പോസ്റ്റുകള്‍

ഒക്‌ടോബർ, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

എല്ലാം ഹൃദയത്തിൽ സംഗ്രഹിച്ച അമ്മ

"അവനെക്കണ്ടപ്പോൾ മാതാപിതാക്കൾ വിസ്മയിച്ചു. അവന്റെ അമ്മ അവനോടു പറഞ്ഞു: മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്‌? നിന്റെ പിതാവും ഞാനും ഉൽക്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു. അവൻ അവരോടു ചോദിച്ചു: നിങ്ങൾ എന്തിനാണ് എന്നെ അന്വേഷിച്ചത്? ഞാൻ എന്റെ പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങൾ അറിയുന്നില്ലേ? അവൻ തങ്ങളോട് പറഞ്ഞതെന്തെന്നു അവർ ഗ്രഹിച്ചില്ല... അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു." (ലൂക്കാ 2:48-51b) വിചിന്തനം  പരിശുദ്ധ അമ്മയെക്കുറിച്ച് ധാരാളമായി യാതൊന്നും ബൈബിളിൽ പറയുന്നില്ല. ഇക്കാരണത്താൽ ഒട്ടനവധി ക്രൈസ്തവർക്ക് തങ്ങളുടെ വ്യക്തിജീവിതത്തിലും പ്രാർത്ഥനാജീവിതത്തിലും പരിശുദ്ധ കന്യാമറിയത്തിനു അർഹതപ്പെട്ട സ്ഥാനം നൽകാൻ കഴിയാതെ പോകുന്നുണ്ട്. എന്നാൽ, ഇന്നത്തെ വചനഭാഗത്തിലൂടെ സുവിശേഷകൻ ഈശോയുടെ അമ്മയുടെ ജീവിതത്തെക്കുറിച്ച് നമുക്കറിയേണ്ടതെല്ലാം വ്യക്തമാക്കിത്തരുന്നുണ്ട്. പാലസ്തീനായിലെ ഒരു സാധാരണ കർഷകകുടുംബത്തിലെ അംഗമായ മറിയത്തിനു സ്വപ്നം കാണുവാൻപോലും സാധിക്കാത്ത കൃപകളാണ് ദൈവമാതാവാകുവാനുള്ള തിരഞ്ഞെടുപ്പുവഴി ലഭിച്ചത്. ഒന്നും തന്റെ മേന്മ അല്ലെന്നും, ...

ദൈവത്തിനുള്ളതു ദൈവത്തിനു കൊടുക്കുക

"അവനെ വാക്കിൽ കുടുക്കുന്നതിനുവേണ്ടി കുറേ ഫരിസേയരെയും ഹേറോദേസ് പക്ഷക്കാരെയും അവർ അവന്റെ അടുത്തേക്ക് അയച്ചു. അവർ വന്ന് അവനോടു പറഞ്ഞു: ഗുരോ, നീ സത്യവാനാണെന്നും ആരുടേയും മുഖം നോക്കാതെ നിർഭയം ദൈവത്തിന്റെ വഴി സത്യമായി പഠിപ്പിക്കുന്നെന്നും ഞങ്ങൾ അറിയുന്നു. സീസറിനു നികുതി കൊടുക്കുന്നത് നിയമാനുസൃതമോ അല്ലയോ? അവരുടെ കാപട്യം മനസ്സിലാക്കി അവൻ പറഞ്ഞു: നിങ്ങൾ എന്തിനു എന്നെ പരീക്ഷിക്കുന്നു? ഒരു ദനാറ എന്റെയടുത്തു കൊണ്ടുവരുക. ഞാൻ കാണട്ടെ. അവർ അതു കൊണ്ടുവന്നപ്പോൾ അവൻ ചോദിച്ചു: ഈ രൂപവും ലിഖിതവും ആരുടെയാണ്? സീസറിന്റേത് എന്ന് അവർ പറഞ്ഞു. യേശു അവരോടു പറഞ്ഞു: സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക. അവർ അവനെക്കുറിച്ച് വിസ്മയിച്ചു." (മർക്കോസ് 12:13-17) വിചിന്തനം ആരുടേയും മുഖം നോക്കാതെ നിർഭയം ദൈവത്തിന്റെ വഴികൾ പഠിപ്പിച്ചിരുന്ന യേശു, യഹൂദപ്രമാണികൾക്കും പുരോഹിതർക്കും ഒരു വലിയ തലവേദനയായിരുന്നു. ഇന്നത്തെ വചനഭാഗത്തിൽ, യേശുവിനെ നശിപ്പിക്കാൻ വളരെ തന്ത്രപൂർവമാണ് അവർ പദ്ധ്യതി തയ്യാറാക്കുന്നത്. റോമാക്കാർക്ക് നികുതി കൊടുക്കുന്നത് യഹൂദരുടെ ഇടയിലെ വലിയ ഒരു വിവാദവിഷയം ആയിരുന്നു. തങ്ങളുടെ ന...

