പോസ്റ്റുകള്‍

നവംബർ, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

യേശുവിന്റെ അധികാരം

"യേശു ഈ വചനങ്ങൾ അവസാനിപ്പിച്ചപ്പോൾ ജനാവലി അവന്റെ പ്രബോധനത്തെപ്പറ്റി വിസ്മയിച്ചു. അവരുടെ നിയമജ്ഞരെപ്പോലെയല്ല, അധികാരമുള്ളവനെപ്പോലെയാണ് അവൻ പഠിപ്പിച്ചത്." (മത്തായി 7:28) വിചിന്തനം  അധികാരം എന്നത് വളരെ ശക്തമായ ഒരു പദമാണ് - ആജ്ഞാശക്തിയുള്ള, അംഗീകാരം ആവശ്യപ്പെടുന്ന, ഭയമുളവാക്കുന്ന, അച്ചടക്കത്തിനായി നിർബന്ധിക്കുന്ന ഒരു വാക്കാണത്‌. ഈ ലോകത്തിൽ അധികാരമെന്നാൽ ഒരു സ്ഥാനമാണ് - രാജാക്കന്മാർ അധികാരത്തിലേക്ക് ജനിച്ചു വീഴുന്നു, ജനപ്രതിനിധികൾക്ക് അധികാരം കുറേക്കാലത്തേക്ക് മാത്രം അനുവദിച്ചു കിട്ടുന്നു. ലോകം നൽകുന്ന അധികാരത്തിന്റെ ശ്രദ്ധേയമായ വസ്തുത അതു ലോകത്തിനു തിരിച്ചെടുക്കാൻ ആകും എന്നുള്ളതാണ്. രാജാക്കന്മാരുടെ അധികാരം അവരേക്കാൾ ശക്തരായവർ അവരിൽനിന്നും എടുത്തുമാറ്റിയെന്നുവരാം; തങ്ങളുടെ കാലാവധി കഴിയുന്പോൾ ജനപ്രതിനിധികളും അധികാരമില്ലാത്തവരുടെ അവസ്ഥയിലേക്ക് മടങ്ങുന്നു. യഹൂദരുടെ ഇടയിൽ നിയമജ്ഞർക്ക് ഒട്ടേറെ അധികാരങ്ങൾ ഉണ്ടായിരുന്നു. ദൈവകല്പനകൾ വ്യാഖ്യാനം ചെയ്തു ജനങ്ങൾക്ക്‌ വിവരിച്ചു കൊടുക്കുന്നവർ എന്ന നിലയിൽ സമൂഹത്തിലെ ശരിയേത് തെറ്റേത് എന്നു നിശ്ചയിച്ചിരുന്നത് അവരാണ്. എങ്കിലും അവരുടെ അധിക...

പാറമേൽ സ്ഥാപിതമായ ഭവനം

"എന്റെ ഈ വചനങ്ങൾ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവൻ പാറമേൽ ഭവനം പണിത വിവേകമതിയായ മനുഷ്യന് തുല്ല്യനായിരിക്കും. മഴ പെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അത് ഭവനത്തിന്മേൽ ആഞ്ഞടിച്ചു. എങ്കിലും അത് വീണില്ല. എന്തുകൊണ്ടെന്നാൽ, അത് പാറമേൽ സ്ഥാപിതമായിരുന്നു. എന്റെ ഈ വചനങ്ങൾ കേൾക്കുകയും എന്നാൽ അത് അനുസരിക്കാതിരിക്കുകയും ചെയ്യുന്നവൻ മണൽപ്പുറത്തു ഭവനം പണിത ഭോഷന് തുല്ല്യനായിരിക്കും. മഴ പെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അത് ഭവനത്തിന്മേൽ ആഞ്ഞടിച്ചു, അത് വീണുപോയി. അതിന്റെ വീഴ്ച വലുതായിരുന്നു." (മത്തായി 7:24-27)   വിചിന്തനം  ബാഹ്യാനുഷ്ടാനങ്ങളിലൂടെ ദൈവത്തെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ മുന്നറിയിപ്പ് നല്കിയ ഈശോ തന്റെ ഗിരിപ്രഭാഷണം അവസാനിപ്പിച്ചത് ഒരു ഉപമയിലൂടെയാണ്. തന്റെ വചനം ശ്രവിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവർക്കുള്ള പ്രതിഫലവും, തന്നെ ശ്രവിചതിനുശേഷം അവ സ്വീകരിക്കാതെ സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് ഉണ്ടാകാനിരിക്കുന്ന അപകടവും വ്യക്തമാക്കുകയാണ് യേശുവിന്റെ ഈ ഉപമയുടെ ഉദ്ദേശം.  ഈ ഉപമ പലപ്പോഴും നമ്മുടെ മന...

