പോസ്റ്റുകള്‍

ജൂലൈ, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പുതിയൊരു കൽപന

"അവൻ പുറത്തുപോയിക്കഴിഞ്ഞപ്പോൾ യേശു പറഞ്ഞു: ഇപ്പോൾ മനുഷ്യപുത്രൻ മഹത്വപ്പെട്ടിരിക്കുന്നു. അവനിൽ ദൈവവും മഹത്വപ്പെട്ടിരിക്കുന്നു. ദൈവം അവനിൽ മഹത്വപ്പെട്ടുവെങ്കിൽ ദൈവം അവനെ തന്നിൽ മഹത്വപ്പെടുത്തും; ഉടൻ തന്നെ മഹത്വപ്പെടുത്തും. എന്റെ കുഞ്ഞുങ്ങളേ, ഇനി അൽപസമയംകൂടി ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും. നിങ്ങൾ എന്നെ അന്വേഷിക്കും. എന്നാൽ, ഞാൻ യഹൂദരോട് പറഞ്ഞതുപോലെ ഇപ്പോൾ നിങ്ങളോടും പറയുന്നു, ഞാൻ പോകുന്നിടത്തേക്ക് വരാൻ നിങ്ങൾക്ക് കഴിയുകയില്ല. ഞാൻ പുതിയൊരു കൽപന നിങ്ങൾക്കു നൽകുന്നു. നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ. നിങ്ങൾക്കു പരസ്പരം സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് അതുമൂലം എല്ലാവരും അറിയും." (യോഹന്നാൻ 13:31-35) വിചിന്തനം   എന്താണ് ക്രിസ്തുമതത്തിന്റെ കാതൽ? ഒട്ടേറെപ്പേരുടെ കാഴ്ചപ്പാടിൽ, ഇന്നത്തെ സാമൂഹിക വ്യവ സ്ഥി തികൾക്ക് മനസ്സിലാക്കുവാനും അംഗീകരിക്കുവാനും ബുദ്ധിമുട്ടുള്ള പ്രമാണങ്ങളും ഉപദേശങ്ങളും നൽകുന്ന, രണ്ടായിരം വർഷം പഴക്കമുള്ള ഒരു പ്ര സ്ഥാ നമാണ് ക്രിസ്തുമതം. എന്നാൽ, ദൈവം മനുഷ്യനായി ഭൂമിയിൽ അവതരിച്ച് പീഡകളനുഭവിച്ചു മരി...

വിജയിക്കുന്പോഴും പരാജയപ്പെടുന്നവർ

"സെബദിപുത്രന്മാരായ യാക്കോബും യോഹന്നാനും അവനെ സമീപിച്ച് അപേക്ഷിച്ചു: ഗുരോ, ഞങ്ങൾ അങ്ങയോട് അപേക്ഷിക്കുന്നതെന്തും ഞങ്ങൾക്കു ചെയ്തു തരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അവൻ ചോദിച്ചു: നിങ്ങൾക്കു വേണ്ടി ഞാൻ എന്തു ചെയ്യണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? അവർ പറഞ്ഞു: അങ്ങയുടെ മഹത്വത്തിൽ ഞങ്ങളിൽ ഒരാൾ അങ്ങയുടെ വലതുവശത്തും മറ്റെയാൾ ഇടതുവശത്തും ഉപവിഷ്ടരാകാൻ അനുവദിക്കണമേ! യേശു പ്രതിവചിച്ചു: നിങ്ങൾ ആവശ്യപ്പെടുന്നത് എന്താണെന്ന് നിങ്ങൾ അറിയുന്നില്ല. ഞാൻ കുടിക്കുന്ന പാനപാത്രം കുടിക്കാനോ ഞാൻ സ്വീകരിക്കുന്ന സ്നാനം സ്വീകരിക്കാനോ നിങ്ങൾക്കു കഴിയുമോ? ഞങ്ങൾക്കു കഴിയും എന്നവർ മറുപടി പറഞ്ഞു. യേശു അവരോടു പറഞ്ഞു: ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കും; ഞാൻ സ്വീകരിക്കുന്ന സ്നാനം നിങ്ങൾ സ്വീകരിക്കും. എന്നാൽ, എന്റെ വലത്തുവശത്തോ ഇടത്തുവശത്തോ ഇരിക്കാനുള്ള വരം തരേണ്ടത്‌ ഞാനല്ല. അത് ആർക്കുവേണ്ടി സജ്ജമാക്കപ്പെട്ടിരിക്കുന്നുവോ അവർക്കുള്ളതാണ്‌. ഇതുകേട്ടപ്പോൾ ബാക്കി പത്തുപേർക്ക് യാക്കോബിനോടും യോഹന്നാനോടും അമർഷം തോന്നി." (മർക്കോസ് 10: 35-41) വിചിന്തനം  ഇഹലോകജീവിതത്തിൽ ഒഴിച്ചുകൂട്ടാനാവാത്ത അവ സ്ഥ കളാണ് ജയവും പരാജയ...

