വിവാഹം: വിശുദ്ധിയിലേക്കുള്ള വിളി
"അവൻ അവിടംവിട്ട് യൂദയായിലേക്കും ജോർദ്ദാന് മറുകരയിലേക്കും പോയി. വീണ്ടും ജനങ്ങൾ അവന്റെയടുക്കൽ ഒരുമിച്ചുകൂടി. പതിവുപോലെ അവൻ അവരെ പഠിപ്പിച്ചു. ഫരിസേയർവന്ന് അവനെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചു: ഭാര്യയെ ഉപേക്ഷിക്കുന്നത് നിയമാനുസൃതമാണോ? അവൻ മറുപടി പറഞ്ഞു: മോശ എന്താണ് നിങ്ങളോട് കല്പിച്ചത്? അവർ പറഞ്ഞു: ഉപേക്ഷാപത്രം കൊടുത്ത് അവളെ ഉപേക്ഷിക്കാൻ മോശ അനുവദിച്ചിട്ടുണ്ട്. യേശു പറഞ്ഞു: നിങ്ങളുടെ ഹൃദയ കാഠിന്യംകൊണ്ടാണ് മോശ ഈ നിയമം നിങ്ങൾക്കുവേണ്ടി എഴുതിയത്. എന്നാൽ, സൃഷ്ടിയുടെ ആരംഭം മുതലേ ദൈവം അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു. ഇക്കാരണത്താൽ, പുരുഷൻ പിതാവിനെയും മാതാവിനെയും വിടുകയും അവർ ഇരുവരും ഒരു ശരീരമായി തീരുകയും ചെയ്യും. പിന്നീടൊരിക്കലും അവർ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. അതിനാൽ, ദൈവം സംയോജിപ്പിച്ചത് മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ. ഇക്കാര്യത്തെക്കുറിച്ച് ശിഷ്യന്മാർ വീട്ടിൽവച്ച് വീണ്ടും അവനോടു ചോദിച്ചു. അവൻ പറഞ്ഞു: ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം ചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു. ഭർത്താവിനെ ഉപേക്ഷിച്ചു മറ്റൊരാളെ വിവാഹം ചെയ്യുന്നവളും വ്യഭിചാരം ചെയ്യുന്നു." (മർക്കോസ് 10:1-12) വിചി...