൻ വരുന്പോൾ ജോലിയിൽ വ്യാപൃതനായി കാണപ്പെടുന്ന ഭൃത്യൻ ഭാഗ്യവാൻ. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, അവൻ തന്റെ സകലസ്വത്തുക്കളുടെയുംമേൽ അവനെ നിയമിക്കും. എന്നാൽ ആ  ഭൃത്യ ൻ, തന്റെ യജമാനൻ വരാൻ വൈകും എന്ന് ഉള്ളിൽകരുതി, യജമാനന്റെ ദാസന്മാരെയും ദാസിമാരെയും അടിക്കാനും തിന്നുകുടിച്ച് ഉന്മത്ത നാകാനും തുടങ്ങിയാൽ, പ്രതീക്ഷിക്കാത്ത ദിവസത്തിലും അറിയാത്ത മണിക്കൂറിലും യജമാനൻ വരുകയും അവനെ ശിക്ഷിച്ച്, അവന്റെ പങ്ക് അവിശ്വാസികളോടുകൂടെ ആക്കുകയും ചെയ്യും. യജമാനന്റെ ഹിതം അറിഞ്ഞിട്ടും, അതനുസരിച്ച് പ്രവർത്തിക്കുകയോ അതിന് ഒരുങ്ങുകയോ ചെയ്യാത്ത ഭൃത്യൻ കഠിനമായി പ്രഹരിക്കപ്പെടും. എന്നാൽ, അറിയാതെയാണ് ഒരുവൻ ശിക്ഷാർഹമായ തെറ്റു ചെയ്തതെങ്കിൽ അവൻ ല ഘു വായേ പ്രഹരിക്കപ്പെടുകയുള്ളൂ. അധികം ലഭിച്ചവനിൽനിന്ന് അധികം ആവശ്യപ്പെടും; അധികം ഏൽപ്പിക്കപ്പെട്ടവനോട് അധികം ചോദിക്കും." (ലൂക്കാ 12:41-4...

മുന്നറിയിപ്പില്ലാത്ത മഹാസംഭവം

"നിങ്ങൾ അര മുറുക്കിയും വിളക്കു കത്തിച്ചും ഇരിക്കുവിൻ. തങ്ങളുടെ യജമാനൻ കല്യാണവിരുന്നു കഴിഞ്ഞ് മടങ്ങിവന്നു മുട്ടുന്ന ഉടനെ തുറന്നുകൊടുക്കാൻ അവന്റെ വരവും കാത്തിരിക്കുന്നവരെപ്പോലെ ആയിരിക്കുവിൻ. യജമാനൻ വരുന്പോൾ ഉണർന്നിരിക്കുന്നവരായി കാണുന്ന ഭൃത്യന്മാർ ഭാഗ്യവാന്മാർ. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: അവൻ അരമുറുക്കി അവരെ ഭക്ഷണത്തിനിരുത്തുകയും അടുത്ത് ചെന്ന് അവരെ പരിചരിക്കുകയും ചെയ്യും. അവൻ രാത്രിയുടെ രണ്ടാം യാമത്തിലോ മൂന്നാം യാമത്തിലോ വന്നാലും അവരെ ഒരുക്കമുള്ളവരായിക്കണ്ടാൽ ആ ഭൃത്യന്മാർ ഭാഗ്യവാന്മാർ. ഇത് അറിഞ്ഞുകൊള്ളുവിൻ: കള്ളൻ ഏതു മണിക്കൂറിൽ വരുമെന്ന് ഗൃഹനായകൻ അറിഞ്ഞിരുന്നെങ്കിൽ തന്റെ വീട് കുത്തിതുറക്കാൻ അനുവദിക്കുമായിരുന്നില്ല. നിങ്ങളും ഒരുങ്ങിയിരിക്കുവിൻ. എന്തെന്നാൽ, പ്രതീക്ഷിക്കാത്ത മണിക്കൂറിലാണ് മനുഷ്യപുത്രൻ വരുന്നത്. " (ലൂക്കാ 12:35-40)  വിചിന്തനം  ലോകാവസാനത്തെക്കുറിച്ചും കർത്താവിന്റെ രണ്ടാം വരവിനെക്കുറിച്ചുമൊക്കെ ഒട്ടേറെ പ്രബോധനങ്ങളും മുന്നറിയിപ്പുകളും യേശു തന്റെ ജീവിതകാലത്ത് ശിഷ്യന്മാർക്ക് നല്കിയിരുന്നു. എന്നാൽ അപ്പോഴൊക്കെ  ഈ സംഭവങ്ങളെല്ലാം നടക്കാൻ പോകുന്നത് യാതൊരു ...