ഞാനാണ്; ഭയപ്പെടേണ്ടാ

"വൈകുന്നേരമായപ്പോൾ അവന്റെ ശിഷ്യന്മാർ കടൽക്കരയിലേക്ക് പോയി. അവർ ഒരു വള്ളത്തിൽ കയറി കടലിനക്കരെ കഫർണാമിലേക്ക് പുറപ്പെട്ടു. അപ്പോൾ നേരം ഇരുട്ടിത്തുടങ്ങി; യേശു അവരുടെ അടുക്കലെത്തിയിരുന്നുമില്ല. ശക്തിയേറിയ കാറ്റടിച്ചിരുന്നതുകൊണ്ട് കടൽ ക്ഷോഭിച്ചു. ഇരുപത്തഞ്ചോ മുപ്പതോ സ്താദിയോണ്‍ ദൂരം തണ്ടു വലിച്ചുകഴിഞ്ഞപ്പോൾ യേശു കടലിനു മീതേ നടന്ന് വള്ളത്തെ സമീപിക്കുന്നതുകണ്ട് അവർ ഭയപ്പെട്ടു. അവൻ അവരോടു പറഞ്ഞു: ഞാനാണ്; ഭയപ്പെടേണ്ടാ. അവനെ വള്ളത്തിൽ കയറ്റാൻ അവരാഗ്രഹിച്ചു. പെട്ടെന്ന് വള്ളം അവർ ലക്‌ഷ്യം വച്ചിരുന്ന കരയ്ക്ക്‌ അടുത്തു." (യോഹന്നാൻ 6:16-21) വിചിന്തനം  യേശുവിനോടൊപ്പമല്ലാതെ ശിഷ്യന്മാർ നടത്തിയ ഒരു യാത്രാനുഭവമാണ് ഇന്നത്തെ വചനഭാഗത്തിലൂടെ സുവിശേഷകൻ വിവരിക്കുന്നത്. വള്ളതിൽക്കയറി അവർ യേശുവിന്നരികെനിന്നു പോയപ്പോൾ നേരം ഇരുട്ടിത്തുടങ്ങി. ഈ ഇരുട്ട് കേവലം പ്രകൃതിയിൽ മാത്രമുള്ള ഇരുട്ടായിരുന്നില്ല; പ്രകാശമാകുന്ന യേശുവിൽ നിന്നകപ്പോൾ അവരുടെ ഉള്ളിലും ഇരുട്ട് ബാധിച്ചു. അതുകൊണ്ടുതന്നെ കാറ്റും കോളും അവരെ ഭയപ്പെടുത്തി. ആ ഭയംമൂലം വെള്ളത്തിലൂടെ നടന്നു വള്ളത്തെ സമീപിച്ച യേശുവിനെ തിരിച്ചറിയാൻ അവർക്കായില്ല. നമ്മുട...

അവളെക്കണ്ട് അവന്റെ മനസ്സലിഞ്ഞു

" അതിനുശേഷം അവൻ നായിൻ എന്ന പട്ടണത്തിലേക്കു പോയി. ശിഷ്യന്മാരും വലിയ ഒരു ജനക്കൂട്ടവും അവനെ അനുഗമിച്ചു. അവൻ നഗരകവാടത്തിനടുത്തെത്തിയപ്പോൾ, മരിച്ചുപോയ ഒരുവനെ ചിലർ എടുത്തുകൊണ്ടു വരുന്നതു കണ്ടു. ഒരു വിധവയുടെ ഏക പുത്രനായിരുന്നു അവൻ. പട്ടണത്തിൽനിന്നു വലിയ ഒരു ജനക്കൂട്ടവും അവളോടൊപ്പം ഉണ്ടായിരുന്നു. അവളെക്കണ്ട് മനസ്സലിഞ്ഞു കർത്താവ്‌ അവളോട്‌ പറഞ്ഞു: കരയേണ്ടാ. അവൻ മുന്നോട്ടുവന്ന് ശവമഞ്ചത്തിൻമേൽ തൊട്ടു. അതു വഹിച്ചിരുന്നവർ നിന്നു. അപ്പോൾ അവൻ പറഞ്ഞു: യുവാവേ, ഞാൻ നിന്നോട് പറയുന്നു, എഴുന്നേൽക്കുക. മരിച്ചവൻ ഉടനെ എഴുന്നേറ്റിരുന്നു. അവൻ സംസാരിക്കാൻ തുടങ്ങി. യേശു അവനെ അമ്മയ്ക്ക് ഏല്പിച്ചുകൊടുത്തു. എല്ലാവരും ഭയപ്പെട്ടു. അവർ ദൈവത്തെ സ്തുതിച്ചുകൊണ്ടു പറഞ്ഞു ഒരു വലിയ പ്രവാചകൻ നമ്മുടെ ഇടയിൽ ഉദയം ചെയ്തിരിക്കുന്നു. ദൈവം തന്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു. അവനെപ്പറ്റിയുള്ള ഈ വാർത്ത യൂദയാ മുഴുവനിലും പരിസരങ്ങളിലും പറന്നു." (ലൂക്കാ 7:11-17) വിചിന്തനം  കഫർണ്ണാമിൽവച്ച് ഒരു ശതാധിപന്റെ അപേക്ഷ മാനിച്ചു അവന്റെ ഭൃത്യനെ സുഖപ്പെടുത്തിയതിനു ശേഷമാണ് യേശു നായിൻ എന്ന പട്ടണത്തിലേക്ക് പോയത്. ശിഷ്യരോടും വലിയ ഒരു ജനാവലിയ...

ഞെരിഞ്ഞിലിൽനിന്നു മുന്തിരിപ്പഴമോ?

