പോസ്റ്റുകള്‍

ഫെബ്രുവരി, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വിവാഹം: വിശുദ്ധിയിലേക്കുള്ള വിളി

ഇമേജ്
"അവൻ അവിടംവിട്ട്‌ യൂദയായിലേക്കും ജോർദ്ദാന് മറുകരയിലേക്കും പോയി. വീണ്ടും ജനങ്ങൾ അവന്റെയടുക്കൽ ഒരുമിച്ചുകൂടി. പതിവുപോലെ അവൻ അവരെ പഠിപ്പിച്ചു. ഫരിസേയർവന്ന് അവനെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചു: ഭാര്യയെ ഉപേക്ഷിക്കുന്നത് നിയമാനുസൃതമാണോ? അവൻ മറുപടി പറഞ്ഞു: മോശ എന്താണ് നിങ്ങളോട് കല്പിച്ചത്? അവർ പറഞ്ഞു: ഉപേക്ഷാപത്രം കൊടുത്ത് അവളെ ഉപേക്ഷിക്കാൻ മോശ അനുവദിച്ചിട്ടുണ്ട്. യേശു പറഞ്ഞു: നിങ്ങളുടെ ഹൃദയ കാഠിന്യംകൊണ്ടാണ് മോശ ഈ നിയമം നിങ്ങൾക്കുവേണ്ടി എഴുതിയത്. എന്നാൽ, സൃഷ്ടിയുടെ ആരംഭം മുതലേ ദൈവം അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു. ഇക്കാരണത്താൽ, പുരുഷൻ പിതാവിനെയും മാതാവിനെയും വിടുകയും അവർ ഇരുവരും ഒരു ശരീരമായി തീരുകയും ചെയ്യും. പിന്നീടൊരിക്കലും അവർ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. അതിനാൽ, ദൈവം സംയോജിപ്പിച്ചത് മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ. ഇക്കാര്യത്തെക്കുറിച്ച് ശിഷ്യന്മാർ വീട്ടിൽവച്ച് വീണ്ടും അവനോടു ചോദിച്ചു. അവൻ പറഞ്ഞു: ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം ചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു. ഭർത്താവിനെ ഉപേക്ഷിച്ചു മറ്റൊരാളെ വിവാഹം ചെയ്യുന്നവളും വ്യഭിചാരം ചെയ്യുന്നു." (മർക്കോസ് 10:1-12) വിചി...

മറ്റുള്ളവരുടെ വഴി മുടക്കരുത്

"അവൻ ശിഷ്യരോടു പറഞ്ഞു: ദുഷ്പ്രേരണകൾ ഉണ്ടാകാതിരിക്കുക അസാദ്ധ്യം. എന്നാൽ, ആർമൂലം അവ ഉണ്ടാകുന്നുവോ അവനു ദുരിതം! ഈ ചെറിയവരിൽ ഒരുവനു ദുഷ്പ്രേരണ നൽകുന്നതിനേക്കാൾ നല്ലത് കഴുത്തിൽ തിരികല്ലു കെട്ടി കടലിൽ എറിയപ്പെടുന്നതാണ്." (ലൂക്കാ 17:1-2) വിചിന്തനം   വളരെ നിഷ്ടൂരമായ ശിക്ഷാരീതികളിൽ ഒന്നാണ് കഴുത്തിൽ ഭാരമുള്ള എന്തെങ്കിലും ബന്ധിപ്പിച്ച് വെള്ളത്തിൽ ഏറിയപ്പെടുക എന്നത്. എത്ര നീന്തലറിയാവുന്ന വ്യക്തിയും നിസ്സഹായതയോടെ മരണത്തിനു പിടികൊടുക്കുന്ന ആ അനുഭവമാണ് മറ്റുള്ളവർക്ക് പാപം ചെയ്യാൻ പ്രേരണ നൽകുന്നതിലും ഭേദപ്പെട്ടത് എന്ന യേശുവിന്റെ താക്കീത്, നമ്മുടെ അനുദിന ജീവിതത്തിലെ വാക്കുകളും പ്രവൃത്തികളും നമ്മുടെ ചുറ്റുമുള്ളവരെ എപ്രകാരം സ്വാധീനിക്കുന്നു എന്ന് ആത്മാർത്ഥമായി ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. നമ്മുടെ നിത്യരക്ഷക്കായി പരിശ്രമിക്കുന്നതിനോടൊപ്പം മറ്റുള്ളവരുടെ സ്വർഗ്ഗത്തിലേക്കുള്ള യാത്രയിൽ വിഘാതമാകാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയും ഈ വാക്കുകളിലൂടെ ഈശോ നമുക്ക് വ്യക്തമാക്കി തരുന്നു. എന്തൊക്കെ പ്രവർത്തികളാണ്  ഒരു വ്യക്തിയെ മറ്റുള്ളവർക്ക് ദുഷ്പ്രേരണ നൽകുന്നവനാക്കി...