എല്ലാറ്റിലും പ്രധാനമായ കൽപന

"ഒരു നിയമജ്ഞൻ വന്ന് അവരുടെ വിവാദം കേട്ടു. അവൻ നന്നായി ഉത്തരം പറയുന്നുവെന്നു മനസ്സിലാക്കി അവനോടു ചോദിച്ചു: എല്ലാറ്റിലും പ്രധാനമായ കൽപന ഏതാണ്? യേശു പ്രതിവചിച്ചു: ഇതാണ് ഒന്നാമത്തെ കല്പന: ഇസ്രായേലേ, കേൾക്കുക! നമ്മുടെ ദൈവമായ കർത്താവാണ് ഏക കർത്താവ്. നീ നിന്റെ ദൈവമായ കർത്താവിനെ പൂർണ്ണഹൃദയത്തോടും, പൂർണ്ണാത്മാവോടും, പൂർണ മനസ്സോടും, പൂർണ ശക്തിയോടുംകൂടെ സ്നേഹിക്കുക. രണ്ടാമത്തെ കൽപന: നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക. ഇവയേക്കാൾ വലിയ കൽപനയൊന്നുമില്ല. നിയമജ്ഞൻ പറഞ്ഞു: ഗുരോ, അങ്ങു പറഞ്ഞത് ശരിതന്നെ. അവിടുന്ന് ഏകനാണെന്നും അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ലെന്നും അവിടുത്തെ പൂർണ ഹൃദയത്തോടും പൂർണ മനസ്സോടും പൂർണശക്തിയോടും കൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെതന്നെ അയൽക്കാരനെ സ്നേഹിക്കുന്നതും എല്ലാ ദഹനബലികളെയും യാഗങ്ങളെയുംകാൾ മഹനീയമാണെന്നും അങ്ങു പറഞ്ഞത് സത്യമാണ്. അവൻ ബുദ്ധിപൂർവം മറുപടി പറഞ്ഞു എന്നു മനസ്സിലാക്കി യേശു പറഞ്ഞു: നീ ദൈവരാജ്യത്തിൽനിന്നു അകലെയല്ല. പിന്നീട് യേശുവിനോടു ചോദ്യം ചോദിക്കാൻ ആരും ധൈര്യപ്പെട്ടില്ല." (മർക്കോസ് 12:28-34) വിചിന്തനം  യേശുവിന്റെ എല്ലാ പ്രബോധനങ്ങളും സ...

അവർ അവനെ ശ്രദ്ധിച്ചുകൊണ്ടിരുന്നു

"ഒരു സാബത്തിൽ അവൻ ഫരിസേയപ്രമാണികളിൽ ഒരുവന്റെ വീട്ടിൽ ഭക്ഷണത്തിനുപോയി. അവർ അവനെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അവിടെ ഒരു മഹോദരരോഗി ഉണ്ടായിരുന്നു. യേശു നിയമജ്ഞരോടും ഫരിസേയരോടുമായി ചോദിച്ചു: സാബത്തിൽ രോഗശാന്തി നൽകുന്നത് അനുവദനീയമോ അല്ലയോ? അവർ നിശ്ശബ്ദരായിരുന്നു. യേശു അവനെ അടുത്തുവിളിച്ചു സുഖപ്പെടുത്തി അയച്ചു. അനന്തരം അവൻ അവരോടു ചോദിച്ചു: സാബത്തിൽ തന്റെ പുത്രനോ കാളയോ കിണറ്റിൽ വീണാൽ ഉടൻ പിടിച്ചുകയറ്റാത്തവനായി നിങ്ങളിൽ ആരുണ്ട്‌? മറുപടി പറയാൻ അവർക്കു കഴിഞ്ഞില്ല." (ലൂക്കാ 14:1-6) വിചിന്തനം സാധാരണ രീതിയിൽ നമ്മൾ ഒരു വ്യക്തിയെ ഭക്ഷണത്തിനു ക്ഷണിക്കുന്നത് അയാളുമായുള്ള സൌഹൃദത്തിന്റെയും സ്നേഹത്തിന്റെയും അടിസ്ഥാനത്തിലാണ്. എന്നാൽ, ഈശോയെ ഭക്ഷണത്തിനു ക്ഷണിച്ച യഹൂദപ്രമാണിയുടെയും സുഹൃത്തുക്കളുടെയും യഥാർത്ഥ മാനസികാവസ്ഥ, "അവർ അവനെ ശ്രദ്ധിച്ചുകൊണ്ടിരുന്നു" എന്ന ഒരു വചനത്തിൽ നിന്നും വ്യക്തമാണ്. യേശുവിനോടുള്ള സ്നേഹമോ ആദരവോ ഒന്നുമല്ല അവിടുത്തെ ക്ഷണിക്കാൻ അവരെ പ്രേരിപ്പിച്ചത്. എങ്ങിനെയും യേശുവിൽ കുറ്റം കണ്ടെത്തുക എന്ന ഒരൊറ്റ ലക്ഷ്യമേ അവർക്കുണ്ടായിരുന്നുള്ളൂ. അതറിഞ്ഞുകൊണ്ട് തന്നെയാണ് ഈശോ അവരു...

ചിറകിൻകീഴിൽ ചേർത്തുനിർത്താൻ ആഗ്രഹിക്കുന്ന ദൈവം

"അപ്പോൾത്തന്നെ ചില ഫരിസേയർ വന്ന് അവനോടു പറഞ്ഞു: ഇവിടെനിന്നു പോവുക; ഹേറോദേസ് നിന്നെ കൊല്ലാൻ ഒരുങ്ങുന്നു. അവൻ പറഞ്ഞു: നിങ്ങൾ പോയി ആ കുറുക്കനോട് പറയുവിൻ; ഞാൻ ഇന്നും നാളെയും പിശാചുക്കളെ പുറത്താക്കുകയും രോഗശാന്തി നൽകുകയും ചെയ്യും. മൂന്നാം ദിവസം എന്റെ ദൗത്യം ഞാൻ പൂർത്തിയാക്കിയിരിക്കും. എങ്കിലും ഇന്നും നാളെയും മറ്റന്നാളും ഞാൻ എന്റെ യാത്ര തുടരേണ്ടിയിരിക്കുന്നു. എന്തെന്നാൽ, ജറുസലെമിനു പുറത്തുവച്ച് ഒരു പ്രവാചകൻ നശിക്കുക സാധ്യമല്ല. ജറുസലേം, ജറുസലേം, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുത്തേയ്ക്ക് അയക്കപ്പെടുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, പിടക്കോഴി കുഞ്ഞുങ്ങളെ ചിറകിൻകീഴ് ചേർത്തുനിർത്തുന്നതുപോലെ നിന്റെ സന്താനങ്ങളെ ഒന്നിച്ചുചേർക്കുന്നതിന് ഞാൻ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു! പക്ഷേ, നിങ്ങൾ സമ്മതിച്ചില്ല. ഇതാ, നിങ്ങളുടെ ഭവനം പരിത്യക്തമായിരിക്കുന്നു. ഞാൻ നിങ്ങളോടു പറയുന്നു, കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ എന്നു നിങ്ങൾ പറയുന്നതുവരെ നിങ്ങൾ എന്നെ കാണുകയില്ല." (ലൂക്കാ 13:31-35) വിചിന്തനം തന്റെ പീഡാനുഭവത്തിനു ഒരുക്കമായി യൂദായുടെ പ്രാന്തപ്രദേശങ്ങളിലൂടെ ചുറ്റി സഞ്ചരിച്ചു ജറുസലേമിലേക്ക...