വന്നു കാണുക

"പിറ്റേ ദിവസം അവൻ ഗലീലിയിലേക്കു പോകാനൊരുങ്ങി. പീലിപ്പോസിനെക്കണ്ടപ്പോൾ യേശു അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. പീലിപ്പോസ് അന്ത്രയോസിന്റെയും പത്രോസിന്റെയും പട്ടണമായ ബേത് സയ്ദായിൽ നിന്നുള്ളവനായിരുന്നു. പീലിപ്പോസ് നഥാനയേലിനെക്കണ്ട് അവനോട് പറഞ്ഞു: മോശയുടെ നിയമത്തിലും പ്രവാചകഗ്രന്ഥങ്ങളിലും ആരെപ്പറ്റി എഴുതിയിരിക്കുന്നുവോ അവനെ - ജോസഫിന്റെ മകൻ, നസ്രത്തിൽ നിന്നുള്ള യേശുവിനെ - ഞങ്ങൾ കണ്ടു. നഥാനയേൽ ചോദിച്ചു: നസറത്തിൽനിന്നു എന്തെങ്കിലും നന്മ ഉണ്ടാകുമോ? പീലിപ്പോസ് പറഞ്ഞു: വന്നു കാണുക. നഥാനയേൽ തന്റെ അടുത്തേക്ക് വരുന്നതുകണ്ട് യേശു അവനെപ്പറ്റി പറഞ്ഞു: ഇതാ, നിഷ്കപടനായ ഒരു യധാർത്ഥ ഇസ്രായേൽക്കാരൻ! അപ്പോൾ നഥാനയേൽ ചോദിച്ചു: നീ എന്നെ എങ്ങനെ അറിയുന്നു? യേശു മറുപടി പറഞ്ഞു: പീലിപ്പോസ് നിന്നെ വിളിക്കുന്നതിനുമുന്പ്, നീ അത്തിമരത്തിന്റെ ചുവട്ടിൽ ഇരിക്കുന്പോൾ ഞാൻ നിന്നെ കണ്ടു. നഥാനയേൽ പറഞ്ഞു: റബ്ബീ, അങ്ങ് ദൈവപുത്രനാണ്‌; ഇസ്രായേലിന്റെ രാജാവാണ്. യേശു പറഞ്ഞു: അത്തിമരത്തിന്റെ ചുവട്ടിൽ നിന്നെ കണ്ടു എന്നു ഞാൻ പറഞ്ഞതുകൊണ്ട് നീ എന്നിൽ വിശ്വസിക്കുന്നു, അല്ലേ? എന്നാൽ ഇതിനേക്കാൾ വലിയ കാര്യങ്ങൾ നീ കാണും. അവൻ തുടർന്നു: സത്യ...

സ്വയം കെണിയായി മാറരുത്

" നിങ്ങൾക്ക് എന്തു തോന്നുന്നു? ഒരു മനുഷ്യനു രണ്ടു പുത്രന്മാരുണ്ടായിരുന്നു. അവൻ ഒന്നാമന്റെ അടുത്തുചെന്നുപറഞ്ഞു: മകനേ, പോയി ഇന്നു മുന്തിരിത്തോട്ടത്തിൽ ജോലി ചെയ്യുക. ഞാൻ പോകാം എന്ന് അവൻ പറഞ്ഞു: എങ്കിലും പോയില്ല. അവൻ രണ്ടാമന്റെ അടുത്തുചെന്ന് ഇതുതന്നെ പറഞ്ഞു. അവനാകട്ടെ എനിക്കു മനസ്സില്ല എന്ന് പറഞ്ഞു: എങ്കിലും പിന്നീട് പശ്ചാത്തപിച്ച്‌ അവൻ പോയി. ഈ രണ്ടു പേരിൽ ആരാണ് പിതാവിന്റെ ഇഷ്ടം നിറവേറ്റിയത്? അവർ പറഞ്ഞു: രണ്ടാമൻ. യേശു പറഞ്ഞു: സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, ചുങ്കക്കാരും വേശ്യകളുമായിരിക്കും നിങ്ങൾക്കുമുന്പേ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക. എന്തെന്നാൽ, യോഹന്നാൻ നീതിയുടെ മാർഗ്ഗത്തിലൂടെ നിങ്ങളെ സമീപിച്ചു; നിങ്ങൾ അവനിൽ വിശ്വസിച്ചില്ല. എന്നാൽ, ചുങ്കക്കാരും വേശ്യകളും അവനിൽ വിശ്വസിച്ചു. നിങ്ങൾ അതു കണ്ടിട്ടും അവനിൽ വിശ്വസിക്കത്തക്കവിധം അനുതപിച്ചില്ല." (മത്തായി 21:28-32) വിചിന്തനം  ഒരു മനുഷ്യന്റെ രണ്ടു മക്കളുടെ സ്വഭാവരീതികളെ ആസ്പദമാക്കി ഈശോ നമ്മുടെ തീരുമാനങ്ങളെയും അവയുടെ പരിണിത ഫലങ്ങളെയും കുറിച്ച് വളരെ ലളിതമായി, എന്നാൽ വിഷയത്തിന്റെ തീവ്രത ഒട്ടും ചോർന്നുപോകാതെ നമ്മെ പഠിപ്പിക്കുകയാണ് ഇന്ന...