നല്ല വൃക്ഷം ചീത്ത ഫലങ്ങൾ പുറപ്പെടുവിക്കുന്നില്ല; ചീത്ത വൃക്ഷം നല്ല ഫലങ്ങളും. ഓരോ വൃക്ഷവും ഫലംകൊണ്ടു തിരിച്ചറിയപ്പെടുന്നു. മുൾച്ചെടിയിൽനിന്ന് അത്തിപ്പഴമോ ഞെരിഞ്ഞിലിൽനിന്നു മുന്തിരിപ്പഴമോ ലഭിക്കുന്നില്ലല്ലോ. നല്ല മനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽ നിന്നു നന്മ പുറപ്പെടുവിക്കുന്നു. ചീത്ത മനുഷ്യൻ തിന്മയിൽനിന്നു തിന്മ പുറപ്പെടുവിക്കുന്നു. ഹൃദയത്തിന്റെ നിറവിൽനിന്നാണല്ലോ അധരം സംസാരിക്കുന്നത്." (ലൂക്കാ 6:43-45) വിചിന്തനം  ഇസ്രയേൽ ജനതയുടെ ജീവിതത്തോട് കെട്ടുപിണഞ്ഞു കിടക്കുന്ന ഫലസസ്യങ്ങളാണ് അത്തിവൃക്ഷവും മുന്തിരിച്ചെടിയും. അത്തിമരം സമാധാനത്തിന്റെയും സമൃദ്ധിയുടെയും, മുന്തിരി സന്തോഷത്തിന്റെയും പ്രതീകങ്ങളായിരുന്നു. എന്നാൽ മുൾച്ചെടികളും ഞെരിഞ്ഞിലും കൂട്ടിയിട്ടു തീകത്തിക്കാൻ മാത്രം ഉതകുന്നവയായിരുന്നു. ഒരേ മണ്ണിൽ വളരുന്നതെങ്കിലും മുൾചെടികളിൽനിന്നും ഞെരിഞ്ഞിലിൽനിന്നും അത്തിവൃക്ഷങ്ങളിലേക്കും മുന്തിരിചെടികളിലേക്കുമുള്ള അന്തരം വളരെ വലുതായിരുന്നു. ഈ അന്തരത്തിനു പ്രധാന കാരണം അവ പുറപ്പെടുവിച്ചിരുന്ന ഫലങ്ങൾ തന്നെയാണ്. അഥവാ ഫലത്തിന്റെ മേന്മകൾ നോക്കിയാണ് വൃക്ഷം നല്ലതോ ചീത്തയോ എന്ന് ...

ലോകത്തെ വെറുക്കുന്നവനാണോ യഥാർത്ഥ ക്രിസ്ത്യാനി?

"തന്റെ ജീവനെ സ്നേഹിക്കുന്നവൻ അത് നഷ്ടപ്പെടുത്തുന്നു; ഈ ലോകത്തിൽ തന്റെ ജീവനെ ദ്വേഷിക്കുന്നവൻ നിത്യജീവനിലേക്ക്‌ അതിനെ കാത്തുസൂക്ഷിക്കും. എന്നെ ശുശ്രൂഷിക്കാൻ ആഗ്രഹിക്കുന്നവൻ എന്നെ അനുഗമിക്കട്ടെ. അപ്പോൾ, ഞാൻ ആയിരിക്കുന്നിടത്ത് എന്റെ ശുശ്രൂഷകനും ആയിരിക്കും; എന്നെ ശുശ്രൂഷിക്കുന്നവനെ പിതാവ് ബഹുമാനിക്കും" (യോഹന്നാൻ 12:25-26) വിചിന്തനം  യേശു പല അവസരങ്ങളിലായി ആവർത്തിച്ചു നൽകുന്ന ഒരു സന്ദേശമാണ് ഈ ലോകജീവിതത്തെ വെറുക്കുക എന്നത്. ഇന്നത്തെ വചനഭാഗത്തിലൂടെ അവിടുന്ന് തന്റെ ശിഷ്യരോട് പറയുന്നത്, ഈ ലോകത്തിൽ തന്റെ ജീവനെ ദ്വേഷിക്കുന്നവനാണ് നിത്യജീവൻ നേടുന്നത് എന്നാണ്. ഈ വചനം പലപ്പോഴും ഒട്ടേറെപ്പേരിൽ പലവിധത്തിലുള്ള ആശയകുഴപ്പത്തിനും കാരണമായിട്ടുണ്ട്. സ്വയം വെറുക്കുന്നതിന്റെ ഭാഗമായി സ്വന്തം ശരീരത്തെയും ജീവനെയും  പലരീതിയിലും പീഡിപ്പിക്കുകയും അതികഠിനമായ പരിഹാരക്രിയകൾക്കു വിധേയമാക്കുകയും ചെയ്യുന്നവരുണ്ട്. എന്നാൽ, സ്വയം വെറുത്തും ചുറ്റുമുള്ള എല്ലാറ്റിനേയും ദ്വേഷിച്ചും ഈ ലോകത്തിൽ നമ്മൾ ജീവിക്കുവാനാണോ ദൈവം ആഗ്രഹിക്കുന്നത്? "കൊല്ലരുത്" എന്ന ദൈവകല്പനയ്ക്ക് വ്യക്തത നൽകുന്ന തിരുസ്സഭാ പ്രബോധനങ്ങള...

ആരാണ് എന്റെ ബന്ധുക്കൾ?

"അവൻ ജനക്കൂട്ടത്തോടു പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ അവന്റെ അമ്മയും സഹോദരരും അവനോടു സംസാരിക്കാൻ ആഗ്രഹിച്ചു പുറത്തു നിന്നിരുന്നു. ഒരുവൻ അവനോടു പറഞ്ഞു: നിന്റെ അമ്മയും സഹോദരരും നിന്നോടു സംസാരിക്കാൻ ആഗ്രഹിച്ചു പുറത്തു നിൽക്കുന്നു. യേശു അവനോടു പറഞ്ഞു: ആരാണ് എന്റെ അമ്മ? ആരാണ് എന്റെ സഹോദരർ? തന്റെ ശിഷ്യരുടെ നേരെ കൈ ചൂണ്ടിക്കൊണ്ട് അവൻ പറഞ്ഞു: ഇതാ, എന്റെ അമ്മയും സഹോദരരും. സ്വർഗ്ഗ സ്ഥ നായ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും." (മത്തായി 12:46-50) വിചിന്തനം  ആദിയിൽത്തന്നെ മനുഷ്യൻ ഒറ്റക്കായിരിക്കുന്നത് നന്നല്ലെന്നു മനസ്സിലാക്കിയ ദൈവം ആദത്തിനു തുണയായി ഹവ്വായെ നൽകി, അങ്ങിനെ മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളുടെ ആരംഭം കുറിച്ചു. കുടുംബങ്ങളിലൂടെയും സുഹൃത്തുക്കളിലൂടെയും അയൽക്കാരിലൂടെയും സഹപ്രവർത്തകരിലൂടെയും ഒക്കെ വളർന്നു പന്തലിച്ച ഒരു വൻവൃക്ഷമാണ് മനുഷ്യബന്ധങ്ങൾ ഇന്ന്. എന്നാൽ മനുഷ്യനായിപ്പിറന്ന ദൈവത്തിനു ഭൂമിയിലെ ഇത്തരത്തിലുള്ള ബന്ധങ്ങൾ ബാധകമായിരുന്നോ? എന്തുകൊണ്ടാണ് തന്റെ അമ്മയും ബന്ധുക്കളും കാണുവാനായി എത്തിയപ്പോൾ ഈശോ അവരെ അവഗണിക്കുന്നു എന്ന് തോന്നാവുന്ന വിധത്...