രക്ഷപെട്ടുവെന്ന് നിശ്ചയിച്ചുറപ്പിക്കരുത്

"ഗലീലിയക്കാരായ ഏതാനുംപേരുടെ ബലികളിൽ അവരുടെ രക്തംകൂടി പീലാത്തോസ് കലർത്തിയ വിവരം, ആ സമയത്ത് അവിടെയുണ്ടായിരുന്ന ചിലർ അവനെ അറിയിച്ചു. അവൻ ചോദിച്ചു: ഇവയെല്ലാം അനുഭവിച്ചതുകൊണ്ട് അവർ മറ്റെല്ലാ ഗലീലിയക്കാരെയുംകാൾ കൂടുതൽ പാപികളായിരുന്നു എന്നു നിങ്ങൾ കരുതുന്നുവോ? അല്ല എന്നു ഞാൻ പറയുന്നു. പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളെല്ലാവരും അതുപോലെ നശിക്കും. അഥവാ, സിലോഹായിലെ ഗോപുരം ഇടിഞ്ഞുവീണു കൊല്ലപ്പെട്ട ആ പതിനെട്ടുപേർ, അന്നു ജറുസലേമിൽ വസിച്ചിരുന്ന എല്ലാവരെയുംകാൾ കുറ്റക്കാരായിരുന്നു എന്നു നിങ്ങൾ വിചാരിക്കുന്നുവോ? അല്ല എന്നു ഞാൻ പറയുന്നു. പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളെല്ലാവരും അതുപോലെ നശിക്കും." (ലൂക്കാ 13:1-5) വിചിന്തനം  റോമാസാമ്രാജ്യത്തെ പ്രതിനിധീകരിച്ചു, ജറുസലേം ഉൾപ്പെടുന്ന യൂദാപ്രവിശ്യ ഭരിച്ചിരുന്നത് പന്തിയോസ് പീലാത്തോസ് ആയിരുന്നു. യഹൂദരുടെ തലസ്ഥാനമായ ജറുസലേമിൽ ഉണ്ടാകുന്ന ഏതൊരു രാഷ്ട്രീയ നീക്കവും റോമാസാമ്രാജ്യത്തിന് തലവേദനയാകുമെന്നു അറിയാമായിരുന്നതിനാൽ അവിടെ വളരെ കർക്കശമായിട്ടാണ് പീലാത്തോസ് നിയമം നടപ്പിലാക്കിയിരുന്നത്. കലാപത്തിനുതകുന്ന എന്തെങ്കിലും നീക്കങ്ങൾ ആരെങ്കിലും നടത്തുന്...

വഴിയിൽ വച്ചുതന്നെ ശത്രുവുമായി രമ്യതപ്പെടുക

"എന്തുകൊണ്ട് നിങ്ങൾ ശരിയായി വിധിക്കുന്നില്ല? നീ നിന്റെ ശത്രുവിനോടുകൂടെ അധികാരിയുടെ അടുത്തേക്ക് പോകുന്പോൾ, വഴിയിൽ വച്ചുതന്നെ അവനുമായി രമ്യതപ്പെട്ടു കൊള്ളുക: അല്ലെങ്കിൽ അവൻ നിന്നെ ന്യായാധിപന്റെ അടുത്തേക്ക് കൊണ്ടുപോവുകയും ന്യായാധിപൻ നിന്നെ കാരാഗൃഹപാലകനെ ഏൽപ്പിക്കുകയും അവൻ നിന്നെ തടവിലാക്കുകയും ചെയ്യും. അവസാനത്തെ തുട്ടുവരെ കൊടുക്കാതെ നീ അവിടെനിന്നു പുറത്തുവരുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു." (ലൂക്കാ 12:57-59) വിചിന്തനം  പരസ്പരം സ്നേഹിക്കേണ്ടതിന്റെ ആവശ്യകത ഒരു കല്പനയുടെ രൂപത്തിൽ ദൈവം യഹൂദജനത്തിനു നല്കിയിരുന്നു. " നിന്റെ ജനത്തോടു പകയോ പ്രതികാരമോ പാടില്ല. നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക " (ലേവ്യർ 19:18) എന്ന സഹോദരസ്നേഹത്തിന്റെ കല്പന അനുസരിക്കുന്ന കാര്യത്തിൽ യഹൂദർ വളരെ താത്പര്യം കാണിക്കുകയും ചെയ്തിരുന്നു. എന്നാൽ, അവരുടെ ഇടയിൽ അയൽക്കാരൻ എന്നത് വളരെ ഇടുങ്ങിയ അർത്ഥമുള്ള ഒരു വാക്കായിരുന്നു. തന്റെ തൊട്ടടുത്ത് താമസിക്കുന്നവരും, തന്റെതന്നെ ഗോത്രത്തിൽപ്പെട്ട താൻ നിരന്തരം ഇടപഴകുന്നവരും ആയിട്ടുള്ളവരെ മാത്രമേ യഹൂദർ അയൽക്കാരനായി പരിഗണിച്ചിരുന്നുള്ളൂ. ഇതുമ...