തിരസ്കരിക്കപ്പെടുന്ന വചനം

"അവർ അവിടെനിന്നു യാത്രതിരിച്ചു ഗലീലിയിലൂടെ കടന്നുപോയി. ഇക്കാര്യം ആരും അറിയരുതെന്ന് അവൻ ആഗ്രഹിച്ചു.കാരണം, അവൻ ശിഷ്യന്മാരെ പഠിപ്പിക്കുകയായിരുന്നു. അവൻ പറഞ്ഞു: മനുഷ്യപുത്രൻ മനുഷ്യരുടെ കൈകളിൽ എല്പ്പിക്കപ്പെടുകയും അവർ അവനെ വധിക്കുകയും ചെയ് യും. അവൻ വധിക്കപ്പെട്ടു മൂന്ന് ദിവസം കഴിയുന്പോൾ ഉയിർത്തെഴുന്നേൽക്കും. ഈ വചനം അവർക്ക് മനസ്സിലായില്ല. എങ്കിലും അവനോടു ചോദിക്കാൻ അവർ ഭയപ്പെട്ടു." (മർക്കോസ് 9:30-32) വിചിന്തനം യേശു തന്റെ പീഡാനുഭവത്തെക്കുറിച്ചും മരണത്തെക്കുറിച്ചുമുള്ള മുന്നറിയിപ്പ് ശിഷ്യന്മാർക്ക് നൽകുന്നത് അടയാളങ്ങളിലൂടെയോ പ്രതീകങ്ങളിലൂടെയോ അല്ല, എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ യാതൊരു മറകളും ഇല്ലാതെ ലളിതമായ ഭാഷയിലാണ്. എങ്കിലും, ഈശോ എന്താണ് പറയുന്നതെന്ന് അവർക്ക് മനസ്സിലായില്ല. അവരുടെ സങ്കല്പങ്ങളിലെ മിശിഹാ ഭൂമിയിൽ തന്റെ രാജ്യം  സ്ഥാപിക്കുന്ന   ഒരു വ്യക്തിയായിരുന്നു. യേശുവിനോടൊപ്പം ഉണ്ടായിരുന്ന എല്ലാവരുടെയും തന്നെ വലിയൊരു ആഗ്രഹം ഈശോ തന്റെ രാജ്യം  സ്ഥാ പിക്കുന്പോൾ ആ മഹത്വത്തിൽ പങ്കുപറ്റുക എന്നതായിരുന്നു. അതിനായി, തുടക്കത്തിൽ കുറെയൊക്കെ ക്ലേശങ്...

കടുകുമണിയോളം വിശ്വാസം

"അവർ ജനക്കൂട്ടത്തിന്റെ അടുത്തേക്ക് വന്നപ്പോൾ ഒരാൾ കടന്നുവന്ന് അവന്റെ സന്നിധിയിൽ പ്രണമിച്ചുകൊണ്ട്‌ പറഞ്ഞു: കർത്താവേ, എന്റെ പുത്രനിൽ കനിയണമേ; അവൻ അപസ്മാരം പിടിപെട്ട് വല്ലാതെ കഷ്ടപ്പെടുന്നു. പലപ്പോഴും അവൻ തീയിലും വെള്ളത്തിലും വീഴുന്നു. ഞാൻ അവനെ നിന്റെ ശിഷ്യന്മാരുടെ അടുത്തു കൊണ്ടുവന്നു. പക്ഷേ, അവനെ സുഖപ്പെടുത്താൻ അവർക്ക് കഴിഞ്ഞില്ല. യേശു പ്രതിവചിച്ചു: വിശ്വാസമില്ലാത്തതും വഴിപിഴച്ചതുമായ തലമുറയേ, എത്രനാൾ ഞാൻ നിങ്ങളുടെ കൂടെയുണ്ടായിരിക്കും! എത്രനാൾ ഞാൻ നിങ്ങളോടു ക്ഷമിച്ചിരിക്കും! അവനെ ഇവിടെ എന്റെ അടുത്തു കൊണ്ടുവരിക. യേശു അവനെ ശാസിച്ചു. പിശാച് അവനെ വിട്ടുപോയി. തത്ക്ഷണം ബാലൻ സുഖം പ്രാപിച്ചു. അനന്തരം ശിഷ്യന്മാർ തനിച്ച് യേശുവിനെ സമീപിച്ചു ചോദിച്ചു: എന്തുകൊണ്ടാണ് അതിനെ ബഹിഷ്കരിക്കാൻ ഞങ്ങൾക്കു കഴിയാതെ പോയത്? യേശു പറഞ്ഞു: നിങ്ങളുടെ അല്പവിശ്വാസംകൊണ്ടുതന്നെ. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോട്, ഇവിടെനിന്നുമാറി മറ്റൊരു സ്ഥലത്തേക്കു പോകുക, എന്ന് പറഞ്ഞാൽ അതു മാറിപ്പോകും. നിങ്ങൾക്കു യാതൊന്നും അസാധ്യമായിരിക്കുകയില്ല." (മത്തായി 17:14-21) വിചിന്ത...

ആത്മാവിനു പകരമായി എന്തു കൊടുക്കും?