അനീതി പ്രവർത്തിക്കുന്നവരേ അകന്നുപോകുവിൻ

"കർത്താവേ, കർത്താവേ, എന്ന് എന്നോട് വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക. അന്ന് പലരും എന്നോട് ചോദിക്കും: കർത്താവേ, കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ പ്രവചിക്കുകയും നിന്റെ നാമത്തിൽ പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തിൽ നിരവധി അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തില്ലേ? അപ്പോൾ ഞാൻ അവരോടു പറയും: നിങ്ങളെ ഞാൻ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവർത്തിക്കുന്നവരേ, നിങ്ങൾ എന്നിൽ നിന്ന് അകന്നുപോകുവിൻ." (മത്തായി 7:21-23) വിചിന്തനം  ഈശോ ഗിരിപ്രഭാഷണത്തിലൂടെ കാപട്യങ്ങളില്ലാതെ ദൈവത്തിനു പ്രീതികരമായ ഒരു ജീവിതം എങ്ങിനെ നയിക്കാമെന്ന് തന്റെ വചനം ശ്രവിക്കാൻ താല്പര്യം കാണിച്ച എല്ലാവർക്കുമായി വെളിപ്പെടുത്തിക്കൊടുത്തു. ദൈവകൃപകളിലൂടെ വിജ്ഞാനവും വിവേകവും കൈകൊണ്ട്, ദൈവത്തെയും മനുഷ്യരെയും സ്നേഹിക്കുവാനും, ദൈവത്തിലുള്ള വിശ്വാസത്തെ പ്രതി, സ്നേഹത്തോടെയും കരുണയോടെയും മറ്റുള്ളവരോട് പെരുമാറാനും ആവശ്യമായ പ്രബോധനങ്ങളാണ് മലയിലെ പ്രസംഗത്തിലൂടെ ഈശോ ലോകത്തിനു മുഴുവനുമായി തന്നത്. ഇന്നത്തെ വചനം ഈശോ ഗിരിപ്രഭാഷണം ഉപസംഹരിച്...

ഫലങ്ങളിൽനിന്നു നിങ്ങൾ അവരെ അറിയും

"ആടുകളുടെ വേഷത്തിൽ വരുന്ന വ്യാജപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുവിൻ. ഉള്ളിൽ അവർ കടിച്ചുചീന്തുന്ന ചെന്നായ്ക്കളാണ്. ഫലങ്ങളിൽനിന്ന് അവരെ മനസ്സിലാക്കാം. മുൾച്ചെടിയിൽ നിന്നു മുന്തിരിപ്പഴമോ ഞെരിഞ്ഞിലിൽ നിന്നു അത്തിപ്പഴമോ പറിക്കാറുണ്ടോ? നല്ല വൃക്ഷം നല്ല ഫലവും ചീത്തവൃക്ഷം ചീത്ത ഫലവും നൽകുന്നു. നല്ല വൃക്ഷത്തിനു ചീത്ത ഫലങ്ങളോ ചീത്ത വൃക്ഷത്തിനു നല്ല ഫലങ്ങളോ പുറപ്പെടുവിക്കാൻ സാധിക്കുകയില്ല. നല്ല ഫലം കായ്ക്കാത്ത വൃക്ഷമെല്ലാം വെട്ടി തീയിലെറിയപ്പെടും. അവരുടെ ഫലങ്ങളിൽനിന്നു നിങ്ങൾ അവരെ അറിയും." (മത്തായി 7:15-20) വിചിന്തനം  ഇസ്രായേൽ ജനത്തിനു വളരെപ്പെട്ടെന്നു മനസ്സിലാകുന്ന പ്രതീകങ്ങളിലൂടെയാണ് ഇന്നത്തെ വചനഭാഗത്തിൽ ഈശോ സംസാരിക്കുന്നത്.  മുന്തിരിച്ചെടിയും  അത്തിവൃക്ഷവും   ഇസ്രായേൽ ജനതയുടെ ജീവിതത്തോട് കെട്ടുപിണഞ്ഞു കിടക്കുന്ന ഫലസസ്യങ്ങളാണ് . അത്തിമരം സമാധാനത്തെയും സമൃദ്ധിയെയും, മുന്തിരി സന്തോഷത്തെയും സൂചിപ്പിച്ചിരുന്നു. അതുപോലെതന്നെ അവരുടെ കൃഷിയിടങ്ങളിൽ ധാരാളമായി കണ്ടുവന്നിരുന്ന മറ്റു രണ്ടു സസ്യങ്ങളാണ് മുൾച്ചെടികളും ഞെരിഞ്ഞിലും. ചില മുൾചെടികളിൽ മുന്തിരിയുടേതിനു സമാനമായ ...

ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിൻ

"ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിൻ, വിനാശത്തിലേക്കു നയിക്കുന്ന വാതിൽ വിസ്തൃതവും വഴി വിശാലവുമാണ്‌. അതിലേ കടന്നുപോകുന്നവർ വളരെയാണുതാനും. എന്നാൽ, ജീവനിലേക്കു നയിക്കുന്ന വാതിൽ ഇടുങ്ങിയതും വഴി വീതി കുറഞ്ഞതുമാണ്. അതു കണ്ടെത്തുന്നവരോ ചുരുക്കം." (മത്തായി 7:13-14) വിചിന്തനം   ക്ലേശം നിറഞ്ഞ ജീവിതത്തിലൂടെയുള്ള നമ്മുടെ യാത്രയിൽ നമ്മെ സഹായിക്കുന്ന, അതുവഴി നമുക്ക് സന്തോഷവും സംതൃപ്തിയും പ്രദാനം ചെയ്യുമെന്നു കരുതുന്ന, കുറുക്കുവഴികൾ  നിരന്തരം അന്വേഷിക്കുന്നരാണ് നാമെല്ലാവരും. അതിനെന്ന നാട്യേന ലോകം ധാരാളം വഴികൾ നമുക്കായി തുറന്നുതരുന്നുമുണ്ട്.  ഇന്നു ലോകത്തിൽ ഏറ്റവും അധികം വിപണന സാധ്യത ഉള്ള മേഖലയാണ്, മനുഷ്യന് അവന്റെ അനുദിനജീവിതത്തിലെ പ്രവൃത്തികൾ എളുപ്പമാക്കി കൊടുക്കുന്ന ഉൽപന്നങ്ങൾ.  എല്ലാറ്റിലും എളുപ്പവഴികൾ തേടാൻ ശീലിച്ച മനുഷ്യർ, ദൈവത്തിലേക്കും അതുവഴി നിത്യജീവനിലേക്കുമുള്ള കുറുക്കുവഴികൾ തേടുന്നതും സ്വാഭാവികം മാത്രമാണ്. തെറ്റായ വിശ്വാസരീതികളിലൂടെയും, ശരിയെന്നു തോന്നുന്ന പ്രത്യയ ശാസ്ത്രങ്ങളിലൂടെയും, സ്വന്തം പ്രവർത്തികളിലൂടെയാണ് നീതീകരിക്കപ്പെടുക എന്ന അഹങ്കാരത്ത...

സ്നേഹം കൊടുക്കാനുള്ളതാണ്

"മറ്റുള്ളവർ നിങ്ങൾക്ക് ചെയ്തു തരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവർക്ക് ചെയ്യുവിൻ. ഇതാണ് നിയമവും പ്രവാചകന്മാരും." (മത്തായി 7:12) വിചിന്തനം  അനുദിന ജീവിതത്തിൽ നമ്മൾ അനുഭവിക്കുന്ന ഒട്ടേറെ വേദനകൾക്ക് കാരണം മറ്റുള്ളവർ നമ്മോട് ഇടപഴകുന്ന രീതിയിൽ നമുക്കുള്ള അതൃപ്തിയാണ്. മറ്റുള്ളവർ, പ്രത്യേകിച്ച് നമ്മുടെ പ്രിയപ്പെട്ടവർ, നമ്മെ സ്നേഹിക്കണമെന്നും നമ്മോട് പ്രത്യേകമായ താത്‌പര്യം കാട്ടണമെന്നും ആഗ്രഹിക്കാത്തവരായി നമ്മിലാരും ഉണ്ടാവില്ല. ഈ ആഗ്രഹത്തിന് എതിരായി ഉണ്ടാവുന്ന തിക്താനുഭവങ്ങളാണ് നമ്മെ പലപ്പോഴും ദുഖത്തിന്റെ നിലയില്ലാകയങ്ങളിലേക്ക് തള്ളിയിടുന്നത്. ആവശ്യത്തിനു സ്നേഹം ലഭിക്കുന്നില്ല എന്ന പരാതി ബാഹ്യമായി നമ്മൾ പലപ്പോഴും മറക്കുമെങ്കിലും, അവയുണ്ടാക്കുന്ന ആന്തരികമുറിവുകൾ നാമറിയാതെ നമ്മുടെ ജീവിതത്തെ ഒട്ടേറെ രീതിയിൽ ബാധിക്കാറുണ്ട്. അപകർഷതാബോധം മുതൽ വിവിധതരം ശാരീരികമായ അസംതൃപ്തികൾ മുതൽ മാനസികമായ ആസക്തികൾവരെയുള്ള ഒട്ടേറെ പ്രശ്നങ്ങൾ പലപ്പോഴും ഉരുൾത്തിരിയുന്നത്  ആവശ്യത്തിനു സ്നേഹം ലഭിക്കുന്നില്ലെന്ന ധാരണയിൽ നിന്...