ദൈവത്തിന്റെ സാമീപ്യം വിവേചിച്ചറിയണം

"അവൻ ജനക്കൂട്ടത്തോടു പറഞ്ഞു: പടിഞ്ഞാറു മേഘം ഉയരുന്നതുകണ്ടാൽ മഴ വരുന്നു എന്നു നിങ്ങൾ പറയുന്നു; അങ്ങനെ സംഭവിക്കുകയും ചെയ്യുന്നു. തെക്കൻ കാറ്റടിയ്ക്കുന്പോൾ അത്യുഷ്ണം ഉണ്ടാകും എന്നു നിങ്ങൾ പറയുന്നു; അതു സംഭവിക്കുന്നു. കപടനാട്യക്കാരേ, ഭൂമിയുടെയും ആകാശത്തിന്റെയും ഭാവഭേദം വ്യാഖ്യാനിക്കാൻ നിങ്ങൾക്കറിയാം. എന്നാൽ, ഈ കാലത്തെ വ്യാഖ്യാനിക്കാൻ നിങ്ങൾക്ക് അറിയാത്തതെന്തുകൊണ്ട്?" (ലൂക്കാ 12:54-56) വിചിന്തനം ചില പ്രത്യേക ദിശയിൽനിന്നും മേഘങ്ങൾ ഉയരുന്നതും ചില പ്രത്യേക രീതിയിൽ കാറ്റ് വീശുന്നതും തുടങ്ങി അന്തരീക്ഷത്തിലുണ്ടാകുന്ന വ്യതിയാനങ്ങളെ ആസ്പദമാക്കി വരാൻപോകുന്ന കാലാവസ്ഥയെക്കുറിച്ച് ഏറെക്കുറെ ധാരണകൾ ഉണ്ടാക്കാൻ എല്ലാക്കാലങ്ങളിലും മനുഷ്യർക്ക്‌ കഴിഞ്ഞിരുന്നു. ഇന്നത്തെ വചനഭാഗത്തിൽ ഈശോ പരിസ്ഥിതിയിലെ അടയാളങ്ങളെ വിവേചിച്ചറിഞ്ഞു ജീവിതത്തിൽ വിവേകപൂർവമായ തീരുമാനങ്ങളും മുൻകരുതലുകളും എടുക്കാൻ മനുഷ്യർക്കുള്ള കഴിവിനെ ചൂണ്ടിക്കാട്ടി, യാഹൂദജനത്തെ കുറ്റം വിധിക്കുകയാണ്. വരുവാനിരിക്കുന്ന മിശിഹായെക്കുറിച്ച് പ്രവാചകന്മാരിലൂടെ ദൈവം ധാരാളം മുന്നറിയിപ്പുകൾ തന്റെ ജനത്തിനു നൽകിയിരുന്നു. ആ പ്രവചനങ്ങളുടെ എല്ലാം വ്...

ഭൂമിയിൽ തീയിടാനാണ് ഞാൻ വന്നത്

"ഭൂമിയിൽ തീയിടാനാണ് ഞാൻ വന്നത്. അത് ഇതിനകം കത്തിജ്ജ്വലിച്ചിരുന്നെങ്കിൽ! എനിക്ക് ഒരു സ്നാനം സ്വീകരിക്കാനുണ്ട്; അതു നിവൃത്തിയാകുവോളം ഞാൻ എത്ര ഞെരുങ്ങുന്നു! ഭൂമിയിൽ സമാധാനം നൽകാനാണ് ഞാൻ വന്നിരിക്കുന്നതെന്നു നിങ്ങൾ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഭിന്നിച്ചിരിക്കുന്ന അഞ്ചുപേർ ഇനിമേൽ ഒരു വീട്ടിലുണ്ടായിരിക്കും. മൂന്നുപേർ രണ്ടുപേർക്ക് എതിരായും രണ്ടുപേർ മൂന്നുപേർക്ക് എതിരായും ഭിന്നിച്ചിരിക്കും. പിതാവു പുത്രനും പുത്രൻ പിതാവിനും എതിരായും അമ്മ മകൾക്കും മകൾ അമ്മയ്ക്കും എതിരായും അമ്മായിഅമ്മ മരുമകൾക്കും മരുമകൾ അമ്മായിഅമ്മയ്ക്കും എതിരായും ഭിന്നിക്കും." (ലൂക്കാ 12:49-53) വിചിന്തനം ഈ ലോകത്തിലും ജനതകൾക്കിടയിൽ ദൈവത്തിന്റെ സാന്നിധ്യത്തെയും പ്രവർത്തനത്തെയും ആണ് ബൈബിളിലെ അഗ്നി പ്രതിനിധാനം ചെയ്യുന്നത്. പഴയനിയമത്തിൽ അഗ്നി ദൈവത്തിന്റെ സാന്നിധ്യമായി മോശയ്ക്ക് അനുഭവപ്പെട്ടു (പുറപ്പാട് 3:2). പിന്നീട്, ദൈവത്തിന്റെ മഹത്വമായും (എസെക്കിയേൽ 1:4, 1:13), ദൈവദാസരെ സംരക്ഷിക്കുന്ന സൈനീക വ്യൂഹമായും (2 രാജാക്കന്മാർ 6:17), എല്ലാ അശുദ്ധിയെയും തുടച്ചുനീക്കുന്ന ദൈവീക ശക്തിയാ...