"സ്വന്തം ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കുന്നവൻ അതു നഷ്ടപ്പെടുത്തും; ആരെങ്കിലും എനിക്കുവേണ്ടിയോ സുവിശേഷത്തിനുവേണ്ടിയോ സ്വന്തം ജീവൻ നഷ്ടപ്പെടുത്തിയാൽ അവൻ അതിനെ രക്ഷിക്കും. ഒരുവൻ ലോകം മുഴുവൻ നേടിയാലും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അതുകൊണ്ട് അവന് എന്തു പ്രയോജനം? മനുഷ്യൻ സ്വന്തം ആത്മാവിനു പകരമായി എന്തു കൊടുക്കും?"  (മർക്കോസ് 8:35 - 37) വിചിന്തനം   നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപം എന്താണ്? എവിടെ മുതൽ മുടക്കിയാലാണ് നമുക്ക് ഏറ്റവും അധികം ആദായം ലഭിക്കുക? നമ്മുടെ സമയവും വസ്തുവകകളും സമർത്ഥമായി നിക്ഷേപിക്കുന്നതിലൂടെ നമ്മുടെ ഭാവിജീവിതം സുഗമമാക്കണം എന്ന ചിന്ത മനുഷ്യന്റെ പൊതുവായ ആഗ്രഹങ്ങളിൽ ഒന്നാണ്. എന്നാൽ, ഇന്നത്തെ വചനഭാഗത്തിലൂടെ, എന്താണ് ലാഭകരം എന്ന മനുഷ്യരുടെ സങ്കല്പത്തെ ഈശോ ചോദ്യം ചെയ്യുകയാണ്. നമ്മുടെ ജീവിതം സംബന്ധിച്ച് നാമെടുക്കുന്ന ഓരോ തീരുമാനവുമാണ് ഒരു വ്യക്തി എന്ന നിലയിൽ നാമെന്തായിത്തീരുന്നു എന്നു നിർണ്ണയിക്കുന്ന പ്രധാന ഘടകം. നമ്മുടെ തീരുമാനങ്ങളെ രണ്ടുവിധത്തിൽ സ്വാധീനിക്കാൻ നമുക്ക് സാധിക്കും എന്നാണ് ഈശോ വ്യക്തമാക്കുന്നത് - ഒന്നുകിൽ നമുക്ക് ലോകത്ത...

കണ്ണിനുപകരം കണ്ണ്

"കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല്, എന്നു പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോട് പറയുന്നു, ദുഷ്ടനെ എതിർക്കരുത്. വലതുകരണത്തടിക്കുന്നവന് മറ്റേക്കരണംകൂടി കാണിച്ചുകൊടുക്കുക. നിന്നോട് വ്യവഹരിച്ചു നിന്റെ ഉടുപ്പ് കര സ്ഥ മാക്കാനുദ്യമിക്കുന്നവന് മേലങ്കികൂടി കൊടുക്കുക. ഒരു മൈൽ ദൂരാൻ പോകാൻ നിന്നെ നിർബ്ബന്ധിക്കുന്നവനോടുകൂടെ രണ്ടു മൈൽ ദൂരം പോകുക. ചോദിക്കുന്നവന് കൊടുക്കുക. വായ്പ വാങ്ങാൻ ഇച്ഛിക്കുന്നവനിൽനിന്ന് ഒഴിഞ്ഞുമാറരുത്." (മത്തായി 5:38-42) വിചിന്തനം  സ്നേഹത്തിന്റെ കല്പനയുമായി ലോകത്തിലേക്ക് വന്ന ദൈവം, സ്നേഹം എന്താണെന്നു നമ്മെ പഠിപ്പിക്കുകയാണ് ഇന്നത്തെ ഈ വചനത്തിലൂടെ. അനുദിന ജീവിതത്തിലെ സാധാരണ സംഭവങ്ങൾക്കിടയിൽ മറ്റുള്ളവരോട് എങ്ങിനെയാണ് ഇടപഴകേണ്ടത് എന്നല്ല ഇന്നത്തെ വചനഭാഗം നമുക്ക് പറഞ്ഞു തരുന്നത്. മറ്റുള്ളവർ നമ്മെ അധിക്ഷേപിക്കുകയും മുതലെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്ന അവസരങ്ങളിൽ നമ്മുടെ പ്രതികരണം ഏതു വിധത്തിലുള്ളതായിരിക്കണം എന്നു നമുക്ക് വ്യക്തമാക്കിതരുകവഴി, ദൈവത്തിന്റെയും മനുഷ്യരുടെയും ചിന്താഗതികൾ തമ്മിലുള്ള അന്തരം ഈശോ വെളിപ്പെടുത്തുകയാണ്. നമ്മോടു തെറ...