നിലത്തുവീണഴിയുന്ന ഗോതന്പുമണികൾ

" തിരുനാളിൽ ആരാധിക്കാൻ വന്നവരിൽ ഏതാനും ഗ്രീക്കുകാരുമുണ്ടായിരുന്നു. ഇവർ ഗലീലിയിലെ ബെത് സയിദായിൽ നിന്നുള്ള പീലിപ്പോസിന്റെ അടുക്കൽ ചെന്നു പറഞ്ഞു: പ്രഭോ, ഞങ്ങൾ യേശുവിനെ കാണാൻ ആഗ്രഹിക്കുന്നു. പീലിപ്പോസ് പോയി അന്ത്രയോസിനോട് പറഞ്ഞു. അന്ത്രയോസും പീലിപ്പോസും കൂടി യേശുവിനെ വിവരമറിയിച്ചു. യേശു പറഞ്ഞു: മനുഷ്യപുത്രൻ മഹത്വപ്പെടാനുള്ള സമയമായിരിക്കുന്നു. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഗോതന്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കിൽ അത് അതേപടി ഇരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും." (യോഹന്നാൻ 12: 20-24) വിചിന്തനം   പുരാതന ഗ്രീക്കുകാർ ഒട്ടേറെ യാത്ര ചെയ്യാൻ താല്പര്യം കാണിച്ചിരുന്നവരും പുതിയവ കണ്ടെത്തി അവ വെളിച്ചത്തു കൊണ്ടുവരുന്നതിൽ ഉത്സുകരുമായിരുന്നു. അതുകൊണ്ടുതന്നെ യഹൂദരുമായി ശത്രുതയിലായിരുന്നിട്ടുപോലും യേശുവിനെക്കുറിച്ച് കേട്ടറിഞ്ഞ കുറെ ഗ്രീക്കുകാർക്ക് അവനേക്കുറിച്ചു കൂടുതൽ അറിയണമെന്ന ആഗ്രഹമുണ്ടായി. അതറിയിച്ചുകൊണ്ട് യേശുവിന്റെ അടുത്തെത്തിയ പീലിപ്പോസിനും അന്ത്രയോസിനും ഒരു ഉപമയാണ് പ്രതികരണമായി ലഭിച്ചത്. തന്റെ രക്ഷാകരസന്ദേശം ലോകമെന്പാടും അറിയപ്പെടേണ്ട സമയം സമീപിച്ചിരിക്ക...

അവകാശിയെ നമുക്ക് കൊന്നുകളയാം

"അവൻ ജനങ്ങളോട് ഈ ഉപമ പറഞ്ഞു: ഒരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു. അതു കൃഷിക്കാരെ എല്പിച്ചതിനുശേഷം ദീർ ഘ നാളത്തേക്ക് അവിടെനിന്നു പോയി. സമയമായപ്പോൾ മുന്തിരിപ്പഴങ്ങളിൽനിന്നു ഓഹരി ലഭിക്കേണ്ടതിനു അവൻ ഒരു  ഭൃ ത്യനെ കൃഷിക്കാരുടെ അടുത്തേക്ക് അയച്ചു. എന്നാൽ, കൃഷിക്കാർ അവനെ അടിക്കുകയും വെറും കൈയോടെ തിരിച്ചയക്കുകയും ചെയ്തു. അവൻ മറ്റൊരു  ഭൃത്യ നെ അയച്ചു. അവനെയും അവർ അടിക്കുകയും അപമാനിക്കുകയും വെറും കൈയോടെ തിരിച്ചയക്കുകയും ചെയ്തു. അവൻ മൂന്നാമതൊരുവനെ അയച്ചു. അവർ അവനെ പരിക്കേൽപ്പിക്കുകയും പുറത്തേക്കെറിയുകയും ചെയ്തു. അപ്പോൾ തോട്ടത്തിന്റെ ഉടമ സ്ഥ ൻ പറഞ്ഞു: ഞാൻ എന്താണു ചെയ്യുക? എന്റെ പ്രിയ പുത്രനെ ഞാൻ അയക്കും. അവനെ അവർ മാനിച്ചേക്കും. പക്ഷേ കൃഷിക്കാർ അവനെ കണ്ടപ്പോൾ പരസ്പരം പറഞ്ഞു: ഇവനാണ് അവകാശി; ഇവനെ നമുക്ക് കൊന്നുകളയാം. അപ്പോൾ അവകാശം നമ്മുടേതാകും. അവർ അവനെ മുന്തിരിതോട്ടത്തിനു വെളിയിലെക്കെറിഞ്ഞു കൊന്നുകളഞ്ഞു. ആകയാൽ മുന്തിരിതോട്ടത്തിന്റെ ഉടമ സ്ഥ ൻ അവരോട് എന്തു ചെയ്യും? അവൻ വന്ന് ആ കൃഷിക്കാരെ നശിപ്പിക്കുകയും മുന്തിരിത്തോട്ടം മറ്റാളുകളെ എല്പ്പിക്കുകയും ചെയ്യും. അവർ ഇത് കേട്ടപ്പോൾ, ഇ...