ക്ഷണിക്കപ്പെടാത്തവരുടെ വിരുന്ന്

" യേശു വീണ്ടും ഉപമകൾവഴി അവരോടു സംസാരിച്ചു: സ്വര്ഗ്ഗരാജ്യം, തന്റെ പുത്രനുവേണ്ടി വിവാഹവിരുന്നൊരുക്കിയ രാജാവിന് സദൃശ്യം. വിവാഹവിരുന്നിനു ക്ഷണിക്കപ്പെട്ടവരെ വിളിക്കാൻ അവൻ ഭൃത്യന്മാരെ അയച്ചു; എന്നാൽ, വരാൻ അവർ വിസമ്മതിച്ചു. വീണ്ടും അവൻ വേറെ ഭൃത്യന്മാരെ അയച്ചുകൊണ്ടു പറഞ്ഞു: ഇതാ വിരുന്ന് സജ്ജമായിരിക്കുന്നു: എന്റെ കാളകളെയും കൊഴുത്ത മൃഗങ്ങളെയും കൊന്ന് എല്ലാം തയ്യാറാക്കിക്കഴിഞ്ഞു; വിവാഹവിരുന്നിനു വരുക, എന്നു ക്ഷണിക്കപ്പെട്ടവരോട് ചെന്ന് പറയുവിൻ. എന്നാൽ, ക്ഷണിക്കപ്പെട്ടവർ അത് വകവയ്ക്കാതെ ഒരുവൻ വയലിലേക്കും വേറൊരുവൻ വ്യാപാരത്തിനും പൊയ്ക്കളഞ്ഞു. മറ്റുള്ളവർ ആ  ഭൃത്യ ന്മാരെ പിടികൂടി അവരെ അവമാനിക്കുകയും വധിക്കുകയും ചെയ്തു. രാജാവ് ക്രുദ്ധനായി, സൈന്യത്തെ അയച്ചു ആ കൊലപാതകികളെ നശിപ്പിച്ചു; അവരുടെ നഗരം അഗ്നിക്കിരയാക്കി. അനന്തരം, അവൻ ഭ്രുത്യന്മാരോട് പറഞ്ഞു: വിവാഹവിരുന്നു തയ്യാറായിരിക്കുന്നു; എന്നാൽ ക്ഷണിക്കപ്പെട്ടവർ അയോഗ്യരായിരുന്നു. അതിനാൽ നിങ്ങൾ വഴിക്കവലകളിൽ ചെന്ന് അവിടെ കണ്ടെത്തിയവരെയെല്ലാം വിവാഹവിരുന്നിനു ക്ഷണിക്കുവിൻ. ആ ഭൃത്യന്മാർ നിരത്തുകളിൽ ചെന്ന് ദുഷ്ടരും ശിഷ്ടരും ഉൾപ്പെടെ കണ്ടെത്തിയവരെയെല്ലാം വി...

ഇത് നീതിയാണോ?