കുരിശ് ഒരു അനുഗ്രഹം

"അവൻ ശിഷ്യന്മാരോടൊപ്പം ജനക്കൂട്ടത്തെയും തന്റെ അടുത്തേക്ക് വിളിച്ചുവരുത്തി അവരോടു പറഞ്ഞു: ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ."  (മർക്കോസ് 8:34) വിചിന്തനം   ദൈവാനുഗ്രഹത്തിന്റെ അളവുകോലായി യഹൂദജനം കണ്ടിരുന്നത്‌ സമൃദ്ധിയാണ്. തേനും പാലും ഒഴുകുന്ന, തങ്ങളുടെ അനുദിന ആവശ്യങ്ങൾക്ക് വേണ്ടതിലും പതിന്മടങ്ങ്‌ പ്രദാനം ചെയ്യുന്ന കാനാൻദേശം അവരെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ അനുഗ്രഹമായിരുന്നു. എന്നാൽ, സദാ ദൈവത്തിന്റെ സജീവസാന്നിദ്ധ്യവും, അന്നന്നത്തെ ഭക്ഷണമായി സ്വർഗ്ഗീയ വിരുന്നായ മന്നയും ലഭിച്ചിരുന്ന മരുഭൂമി അവർക്ക് ദൈവത്തിന്റെ ശിക്ഷയായാണ് അനുഭവപ്പെട്ടത്. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവർ എന്ന് അഭിമാനിച്ചിരുന്ന യഹൂദർക്ക്, നന്മയായതുമാത്രം നല്കി അവരെ കാത്തുപരിപാലിക്കുന്ന ഒരു ദൈവത്തെ ആയിരുന്നില്ല വേണ്ടിയിരുന്നത്, അവരാഗ്രഹിക്കുന്ന വിധത്തിൽ അവരെ പരിപാലിക്കുന്ന ഒരു ദൈവത്തെ ആയിരുന്നു അവർക്കാവശ്യം. താൻ ചെയ്യുന്ന അത്ഭുതങ്ങളും ആസ്വദിച്ച്, അപ്പവും ഭക്ഷിച്ച്‌, തന്നെ പിന്തുടരുന്ന ജനക്കൂട്ടത്തോട്‌...

സഹനങ്ങളിൽനിന്ന് ഒളിച്ചോടുന്ന മനുഷ്യൻ

" മനുഷ്യപുത്രൻ വളരെയേറെ സഹിക്കുകയും ജനപ്രമാണികൾ, പ്രധാനപുരോഹിതന്മാർ, നിയമജ്ഞർ എന്നിവരാൽ തിരസ്കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നു ദിവസങ്ങൾക്കു ശേഷം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യേണ്ടിയിരിക്കുന്നുവെന്ന് അവൻ അവരെ പഠിപ്പിക്കാൻ തുടങ്ങി. അവൻ ഇക്കാര്യം തുറന്നുപറഞ്ഞു. അപ്പോൾ, പത്രോസ് അവനെ മാറ്റി നിർത്തിക്കൊണ്ട് തടസ്സം പറയാൻ തുടങ്ങി. യേശു പിന്തിരിഞ്ഞു നോക്കിയപ്പോൾ ശിഷ്യന്മാർ നിൽക്കുന്നതുകണ്ട് പത്രോസിനെ ശാസിച്ചുകൊണ്ടു  പറഞ്ഞു: സാത്താനേ, നീ എന്റെ മുന്പിൽനിന്നു പോകൂ. നിന്റെ ചിന്ത ദൈവീകമല്ല, മാനുഷികമാണ്‌." (മർക്കോസ് 8:31-33) വിചിന്തനം   കേസറിയാഫിലിപ്പിയിലേക്കുള്ള വഴിമദ്ധ്യേ ഈശോ തന്റെ ശിഷ്യന്മാർക്ക് തന്നിലുള്ള വിശ്വാസത്തിന്റെ ആഴമളക്കുന്നതിനായി ചോദിച്ചു, " ഞാൻ ആരാണെന്നാണ്‌ നിങ്ങൾ പറയുന്നത്? " (മർക്കോസ് 8:29). ശിഷ്യന്മാരിൽ പ്രധാനിയായിരുന്ന പത്രോസ് ആണ് പരിശുദ്ധാത്മാവിനാൽ പ്രചോദിതനായി മറുപടി നൽകിയത്. നൂറ്റാണ്ടുകളായി യഹൂദജനം കാത്തിരിക്കുന്ന മിശിഹായാണ് യേശു എന്നായിരുന്നു പത്രോസിന്റെ ഉത്തരം. മറ്റു ശിഷ്യരുടെ മൌനത്തിൽനിന്നും അവർക്കും ആ ഉത്തരം സ്വീകാര്യമായിരുന്നു എന്നു വ്യക്തമാണ...