നന്മയായതു നൽകുന്ന ദൈവം

"ചോദിക്കുവിൻ, നിങ്ങൾക്കു ലഭിക്കും; അന്വേഷിക്കുവിൻ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ, നിങ്ങൾക്കു തുറന്നുകിട്ടും. ചോദിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു തുറന്നു കിട്ടുകയും ചെയ്യുന്നു. മകൻ അപ്പം ചോദിച്ചാൽ കല്ലു കൊടുക്കുന്ന ആരെങ്കിലും നിങ്ങളിൽ ഉണ്ടോ? അഥവാ, മീൻ ചോദിച്ചാൽ പാന്പിനെ കൊടുക്കുമോ? മക്കൾക്കു നല്ല വസ്തുക്കൾ കൊടുക്കണമെന്നു ദുഷ്ടരായ നിങ്ങൾ അറിയുന്നുവെങ്കിൽ, നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ്, തന്നോട് ചോദിക്കുന്നവർക്ക് എത്രയോ കൂടുതൽ നന്മകൾ നൽകും." (മത്തായി 7:7-11) വിചിന്തനം  പ്രാർത്ഥന എന്നാൽ പലർക്കും പലതാണ് - ആരാധിക്കാനും സ്തുതിക്കാനും നന്ദിപറയാനും സഹായം ചോദിക്കാനുമൊക്കെ നമ്മൾ പ്രാർത്ഥനകൾ ഉപയോഗിക്കുന്നു. ഒരു വിശ്വാസിയുടെ എല്ലാ പ്രാർത്ഥനകളും സർവശക്തനായ ദൈവവുമായി നടത്തുന്ന സംഭാഷണങ്ങൾ തന്നെയാണ്. ഏതൊരു സംഭാഷണത്തിനും കുറഞ്ഞത്‌ രണ്ടുപേരെങ്കിലും ആവശ്യമുണ്ട്, രണ്ടുപേരിൽനിന്നും പ്രതികരണങ്ങളും ആവശ്യമുണ്ട്. ദൈവവുമായുള്ള മൂന്നുതരം സംഭാഷണങ്ങളും അവയ്ക്ക് ദൈവം നൽകുന്ന പ്രതികരണങ്ങളുമാണ് ഇന്നത്തെ വചനഭാഗത്തിലൂടെ ഈശോ നമുക്ക് വെളിപ്പെടുത്തി തരുന്നത്.  ചോദ...

വചനമാകുന്ന മുത്തുകൾ

"വിശുദ്ധമായതു നായ്ക്കൾക്കു കൊടുക്കരുത്. നിങ്ങളുടെ മുത്തുകൾ പന്നികൾക്ക്‌ ഇട്ടുകൊടുക്കരുത്. അവ അതു ചവിട്ടി നശിപ്പിക്കുകയും തിരിഞ്ഞു നിങ്ങളെ ആക്രമിക്കുകയും ചെയ്തേക്കാം." (മത്തായി 7:6) വിചിന്തനം  പാപത്തോടു പ്രതിപത്തിയുള്ള ഒരു ഹൃദയവുമായി മറ്റുള്ളവരെ വിധിക്കുകയോ, അവരുടെ തെറ്റുകൾ തിരുത്താൻ ശ്രമിക്കുകയോ ചെയ്യരുത് എന്നു വളരെ വ്യക്തമായ ഭാഷയിൽ പറഞ്ഞതിനുശേഷം, മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടുള്ള ഒരു പ്രബോധനമാണ് ഇന്നത്തെ വചനഭാഗത്തിലൂടെ ഈശോ നല്കുന്നത്. എന്നാൽ, ഉപദേശം നല്കുന്നതിനോടും മറ്റുള്ളവരെ തിരുത്തുന്നതിനോടും ചേർന്നുനിൽക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു തിരിച്ചറിവാണ് ഒരു വാചകത്തിൽ ഒതുങ്ങുന്ന ഈ ഉപമയിൽ അടങ്ങിയിരിക്കുന്നത്.  വിശുദ്ധമായതും മുത്തുകളും   ഇവ രണ്ടും ഒന്നിനെ തന്നെയാണ് സൂചിപ്പിക്കുന്നത്. ദൈവത്തെ സംബന്ധിച്ചല്ലാത്ത ഒന്നിനെയും വിശുദ്ധം എന്നു പറയുവാൻ സാധിക്കുകയില്ല.അതുപോലെതന്നെ, ആദിമ നൂറ്റാണ്ടുകളിൽ മുത്തുകളും രത്നങ്ങളും വളരെ വിലയേറിയ സന്പാദ്യങ്ങളായിരുന്നു. ജനങ്ങൾ അവയ്ക്കു നൽകിയിരുന്ന മൂല്യം മനസ്സിലാക്കി ഈശോ സ്വർഗ്ഗര...