നിങ്ങൾ ആകുലചിത്തരാകേണ്ടാ

"വീണ്ടും അവൻ ശിഷ്യരോട് അരുളിചെയ്തു: അതിനാൽ, ഞാൻ നിങ്ങളോടു പറയുന്നു, എന്തു ഭക്ഷിക്കും എന്നു ജീവനെപ്പറ്റിയോ എന്തു ധരിക്കും എന്നു ശരീരത്തെപ്പറ്റിയോ നിങ്ങൾ ആകുലരാകേണ്ടാ. എന്തെന്നാൽ, ജീവൻ ഭക്ഷണത്തിനും ശരീരം വസ്ത്രത്തിനും ഉപരിയാണ്. കാക്കകളെ നോക്കുവിൻ: അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല; അവയ്ക്കു കലവറയോ കളപ്പുരയോ ഇല്ല. എങ്കിലും, ദൈവം അവയെ പോറ്റുന്നു. പക്ഷികളെക്കാൾ എത്രയോ വിലപ്പെട്ടവരാണ് നിങ്ങൾ! ആകുലരാകുന്നതുകൊണ്ട് ആയുസ്സിന്റെ ദൈർഖ്യം ഒരു മുഴംകൂടി നീട്ടാൻ നിങ്ങളിൽ ആർക്കു സാധിക്കും? ഏറ്റവും നിസ്സാരമായ ഇതുപോലും ചെയ്യാൻ നിങ്ങൾക്കു കഴിവില്ലെങ്കിൽ മറ്റുള്ളവയെപ്പറ്റി ആകുലരാകുന്നതെന്തിന്? ലില്ലികലെ നോക്കുവിൻ: അവ നൂൽ നൂൽക്കുകയൊ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ലല്ലോ. എങ്കിലും, ഞാൻ നിങ്ങളോടു പറയുന്നു: സോളമൻ പോലും അവന്റെ സർവമഹത്വത്തിലും അവയിൽ ഒന്നിനെപ്പോലെ അലംകൃതനായിരുന്നില്ല. ഇന്നുള്ളതും നാളെ തീയിൽ എറിയപ്പെടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇത്രമാത്രം അണിയിക്കുന്നെങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്രയധികം അണിയിക്കുകയില്ല! എന്തു തിന്നുമെന്നൊ എന്തു കുടിക്കുമെന്നോ അന്വേഷിക്കേണ്ടാ; ആകുലചിത്തരാവുകയും വേണ്ട...

പരിശുദ്ധാത്മാവിനെ നിന്ദിക്കരുത്

"ഞാൻ നിങ്ങളോടു പറയുന്നു, മനുഷ്യരുടെ മുന്പിൽ എന്നെ ഏറ്റുപറയുന്ന ഏതൊരുവനെയും ദൈവത്തിന്റെ ദൂതന്മാരുടെ മുന്പിൽ മനുഷ്യപുത്രനും ഏറ്റുപറയും. മനുഷ്യരുടെ മുന്പിൽ എന്നെ തള്ളിപ്പറയുന്നവൻ ദൈവത്തിന്റെ ദൂതന്മാരുടെ മുന്പിലും തള്ളിപ്പറയപ്പെടും. മനുഷ്യപുത്രനെതിരായി സംസാരിക്കുന്നവനോടു ക്ഷമിക്കപ്പെടും. എന്നാൽ, പരുശുദ്ധാത്മാവിനെതിരായി ദൂഷണം പറയുന്നവനോടു ക്ഷമിക്കപ്പെടുകയില്ല. സിനഗോഗുകളിലും അധികാരികളുടെയും ഭരണാധിപന്മാരുടെയും മുന്പിലും അവർ നിങ്ങളെ കൊണ്ടുപോകുന്പോൾ, എങ്ങനെ, എന്ത് ഉത്തരം കൊടുക്കുമെന്നും എന്തു പറയുമെന്നും ഉത്കണ്ഠാകുലരാകേണ്ടാ. എന്താണ് പറയേണ്ടതെന്ന് ആ സമയത്തു പരിശുദ്ധാത്മാവ് നിങ്ങളെ പഠിപ്പിക്കും." (ലൂക്കാ 12:8-12) വിചിന്തനം മനുഷ്യർക്ക്‌ സങ്കൽപ്പിക്കാൻ കഴിയുന്നതിനും അതീതമാണ് ദൈവത്തിന്റെ കരുണയും സ്നേഹവും. അതുകൊണ്ടുതന്നെയാണ് യേശുവിനെ മനസ്സിലാക്കുവാനോ ആദരിക്കുവാനോ സ്നേഹിക്കുവാനോ ഒട്ടേറെപ്പേർക്കു കഴിയാതെ പോകുന്നത്. " ദൈവത്തിന്റെ രൂപത്തിൽ ആയിരുന്നെങ്കിലും അവൻ ദൈവവുമായുള്ള സമാനത നിലനിർത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനു...

നിങ്ങളുടെ തലമുടിയിഴപോലും എണ്ണപ്പെട്ടിരിക്കുന്നു

"എന്റെ സ്നേഹിതരേ, നിങ്ങളോടു ഞാൻ പറയുന്നു, ശരീരത്തെ കൊല്ലുന്നതിൽ കവിഞ്ഞ് ഒന്നും ചെയ്യാൻ കഴിയാത്തവരെ നിങ്ങൾ ഭയപ്പെടേണ്ടാ. എന്നാൽ, നിങ്ങൾ ആരെ ഭയപ്പെടണമെന്നു ഞാൻ മുന്നറിയിപ്പ് തരാം. കൊന്നതിനു ശേഷം നിങ്ങളെ നരകത്തിലേക്കു തള്ളിക്കളയാൻ അധികാരമുള്ളവനെ ഭയപ്പെടുവിൻ. അതേ, ഞാൻ പറയുന്നു, അവനെ ഭയപ്പെടുവിൻ. അഞ്ചു കുരുവികൾ രണ്ടു നാണയത്തുട്ടിനു വിൽക്കപ്പെടുന്നില്ലേ? അവയിൽ ഒന്നുപോലും ദൈവസന്നിധിയിൽ വിസ്മരിക്കപ്പെടുന്നില്ല. നിങ്ങളുടെ തലമുടിയിഴപോലും എണ്ണപ്പെട്ടിരിക്കുന്നു. ഭയപ്പെടേണ്ടാ, നിങ്ങൾ അനേകം കുരുവികളേക്കാൾ വിലയുള്ളവരാണ്." (ലൂക്കാ 12:4-7) വിചിന്തനം കള്ളം പറയാനും പ്രവർത്തിക്കാനും മനുഷ്യനെ പ്രേരിപ്പിക്കുന്ന ഒരു പ്രധാന  ഘ ടകമാണ് ഭയം. മറ്റുള്ളവർ തന്നെക്കുറിച്ച് എന്തു കരുതും എന്നുള്ള ഭയം പലപ്പോഴും നമുക്കില്ലാത്ത മേന്മകൾ ഉണ്ടെന്നു ഭാവിക്കാൻ നമ്മെ പ്രേരിപ്പിക്കാറുണ്ട്. നമ്മുടെ യഥാർത്ഥ അവസ്ഥ മറച്ചുവച്ച്, കെട്ടിചമച്ച ജീവിതശൈലി ഉപയോഗിച്ച് മറ്റുള്ളവരുടെ മുൻപിൽ പ്രശംസാ പാത്രമാകാൻ വെന്പൽകൊള്ളുന്ന പ്രകൃതം നമ്മിലെല്ലാം ഉണ്ട്. മറ്റുള്ളവരുടെ മുൻപിൽ ഒരു നല്ല വ്യക്തിത്വത്തിനു ഉടമയാണെന്നു ഭാവിക്കുകയും,...