സ്വർണ്ണത്തേക്കാൾ വിലയേറിയ ചെന്പ്

"അവൻ ഭാണ്ടാരത്തിന് എതിർവശത്തിരുന്ന് ജനക്കൂട്ടം ഭാണ്ടാരത്തിൽ നാണയത്തുട്ടുകൾ ഇടുന്നതു ശ്രദ്ധിച്ചു. പല ധനവാന്മാരും വലിയ തുകകൾ നിക്ഷേപിച്ചു. അപ്പോൾ, ദരിദ്രയായ ഒരു വിധവ വന്ന് ഏറ്റവും വിലകുറഞ്ഞ രണ്ടു ചെന്പുനാണയങ്ങൾ ഇട്ടു. അവൻ ശിഷ്യന്മാരെ അടുത്തു വിളിച്ചു പറഞ്ഞു: സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഈ ദരിദ്ര വിധവ മറ്റാരെയുംകാൾ കൂടുതൽ ഭാണ്ടാരത്തിൽ നിക്ഷേപിച്ചിരിക്കുന്നു. എന്തെന്നാൽ, അവരെല്ലാവരും തങ്ങളുടെ സമൃദ്ധിയിൽനിന്നു സംഭാവന ചെയ്തു. ഇവളാകട്ടെ തന്റെ ദാരിദ്ര്യത്തിൽനിന്നു തനിക്കുണ്ടായിരുന്നതെല്ലാം, തന്റെ ഉപജീവനത്തിനുള്ള വക മുഴുവനും, നിക്ഷേപിച്ചിരിക്കുന്നു." (മർക്കോസ് 12:41-44)  വിചിന്തനം  ദാനധർമ്മങ്ങൾ യഹൂദരുടെ മതപരമായ ജീവിതത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമായിരുന്നു. തങ്ങളുടെ സന്പത്തിന്റെ ഒരു നിശ്ചിതഭാഗം ദേവാലയാവശ്യങ്ങൾക്കായി നീക്കിവയ്ക്കണമെന്നു അവരുടെ മതം അനുശാസിച്ചിരുന്നു. ലോകത്തിന്റെ പല ഭാഗത്തുനിന്നായി ജറുസലേം ദേവാലയത്തിൽ പ്രാർത്ഥനക്കെത്തിയിരുന്ന യഹൂദർ ഇതനുസരിച്ച് അവിടെ  സ്ഥാപി ച്ചിരുന്ന ഭാണ്ടാരത്തിൽ ആ തുക നിക്ഷേപിക്കുമായിരുന്നു. ഒട്ടേറെ വലിയ തുകകൾ ദാനം ചെയ്യുന്നവർ അത് ...

ദൈവസാന്നിധ്യം തിരിച്ചറിയുക

"അവർ കടൽ കടന്ന്, ഗനേസറത്തിൽ എത്തി. വഞ്ചി കരക്കടുപ്പിച്ചു. കരയ്ക്കിറങ്ങിയപ്പോൾതന്നെ ആളുകൾ അവനെ തിരിച്ചറിഞ്ഞു. അവർ സമീപ പ്രദേശങ്ങളിലെല്ലാം ഓടിനടന്ന്, രോഗികളെ കിടക്കയിലെടുത്ത്‌, അവൻ ഉണ്ടെന്നു കേട്ട  സ്ഥല ത്തേക്ക് കൊണ്ടുവരാൻ തുടങ്ങി. ഗ്രാമങ്ങളിലോ, നഗരങ്ങളിലോ, നാട്ടിൻപുറങ്ങളിലോ, അവൻ ചെന്നിടത്തൊക്കെ, ആളുകൾ രോഗികളെ കൊണ്ടുവന്ന് പൊതു സ്ഥ ലങ്ങളിൽ കിടത്തിയിരുന്നു. അവന്റെ വസ്ത്രത്തിന്റെ വിളുന്പിലെങ്കിലും സ്പർശിക്കാൻ അനുവദിക്കണമെന്ന് അവർ അപേക്ഷിച്ചു. സ്പർശിച്ചവരെല്ലാം സുഖംപ്രാപിക്കുകയും ചെയ്തു." (മർക്കോസ് 6:53-56) വിചിന്തനം  യേശു എന്ന അത്ഭുതപ്രവർത്തകനെക്കുറിച്ച് ഗനേസറത്തിലെ ആളുകൾ ധാരാളം കേട്ടിട്ടുണ്ടാവണം. അതുകൊണ്ടുതന്നെ യേശു സഞ്ചരിച്ചിരുന്ന വഞ്ചി കരക്കടുത്ത ഉടൻതന്നെ ആ ദേശത്തെ ആളുകൾ അവനെ തിരിച്ചറിഞ്ഞു. അറിഞ്ഞവരെല്ലാം കൂടുതൽ ആൾക്കാരെ അറിയിക്കുകയും, കേട്ടവരെല്ലാം തങ്ങൾക്കറിയാവുന്ന രോഗികളെയെല്ലാം സൌഖ്യം ലഭിക്കുന്നതിനായി യേശുവിന്റെ സമീപം കൊണ്ടുവരികയും ചെയ്തു. സുഖം പ്രാപിക്കുന്നതിനായി യേശുവിന്റെ വസ്ത്രത്തിന്റെ തുന്പിലെങ്കിലും ഒന്നു തൊടാൻ ആഗ്രഹിച്ചവരെയെല്ലാം അവൻ തൊടാൻ അനുവദിക്കുകയും, സ്പർശ...