അപ്പോൾ നിനക്കു കാഴ്ച തെളിയും

"നീ സഹോദരന്റെ കണ്ണിലെ കരടു കാണുകയും നിന്റെ കണ്ണിലെ തടിക്കഷണം ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്‌? അഥവാ, നിന്റെ കണ്ണിൽ തടിക്കഷണം ഇരിക്കേ, സഹോദരനോട്, ഞാൻ നിന്റെ കണ്ണിൽനിന്നു കരട് എടുത്തുകളയട്ടെ എന്ന് എങ്ങിനെ പറയും?കപടനാട്യക്കാരാ,ആദ്യംസ്വന്തം കണ്ണിൽനിന്നു തടിക്കഷണം എടുത്തുമാറ്റുക. അപ്പോൾ സഹോദരന്റെ കണ്ണിലെ കരടെടുത്തു കളയാൻ നിനക്കു കാഴ്ച തെളിയും." (മത്തായി 7:3-5) വിചിന്തനം മറ്റുള്ളവരുടെ പ്രവർത്തികളിലെ ശരിതെറ്റുകൾ സദാ അവലോകനം ചെയ്യുന്നവരാണ് നമ്മൾ. വിമർശിക്കപ്പെടുവാൻ തീരെ താല്പര്യമില്ലാത്ത നമ്മൾ പക്ഷേ മറ്റുള്ളവരെ വിമർശിക്കാൻ ലഭിക്കുന്ന ഒരവസരവും പാഴാക്കാറില്ല. മിക്കവാറും അവസരങ്ങളിൽ മറ്റുള്ളവർ ചെയ്യുന്ന ശരികളേക്കാൾ അധികമായി അവരുടെ പ്രവർത്തികളിലെ പോരായ്മകളിലേക്കായിരിക്കും ഇത്തരം വിലയിരുത്തലുകൾ നമ്മെ കൊണ്ടെത്തിക്കുന്നത്. എന്നാൽ ഇപ്രകാരമുള്ള വിമർശനങ്ങളെ ഒരിക്കലും കുറ്റപ്പെടുത്തലുകളായി നമ്മൾ പരിഗണിക്കാറില്ല. മറിച്ച്, മറ്റുള്ളവരുടെ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നതുവഴി അവർക്കെന്തോ വലിയ ഒരു സഹായമാണ് നമ്മൾ ചെയ്യുന്നതെന്ന ചിന്താഗതിയാണ് പലപ്പോഴും നമ്മെ നയിക്കുന്നത്. നമ്മു...

വിധിക്കപ്പെടാതിരിക്കാൻ നിങ്ങളും വിധിക്കരുത്

"വിധിക്കപ്പെടാതിരിക്കാൻ നിങ്ങളും വിധിക്കരുത്. നിങ്ങൾ വിധിക്കുന്ന വിധിയാൽത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങൾ അളക്കുന്ന അളവുകൊണ്ടുതന്നെ നിങ്ങൾക്കും അളന്നുകിട്ടും." (മത്തായി 7:1-2) വിചിന്തനം   സാധാരണഗതിയിൽ ഒരു വ്യക്തിയുടെ അനുദിനജീവിതത്തിലെ പ്രവർത്തികൾ എല്ലാം യുക്തിയിൽ അധിഷ്ഠിതമാണ്. പലപ്പോഴും നമുക്ക് തോന്നാം സ്നേഹം, ദയ, വാത്സല്യം, കോപം, വെറുപ്പ് തുടങ്ങി ഒട്ടനവധിയായ വികാരങ്ങളാണ് നമ്മെ ഓരോ പ്രവർത്തികളും ചെയ്യിക്കുന്നത് എന്ന്. എന്നാൽ, ഈ വികാരങ്ങളെല്ലാം നമ്മെ പ്രവർത്തികൾക്കായി പ്രേരിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ; അവ ചെയ്യണമോ വേണ്ടയോ എന്ന ആത്യന്തിക തീരുമാനം എടുക്കുന്നത് നമ്മിലെ യുക്തിചിന്തകളാണ്.നമ്മിൽ രൂപീകൃതമാകുന്ന ധാരണകളെയും അഭിപ്രായങ്ങളെയും അടിസ്ഥാനമാക്കി ഉരുത്തിരിയുന്ന തീരുമാനങ്ങളാണ് നമ്മുടെ യുക്തിക്ക് ഉപയുക്തമായ കാരണങ്ങളായി പരിണമിക്കുന്നത്. ഒരു വ്യക്തി അല്ലെങ്കിൽ വസ്തുവിനെ നമ്മുടെ അറിവിനു അനുസൃതമായി വിധിക്കുന്പോഴാണ് അവയെക്കുറിച്ച് ധാരണകളും അഭിപ്രായങ്ങളും നമ്മിൽ രൂപം കൊള്ളുന്നത്‌. ഇപ്രകാരം വസ്തുക്കളെയും വ്യക്തികളെയും വിധിക്കുന്നതിനെ ഒഴിവാക്കിയാൽ പി...