നീ ക്രിസ്തുവാണ്‌

"യേശുവും ശിഷ്യന്മാരും കേസറിയാഫിലിപ്പിയിലെ ഗ്രാമങ്ങളിലേക്കു പുറപ്പെട്ടു. വഴിമദ്ധ്യേ അവൻ ശിഷ്യന്മാരോടു ചോദിച്ചു: ഞാൻ ആരെന്നാണ് ആളുകൾ പറയുന്നത്? അവർ പറഞ്ഞു: ചിലർ സ്നാപകയോഹന്നാൻ എന്നും മറ്റു ചിലർ എലിയാ എന്നും, വേറെചിലർ പ്രവാചകന്മാരിൽ ഒരുവൻ എന്നും പറയുന്നു. അവൻ ചോദിച്ചു: എന്നാൽ, ഞാൻ ആരെന്നാണ് നിങ്ങൾ പറയുന്നത്? പത്രോസ് മറുപടി പറഞ്ഞു: നീ ക്രിസ്തുവാണ്‌. തന്നെക്കുറിച്ച് ആരോടും പറയരുതെന്ന് അവൻ അവരോടു കല്പിച്ചു." (മർക്കോസ് 8:27-30) വിചിന്തനം യഹൂദജനത്തിന്റെ ഇടയിൽ യേശു ആരാണ് എന്ന കാര്യത്തിൽ ഒട്ടേറെ സംശയങ്ങളും അഭിപ്രായങ്ങളും നിലവിലുണ്ടായിരുന്നു. അവയെക്കുറി ച്ചെല്ലാം ശിഷ്യന്മാരും ബോധാവാന്മാരായിരുന്നുവെന്ന് ഇന്നത്തെ വചനഭാഗം വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെയായിരിക്കണം ഈശോ തന്റെ ശിഷ്യരുടെ അഭിപ്രായം ആരായുന്നത്. ആശയകുഴപ്പവും അജ്ഞതയും അബദ്ധചിന്തകളും കൈയടക്കിയിരിക്കുന്ന ലോകത്തിൽ ഒരിക്കലും അപ്രസക്തമാകാത്ത ഒരു ചോദ്യമാണ് ഈശോ തന്റെ ശിഷ്യരോട് ചോദിച്ചത്, " ഞാൻ ആരെന്നാണ് നിങ്ങൾ പറയുന്നത്? ". ഈ ചോദ്യത്തിനു വ്യക്തമായ ഉത്തരം നൽകാതെ ഒരാൾക്കും ഈശോയെ അനുഗമിക്കാൻ സാധിക്കുകയില്ല. യഹൂദസമൂ...

മരങ്ങളെപ്പോലിരിക്കുന്ന മനുഷ്യർ

"പിന്നീട് അവൻ ബേത് സയ്ദായിലെത്തി. കുറേപ്പേർ ഒരു അന്ധനെ അവന്റെയടുത്തു കൊണ്ടുവന്ന്, അവനെ സ്പർശിക്കണമെന്ന് യേശുവിനോട് അപേക്ഷിച്ചു. അവൻ അന്ധനെ കൈയ്ക്ക് പിടിച്ച് ഗ്രാമത്തിന് വെളിയിലേക്ക് കൊണ്ടുപോയി. അവന്റെ കണ്ണുകളിൽ തുപ്പിയശേഷം അവന്റെമേൽ കൈകൾവച്ചുകൊണ്ട് ചോദിച്ചു: നീ എന്തെങ്കിലും കാണുന്നുണ്ടോ? നോക്കിയിട്ട് അവൻ പറഞ്ഞു: ഞാൻ മനുഷ്യരെക്കാണുന്നുണ്ട്. അവർ മരങ്ങളെപ്പോലിരിക്കുന്നു; നടക്കുന്നതായും കാണുന്നു. വീണ്ടും യേശു അവന്റെ കണ്ണുകളിൽ കൈകൾവച്ചു. അവൻ സൂക്ഷിച്ചുനോക്കി; കാഴ്ച തിരിച്ചുകിട്ടുകയും ചെയ്തു. അവൻ എല്ലാ വസ്തുക്കളും വ്യക്തമായി കണ്ടു. ഗ്രാമത്തിൽ പ്രവേശിക്കുകപോലും ചെയ്യരുത് എന്ന് പറഞ്ഞ് യേശു അവനെ വീട്ടിലേക്കയച്ചു." (മർക്കോസ് 8: 22-26)   വിചിന്തനം  ദൈവം മനുഷ്യനു നല്കിയിട്ടുള്ള മഹത്തായ ദാനങ്ങളിൽ ഒന്നാണ് കാഴ്ചശക്തി. എന്നാൽ, കാഴ്ചയുണ്ടായിട്ടും ദൈവം ആഗ്രഹിക്കുന്ന വിധത്തിൽ കാണാൻ സാധിക്കാത്തവർ നമ്മുടെ സമൂഹങ്ങളിൽ നിരവധിയുണ്ട്. നന്മയായത് കാണുവാനും, അതുവഴി, ദൈവത്തിനു നമ്മോടുള്ള സ്നേഹം സ്മരിക്കാനുമാണ് ദൈവം നമുക്ക് കാഴ്ച നല്കിയിരിക്കുന്നത്. അതിനായി, അനുദിന ജീവിതത്തിലെ സാധാരണപ്രവൃത്തികളിൽ ദ...