അനുതപിക്കാത്തവർക്ക് ഒരു മുന്നറിയിപ്പ്

"യേശു  ഏറ്റവും കൂടുതൽ അത്ഭുതങ്ങൾ പ്രവർത്തിച്ച നഗരങ്ങൾ മാനസാന്തരപ്പെടാഞ്ഞതിനാൽ അവയെ ശാസിക്കാൻ തുടങ്ങി: കൊറാസീൻ നിനക്കു ദുരിതം! ബേത്സയിദാ, നിനക്കു ദുരിതം! നിന്നിൽ നടന്ന അത്ഭുതങ്ങൾ ടയീറിലും സീദോനിലും നടന്നിരുന്നെങ്കിൽ അവ എത്ര പണ്ടേ ചാക്കുടുത്തു ചാരംപൂശി അനുതപിക്കുമായിരുന്നു! വിധിദിനത്തിൽ ടയീറിനും സീദോനും നിങ്ങളേക്കാൾ ആശ്വാസമുണ്ടാകുമെന്നു ഞാൻ നിങ്ങളോടു പറയുന്നു. കഫർണ്ണാമേ, നീ സ്വർഗ്ഗം വരെ ഉയർത്തപ്പെട്ടുവെന്നോ? പാതാളംവരെ നീ താഴ്ത്തപ്പെടും. നിന്നിൽ സംഭവിച്ച അത്ഭുതങ്ങൾ സോദോമിൽ സംഭവിച്ചിരുന്നെങ്കിൽ അത് ഇന്നും നിലനിൽക്കുമായിരുന്നു. ഞാൻ നിന്നോടു പറയുന്നു: വിധി ദിനത്തിൽ സോദോമിന്റെ  സ്ഥി തി നിന്റെതിനേക്കാൾ സഹനീയമായിരിക്കും." (മത്തായി 11:20-24) വിചിന്തനം  ടയീറും സീദോനും വളരെ പുരാതനകാലം മുതൽ നിലവിലുള്ള ഫിനീഷ്യൻ നഗരങ്ങളായിരുന്നു. ഉൽപത്തി പുസ്തകം 10:15 ൽ സീദോനെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഇന്നത്തെ ലെബനോനിൽ  സ്ഥിതി  ചെയ്തിരുന്ന ഈ രണ്ടു നഗരങ്ങളും വ്യാപാരത്തിലൂടെ ഒട്ടേറെ ധനം സമാഹരിച്ചവയായിരുന്നു. എസെക്കിയേൽ പ്രവാചകനിലൂടെയാണ് ദൈവം ടയീറിനും സീദോനു മെതിരെ ശിക്ഷാവിധി പ്രഖ്യാപിക്ക...

കപടഹൃദയന്റെ പ്രാർത്ഥന

"തങ്ങൾ നീതിമാൻമാരാണ് എന്ന ധാരണയിൽ തങ്ങളിൽത്തന്നെ ആശ്രയിക്കുകയും മറ്റുള്ളവരെ പുച്ച്ചിക്കുകയും ചെയ്യുന്നവരോട് അവൻ ഈ ഉപമ പറഞ്ഞു: രണ്ടുപേർ പ്രാർത്ഥിക്കാൻ ദേവാലയത്തിലേക്ക് പോയി - ഒരാൾ ഫരിസേയനും മറ്റെയാൾ ചുങ്കക്കാരനും. ഫരിസേയൻ നിന്നുകൊണ്ട് ഇങ്ങനെ പ്രാർത്ഥിച്ചു: ദൈവമേ, ഞാൻ നിനക്കു നന്ദി പറയുന്നു. എന്തെന്നാൽ, ഞാൻ അക്രമികളും നീതിരഹിതരും വ്യഭിചാരികളുമായ മറ്റുമനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ അല്ല. ഞാൻ ആഴ്ചയിൽ രണ്ടുപ്രാവശ്യം ഉപവസിക്കുന്നു. ഞാൻ സന്പാദിക്കുന്ന സകലത്തിന്റെയും ദശാംശം കൊടുക്കുന്നു. ആ ചുങ്കക്കാരനാകട്ടെ, ദൂരെനിന്നു സ്വർഗ്ഗത്തിലേക്ക് കണ്ണുകൾ ഉയർത്താൻപോലും ധൈര്യപ്പെടാതെ, മാറത്തടിച്ചുകൊണ്ട്, ദൈവമേ, പാപിയായ എന്നിൽ കനിയണമേ എന്നു പ്രാർത്ഥിച്ചു. ഞാൻ നിങ്ങളോടു പറയുന്നു, ഇവൻ ആ ഫരിസേയനെക്കാൾ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു മടങ്ങി. എന്തെന്നാൽ, തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടുകയും ചെയ്യും." (ലൂക്കാ 18:9-14) വിചിന്തനം  മറ്റുള്ളവരുടെ പാപങ്ങളുപയോഗിച്ചു സ്വയം നായീകരണത്തിന് ശ്രമിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് ഇന്നത്തെ വചനഭാഗം....