നാളെയെക്കുറിച്ചു നിങ്ങൾ ആകുലരാകരുത്

"ഞാൻ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കും, എന്തു പാനംചെയ്യും എന്നു ജീവനെക്കുറിച്ചോ എന്തു ധരിക്കും എന്നു ശരീരത്തെക്കുറിച്ചോ നിങ്ങൾ ഉത്ക്കണ്ഠാകുലരാകേണ്ടാ. ഭക്ഷണത്തേക്കാൾ ജീവനും വസ്ത്രത്തെക്കാൾ ശരീരവും ശ്രേഷ്ഠമല്ലേ? ആകാശത്തിലെ പക്ഷികളെ നോക്കുവിൻ: അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ ശേഖരിക്കുന്നുമില്ല. എങ്കിലും നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് അവയെ തീറ്റിപ്പോറ്റുന്നു. അവയെക്കാൾ എത്രയോ വിലപ്പെട്ടവരാണ് നിങ്ങൾ!  ഉത്ക്കണ്ഠമൂലം ആയുസ്സിന്റെ ദൈർഘ്യം ഒരു മുഴമെങ്കിലും കൂട്ടാൻ നിങ്ങളിലാർക്കെങ്കിലും സാധിക്കുമോ?...നിങ്ങൾക്കിവയെല്ലാം ആവശ്യമാണെന്നു നിങ്ങളുടെ സ്വർഗ്ഗീയ പിതാവ് അറിയുന്നു. നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങൾക്കു ലഭിക്കും. അതിനാൽ, നാളെയെക്കുറിച്ചു നിങ്ങൾ ആകുലരാകരുത്. നാളത്തെ ദിനംതന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും. ഓരോ ദിവസത്തിനും അതതിന്റെ ക്ലേശം മതി." (മത്തായി 6:25-34) വിചിന്തനം  ഉത്ക്കണ്ഠ മനുഷ്യ ജീവിതത്തിന്റെതന്നെ ഒരു ഭാഗമാണ്. ഓരോ ദിവസവും ഉറങ്ങാൻ കിടക്കുന്ന മനുഷ്യർ അവർക്ക് അന്നുവരെ ഉണ്ടായ പരാ...

നിന്നിലെ പ്രകാശം അന്ധകാരമാണോ?

"കണ്ണാണു ശരീരത്തിന്റെ വിളക്ക്. കണ്ണ് കുറ്റമറ്റതെങ്കിൽ ശരീരം മുഴുവൻ പ്രകാശിക്കും. കണ്ണ് ദുഷ്ടമാണെങ്കിലോ ശരീരം മുഴുവൻ ഇരുണ്ടുപോകും. നിന്നിലെ പ്രകാശം അന്ധകാരമാണെങ്കിൽ അന്ധകാരം എത്രയോ വലുതായിരിക്കും." (മത്തായി 6:22-23) വിചിന്തനം  കാഴ്ച്ചശക്തിക്ക് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യം പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്.  നമ്മുടെ അറിവിനെയും ചിന്തകളെയും അഭിപ്രായങ്ങളേയുമെല്ലാം വലിയൊരു പരിധിവരെ നമ്മുടെ കാഴ്ചശക്തി സ്വാധീനിക്കുന്നുണ്ട്.  കണ്ണുകൾ ചിന്തിക്കുന്നില്ല; എന്നാൽ, അവയാണ്  ഒരു വ്യക്തിയുടെ ഹൃദയത്തിലേക്കും മനസ്സിലേക്കും അന്തരാത്മാവിലേക്കും തുറക്കപ്പെടുന്ന കിളിവാതിൽ. അവയിലൂടെ അരിച്ചിറങ്ങുന്ന പ്രകാശകണങ്ങളാണ് അയാളെ തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തനാക്കുന്നത്, അയാളുടെ വ്യക്തിത്വത്തിന് രൂപം നൽകുന്നത്. ഇതറിയാവുന്ന നമ്മുടെ ലോകം,  ചീട്ടുകൊട്ടാരംപോലെ കെട്ടിപ്പൊക്കിയ ജീവിതശൈലികൾ മുതൽ വ്യക്തിജീവിതത്തിലെ സ്വകാര്യനിമിഷങ്ങൾവരെ എല്ലാം നമ്മുടെ കാഴ്ച്ചയെ ആകർഷിക്കുന്ന മാധ്യമങ്ങളാക്കി മാറ്റുന്നു. ഇത്തരമൊരു ലോകത്തിലേക്കു കണ്ണുതുറക്കുന്ന ഒരു വ്യക്തി എന്താണ് കാണുന്നത്? തിളങ്ങുന്ന ലോകത്തി...

നിങ്ങളുടെ നിക്ഷേപം എവിടെയോ...