വഴിതെറ്റിക്കുന്ന വ്യാഖ്യാനങ്ങൾ

"ശിഷ്യന്മാർ അപ്പം എടുക്കാൻ മറന്നുപോയിരുന്നു. വഞ്ചിയിൽ അവരുടെപക്കൽ ഒരപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൻ മുന്നറിയിപ്പു നല്കി: നിങ്ങൾ ജാഗരൂകരായിരിക്കുവിൻ. ഫരിസേയരുടെയും ഹേറോദെസിന്റെയും പുളിപ്പിനെക്കുറിച്ചു കരുതലോടെ ഇരിക്കുവിൻ. അവൻ ഇങ്ങനെ പറഞ്ഞത്, തങ്ങളുടെ പക്കൽ അപ്പം ഇല്ലാത്തതുകൊണ്ടാണെന്ന് അവർ പരസ്പരം പറഞ്ഞു. ഇതു മനസ്സിലാക്കിയ യേശു അവരോടു പറഞ്ഞു: നിങ്ങൾക്ക് അപ്പമില്ലാത്തതിനെക്കുറിച്ച് എന്തിനു തർക്കിക്കുന്നു? ഇനിയും നിങ്ങൾ മനസ്സിലാക്കുകയും ഗ്രഹിക്കുകയും ചെയ്യുന്നില്ലേ? നിങ്ങളുടെ ഹൃദയങ്ങൾ മന്ദീഭവിച്ചിരിക്കുന്നുവോ? കണ്ണുണ്ടായിട്ടും നിങ്ങൾ കാണുന്നില്ലേ? ചെവിയുണ്ടായിട്ടും നിങ്ങൾ കേൾക്കുന്നില്ലേ? നിങ്ങൾ ഓർമ്മിക്കുന്നില്ലേ? അഞ്ചപ്പം ഞാൻ അയ്യായിരം പേർക്കായി ഭാഗിച്ചപ്പോൾ ശേഷിച്ച കഷണങ്ങൾ നിങ്ങൾ എത്ര കുട്ട നിറച്ചെടുത്തു? പന്ത്രണ്ട് എന്നവർ മറുപടി പറഞ്ഞു. ഏഴപ്പം നാലായിരം പേർക്ക് വീതിച്ചപ്പോൾ മിച്ചംവന്ന കഷണങ്ങൾ നിങ്ങൾ എത്ര കുട്ട എടുത്തു? ഏഴ് എന്നവർ മറുപടി പറഞ്ഞു. അവൻ ചോദിച്ചു: എന്നിട്ടും നിങ്ങൾ ഗ്രഹിക്കുന്നില്ലേ?"  (മർക്കോസ് 8:14-21) വിചിന്തനം ഈശോ ഏഴപ്പം നാലായിരം പേർക്കായി വീതിച്ചു ...

അടയാളം അന്വേഷിക്കുന്ന തലമുറ

"ഫരിസേയർ വന്ന് അവനുമായി തർക്കിക്കാൻ തുടങ്ങി. അവർ അവനെ പരീക്ഷിച്ചുകൊണ്ട്‌ സ്വർഗ്ഗത്തിൽനിന്ന് ഒരടയാളം ആവശ്യപ്പെട്ടു. അവൻ ആത്മാവിൽ അഗാധമായി നെടുവീർപ്പെട്ടുകൊണ്ടു പറഞ്ഞു: എന്തുകൊണ്ടാണ് ഈ തലമുറ അടയാളം അന്വേഷിക്കുന്നത്? സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഈ തലമുറയ്ക്ക് അടയാളം നല്കപ്പെടുകയില്ല. അവൻ അവരെവിട്ട്, വീണ്ടും വഞ്ചിയിൽ കയറി മറുകരയിലേക്ക് പോയി." (മർക്കോസ് 8:11-13) വിചിന്തനം തങ്ങളുടെ പ്രവൃത്തികൾ ദൈവഹിതപ്രകാരമാണോ എന്ന സന്ദേഹം ഉണ്ടായ അവസരങ്ങളിൽ എല്ലാം ദൈവത്തിൽനിന്നും എന്തെങ്കിലും അടയാളം പ്രതീക്ഷിക്കുന്ന ഒരു സമൂഹമായിരുന്നു യഹൂദജനം. അവർക്ക് മനസ്സിലാകുന്ന വിധത്തിലുള്ള വ്യക്തമായ അടയാളങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട തന്റെ ജനത്തെ വഴിനടത്താൻ ശ്രമിക്കുന്ന ദൈവത്തെയും നിരവധി അവസരങ്ങളിൽ നമ്മൾ കണ്ടുമുട്ടുന്നുണ്ട്. ഈജിപ്തിൽ നിന്നുള്ള യാത്രയിൽ മേഘസ്തംഭമായും അഗ്നിസ്തംഭമായും നാല്പതുവർഷം അവരെ മരുഭൂമിയിലൂടെ നയിച്ചത്, അവരോടൊപ്പം ഉണ്ടായിരുന്ന ദൈവസാന്നിധ്യത്തിന്റെ ഒരു അടയാളം തന്നെയായിരുന്നു. അപരിചിതമായ വഴികളിലൂടെ യാത്ര ചെയ്യുന്നവർക്ക് ശരിയായ പാത ചൂണ്ടിക്കാണിച്ചു കൊടുക്കുന്ന ചൂണ്ടുപലകളാണ് അടയാള...