മറഞ്ഞിരിക്കുന്നതോന്നും വെളിച്ചത്തു വരാതിരിക്കില്ല

"പരസ്പരം ചവിട്ടേൽക്കത്തവിധം ആയിരക്കണക്കിനു ജനങ്ങൾ തിങ്ങിക്കൂടി. അപ്പോൾ അവൻ ശിഷ്യരോടു പറയുവാൻ തുടങ്ങി: ഫരിസേയരുടെ കാപട്യമാകുന്ന പുളിപ്പിനെ സൂക്ഷിച്ചുകൊള്ളുവിൻ. മറഞ്ഞിരിക്കുന്നതോന്നും വെളിച്ചത്തു വരാതിരിക്കില്ല; നിഗൂഡമായതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല. അതുകൊണ്ട്, നിങ്ങൾ ഇരുട്ടത്ത്‌ സംസാരിച്ചത് വെളിച്ചത്തു കേൾക്കപ്പെടും. വീട്ടിൽ സ്വകാര്യമുറികളിൽവച്ച് ചെവിയിൽ പറഞ്ഞത് പുരമുകളിൽനിന്നു പ്ര ഘോ ഷിക്കപ്പെടും." (ലൂക്കാ 12:1-3) വിചിന്തനം യഹൂദജനത്തിന്റെ അനുദിനജീവിതത്തിൽ സ്വാധീനം ചെലുത്തിയിരുന്നത് മൂന്നു വിഭാഗം ആളുകളായിരുന്നു: സദുക്കായർ, നിയമജ്ഞർ, ഫരിസേയർ. സദുക്കായർ പ്രധാനമായും രാഷ്ട്രീയ കാര്യങ്ങളിലാണ് ശ്രദ്ധ പതിപ്പിച്ചിരുന്നത്. അതുകൊണ്ട്, അവർക്ക് സാധാരണക്കാരുമായി സന്പർക്കം കുറവായിരുന്നു. മോശയിലൂടെ ദൈവം നൽകിയ പ്രമാണങ്ങൾ ജനങ്ങൾക്ക്‌ വ്യാഖ്യാനിച്ചു കൊടുക്കുന്നവരായിരുന്നു നിയമജ്ഞർ. സാധാരണക്കാരുമായുള്ള അവരുടെ ഇടപെടലുകൾക്കും പരിതികൾ ഉണ്ടായിരുന്നു. എന്നാൽ, ഫരിസേയരാകട്ടെ മധ്യവർഗ്ഗത്തിൽപ്പെട്ട യഹൂദരായിരുന്നു. അതുകൊണ്ടുതന്നെ, സാധാരണക്കാരായ യഹൂദരിൽ ഏറ്റവും അധികം സ്വാധീനം ചെലുത്തിയിരുന്നത്...

നിയമം വളച്ചൊടിക്കുന്നവനല്ല നിയമജ്ഞൻ

"നിയമജ്ഞരിൽ ഒരാൾ അവനോടു പറഞ്ഞു: ഗുരോ, നീ ഇങ്ങനെ സംസാരിക്കുന്പോൾ ഞങ്ങളെക്കൂടെ അപമാനിക്കുകയാണ് ചെയ്യുന്നത്. അവൻ പറഞ്ഞു: നിയമജ്ഞരെ, നിങ്ങൾക്കു ദുരിതം! താങ്ങാനാവാത്ത ചുമടുകൾ മനുഷ്യരുടെമേൽ നിങ്ങൾ കെട്ടിയേൽപ്പിക്കുന്നു. നിങ്ങളോ അവരെ സഹായിക്കാൻ ഒരു ചെറുവിരൽ പോലും അനക്കുന്നില്ല. നിങ്ങൾക്കു ദുരിതം! എന്തെന്നാൽ, നിങ്ങളുടെ പിതാക്കന്മാർ വധിച്ച പ്രവാചകന്മാർക്കു നിങ്ങൾ കല്ലറകൾ പണിയുന്നു. അങ്ങനെ നിങ്ങളുടെ പിതാക്കന്മാരുടെ പ്രവൃത്തികൾക്ക് നിങ്ങൾ സാക്ഷ്യവും അംഗീകാരവും നൽകുന്നു. എന്തെന്നാൽ, അവർ അവരെ കൊന്നു; നിങ്ങളോ അവർക്കു കല്ലറകൾ പണിയുന്നു. അതുകൊണ്ടാണ്, ദൈവത്തിന്റെ ജ്ഞാനം ഇങ്ങനെ പറഞ്ഞിരിക്കുന്നത്: ഞാൻ അവരുടെ അടുത്തേക്ക് പ്രവാചകന്മാരെയും അപ്പസ്തോലൻമാരെയും അയയ്ക്കും. അവരിൽ ചിലരെ അവർ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യും. ലോകാരംഭം മുതൽ ചൊരിയപ്പെട്ടിട്ടുള്ള സകല പ്രവാചകരുടെയും രക്തത്തിന് - ആബേൽ മുതൽ, ബലിപീഠത്തിനും വിശുദ്ധസ്ഥലത്തിനും മദ്ധ്യേവച്ചു കൊല്ലപ്പെട്ട സഖറിയ വരെയുള്ളവരുടെ രക്തത്തിന് - ഈ തലമുറ ഉത്തരം പറയേണ്ടിവരും. അതെ, ഞാൻ പറയുന്നു, ഈ തലമുറയോട് അത് ആവശ്യപ്പെടും. നിയമജ്ഞരെ, നിങ്ങൾക്കു ദുരിതം! നിങ്ങൾ...