"സ്വർഗ്ഗരാജ്യം, തന്റെ മുന്തിരിത്തോട്ടത്തിലേക്കു ജോലിക്കാരെ വിളിക്കാൻ അതിരാവിലെ പുറപ്പെട്ട വീട്ടുടമ സ്ഥ നു സദൃശ്യം. ദിവസം ഒരു ദനാറവീതം വേതനം നൽകാമെന്ന കരാറിൽ അവൻ അവരെ മുന്തിരിത്തോട്ടത്തിലേക്ക് അയച്ചു. മൂന്നാം മണിക്കൂറിൽ അവൻ പുറത്തേക്കിറങ്ങിയപ്പോൾ ചിലർ ചന്ത സ്ഥ ലത്തു അലസരായി നില്ക്കുന്നതുകണ്ട് അവരോട് പറഞ്ഞു: നിങ്ങളും  മുന്തിരിത്തോ ട്ടത്തി ലേക്കു  ചെല്ലുവിൻ; ന്യായമായ വേതനം നിങ്ങൾക്കു ഞാൻ തരാം. അവരും  മുന്തിരിത്തോ ട്ടത്തി ലേക്കു  പോയി. ആറാം മണിക്കൂറിലും ഒൻപതാംമണിക്കൂറിലും പുറത്തേക്കിറങ്ങിയപ്പോഴും അവൻ ഇതുപോലെത്തന്നെ ചെയ്തു. ഏകദേശം പതിനൊന്നാം മണിക്കൂറിൽ അവൻ  പുറത്തേ ക്കിറ ങ്ങിയപ്പോഴും അവിടെ ചിലർ നിൽക്കുന്നതുകണ്ട് അവരോടു ചോദിച്ചു: നിങ്ങൾ ദിവസം മുഴുവൻ അലസരായി നിൽക്കുന്നതെന്ത്? ഞങ്ങളെ ആരും വേലയ്ക്കു വിളിക്കാത്തതുകൊണ്ട് എന്നവർ മറുപടി നൽകി. അവൻ പറഞ്ഞു: നിങ്ങളും  മുന്തിരിത്തോ ട്ടത്തി ലേക്കു  ചെല്ലുവിൻ. വൈകുന്നേരമായപ്പോൾ മുന്തിരിതോട്ടത്തിന്റെ ഉടമ സ്ഥ ൻ കാര്യ സ്ഥ നോടു പറഞ്ഞു: ജോലിക്കാരെ വിളിച്ച് അവസാനം വന്നവർക്കു തുടങ്ങി ആദ്യം വന്നവർക്കുവരെ കൂലി കൊടുക്കുക. പതിനൊന്ന...

സൂചിക്കുഴയിലെ ഒട്ടകം

"യേശു ശിഷ്യന്മാരോട് അരുളിചെയ്തു: സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ധനവാനു സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക ദുഷ്കരമാണ്. വീണ്ടും ഞാൻ  നിങ്ങളോടു പറയുന്നു, ധനവാൻ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നതിനേക്കാൾ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്. ശിഷ്യന്മാർ ഇതുകേട്ട് വിസ്മയഭരിതരായി അവനോടു ചോദിച്ചു: അങ്ങനെയെങ്കിൽ രക്ഷപെടാൻ ആർക്കു സാധിക്കും? യേശു അവരെനോക്കിപ്പറഞ്ഞു: മനുഷ്യർക്ക്‌ ഇത് അസാധ്യമാണ്; എന്നാൽ, ദൈവത്തിന് എല്ലാം സാധ്യമാണ്." (മത്തായി 19:23-26) വിചിന്തനം  പല സുവിശേഷഭാഗങ്ങളിലും ഈശോ ധനവാന്മാരെ ഒട്ടേറെ വിമർശിച്ചിരുന്നതായി കാണുവാൻ സാധിക്കും. ഇന്നത്തെ വചനത്തിലൂടെ ഈശോ പറയുന്നത് ധനവാൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതിലും എളുപ്പം ഒരു ഒട്ടകത്തിനു സൂചിക്കുഴയിലൂടെ കടന്നുപോകാൻ സാധിക്കും എന്നാണ്. ഇത് കേൾക്കുന്പോൾ മനസ്സിൽ ചോദ്യങ്ങളുയരുന്നത് സ്വാഭാവികം മാത്രം. എന്താണ് യേശു പറഞ്ഞതിനർത്ഥം? ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുകയെന്നാൽ തികച്ചും അസംഭാവ്യമായ കാര്യമാണ്. അപ്പോൾ ധനവാൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതും ഒരിക്കലും സംഭവിക്കില്ലെന്നാണോ ഈശോ പറയുന്നത്? സന്പത്തുള്ളതുകൊണ്ടുമാത്രം  ഒരാൾക്ക...