ഭാരം കുറഞ്ഞ ചുമട്

"അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ എന്റെ നുകം വഹിക്കുകയും എന്നിൽനിന്നു പഠിക്കുകയും ചെയ്യുവിൻ. അപ്പോൾ നിങ്ങൾക്ക് ആശ്വാസം ലഭിക്കും. എന്തെന്നാൽ, എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്." (മത്തായി 11:28-30) വിചിന്തനം  സഹനങ്ങൾ മനുഷ്യജീവിതത്തിന്റെ തന്നെ ഒരു ഭാഗമാണ്. യാതൊരു വേദനകളും ബുദ്ധിമുട്ടുകളുമില്ലാതെ ഈ ഭൂമിയിൽ ജീവിക്കുക എന്നത് അസാധ്യമായ കാര്യമാണ്, അങ്ങിനെ ജീവിക്കുന്ന ആരുംതന്നെ ഇല്ല താനും. എന്നിരിക്കിലും ആകുലതകളും വേദനകളും ഇല്ലാത്ത ഒരു ജീവിതം നമ്മുടെയൊക്കെ ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിൽ ഒന്നാണ്. സഹനങ്ങളിൽനിന്നും മോചനത്തിനായി ദൈവസന്നിധിയെ ശരണം വയ്ക്കുന്നവരോടാണ് ഇന്നത്തെ വചനത്തിലൂടെ ഈശോ സംസാരിക്കുന്നത്. ബുദ്ധിമുട്ടുകളും ഭാരങ്ങളുമായി ദൈവത്തെ സമീപിക്കുന്ന ഒട്ടനവധിപേരുടെ ഒരു തെറ്റിദ്ധാരണ ദൈവം നമ്മുടെ സഹനങ്ങളെയെല്ലാം എടുത്തുമാറ്റി യാതൊരു വേദനകളും ഇല്ലാത്ത ഒരു ജീവിതം തന്നു നമ്മെ അനുഗ്രഹിക്കുമെന്നാണ്. എന്നാൽ യാതൊരു ഭാരങ്ങളുമില്ലാത്ത ഒരു ജീവിതത്തിലേക്കല്ല ഈശോ...

ഭിന്നിപ്പിക്കുന്ന സ്നേഹം

"ഭൂമിയിൽ സമാധാനമാണ് ഞാൻ കൊണ്ടുവന്നിരിക്കുന്നത് എന്ന് നിങ്ങൾ വിചാരിക്കരുത്; സമാധാനമല്ല, വാളാണ് ഞാൻ കൊണ്ടുവന്നിരിക്കുന്നത്. എന്തെന്നാൽ, ഒരുവനെ തന്റെ പിതാവിനെതിരായും മകളെ അമ്മയ്ക്കെതിരായും മരുമകളെ അമ്മായിയമ്മയ്ക്കെതിരായും ഭിന്നിപ്പിക്കാനാണ്‌ ഞാൻ വന്നിരിക്കുന്നത്. സ്വന്തം കുടുംബത്തിൽപെട്ടവർ തന്നെയായിരിക്കും  ഒരുവന്റെ ശത്രുക്കൾ. എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്നേഹിക്കുന്നവൻ എനിക്കു യോഗ്യനല്ല; എന്നെക്കാളധികം പുത്രനെയോ പുത്രിയെയോ സ്നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല. സ്വന്തം കുരിശെടുത്ത് എന്നെ അനുഗമിക്കാത്തവൻ എനിക്കു യോഗ്യനല്ല. സ്വന്തം ജീവൻ കണ്ടെത്തുന്നവൻ അതു നഷ്ടപ്പെടുത്തും. എന്നെപ്രതി സ്വന്തം ജീവൻ നഷ്ടപ്പെടുത്തുന്നവൻ അതു കണ്ടെത്തും." (മത്തായി 10:34-39) വിചിന്തനം  ശാന്തശീലനും സമാധാനപ്രേമിയുമായ യേശുക്രിസ്തു ഭൂമിയിലേക്ക്‌ വന്നത് പാപത്തിൽ പൂണ്ടുകിടന്നിരുന്ന മനുഷ്യവർഗ്ഗത്തെ പിതാവായ ദൈവവുമായി സ്നേഹത്തിൽ അനുരൻജിപ്പിക്കുന്നതിനാണ്. സ്നേഹത്തിന്റെ കല്പനയുമായി ഭൂമിയിൽ അവതരിച്ച ദൈവപുത്രൻ എന്നാൽ ഇന്നത്തെ വചനഭാഗത്തിൽ തന്റെ വരവിന്റെ ഉദ്ദേശത്തെക്കുറിച്ച് തികച്ചും വ്യത്യസ്തമായ ഒരു കാഴ...

ഭയത്തിൽ നിന്നും മോചനമേകുന്ന ദൈവഭയം

"ശിഷ്യൻ ഗുരുവിനേക്കാൾ വലിയവനല്ല; ഭൃത്യൻ യജമാനനെക്കാൾ വലിയവനല്ല. ശിഷ്യൻ ഗുരുവിനെപ്പോലെയും ഭൃത്യൻ യജമാനനെപ്പോലെയും ആയാൽ മതി. ഗൃഹനാഥനെ അവർ ബേൽസെബൂൽ എന്ന് വിളിച്ചെങ്കിൽ അവന്റെ കുടുംബാംഗങ്ങളെ എന്തുതന്നെ വിളിക്കുകയില്ല! നിങ്ങൾ അവരെ ഭയപ്പെടേണ്ടാ. എന്തെന്നാൽ മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല. നിഗൂഡമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല. അന്ധകാരത്തിൽ നിങ്ങളോടു ഞാൻ പറയുന്നവ പ്രകാശത്തിൽ പറയുവിൻ; ചെവിയിൽ മന്ത്രിച്ചത് പുരമുകളിൽനിന്നു  ഘോഷി ക്കുവിൻ. ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാൻ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങൾ ഭയപ്പെടേണ്ട. മറിച്ചു, ആത്മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാൻ കഴിയുന്നവനെ ഭയപ്പെടുവിൻ. ഒരു നാണയത്തുട്ടിനു രണ്ടു കുരുവികൾ വില്ക്കപ്പെടുന്നില്ലേ? നിങ്ങളുടെ പിതാവിന്റെ അറിവുകൂടാതെ അവയിലൊന്നുപോലും നിലംപതിക്കുകയില്ല. നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണപ്പെട്ടിരിക്കുന്നു. അതിനാൽ, ഭയപ്പെടേണ്ടാ. നിങ്ങൾ അനേകം കുരുവികളെക്കാൾ വിലയുള്ളവരാണല്ലോ. മനുഷ്യരുടെ മുൻപിൽ എന്നെ ഏറ്റുപറയുന്നവനെ എന്റെ സ്വർഗ്ഗ സ്ഥ നായ പിതാവിന്റെ മുന്പിൽ ഞാനും ഏറ്റു പറയും. മനുഷ്യരു...