നമ്മിലെ ഫരിസേയനെ തിരിച്ചറിയണം

"ഫരിസേയരേ, നിങ്ങൾക്ക് ദുരിതം! എന്തെന്നാൽ, നിങ്ങൾ അരൂതയുടെയും തുളസിയുടെയും മറ്റെല്ലാ ചെടികളുടെയും ദശാംശം കൊടുക്കുന്നു, എന്നാൽ, ദൈവത്തിന്റെ നീതിയും സ്നേഹവും നിങ്ങൾ അവഗണിച്ചുകളയുന്നു. ഇവയാണ് നിങ്ങൾ ചെയ്യേണ്ടിയിരുന്നത്, മറ്റുള്ളവ അവഗണിക്കാതെതന്നെ. ഫരിസേയരേ, നിങ്ങൾക്കു ദുരിതം! എന്തെന്നാൽ നിങ്ങൾ സിനഗോഗുകളിൽ പ്രമുഖസ്ഥാനവും പൊതുസ്ഥലങ്ങളിൽ അഭിവാദനവും അഭിലഷിക്കുന്നു. നിങ്ങൾക്കു ദുരിതം! എന്തെന്നാൽ, കാണപ്പെടാത്ത കുഴിമാടങ്ങൾ പോലെയാണ് നിങ്ങൾ. അതിന്റെ മീതെ നടക്കുന്നവൻ അതറിയുന്നുമില്ല." (ലൂക്കാ 11:42-44) വിചിന്തനം  യഹൂദരുടെ ഇടയിൽ യേശുവിന്റെ വിമർശനങ്ങൾ ഏറ്റവും അധികം കേൾക്കേണ്ടി വന്നിരുന്നത് ഫരിസേയർക്കായിരുന്നു. ഇന്നത്തെ വചനഭാഗത്തിൽ, ഇതിനുള്ള കാരണം ഈശോ വ്യക്തമാക്കുകയാണ്. ഒന്നാമതായി, അവരെക്കുറിച്ച് യേശുവിനുള്ള പരാതി അവർ ദൈവത്തിന്റെ സ്നേഹവും കരുണയും അവഗണിക്കുന്നു എന്നതാണ്. മോശയുടെ നിയമം അനുസരിച്ച് എല്ലാ യഹൂദരും തങ്ങളുടെ വിളവിന്റെയും വീഞ്ഞിന്റെയും എണ്ണയുടെയും പത്തിലൊന്ന് ദൈവമായ കർത്താവിനുവേണ്ടി മാറ്റിവയ്ക്കണമായിരുന്നു (cf. നിയമാവർത്തനം 14:22,23). സമാഗമാക്കൂടാരത്തിൽ ലേവ്യർ ചെയ്യുന്ന ശുശ്രൂഷ...

അപ്പോൾ നിങ്ങൾക്ക് എല്ലാം ശുദ്ധമായിരിക്കും

"അവൻ സംസാരിച്ചുകൊണ്ടിരിക്കുന്പോൾ, ഒരു ഫരിസേയൻ തന്റെകൂടെ ഭക്ഷണം കഴിക്കുന്നതിന് അവനെ ക്ഷണിച്ചു. അവൻ പ്രവേശിച്ചു ഭക്ഷണത്തിനിരുന്നു. ഭക്ഷണത്തിനുമുന്പ് അവൻ കഴുകി ശുദ്ധി വരുത്താഞ്ഞതിനെപ്പറ്റി ആ ഫരിസേയൻ അത്ഭുതപ്പെട്ടു. അപ്പോൾ കർത്താവ് അവനോടു പറഞ്ഞു: ഫരിസേയരായ നിങ്ങൾ കോപ്പകളുടെയും പാത്രങ്ങളുടെയും പുറം കഴുകി വെടിപ്പാക്കുന്നു. നിങ്ങളുടെ അകമോ കവർച്ചയും ദുഷ്ടതയുംകൊണ്ട് നിറഞ്ഞിരിക്കുന്നു. ഭോഷന്മാരേ, പുറം നിർമ്മിച്ചവൻ തന്നെയല്ലേ അകവും നിർമ്മിച്ചത്? നിങ്ങൾക്കുള്ളവ ദാനം ചെയ്യുവിൻ. അപ്പോൾ നിങ്ങൾക്ക് എല്ലാം ശുദ്ധമായിരിക്കും." (ലൂക്കാ 11:37-41) വിചിന്തനം  യേശുവിന്റെ വാക്കുകളിൽ ആകൃഷ്ടനായ ഒരു ഫരിസേയൻ അവിടുത്തെ ഭക്ഷണം കഴിക്കുന്നതിനായി തന്റെ ഭവനത്തിലേക്ക്‌ സ്വാഗതം ചെയ്യുന്നതാണ് ഇന്നത്തെ വചനഭാഗം. പുറത്തുപോയി തിരിച്ചുവരുന്ന യഹൂദർ, പ്രത്യേകിച്ച് മതാനുഷ്ടാനങ്ങളിൽ ഒട്ടേറെ ശ്രദ്ധ നൽകിയിരുന്ന ഫരിസേയർ, വളരെ വിശദമായ ശുദ്ധീകരണ കർമ്മങ്ങൾക്കു ശേഷം മാത്രമേ തങ്ങളുടെ ഭവനത്തിൽ പ്രവേശിച്ചിരുന്നുള്ളൂ. കൈകളിലും കാലുകളിലും ഉള്ള അഴുക്ക് വൃത്തിയാക്കുക എന്നതിലുപരിയായി ശുദ്ധീകരണം അവർക്ക് മതാനുഷ്ടാനങ്ങളുടെ ഒരു ഭാഗമ...