സങ്കടപ്പെടുത്തുന്ന സന്പത്ത്

" ഒരാൾ അവനെ സമീപിച്ചു ചോദിച്ചു: ഗുരോ, നിത്യജീവൻ പ്രാപിക്കാൻ ഞാൻ എന്തു നന്മയാണ് പ്രവർത്തിക്കേണ്ടത്? അവൻ പറഞ്ഞു: നന്മയെപ്പറ്റി നീ എന്നോടു ചോദിക്കുന്നതെന്തിന്? നല്ലവൻ ഒരുവൻ മാത്രം. ജീവനിൽ പ്രവേശിക്കുവാൻ അഭിലഷിക്കുന്നെങ്കിൽ പ്രമാണങ്ങൾ അനുസരിക്കുക. അവൻ ചോദിച്ചു: ഏതെല്ലാം? യേശു യേശു പ്രതിവചിച്ചു: കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം നൽകരുത്, പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക, നിന്നെപ്പോലെ നിന്റെ അയല്ക്കാരനെ സ്നേഹിക്കുക. ആ യുവാവ് ചോദിച്ചു: ഇവയെല്ലാം ഞാൻ അനുസരിച്ചിട്ടുണ്ട്; ഇനിയും എന്താണ് എനിക്കു കുറവ്? യേശു പറഞ്ഞു: നീ പൂർണ്ണനാകാൻ ആഗ്രഹിക്കുന്നെങ്കിൽ പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക. അപ്പോൾ, സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക. ഈ വചനം കേട്ട് ആ യുവാവ് സങ്കടത്തോടെ തിരിച്ചുപോയി; അവന് വളരെയേറെ സന്പത്തുണ്ടായിരുന്നു." (മത്തായി 19: 16-22) വിചിന്തനം  ഓരോ ആവശ്യങ്ങളുമായി യേശുവിനെ സമീപിച്ച എല്ലാവരും സന്തോഷത്തോടെ തിരിച്ചു പോയതായിട്ടാണ് ബൈബിളിൽ ഉടനീളം നമ്മൾ കാണുന്നത്. എന്നാൽ ഒരിക്കലും അവസാനിക്കില്ലാത്ത സന്തോഷവും സമ...

നാവിനെ നിയന്തിക്കണം

"അനന്തരം, അന്ധനും ഊമനുമായ ഒരു പിശാചുബാധിതനെ അവർ യേശുവിന്റെ അടുത്ത് കൊണ്ടുവന്നു. യേശു അവനെ സുഖപ്പെടുത്തി. അവൻ സംസാരിക്കുകയും കാണുകയും ചെയ്തു. ജനക്കൂട്ടം മുഴുവൻ അത്ഭുതപ്പെട്ടു പറഞ്ഞു: ഇവനായിരിക്കുമോ ദാവീദിന്റെ പുത്രൻ? എന്നാൽ, ഇതു കേട്ടപ്പോൾ ഫരിസേയർ പറഞ്ഞു: ഇവൻ പിശാചുക്കളുടെ തലവനായ ബേൽസെബൂലിനെക്കൊണ്ടുതന്നെയാണ് പിശാചുക്കളെ ബഹിഷ്കരിക്കുന്നത്. അവരുടെ വിചാരങ്ങൾ മനസ്സിലാക്കിയ യേശു അവരോടു പറഞ്ഞു: അന്തച്ച്ചിദ്രമുള്ള ഏതു രാജ്യവും നശിച്ചുപോകും. അന്ത ച് ച്ചി ദ്രമുള്ള നഗരമോ ഭവനമോ നിലനിൽക്കുകയില്ല. സാത്താൻ സാത്താനെ ബഹിഷ്കരിക്കുന്നെങ്കിൽ അവൻ തനിക്കെതിരായിത്തന്നെ ഭിന്നിക്കുകയാണ്; ആ  സ്ഥി തി ക്ക് അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും? ബേൽസെബൂലിനെക്കൊണ്ടാണ് ഞാൻ പിശാചുക്കളെ ബഹിഷ്കരിക്കുന്നതെങ്കിൽ, നിങ്ങളുടെ പുത്രന്മാർ ആരെക്കൊണ്ടാണ്‌ അവയെ ബഹിഷ്കരിക്കുന്നത്? അതുകൊണ്ട് അവർ നിങ്ങളുടെ വിധികർത്താക്കളായിരിക്കും. എന്നാൽ, ദൈവാത്മാവിനെക്കൊണ്ടാണ് ഞാൻ പിശാചിനെ ബഹിഷ്കരിക്കുന്നതെങ്കിൽ, ദൈവരാജ്യം നിങ്ങളിൽ വന്നു കഴിഞ്ഞിരിക്കുന്നു. അഥവാ, ശക്തനായ ഒരു മനുഷ്യന്റെ ഭവനത്തിൽ പ്രവേശിച്ച് വസ്തുക്കൾ കവർച്ച ചെയ്യാൻ ആദ്യംതന്നെ അവന...

നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു

"യേശു തോണിയിൽക്കയറി കടൽ കടന്ന് സ്വന്തം പട്ടണത്തിലെത്തി. അവർ ഒരു തളർവാതരോഗിയെ ശയ്യയോടെ അവന്റെ അടുക്കൽ കൊണ്ടുവന്നു. അവരുടെ വിശ്വാസംകണ്ട് അവൻ തളർവാതരോഗിയോട് അരുളിച്ചെയ്തു: മകനേ, ധൈര്യമായിരിക്കുക; നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു. അപ്പോൾ നിയമജ്ഞരിൽ ചിലർ പരസ്പരം പറഞ്ഞു: ഇവൻ ദൈവദൂഷണം പറയുന്നു. അവരുടെ വിചാരങ്ങൾ ഗ്രഹിച്ച് യേശു ചോദിച്ചു: നിങ്ങൾ ഹൃദയത്തിൽ തിന്മ വിചാരിക്കുന്നതെന്ത്? ഏതാണ് എളുപ്പം, നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്കുക എന്നു പറയുന്നതോ? ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ മനുഷ്യപുത്രന് അധികാരമുണ്ടെന്നു നിങ്ങൾ അറിയേണ്ടതിനാണിത്. അനന്തരം, അവൻ തളർവാതരോഗിയോടു പറഞ്ഞു: എഴുന്നേറ്റ്, നിന്റെ ശയ്യയുമെടുത്തു വീട്ടിലേക്കു പോവുക. അവൻ എഴുന്നേറ്റ് വീട്ടിലേക്കു പോയി. ഇതുകണ്ട് ജനക്കൂട്ടം ഭയചകിതരായി. മനുഷ്യർക്ക്‌ ഇത്തരം അധികാരം നൽകിയ ദൈവത്തെ മഹത്വപ്പെടുത്തി." (മത്തായി 9:1-8) വിചിന്തനം  രോഗികൾക്ക് സൌഖ്യം നൽകുന്ന അത്ഭുതപ്രവർത്തകനായ യേശുവിനെക്കുറിച്ചുള്ള കേട്ടറിവായിരിക്കണം ഒരു തളർവാതരോഗിയെ അവിടുത്തെ പക്കൽ കൊണ്ടുവരാൻ ചിലരെ പ്രേരിപ്പിച്ചത്. എന്നാൽ യേശു...