യേശു കൈനീട്ടി അവനെ തൊട്ടു

"പിന്നീടൊരിക്കൽ യേശു ഒരു പട്ടണത്തിൽ ആയിരിക്കുന്പോൾ ഒരു കുഷ്ഠരോഗിവന്ന് അവനെക്കണ്ട് സാഷ്ടാംഗം വീണു പ്രാർത്ഥിച്ചു: കർത്താവേ, അങ്ങേക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും. യേശു കൈനീട്ടി അവനെ തൊട്ടുകൊണ്ടു പറഞ്ഞു: എനിക്കു മനസ്സുണ്ട്; നിനക്ക് ശുദ്ധിയുണ്ടാകട്ടെ! തൽക്ഷണം കുഷ്ഠം അവനെ വിട്ടുമാറി. യേശു അവനോടു പറഞ്ഞു: ഇക്കാര്യം നീ ആരോടും പറയരുത്. പോയി നിന്നെത്തന്നെ പുരോഹിതനു കാണിച്ചുകൊടുക്കുകയും മോശ കല്പിച്ചിട്ടുള്ളതനുസരിച്ചു ജനങ്ങൾക്ക്‌ സാക്ഷ്യത്തിനായി ശുദ്ധീകരണക്കാഴ്ചകൾ സമർപ്പിക്കുകയും ചെയ്യുക. എന്നാൽ, യേശുവിന്റെ കീർത്തി പൂർവാധികം വ്യാപിച്ചതേയുള്ളൂ. അവന്റെ വാക്കു കേൾക്കുന്നതിനും രോഗശാന്തി നേടുന്നതിനുംവേണ്ടി വളരെ ആളുകൾ തിങ്ങിക്കൂടി. അവനാകട്ടെ വിജനപ്രദേശങ്ങളിലേക്ക് പിൻവാങ്ങി അവിടെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു." (ലൂക്കാ 5:12-16) വിചിന്തനം  യേശു സുഖപ്പെടുത്തിയ നിരവധി കുഷ്ഠരോഗികളെ സുവിശേഷത്തിൽ പലയിടത്തും നമ്മൾ കാണുന്നുണ്ട്. എന്നാൽ, ഇന്നത്തെ വചനഭാഗത്തിൽ നമ്മൾ കാണുന്ന അത്ഭുതത്തെക്കാൾ പ്രാധാന്യമർഹിക്കുന്നത്‌  ഒരുപക്ഷേ  അ തു നടന്ന സ്ഥലമായിരിക്കണം. ഒരു പട്ടണത്തിൽ വച്ചാണ് ഈശോ ആ...

അനുകന്പയുള്ളവരാകുക

"ആ ദിവസങ്ങളിൽ വീണ്ടും ഒരു വലിയ ജനാവലി ഒന്നിച്ചുകൂടി. അവർക്കു ഭക്ഷിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. അവൻ ശിഷ്യന്മാരെ വിളിച്ചു പറഞ്ഞു: ഈ ജനക്കൂട്ടത്തോട്‌ എനിക്ക് അനുകന്പ തോന്നുന്നു. ഇവർ മൂന്നുദിവസമായി എന്നോടു കൂടെയാണ്.അവർക്കു ഭക്ഷിക്കാൻ ഒന്നുമില്ല. അവരെ വിശപ്പോടെ വീട്ടിലേക്കു പറഞ്ഞയച്ചാൽ വഴിയിൽ തളർന്നു വീണേക്കും. ചിലർ ദൂരെനിന്നു വന്നവരാണ്. ശിഷ്യന്മാർ അവനോടു ചോദിച്ചു: ഈ വിജനസ്ഥലത്ത് ഇവർക്കെല്ലാം അപ്പം കൊടുക്കുന്നതെങ്ങനെ? അവൻ ചോദിച്ചു: നിങ്ങളുടെ പക്കൽ എത്ര അപ്പമുണ്ട്? ഏഴ് എന്നവർ പറഞ്ഞു. അവൻ ജനക്കൂട്ടത്തോട്‌ നിലത്തിരിക്കാൻ ആജ്ഞാപിച്ചു. പിന്നീട്, അവൻ ആ എഴാപ്പം എടുത്ത്, കൃതജ്ഞതാസ്തോത്രം ചെയ്ത്, മുറിച്ചു ജനങ്ങൾക്കു വിളന്പാൻ ശിഷ്യന്മാരെ ഏൽപ്പിച്ചു. അവർ അതു ജനങ്ങൾക്ക് വിളന്പി. കുറെ ചെറിയ മത്സ്യങ്ങളും അവരുടെ പക്കൽ ഉണ്ടായിരുന്നു. അവൻ അവയും ആശീർവദിച്ചു; വിളന്പാൻ ശിഷ്യന്മാരെ ഏൽപ്പിച്ചു. ജനം ഭക്ഷിച്ചു തൃപ്തരായി. ശേഷിച്ച കഷണങ്ങൾ ഏഴു കുട്ട നിറയെ അവർ ശേഖരിച്ചു. ഭക്ഷിച്ചവർ ഏകദേശം നാലായിരം പേരുണ്ടായിരുന്നു. അവൻ അവരെ പറഞ്ഞയച്ചതിനുശേഷം ശിഷ്യന്മാരോടൊപ്പം ഒരു വഞ്ചിയിൽ കയറി ദൽമനൂത്താ പ്രദേശത്തേക്ക് പോയി....