"ഭൂമിയിൽ നിക്ഷേപം കരുതിവയ്ക്കരുത്. തുരുന്പും കീടങ്ങളും അവ നശിപ്പിക്കും; കള്ളന്മാർ തുരന്നു മോഷ്ടിക്കും.  എന്നാൽ, സ്വർഗ്ഗത്തിൽ നിങ്ങൾക്കായി നിക്ഷേപങ്ങൾ കരുതിവയ്ക്കുക. അവിടെ തുരുന്പും കീടങ്ങളും അവ നശിപ്പിക്കുകയില്ല; കള്ളന്മാർ മോഷ്ടിക്കുകയില്ല. നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും." (മത്തായി 6:19-21) വിചിന്തനം  ഭൂമിയിൽ നമ്മുടെ ഒട്ടുമിക്ക പ്രവൃത്തികളിലൂടെയും നാം ലക്ഷ്യമിടുന്നത് നമ്മുടെ സന്തോഷമാണ്. നാമായിരിക്കുന്ന അവസ്ഥയിൽ നമ്മിലെന്തൊക്കെയൊ പോരായ്മകൾ ഉണ്ടെന്നും, അതു പരിഹരിക്കപ്പെടുവാൻ നമുക്ക് എന്തിന്റെയൊക്കെയോ ആവശ്യം ഉണ്ട് എന്നുമുള്ള ചിന്ത നമ്മുടെ മനസ്സിനെ സദാ അലട്ടാറുണ്ട്. നമ്മൾ അപൂർണ്ണരാണ് എന്ന ബോധ്യത്തിന്റെ നിരവധി ഫലങ്ങളിൽ ഒന്നാണ് നമ്മുടെ സന്തോഷം പൂർണ്ണമായതല്ല എന്ന തിരിച്ചറിവ്. നല്ല ആരോഗ്യം ഉള്ള അവസ്ഥയിലും, സമൃദ്ധിയുടെ നടുവിൽ കഴിയുന്പോഴുമെല്ലാം നമ്മുടെ മനസ്സിൽ എന്തിന്റെയോ ഒരു കുറവ് അനുഭവിക്കുന്നവരാണ് നാമെല്ലാവരും. ഈ കുറവ് നികത്താൻ നമ്മൾ പലപ്പോഴും ആശ്രയിക്കുന്നത് ഈ ലോകത്തെ തന്നെയാണ്. ഈ ലോകത്തിൽ ലഭ്യമായ ചില വസ്തുക്കൾ സ്വന്തമാക്കിയാൽ മനസ്സ് നിറയ...

മറ്റുള്ളവരോട് നിങ്ങൾ ക്ഷമിക്കുകയില്ലെങ്കിൽ....

"മറ്റുള്ളവരുടെ തെറ്റുകൾ നിങ്ങൾ ക്ഷമിക്കുമെങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും. മറ്റുള്ളവരോട് നിങ്ങൾ ക്ഷമിക്കുകയില്ലെങ്കിൽ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല." (മത്തായി 6:14-15) വിചിന്തനം   കർതൃപ്രാർത്ഥനയിലെ എല്ലാ യാചനകളും ഒന്നുപോലെതന്നെ പ്രധാനപ്പെട്ടതാണെങ്കിലും, ഈശോ അഞ്ചാമത്തെ യാചന ഒരിക്കൽകൂടി എടുത്തു പറയുകവഴി,  ഇന്നത്തെ വചനഭാഗത്തിലൂടെ,  മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിക്കുന്നതിനു ദൈവം എത്രയധികം പ്രാധാന്യം കല്പിക്കുന്നു എന്ന് വ്യക്തമാക്കുകയാണ് . ദൈവത്തിന്റെ കരുണയാണ് നമ്മുടെ തെറ്റുകൾ ക്ഷമിച്ചു നമ്മെ സ്വർഗ്ഗീയ സൌഭാഗ്യത്തിനു അർഹരാക്കുന്നത്. എന്നാൽ, നമ്മുടെ സജീവമായ സഹകരണം ഇല്ലെങ്കിൽ ദൈവത്തിനു നമ്മെ രക്ഷിക്കാനാവില്ല എന്ന വസ്തുതയും ഈ വചനത്തിലൂടെ വെളിപ്പെടുന്നുണ്ട്. ഇത് ദൈവത്തിന്റെ ശക്തിയുടെ പോരായ്മ ആയിട്ടല്ല നമ്മൾ കണക്കാക്കേണ്ടത് - നമ്മുടെ സ്വാതന്ത്ര്യത്തിനു ദൈവം എത്രമാത്രം വിലകല്പിക്കുന്നു എന്നാണ്.  ഇതിനെക്കുറിച്ച്‌ വിശുദ്ധ ആഗസ്തീനോസ് ഇപ്രകാരം  പറയുന്നു,  " നിന്നെക്കൂടാതെ നിന്നെ സൃഷ്ടിച്ച ദൈവം, നിന്നെക...