വ്യഥകളിൽനിന്നും വിമോചനം

"വലിയൊരു ജനക്കൂട്ടം തിങ്ങിഞെരുങ്ങി പിൻതുടർന്നു. പന്ത്രണ്ടു വർഷമായി രക്തസ്രാവമുള്ള ഒരു സ്ത്രീ ഉണ്ടായിരുന്നു. പല വൈദ്യന്മാരുടെ അടുത്തുപോയി വളരെ കഷ്ടപ്പെടുകയും കൈവശമുള്ളതെല്ലാം ചെലവഴിക്കുകയും ചെയ്തിട്ടും അവളുടെ  സ്ഥിതി  മെച്ചപ്പെടുകയല്ല, കൂടുതൽ മോശമാവുകയാണ് ചെയ്തത്. അവൾ യേശുവിനെക്കുറിച്ച് കേട്ടിരുന്നു. ജനക്കൂട്ടത്തിന്റെ ഇടയിലൂടെ അവൾ അവന്റെ പിന്നിൽ ചെന്ന് വസ്ത്രത്തിൽ സ്പർശിച്ചു. അവന്റെ വസ്ത്രത്തിൽ ഒന്നു തൊട്ടാൽമാത്രം മതി, ഞാൻ സുഖം പ്രാപിക്കും എന്നവൾ വിചാരിച്ചിരുന്നു. തൽക്ഷണം അവളുടെ രക്തസ്രാവം നിലച്ചു. താൻ രോഗവിമുക്തയായിരിക്കുന്നുവെന്ന് അവൾക്കു ശരീരത്തിൽ അനുഭവപ്പെട്ടു. യേശുവാകട്ടെ, തന്നിൽനിന്നു ശക്തി പുറപ്പെട്ടെന്ന് അറിഞ്ഞു പെട്ടെന്ന് ജനക്കൂട്ടത്തിനുനേരെ തിരിഞ്ഞു ചോദിച്ചു: ആരാണ് എന്റെ വസ്ത്രത്തിൽ സ്പർശിച്ചത്? ശിഷ്യന്മാർ അവനോടു പറഞ്ഞു: ജനം മുഴുവൻ നിനക്കുചുറ്റും തിക്കിക്കൂടുന്നത് കാണുന്നില്ലേ? എന്നിട്ടും, ആരാണ് എന്നെ സ്പർശിച്ചത് എന്ന് നീ ചോദിക്കുന്നുവോ? ആരാണ് അത് ചെയ്തതെന്നറിയാൻ അവൻ ചുറ്റും നോക്കി. ആ സ്ത്രീ തനിക്കു സംഭവിച്ചതറിഞ്ഞു ഭയന്നുവിറച്ച് അവന്റെ കാൽക്കൽവീണ് സത്യം തുറന്നു പറഞ്ഞ...

പ്രയോജനമില്ലാത്ത ദാസൻ

"നിങ്ങളുടെ ഒരു ഭൃത്യൻ ഉഴുകയോ ആടുമേയിക്കുകയോ ചെയ്തിട്ടു വയലിൽനിന്നു തിരിച്ചു വരുന്പോൾ അവനോട്, നീ ഉടനെവന്ന് ഭക്ഷണത്തിനിരിക്കുക എന്നു നിങ്ങളിലാരെങ്കിലും പറയുമോ? എനിക്കു ഭക്ഷണം തയ്യാറാക്കുക. ഞാൻ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യുന്നതുവരെ അരമുറുക്കി എന്നെ പരിചരിക്കുക; അതിനുശേഷം നിനക്കു തിന്നുകയും കുടിക്കുകയും ചെയ്യാം എന്നല്ലേ നിങ്ങൾ പറയുക. കല്പിക്കപ്പെട്ടതു ചെയ്തതുകൊണ്ട് ദാസനോട് നിങ്ങൾ നന്ദി പറയുമോ? ഇതുപോലെതന്നെ നിങ്ങളും കല്പിക്കപ്പെട്ടവയെല്ലാം ചെയ്തതിനുശേഷം, ഞങ്ങൾ പ്രയോജനമില്ലാത്ത ദാസന്മാരാണ്; കടമ നിർവഹിച്ചതേയുള്ളൂ എന്നു പറയുവിൻ" (ലൂക്കാ 17: 7-10) വിചിന്തനം  ഈ ഉപമയിലെ ഭൃത്യനാകാൻ താല്പര്യമുള്ളവരായി നമ്മിലാരുംതന്നെ ഉണ്ടാവില്ല. സാധാരണഗതിയിൽ നമ്മൾ എന്തെങ്കിലുമൊക്കെ ചെയ്യുന്നത് അതുമൂലം നമുക്കെന്തെങ്കിലും ഒരു പ്രയോജനം ഉണ്ടാകാനാണ്. ചെയ്യുന്ന ജോലിക്ക് കൂലി പ്രതീക്ഷിക്കാത്തവരായി നമ്മളിൽ ആരുംതന്നെ ഉണ്ടാവില്ല. ദൈവരാജ്യത്തിനു വേണ്ടിയുള്ള പ്രവൃത്തികൾ പലപ്പോഴും വളരെ ക്ലേശം നിറഞ്ഞതാണ്‌. ശാരീരികവും മാനസികവും സാന്പത്തികവുമായി ഒട്ടേറെ ത്യാഗങ്ങളും ബുദ്ധിമുട്ടുകളും ദൈവത്തിനുവേണ്ടി അദ്ധ്വാനി...