അവൻ എല്ലാക്കാര്യങ്ങളും നന്നായിച്ചെയ്യുന്നു

"അവൻ ടയിർപ്രദേശത്തുനിന്നു പുറപ്പെട്ട്, സീദോൻ കടന്ന്, ദെക്കാപ്പൊളീസ് പ്രദേശത്തുകൂടെ ഗലീലിക്കടൽത്തീരത്തേക്കുപോയി. ബധിരനും സംസാരത്തിനു തടസ്സമുണ്ടായിരുന്നവനുമായ ഒരുവനെ അവർ അവന്റെയടുത്ത് കൊണ്ടുവന്നു. അവന്റെമേൽ കൈകൾ വയ്ക്കണമെന്ന് അവർ അവനോട് അപേക്ഷിച്ചു. യേശു അവനെ ജനക്കൂട്ടത്തിൽനിന്നു മാറ്റിനിർത്തി, അവന്റെ ചെവികളിൽ വിരലുകളിട്ടു. തുപ്പലുകൊണ്ട് അവന്റെ നാവിൽ സ്പർശിച്ചു. സ്വർഗ്ഗത്തിലേക്കു നോക്കി നെടുവീർപ്പിട്ടുകൊണ്ട് അവനോട് പറഞ്ഞു: എഫ്ഫാത്ത - തുറക്കപ്പെടട്ടെ എന്നർത്ഥം. ഉടനെ അവന്റെ ചെവികൾ തുറന്നു. നാവിന്റെ കെട്ടഴിഞ്ഞു. അവൻ സ്ഫുടമായി സംസാരിച്ചു. ഇക്കാര്യം ആരോടും പറയരുതെന്ന് അവൻ അവരെ വിലക്കി. എന്നാൽ, എത്രയേറെ അവൻ വിലക്കിയോ അത്രയേറെ ശുഷ്കാന്തിയോടെ അവർ അതു പ്രഘോഷിച്ചു. അവർ അളവറ്റ വിസ്മയത്തോടെ പറഞ്ഞു: അവൻ എല്ലാക്കാര്യങ്ങളും നന്നായിച്ചെയ്യുന്നു; ബധിരർക്കു ശ്രവണശക്തിയും ഊമർക്ക് സംസാരശക്തിയും നൽകുന്നു." (മർക്കോസ് 7:31-37) വിചിന്തനം യേശുവിന്റെ പ്രവൃത്തികൾ കാണുന്നവരിലും അവിടുത്തെ വചനം ശ്രവിക്കുന്നവരിലും ഉണ്ടാകുന്ന പ്രതികരണം എന്താണെന്ന് സുവിശേഷത്തിൽ പലയിടങ്ങളിൽ നമുക്ക് കാണുവാൻ സാധിക്കും. ചുര...

ഇടവിടാതെ പ്രാർത്ഥിക്കുവിൻ

"യേശു അവിടെനിന്നു പുറപ്പെട്ട് ടയിർ, സീദോൻ എന്നീ പ്രദേശങ്ങളിലെത്തി. അപ്പോൾ ആ പ്രദേശത്തുനിന്ന് ഒരു കാനാൻകാരി വന്നു കരഞ്ഞപേക്ഷിച്ചു: കർത്താവേ, ദാവീദിന്റെ പുത്രാ, എന്നിൽ കനിയണമേ! എന്റെ മകളെ പിശാചു ക്രൂരമായി ബാധിച്ചിരിക്കുന്നു. എന്നാൽ, അവൻ ഒരു വാക്കുപോലും ഉത്തരം പറഞ്ഞില്ല. ശിഷ്യന്മാർ അവനോട് അഭ്യർത്ഥിച്ചു: അവളെ പറഞ്ഞയച്ചാലും; അവൾ നമ്മുടെ പിന്നാലെവന്ന് നിലവിളിക്കുന്നല്ലോ. അവൻ മറുപടി പറഞ്ഞു: ഇസ്രായേൽ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്ക് മാത്രമാണ് ഞാൻ അയയ്ക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, അവൾ അവനെ പ്രണമിച്ച്‌ കർത്താവേ, എന്നെ സഹായിക്കണമേ എന്ന് അപേക്ഷിച്ചു. അവൻ പറഞ്ഞു: മക്കളുടെ അപ്പമെടുത്ത്‌ നായ്ക്കൾക്ക്‌ എറിഞ്ഞുകൊടുക്കുന്നത് ഉചിതമല്ല. അവൾ പറഞ്ഞു: അതേ, കർത്താവേ, നായ്ക്കളും യജമാനന്മാരുടെ മേശയിൽനിന്നു വീഴുന്ന അപ്പക്കഷണങ്ങൾ തിന്നുന്നുണ്ടല്ലോ. യേശു പറഞ്ഞു: സ്ത്രീയേ, നിന്റെ വിശ്വാസം വലുതാണ്‌. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ. ആ സമയംമുതൽ അവളുടെ പുത്രി സൌഖ്യമുള്ളവളായി." (മത്തായി 15:21-28) വിചിന്തനം  ഏറെനാളുകളായുള്ള തന്റെ പ്രാർത്ഥനയ്ക്ക്  ദൈവം   ഉത്തരം നൽകുന്നില്ല ...