ദൈവത്തിന്റെ കൃപാവരത്തിനായുള്ള യാചനകൾ

"അന്നന്നു വേണ്ടുന്ന ആഹാരം ഇന്നു ഞങ്ങൾക്ക് നൽകണമേ. ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ. തിന്മയിൽനിന്നു ഞങ്ങളെ രക്ഷിക്കണമേ."  (മത്തായി 6:11-13) വിചിന്തനം  പിതാവായ ദൈവത്തെ ലോകമെങ്ങുമുള്ള ജനങ്ങൾ ആരാധിക്കുകയും സ്നേഹിക്കുകയും സ്തുതിക്കുകയും ചെയ്യണം എന്ന പുത്രനായ ദൈവത്തിന്റെ ആഗ്രഹമാണ് സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയിലൂടെ അല്ലെങ്കിൽ കർതൃപ്രാർത്ഥനയിലൂടെ ഈശോ വെളിപ്പെടുത്തുന്നത്. ഏഴു യാചനകൾ അല്ലെങ്കിൽ സ്തുതിപ്പുകളായിട്ടാണ് ദൈവാത്മാവ് ഈ പ്രാർത്ഥനയിലൂടെ നമുക്കുവേണ്ടി മാധ്യസ്ഥം വഹിക്കുന്നത്. ഇവയിൽ ആദ്യത്തെ മൂന്നെണ്ണം നമ്മെ പിതാവിന്റെ മഹത്വത്തിലേക്ക് അടുപ്പിക്കുന്നു ( പിതാവിന്റെ മഹത്വത്തിനായുള്ള പ്രാർത്ഥന ). അവസാനത്തെ നാലെണ്ണം നമ്മുടെ ദുരിതങ്ങളെയും ദൌർബല്യങ്ങളെയും അവിടുത്തെ കൃപാവരത്തിനു സമർപ്പിച്ചുകൊണ്ടുള്ള യാചനകളാണ്. കരുണാമയനായ പിതാവിന്റെ പരിപാലന പ്രതീക്ഷിച്ചുകൊണ്ട് നമ്മൾ അർപ്പിക്കുന്ന ഈ പ്രാർത്ഥനകൾ പൂരിതമാകുന്നതിനാണ് ദൈവത്തിന്റെ " നാമം പൂജിതമാകണം ", " രാജ്യം വരണം ", " ത...

പിതാവിന്റെ മഹത്വത്തിനായുള്ള പ്രാർത്ഥന

" നിങ്ങൾ ഇപ്രകാരം പ്രാർത്ഥിക്കുവിൻ; സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ ഹിതം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ." (മത്തായി 6:9-10) വിചിന്തനം  യഹൂദരുടെ പ്രാർത്ഥനയിലെ കാപട്യവും പൊള്ളത്തരവും വ്യക്തമാക്കുക മാത്രമല്ല ഈശോ ചെയ്തത്, അതിനുശേഷം അവിടുന്ന് ശിഷ്യരെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുകകൂടി ചെയ്യുന്നുണ്ട്. നമ്മുടെ പ്രാർത്ഥനയുടെ ഗുരുവും മാതൃകയുമായ കർത്താവായ യേശുക്രിസ്തുവിന്റെ അധരങ്ങളിൽനിന്നും വന്ന പ്രാർത്ഥന ആയതിനാൽ തിരുസഭ ഇതിനെ കർതൃപ്രാർത്ഥന എന്നു വിളിക്കുന്നു. അതുകൊണ്ടുതന്നെ ഇത് സഭയിലെ ഏറ്റവും ഉൽകൃഷ്ടമായ പ്രാർത്ഥനയാണ്. യാതൊരു വളച്ചുകെട്ടുമില്ലാതെ പുത്രസഹജമായ ആശ്രയബോധത്തോടും, സന്തോഷപൂർവകമായ ഉറപ്പോടും എളിമനിറഞ്ഞ ധീരതയോടും സ്നേഹിക്കപ്പെടുന്നു എന്ന ബോധ്യത്തോടെയും ഉരുവിടാവുന്ന ഒന്നാണ്  കർതൃപ്രാർത്ഥന. ഈ പ്രാർത്ഥനയിലൂടെയാണ് പുത്രനായ ദൈവം സ്വർഗ്ഗസ്ഥനായ ദൈവത്തെ " പിതാവേ " എന്നു വിളിക്കാൻ നമ്മെ പഠിപ്പിക്കുന്നത്. സുവിശേഷത്തിലുടനീളം ഈശോ ദൈവത്തെ അഭിസംബോധന ചെയ്യുന്നത് " എന്റെ പിതാവ് " എന്നാണ്. എന്നാൽ,  കർതൃപ്രാർത്ഥന...