കണ്ണാണ് ശരീരത്തിന്റെ വിളക്ക്

"വിളക്കുകൊളുത്തി ആരും നിലവറയിലോ പറയുടെ കീഴിലോ വയ്ക്കാറില്ല. മറിച്ച്, അകത്തുപ്രവേശിക്കുന്നവർക്ക് വെളിച്ചം കാണാൻ പീഠത്തിൻമേലാണ് വയ്ക്കുന്നത്. കണ്ണാണ് ശരീരത്തിന്റെ വിളക്ക്. കണ്ണു കുറ്റമറ്റതെങ്കിൽ ശരീരം മുഴുവൻ പ്രകാശിക്കും. കണ്ണു ദുഷിച്ചതെങ്കിലോ ശരീരം മുഴുവൻ ഇരുണ്ടുപോകും. അതുകൊണ്ട്, നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക. ഇരുളടഞ്ഞ ഒരു ഭാഗവുമില്ലാതെ ശരീരം മുഴുവൻ പ്രകാശം നിറഞ്ഞതാണെങ്കിൽ, വിളക്ക് അതിന്റെ രശ്മികൾകൊണ്ടു നിനക്കു വെളിച്ചം തരുന്നതുപോലെ ശരീരം മുഴുവൻ പ്രകാശമാനമായിരിക്കും." (ലൂക്കാ 11:33-36) വിചിന്തനം  നമ്മുടെയെല്ലാം ജീവിതത്തിൽ കണ്ണുകൾക്കുള്ള പ്രാധാന്യം പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. നമ്മുടെ അറിവിനെയും ചിന്തകളെയും അഭിപ്രായങ്ങളേയുമെല്ലാം വലിയൊരു പരിധിവരെ നമ്മുടെ കാഴ്ചശക്തി സ്വാധീനിക്കുന്നുണ്ട്. ഒരു വസ്തുവിനെ അല്ലെങ്കിൽ വ്യക്തിയെ കാണുന്നമാത്രയിൽതന്നെ, അതിനെക്കുറിച്ച് അല്ലെങ്കിൽ ആ വ്യക്തിയെക്കുറിച്ച് യാതൊരു അറിവുകളും ഇല്ലെങ്കിൽകൂടിയും, നമ്മുടെ മനസ്സിൽ ചില മുൻധാരണകൾ രൂപം കൊള്ളാറുണ്ട്‌. ആ വസ്തുവിനോടുള്ള നമ്മുടെ സമീപനവും ആ വ്യക്തിയോടുള്ള നമ്മുടെ പെരുമാറ്റവ...

യോനായുടെ അടയാളം

"ജനക്കൂട്ടം വർദ്ധിച്ചുവന്നപ്പോൾ അവൻ പറഞ്ഞുതുടങ്ങി: ഈ തലമുറ ദുഷിച്ച തലമുറയാണ്. ഇത് അടയാളം അന്വേഷിക്കുന്നു. എന്നാൽ, യോനായുടെ അടയാളമല്ലാതെ മറ്റൊരടയാളവും നല്കപ്പെടുകയില്ല: യോനാ നിനെവേക്കാർക്ക് അടയാളമായിരുന്നതുപോലെ മനുഷ്യപുത്രൻ ഈ തലമുറയ്ക്കും അടയാളമായിരിക്കും. ദക്ഷിണദേശത്തെ രാജ്ഞി വിധിദിനത്തിൽ ഈ തലമുറയിലെ ജനങ്ങളോടൊപ്പം ഉയിർപ്പിക്കപ്പെടുകയും ഇതിനെ കുറ്റം വിധിക്കുകയും ചെയ്യും. എന്തെന്നാൽ, സോളമന്റെ വിജ്ഞാനം ശ്രവിക്കാൻ അവൾ ഭൂമിയുടെ അതിർത്തിയിൽനിന്നു വന്നു. എന്നാൽ ഇതാ, ഇവിടെ സോളമനേക്കാൾ വലിയവൻ! നിനെവേനിവാസികൾ വിധിദിനത്തിൽ ഈ തലമുറയോടുകൂടെ ഉയിർത്തെഴുന്നേൽക്കുകയും ഇതിനെ കുറ്റം വിധിക്കുകയും ചെയ്യും. എന്തെന്നാൽ, യോനായുടെ പ്രസംഗംകേട്ട് അവർ പശ്ചാത്തപിച്ചു. എന്നാൽ ഇതാ, ഇവിടെ യോനായേക്കാൾ വലിയവൻ!" (ലൂക്കാ 11:29-32) വിചിന്തനം  യേശു ദൈവരാജ്യത്തിനെ സുവിശേഷം പ്രസംഗിച്ചത് ഒട്ടേറെ അത്ഭുതങ്ങളിലൂടെയും രോഗശാന്തികളിലൂടെയും ആണ്. എന്നാൽ, അവയെല്ലാം കാണുകയും കേൾക്കുകയും ചെയ്തിട്ടും ഈശോയുടെ ദൈവീകത്വം അംഗീകരിക്കാൻ മടികാട്ടിയ ധാരാളം യഹൂദർ ഉണ്ടായിരുന്നു. യേശു ചെയ്തിരുന്ന അത്ഭുതങ്ങളെല്ലാം പിശാചിന്റെ സഹായത...