മുൻവിധികളില്ലാതെ സഹിഷ്ണുതയോടെ വർത്തിക്കുക

"തന്റെ ആരോഹണത്തിന്റെ ദിവസങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കവേ, അവൻ ജറുസലേമിലേക്ക് പോകാൻ ഉറച്ചു. അവൻ തനിക്കുമുന്പേ ഏതാനും ദൂതന്മാരെ അയച്ചു. അവനുവേണ്ട ഒരുക്കങ്ങൾ ചെയ്യാൻ അവർ സമരിയാക്കാരുടെ ഒരു ഗ്രാമത്തിൽ പ്രവേശിച്ചു. അവൻ ജറുസലേമിലേക്കു പോവുകയായിരുന്നതുകൊണ്ട് അവർ അവനെ സ്വീകരിച്ചില്ല. ഇതു കണ്ടപ്പോൾ ശിഷ്യന്മാരായ യാക്കോബും യോഹന്നാനും പറഞ്ഞു: സ്വർഗ്ഗത്തിൽനിന്ന് അഗ്നി ഇറങ്ങി ഇവരെ നശിപ്പിക്കട്ടെ എന്ന് ഞങ്ങൾ പറയട്ടെയോ? അവൻ തിരിഞ്ഞ് അവരെ ശാസിച്ചു. അവർ മറ്റൊരു ഗ്രാമത്തിലേക്കു പോയി." (ലൂക്കാ 9:51-56) വിചിന്തനം  വിശുദ്ധ യോഹന്നാൻ ദൈവത്തെ എത്രമാത്രം അടുത്തറിഞ്ഞ ഒരു വ്യക്തിയാണെന്നത് അദ്ദേഹത്തിന്റെ ലേഖനങ്ങളിലൂടെ വ്യക്തമാണ്. ദൈവം സ്നേഹമാണെന്നും, സഹോദരനെ സ്നേഹിക്കാത്തവൻ കൊലപാതകിയാണെന്നും പരിശുദ്ധാത്മാവിനാൽ പ്രചോദിതനായ യേശുവിന്റെ പ്രിയശിഷ്യൻ നമ്മെ ഉത്ബോധിപ്പിക്കുന്നുണ്ട്. എന്നാൽ ഇന്നത്തെ വചനഭാഗത്തിൽ തികച്ചും വ്യത്യസ്തനായ യോഹന്നാനെയാണ് നാം കണ്ടുമുട്ടുന്നത്.  യഹൂദരും സമരിയാക്കാരുമായുള്ള ശത്രുതക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടായിരുന്നു. പരസ്പരമുള്ള കൂടിക്കാഴ്ചകൾ പലപ്പോഴും കൈയ്യാങ്കളിയിലാണ് അവസാനി...

പാപിയെ കല്ലെറിയുന്ന മഹാപാപികൾ

"യേശു ഒലിവുമലയിലേക്കു പോയി. അതിരാവിലെ അവൻ വീണ്ടും ദേവാലയത്തിലേക്ക്‌ വന്നു. ജനങ്ങളെല്ലാം അവന്റെ അടുക്കലെത്തി. അവൻ ഇരുന്നു അവരെ പഠിപ്പിച്ചു. വ്യഭിചാരത്തിൽ പിടിക്കപ്പെട്ട ഒരു സ്ത്രീയെ നിയമജ്ഞരും ഫരിസേയരും കൂടെ അവന്റെ അടുക്കൽ കൊണ്ടുവന്ന് നടുവിൽ നിർത്തി. അവർ അവനോടു പറഞ്ഞു: ഗുരോ, ഈ സ്ത്രീ വ്യഭിചാരത്തിൽ പിടിക്കപ്പെട്ടവളാണ്. ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്നാണ് മോശ നിയമത്തിൽ കല്പിച്ചിരിക്കുന്നത്. നീ എന്ത് പറയുന്നു? ഇത് അവനിൽ കുറ്റമാരോപിക്കാൻ വേണ്ടി അവനെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചതാണ്. യേശുവാകട്ടെ കുനിഞ്ഞ് വിരൽകൊണ്ടു നിലത്ത് എഴുതി കൊണ്ടിരുന്നു. അവർ ആവർത്തിച്ചു ചോദിച്ചുകൊണ്ടിരുന്നതിനാൽ അവൻ നിവർന്ന് അവരോടു പറഞ്ഞു: നിങ്ങളിൽ പാപം ഇല്ലാത്തവൻ ആദ്യം അവളെ കല്ലെറിയട്ടെ. അവൻ വീണ്ടും കുനിഞ്ഞ് നിലത്ത് എഴുതികൊണ്ടിരുന്നു. എന്നാൽ, ഇതുകേട്ടപ്പോൾ മുതിർന്നവർ തുടങ്ങി ഓരോരുത്തരായി  സ്ഥലം വിട്ടു. ഒടുവിൽ യേശുവും നടുവിൽ നിന്നിരുന്ന ആ സ്ത്രീയും മാത്രം ശേഷിച്ചു. യേശു നിവർന്ന് അവളോടു ചോദിച്ചു: സ്ത്രീയെ, അവർ എവിടെ? ആരും നിന്നെ വിധിച്ചില്ലേ? അവൾ പറഞ്ഞു: ഇല്ല, കർത്താവേ! യേശു പറഞ്ഞു: ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്ക്കൊള...